Translate

Sunday, August 16, 2020

ക്‌നാനായ വംശീയവാദികളോട് ചില ചോദ്യങ്ങള്‍

 

ജോണ്‍ജോസഫ് (JSL കൂട്ടായ്മ) ഫോണ്‍: 9048951814

വാക്കു പാലിക്കണമെന്നു പറഞ്ഞ ക്‌നായിത്തൊമ്മന്‍ നായര്‍സ്ത്രീയെ വിവാഹം ചെയ്തപ്പോള്‍തീര്‍ന്നില്ലേ, നിങ്ങളുടെ ശുദ്ധരക്തവും വംശശുദ്ധിയും? നിങ്ങളുടെ കാരണവസ്ഥാനത്തുള്ള ക്‌നായിത്തോമ്മായെ ഭ്രഷ്ട് കല്പിച്ചു പുറത്താക്കാഞ്ഞതെന്തേ?

*

'ആദ്യം നിങ്ങള്‍ക്രിസ്ത്യാനികള്‍ആയി വരൂ' എന്നു പറഞ്ഞ വത്തിക്കാന്‍സ്ഥാനപതിയോടു പ്രതിഷേധം ഒന്നും ഇല്ലേ ക്‌നാനായ വംശീയവാദികള്‍ക്ക്? വംശശുദ്ധി ഇല്ലാത്ത കത്തോലിക്കാസഭയില്‍തുടരുന്നതില്‍ നിങ്ങള്‍ക്ക് പ്രതിഷേധം ഒന്നുമില്ലേ? നിങ്ങള്‍ഇന്ത്യന്‍വംശമാണെന്ന് ഉചഅ ടെസ്റ്റ് നടത്തി റിസള്‍ട്ട് പബ്ലിഷ് ചെയ്തിട്ടും  അത് നിഷേധിച്ചു രംഗത്തുവരാത്ത മെത്രാന്മാരോട് പ്രതിഷേധമില്ലേ നിങ്ങള്‍ക്ക്?

ഈ മെത്രാന്‍മാര്‍വംശശുദ്ധിയുടെപേരില്‍,  നിങ്ങളുടെ സ്വന്തം മക്കളെയും കൂടെപ്പിറപ്പുകളെയും പുറത്താക്കുമ്പോള്‍നിങ്ങള്‍ക്കു ദുഃഖമൊന്നുമില്ലേ? വംശീയവെറിമൂലം ഒരു വീട്ടില്‍രണ്ടിടവകകളിലായി മാതാപിതാക്കളും മക്കളും ഒന്നിച്ചു ജീവിക്കുന്ന നാണംകെട്ട സ്ഥിതിവിശേഷത്തില്‍നിങ്ങള്‍ക്കു മാനസികവ്യഥയൊന്നുമില്ലേ? ക്‌നാനായക്കാരായ വല്യപ്പനും വല്യമ്മയ്ക്കും വംശശുദ്ധി ഉള്ളതും ഇല്ലാത്തതുമായ കൊച്ചുമക്കള്‍ഉണ്ടാകുന്ന അവസ്ഥയില്‍നിങ്ങള്‍ക്ക് വിഷമമൊന്നുമില്ലേ?

രക്തശുദ്ധിയില്ലാത്ത മാര്‍പാപ്പയില്‍നിന്ന് മെത്രാന്‍മാര്‍പട്ടം വാങ്ങുമ്പോള്‍എന്തേ പ്രതിഷേധമൊന്നും  തോന്നുന്നില്ല? ക്‌നാനായ അല്ലാത്ത പള്ളികളില്‍ക്‌നാനായ പുരോഹിതര്‍കുര്‍ബാന ചൊല്ലുമ്പോഴും, ക്‌നാനായ അല്ലാത്ത പുരോഹിതര്‍ക്‌നാനായ പള്ളികളില്‍കുര്‍ബാന ചൊല്ലുമ്പോഴും നിങ്ങള്‍ക്കെന്തേ പ്രതിഷേധമില്ല? പണ്ട് വാക്കുകൊടുത്ത പൂര്‍വികരുടെ ഇപ്പോഴുള്ള വംശം ഏതാണെന്ന് അറിയുന്നവരാണോ, വാക്ക് പാലിക്കാന്‍നടക്കുന്ന നിങ്ങള്‍, ക്‌നാനായക്കാര്‍?

വാക്കു പാലിക്കണമെന്നു പറഞ്ഞ ക്‌നായിത്തൊമ്മന്‍നായര്‍സ്ത്രീയെ വിവാഹം ചെയ്തപ്പോള്‍തീര്‍ന്നില്ലേ, നിങ്ങളുടെ ശുദ്ധരക്തവും വംശശുദ്ധിയും? നിങ്ങളുടെ കാരണവസ്ഥാനത്തുള്ള ക്‌നായിത്തോമ്മായെ ഭ്രഷ്ട് കല്പിച്ചു പുറത്താക്കാഞ്ഞതെന്തേ? അദ്ദേഹം മരിച്ചത് എന്നാണ്,  എവിടെയാണ്?  വെറും 110 വര്‍ഷം മാത്രമല്ലേ ആയിട്ടുള്ളു കോട്ടയം രൂപത സ്ഥാപിച്ചിട്ട്? അതുവരെ എപ്രകാരമായിരുന്നു നിങ്ങള്‍വംശശുദ്ധി ഉറപ്പുവരുത്തിയത്? കോട്ടയം രൂപത സ്ഥാപിക്കുന്നതിനുമുന്‍പ് സമുദായത്തിന് പുറത്തുനിന്നു കെട്ടിയവരെ പുറത്താക്കിയ മാനദണ്ഡം എന്തായിരുന്നു? കോട്ടയം രൂപതയ്ക്ക് ഇടവകകള്‍ഭാഗംവച്ചു കിട്ടിയപ്പോള്‍, അതില്‍പ്പെട്ടുപോയ കുടുംബങ്ങളെ മുഴുവന്‍വംശം നോക്കാതെ ക്‌നാനായക്കാരായി കണക്കാക്കി മുമ്പോട്ടുപോയപ്പോള്‍ത്തന്നെ തീര്‍ന്നതല്ലേ, നിങ്ങളുടെ വംശശുദ്ധി? പിന്നെന്തിനീ ഗീര്‍വാണങ്ങള്‍?

ക്‌നാനായയില്‍നിന്ന് കെട്ടുന്നവര്‍ക്കു മറ്റുള്ളവരെക്കാള്‍പ്രത്യേകമായി എന്ത് മേന്മയാണുള്ളത്? അന്യമതസ്ഥരുമായി വ്യഭിചാരം ചെയ്താല്‍അവരെ എന്താണ് പുറത്താക്കാത്തത്? 'ലിവിങ് ടുഗെദര്‍' ആണെങ്കില്‍പുറത്താക്കുമോ?  കത്തോലിക്കാസഭയുടെ കൂദാശയായ വിവാഹംവഴി മാത്രമല്ലേ ഒരാളെ പുറത്താക്കാന്‍നിങ്ങള്‍ക്ക് കഴിയു? ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി വിവാഹം എന്ന കൂദാശ പ്രത്യേകം സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ?

ഇതിനൊക്കെ ഉത്തരം ഉണ്ടെങ്കില്‍സംവാദത്തിനു വാ..... അല്ലാതെ, ആരെങ്കിലും പറയുന്നത് കേട്ട് ഒരു തെളിവും ഇല്ലാതെ വിദേശവംശജര്‍എന്ന് സ്വന്തം അപ്പനെ തള്ളിപ്പറയുന്ന നാണംകെട്ട അന്യപൈതൃകവാദവുമായി നടക്കരുത്. വിശ്വാസവുമായി ബന്ധമില്ലാത്ത പാരമ്പര്യവും, പാരമ്പര്യവുമായി ബന്ധമില്ലാത്ത വിശ്വാസവും തമ്മിലുള്ള പൊരുത്തക്കേടുകളുമായി ഇങ്ങനെ വീരവാദം മുഴക്കരുത്. ചോദ്യങ്ങള്‍ക്ക് മറുപടി ഉണ്ടാവണം.......

പ്രതികരണം                                       എഡിറ്റര്‍

എതൊരു വംശീയവാദവും മൗലികവാദമാണ്. മൗലികവാദികളോട് യുക്തിസഹമായ സംവാദം അസാധ്യമാണ്. അവരുടെ വഴിയടയ്ക്കുകമാത്രമാണ്, പ്രവേശനം തടയുകമാത്രമാണ് പരിഹാരം. കോട്ടയം രൂപത രക്തശുദ്ധി പറഞ്ഞ് ഭ്രഷ്ടരാക്കി പുറംതള്ളുന്നവരെ എത്ര പണം തന്നാലും സ്വീകരിക്കില്ല എന്ന് മറ്റു രൂപതകള്‍ഉറച്ച നിലപാടെടുത്താല്‍മാത്രംമതി കോട്ടയം രൂപതയില്‍തന്നെ ഈ പ്രശ്‌നം പരിഹൃതമായിക്കൊള്ളും.

തങ്ങളുടെ മാതൃഇടവകകളില്‍നിന്ന് പുറംതള്ളപ്പെട്ട് അപമാനിതരായികഴിയുന്ന ലക്ഷക്കണക്കിന് ക്‌നാനായക്കാരെ അവരുടെ ഇടവകകളിലേക്കും രൂപതയിലേക്കും തിരിച്ചെത്തിച്ച് നീതി നടപ്പാക്കാന്‍ഇങ്ങനെയൊരു കടുത്ത നിലപാട് സ്വീകരിച്ചേപറ്റൂ. സീറോ-മലബാര്‍സിനഡിനെക്കൊണ്ട് നാം അങ്ങനെയൊരു തീരുമാനം എടുപ്പിച്ചേമതിയാകൂ.

No comments:

Post a Comment