" ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണു കയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു."
ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ? അവനെ കുറിച്ച് കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍ ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു.
യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്റെ പൂര്‍ണതയില്‍( പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ യേശു, ദൈവത്തെ തന്നിലൂടെ ആണ് വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍ ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് )ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ് പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ് ആണ് ഞാന്‍.
സകല സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനു ഭൂമിക്കുമുന്പേ അസ്ഥിത്വമുണ്ടായിരുന്നു എന്ന് വചനവും , ഞാനും സമ്മതിക്കുന്നു.
------------------------
ഐസ്സായ 44 :6 ...കര്‍ത്താവ് അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക - ഇത് പിതാവിനെപ്പറ്റിയന്.
യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു "
Pre-existence of Jesus as God with the heavenly Father is evident here.- തര്‍ക്കമില്ല
------------------------------
യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . ഇവിടെ സന്ദര്‍ഭം നോക്കുക - പുത്രന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ പറ്റില്ലെന്ന് (ബലപ്രയോഗം) പറയുന്നിടത്താണ് ഈ പ്രയോഗം . ഇസ്രയ്ലിന്റെ കയ്യില്‍ നിന്നും ജറുസലേം ആര്‍ക്കും പിടിച്ചെടുക്കാന്‍ പറ്റില്ല , ഇസ്രയേലും അമേരിക്കയും ഒന്നായതുകൊണ്ട് എന്നാ അതെ പ്രയോഗമാണ്. അല്ലെങ്കില്‍ സദാമിനോടുള്ള യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും ഒന്നാണെന്ന് നമ്മള്‍ പറഞ്ഞാലെന്താ അതിന്‍റെ അര്‍ഥം?
----------------------
10 : 33 അവര്‍ പറഞ്ഞു "ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് നീ മനുഷ്യനായിരിക്കെ നീ നിന്നെ തന്നെ ദൈവം ആക്കി . യേശു താന്‍ ദൈവം ആണെന്ന് അവകാശപ്പെട്ടതിനാണ് അവര്‍ കല്ലെറിയാന്‍ ശ്രമിച്ചത്" ഇവിടെയും വായിച്ചാല്‍ യേശു താന്‍ ദൈവമെന്നു പറയുന്നില്ല , മറിച്ചു ജനം അങ്ങനെ പറയുകയാണ് .
-------------------------------
യോഹ 10 : 38 അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണ് നിങ്ങള്‍ അറിയുകയും ആ അറിവില്‍ നില നില്‍കുകയും ചെയ്യും.
അതായത് പിതാവും പുത്രനും ഒന്ന്.
That means;Two magnanimities of one and the same reality present to each other.
John 17:11 11 I will remain in the world no longer, but they are still in the world, and I am coming to you. Holy Father, protect them by the power of your name, the name you gave me, so that they may be one as we are one.
John 17:22 20 “My prayer is not for them alone. I pray also for those who will believe in me through their message, 21 that all of them may be one, Father, just as you are in me and I am in you. May they also be in us so that the world may believe that you have sent me. 22 I have given them the glory that you gave me, that they may be one as we are one — 23 I in them and you in me—so that they may be brought to complete unity.
ഇതിലെ ഒന്നെന്നുള്ളതിനെന്തു വിശദീകരണം കൊടുക്കും?
----------------------------------------------------------------
യോഹന്നാന്‍ പിന്നീട് യേശുക്രിസ്തുവിനു മാത്രമേ നിത്യജീവന്‍ നല്‍കാന്‍ സാധിക്കൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. യോഹന്നാന്‍ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം പതിനൊന്നു മുതല്‍ പതിമൂന്നു വരെ ഇങ്ങനെ വായിക്കാം" .... ദൈവം നമുക്ക് നിത്യ ജീവന്‍ നല്‍കി.ഈ ജീവന്‍ അവിടുത്തെ പുത്രനില്‍ ആണ് പുത്രനെ സ്വന്തം ആക്കിയവന്‍ ജീവനെ സ്വന്തം ആക്കിയിരിക്കുന്നു.ദൈവ പുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല". യേശുവിന്‍റെ ദൈവത്വവും ആ ദൈവത്വം നല്‍കുന്ന നിത്യ ജീവനും മൌലികമായ സത്യമാണ് എന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നു. യേശു എന്ന വ്യക്തി മൌലികമായ അര്‍ത്ഥത്തില്‍ തന്നെ ആണ് ദൈവമായും, ദൈവത്തെ വെളിപ്പെടുത്തുന്നവന്‍ ആയും , സ്രഷ്ടാവായും,നിത്യ ജീവന്‍ നല്‍കുന്നവന്‍ ആയും പറയുന്നത്. തര്‍ക്കമില്ല.
-----------------------------------
യോഹന്നാന്‍റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം ഇരുപതു -ഇരുപത്തൊന്നു ഇങ്ങനെ പറയുന്നു."ദൈവ പുത്രന്‍ വന്നെന്നും സത്യാ സ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്‍കിയെന്നും നാം അറിയുന്നു.നാമാകട്ടെ സത്യാ സ്വരൂപനിലും അവിടത്തെ പുത്രനുമായ യേശു ക്രിസ്തുവിലും ആണ്;ഇവനാണ് സത്യ ദൈവവും നിത്യ ജീവനും" വീണ്ടും സത്യ ദൈവവും നിത്യ ജീവനുമായി യേശുവിനെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു. വെളിപ്പെടുത്തുന്നവനും, വെളിപ്പെടുത്തപ്പെടുന്നവനും, വെളിപാടും ഒരേ സമയം ഒരാളാണ്. ദൈവം; ദൈവത്തെയും, ആ ദൈവം തരുന്ന രക്ഷയെയും വെളിപ്പെടുത്തി എന്നത് യേശുവില്‍ നിറവേറി. ശ്രദ്ധിച്ച് വായിച്ചാല്‍ പിതാവിനെതന്നെയാണ് സത്യാ ദൈവമെന്നു പറയുന്നത്. അവിടുത്തെ പുത്രനാണ് യേശുവെന്നല്ലേ പറയുന്നത്?
------------------------------------------------
യേശു കര്‍ത്താവും ദൈവവും
പഴയ നിയമത്തില്‍ ദൈവത്തെ കര്‍ത്താവെ എന്നും പുതിയ നിയമത്തില്‍ യേശുവിനെ കര്‍ത്താവെ എന്നും മുഴുനീളം വിളിക്കുന്നു . കര്‍ത്താവും ദൈവവും ഒന്നാണ്. ദൈവത്തിന്‍റെ പേര് തന്നെ കര്‍ത്താവ് എന്നാണെന്ന് ഐസായ പ്രവാചകനിലൂടെ പറയുന്നുണ്ട്. : ആ പേരുപറഞ്ഞാല്‍ മറ്റു ഭാഷക്കര്‍ക്കെങ്ങനെ മനസിലാവും? മോശയും ,അഹരോനും എബ്രഹവും സാത്താനും ഒക്കെ കര്‍ത്താവേ എന്ന് വിളിക്കുന്നുണ്ട് ?അത് നമ്മള്‍ സാരെയെന്നു യജമാനനെഎന്നും പറയുന്നതുപോലെയേ ഒക്കെയല്ലേ ?
--------------------------------------------
യോഹ:20 : 28 -29 തോമസ് യേശുവിനെ " എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന് വിളിക്കുന്നു. വിളിക്കുകയല്ല പറയുകയാണ് ചെയ്തത് - അസംഭാബവ്യമെന്നത് കണ്ടപ്പോള്‍ അറിയാതെ നമ്മള്‍ ദൈവമേയെന്നു പറയാറില്ലേ . ഒരു അപകടം കാണുമ്പോള്‍ എന്‍റെകര്‍ത്താവേ ,എന്‍റെ ദൈവമേയെന്നു പറയുക സ്വാഭാവികം അതിനര്‍ദ്ധം അപകടം ദൈവമെന്നോ? മഹാത്ഭുതങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ എന്താനത്നര്‍ദ്ധം?
-------------------------------------------------
താന്‍ കര്‍ത്താവും ദൈവവും ആണെന്ന് അംഗീകരിച്ചു കാണാതെ വിശ്വസിക്കുന്നത് ഭാഗ്യമാണ് എന്ന് യേശു പറഞ്ഞു. എന്നല്ല യേശു ഉയര്‍ത്തെന്നു കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരെന്നാണ് പറഞ്ഞത്.
-------------------------------------------
മത്തായി 4 : 7 യേശുവിനെ പരീക്ഷിക്കാന്‍ വന്ന പിശാചിനോട്‌യേശു പറഞ്ഞു " നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പരീക്ഷിക്കരുത്" ഇവിടെ ആരെയാണ് പിശാചു പരീക്ഷിക്കുന്നത് ? യേശുവിനെ. അല്ലല്ലോ, താഴേക്ക് ചാടുമ്പോള്‍ ദൈവം താങ്ങുമെന്ന് ഓര്‍പ്പിച്ചു ചാടാന്‍ പറഞ്ഞപ്പോള്‍ , ചാടിയാല്‍ പിതാവിനെ പരീക്ഷിക്കലാവും .
-------------------------------------
യോഹന്നാന്‍ 11 : 25 - 27 "യേശു പറഞ്ഞു ഞാനാണ് പുനരുദ്ധാനവും ജീവനും.എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങിനെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുക ഇല്ല" ഇത് ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും പറയാന്‍ ആവില്ല. അതിനു തെളിവായി കര്‍ത്താവ് മരിച്ചവനോട് "പുറത്തു വരിക" എന്ന് പറഞ്ഞു. ലാസര്‍ ജീവന്‍ പ്രാപിച്ചു പുറത്തു വന്നു. യോഹ: 11 : 44 . പൂര്‍ണമായും യോജിക്കുന്നു .
---------------------------------------
1 corinth 8 : 6 "എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളു ആരാണോ സര്‍വവും സൃഷ്ടിച്ചത്. ആര്‍ക്കു വേണ്ടി ആണോ നാം ജീവിക്കുന്നത് ആ പിതാവ്.
ഒരു കര്‍ത്താവെ നമുക്കുള്ളൂ , ആരിലും ആരിലൂടെയും ആണോ സര്‍വവും ഉളവായത് , ആരിലൂടെ ആണോ നാം നിലനില്‍ക്കുന്നത് ആ യേശു ക്രിസ്തു" വീണ്ടും കര്‍ത്താവായ യേശുവിലൂടെ ആണ് സ്രഷ്ടിച്ചതും= ഉളവാക്കിയതും , നിലനില്‍ക്കുന്നതും,പിതാവിനാലും എന്നാ പോലെ യേശുക്രിസ്തു മൂലവും ആണെന്ന് കാണാം. എന്നിട്ട് 7 ല്‍ പറയുന്നു "എങ്കിലും ഈ അറിവ് എല്ലാവര്ക്കും ഇല്ല" . ഇവിടെയും ഇവരെ രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളായല്ലേ പറയുന്നത്?
----------------------
ഹെബ് : 2 : 10 "ആര്‍ക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്ക് നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്ന് സഹനം വഴി.." = യേശുവിനാലും യേശുവിനു വേണ്ടിയും എന്നര്‍ഥം. യേശുവിനെ രക്ഷയുടെ കര്‍ത്താവ് എന്നും വിളിക്കുന്നു.
കലോഷ്യന്‍സ് 1 : 16 - 17 ല്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു ; "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യവും അദൃശ്യവും ആയ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു...എല്ലാം അവനിലൂടെയും അവനു വേണ്ടിയും ആണ് സൃഷ്ടിക്കപ്പെട്ടത് .അവനാണ് എല്ലാറ്റിനും മുന്‍പ് ഉള്ളവന്‍ അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു" അതിന്റെ അര്‍ഥം യേശു ദൈവം ആണ് എന്ന് തന്നെ. യേശുവിലൂടെയും യേശുവിനു വേണ്ടിയും എല്ലാം !!!!!!
റോമ :9 : 5 വായിക്കുക ;യേശുവിനെ സര്‍വാധിപന്‍ ആയ ദൈവം എന്ന് പറയുന്നു "പൂര്‍വ പിതാക്കന്മാരും അവരുടേത്.ക്രിസ്തുവും വംശമുറക്ക് അവരില്‍ നിന്ന് തന്നെ ഉള്ളവന്‍. അവന്‍ സര്‍വാധിപന്‍ ആയ ദൈവവും എന്നേക്കും വഴ്തപ്പെട്ടവുനും ആണ് ആമേന്‍ "
യേശു സര്‍വാധിപന്‍ ആയ ദൈവവവും വഴ്തപ്പെട്ടവനും ആണ് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. അദ്ധ്യായവും വാക്യവും സൌകര്യത്തിനായി പിന്നീടു നമ്മള്‍ ഉണ്ടാക്കിയതല്ലേ? ആദ്യം ഒരു കത്തായിരുന്നു .ഈപ്പറയുന്ന ഭാഗം 8:31 മുതല്‍ തുടര്‍ച്ചയായി വായിച്ചാല്‍ , ദൈവമെന്നു പറയുന്നത് പിതാവ് തന്നെയെന്നു കാണാം.
-------------------------------------------
യേശു കര്‍ത്താവും ദൈവവും.
റോമ 4 : 8 ല്‍ പറയുന്നു "ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാകിയിരിക്കുന്നു". യേശു മനുഷ്യന്‍ ആണെങ്കില്‍ ആ മരണം എങ്ങിനെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനം ആകും ? കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചിട്ടും അതൊന്നും ദൈവ സ്നേഹത്തിന്റെ പ്രകടനം എന്ന് പറഞ്ഞട്ടില്ല. യേശു ശരീരത്തില്‍ പീഡകള്‍ ഏറ്റു മരിച്ചത് മാത്രം ആണ് ദൈവ സ്നേഹത്തിന്‍റെ പ്രകടനംഎന്ന് പറയുന്നത്. ദൈവം മനുഷ്യനായി മരിച്ചു അത് കൊണ്ടല്ലേ അത് ?.
ഞ്ഞാന്‍ എന്‍റെ ഇഷ്ട്ടം പ്രവര്‍ത്തിക്കനല്ല ,എന്നെ അയച്ചവന്റെ ഇഷ്ട്ടം പ്രവര്‍ത്തിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞത് മനസിലായാല്‍ , ഇവിടെയും മനസിലാവും.
----------------------------------------
John 14:9 പിതാവായ ദൈവത്തെ കാട്ടിത്തരണം എന്ന് പറഞ്ഞ ഫിലിപിനോട് യേശു പറഞ്ഞു " ഇക്കാലമത്രയും ഞാന്‍ നിങ്ങളോട് കൂടി ആയിരുന്നിട്ടും പീലിപ്പോസേ നീ എന്നെ അറിഞ്ഞില്ലേ . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു പിന്നെ പിതാവിനെ ഞങ്ങള്‍ക്ക് നീ കാണിച്ചു തരിക എന്ന് നീ പറയ്ന്നത് എങ്ങിനെ?" ഇവിടെ യേശു സ്വയം വ്യക്തം ആക്കുന്നു ഞാന്‍ അവന്‍ തന്നെ എന്ന്. പിതാവിനോടൊപ്പം ഒന്നായവാന്‍, ദൈവ പിതാവില്‍ നിന്നും വ്യത്യസ്തന്‍ അല്ല എന്ന് മാത്രമല്ല ഞാന്‍ ,എന്നെ എന്നാണ് പിതാവിനെ കുറിച്ച് പറഞ്ഞത്.
ഈ ഭാഗം വളരെ വിശദീകരണം ആവശ്യമുള്ളതാണ് - അത് പിന്നെ
--------------------------------------------
Mathew 1 : 23 യേശു "ദൈവം നമ്മോടുകൂടെ എന്നര്‍ഥം വരുന്ന "ഇമ്മാനു ഏല്‍" എന്ന് വിളിക്കപ്പെടും"മനുഷ്യനെ പറ്റി ദൈവം എന്ന് പറയില്ലല്ലോ. കള്ളന്മാരോട് കൂടി എന്നപ്പെടും എന്നും പ്രവച്ചനമുണ്ട് - എന്നുവെച്ചാല്‍ കള്ളനകുമോ? ജാതികള്‍ അങ്ങിനെ പലതും വിളിക്കും എന്ന് പ്രവചിച്ചതായിക്കൂടെ?
---------------------------------------
Rev. 21 ; 22 ല്‍ സ്വര്‍ഗത്തിലെ ദേവാലയം കര്‍ത്താവും കുഞ്ഞാടും ആണ് എന്ന് പറയുന്നു." സര്‍വ ശക്തനും ദൈവമുമായ കര്‍ത്താവും കുഞ്ഞാടും ആണ് അതിലെ ദേവാലയം" അപ്പോള്‍ പൂജരിയാരാണ്?
-------------------------------
മത്തായി 28 :9 -10 "അപ്പോള്‍ യേശു എതിരെ വന്നു അവരെ അഭിവാദ്യം ചെയ്തു. അവര്‍ അവനെ സമീപിച്ചു പദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു". ഇവിടെ യേശു ആരാധന സ്വീകരിച്ചു.
ലുകെ 24 : 52 "അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്" യേശു അവരുടെ ആരാധന സ്വീകരിച്ചതിനാല്‍ അവന്‍ ദൈവം ആണ്.കാരണം ആരാധന ദൈവത്തിനു മാത്രം. അത് രണ്ടു മറിയമാരാനെന്നു ഓര്‍ക്കണം . കാളകുട്ടിയെ ഉണ്ടാക്കിയ അഹരോനും ഉണ്ടെന്ന കാര്യം ഓര്‍ക്കണം.
---------------------------
ഹെബ്രായര്‍ 1 : 6 -13 തന്‍റെ ആദ്യ ജാതനെ ലോകത്തിലേക്ക് അയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു " ദൈവത്തിന്‍റെ ദൂതന്മാര്‍ എല്ലാം അവനെ ആരാധിക്കട്ടെ " എന്ന്. നമ്മള്‍ ദൂദന്മാരെ വിധിക്കാനുള്ളവരാണ് എന്ന് ബൈബിള്‍ പറയുന്നു
------------------------------------
ലുക്ക് 5 : 20 -26 ദൈവത്തിനല്ലാതെ ആര്‍ക്കാണ് പാപങ്ങള്‍ മോചിക്കനവുന്നത് ? " മനു ഷ്യാ നീ ന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.Matt. 9:1-7
മനുഷ്യ പുത്രന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു പറഞ്ഞു " ഞാന്‍ നിന്നോട് പറയുന്നു എഴുന്നേറ്റു നടക്കുക" . അവന്‍ നടന്നു.അങ്ങിനെ തന്റെ ദൈവികത വെളിപ്പെടുത്തി . പിതാവ് കഴിഞ്ഞാല്‍ പുത്രന്‍ തന്നെയാണ് രണ്ടാമന്‍ , വിധിയും അവിടുന്നാണ് .
=======================
ലൂക 23 : 43 കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
ലൂക 7:47 - 48 യേശു പറഞ്ഞു "നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" നാല്ല കാള്ളനല്ല രണ്ടില്‍ ഒരു കള്ളന്‍ - വിധിക്കാനുള്ള അധികാരം പുത്രന് തന്നെ .
========================
വെളിപാട് 21 : 6 - 7 "ഞാന്‍ ആല്‍ഫയും ഒമേഗയും ആണ്. ദാഹിക്കുന്നവനു ജീവ ജലത്തിന്റെ ഉറവയില്‍ നിന്ന് സൌജന്യമായി കൊടുക്കും....ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനും ആയിരിക്കും".Rev:22 ; 13 " ഇതാ ഞാന്‍ വരുന്നു , ഞാന്‍ ആല്‍ഫയും ഒമേഗയും ആണ് - ഒന്നമത്തവനും ഒടുവിലത്തവനും- ആദിയും അന്തവും ആണ്" യേശു ദൈവമല്ലെങ്കില്‍ ആദിയും അന്തവും എന്ന് പറയില്ല. ഇവിടെയും വെളിപാടിന്‍റെ ആദ്യ അദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്.
ആസന്ന ഭാവിയില്‍ നടക്കാനുള്ളവ , യെഹോവ യേശുവിനു കൊടുത്തു ,യേശു ദൂധന് കൊടുത്ത് , ദൂദാന്‍ യോഹന്നാനു കൊടുക്കുന്ന വെളിപാടെന്നെഴുതിയാല്‍ , ഞാന്‍ എന്നുള്ളത് പിതാവായ ദൈവം തന്നെയല്ലേ? അതെങ്ങനെ യേശുവാകും . ആദിയും അന്തവും എന്ന് പറഞ്ഞതെല്ലാം പിതാവിനെക്കുരിച്ചുതന്നെയെന്നു വരുന്നില്ലേ?
പൂഴിയെപറ്റിയും പിന്നെ .