Translate

Thursday, March 28, 2013

ദൈവത്തിന്റെ ആലയം



ഓശാന ഞായര്‍.........................
രാവിലെ 5.30 ന്റെ കുര്‍ബാനക്ക്‌ അരുവിത്തുറപ്പള്ളിയില്‍ പോയി.........
വളരെ ശ്രദ്ധേയമായ ഒരു പ്രസംഗം കേട്ടു.................
തന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്ന യേശു പക്ഷേ ഓശാന ദിനത്തില്‍ സര്‍വ്വരാലും ശ്രദ്ധിക്കത്തക്കവിധം കഴുതപ്പുറത്ത്‌ സഞ്ചരിച്ചു.
ദേവാലയത്തില്‍ പ്രവേശിച്ച യേശു അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും നാണയമാറ്റക്കാരേയും അടിച്ചു പുറത്താക്കി. 
"ദൈവത്തിന്റെ ആലയം വാണിജ്യകേന്ദ്രമാക്കരുതെന്ന്‌" ഉദ്‌ബോധിപ്പിച്ചു.

എന്നാല്‍ ഇന്ന്‌ നാം ദൈവാലയങ്ങളെല്ലാം വാണിജ്യകേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കണം.

തിരിച്ച്‌ ആര്‍ക്കും ഒന്നും പറയാനനുവാദമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍
അതിനാരും തുനിയാത്തതിനാലോ കുര്‍ബാനയ്‌ക്കിടയിലുള്ള പ്രസംഗത്തില്‍ വൈദികര്‍ക്ക്‌ എന്തും പറയാമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്‌ ശ്രദ്ധിക്കാറുള്ളു.
ആ അശ്രദ്ധയിലും ശ്രദ്ധേയമായ, സത്യസന്ധമായ ആ വാക്കുകള്‍ എന്നെ ഉണര്‍ത്തി.
ഞാന്‍ സൂക്ഷിച്ചു നോക്കി....
ഒരു കൊച്ച്‌ അച്ചന്‍ ..............
സത്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍........................

ഉദ്ധരണിയിലുള്ള വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം ക്ഷണിക്കുന്നു.

thonnika:

'via Blog this'

1 comment:

  1. ശ്രീ ചാക്കോ കളരിക്കലിന്റെ സഭാനവീകരണത്തിലേക്ക് ഒരു വഴി എന്ന പുസ്തകത്തിലെ നസ്രാണികത്തോലിക്കാസഭ നവീകരണചരിത്രം എന്ന അധ്യായത്തില്‍നിന്നുള്ള ഒരു ഭാഗം ശ്രീ പയസിനുള്ള സംശയത്തിനു മറുപടി നല്കും എന്നു തോന്നുന്നതിനാല്‍ ഉദ്ധരിക്കുന്നു: പ്രൊഫ. കെ. എം. ചാണ്ടി, അഡ്വ. ഇ. എം. ജോസഫ്, ശ്രീ. ബി. വെല്ലിങ്ടണ്‍, ഡി. സി. കിഴക്കേമുറി, കുര്യന്‍ കുഴിവേലി മുതലായവരുടെ നേതൃത്വത്തില്‍ സഭയില്‍ അടിയന്തിരമായി സ്വീകരിക്കേണ്ട നവീകരണപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് സഭാംഗങ്ങളുടെ ഒപ്പുശേഖരിക്കുകയും സഭാധികാരികള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. സഭാധികാരികള്‍ അവയൊന്നും പരിഗണിക്കുകയുണ്ടായില്ലെന്നു സമ്മതിക്കണം. എന്നാല്‍ സഭയുടെ മുഖപത്രങ്ങള്‍പോലും സ്വന്തം പേജുകളില്‍ സഭാനവീകരണത്തെപ്പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും മറ്റും തുടങ്ങിയത് ഓശാനയിലുയര്‍ന്ന സ്വരത്തിന്റെ മാറ്റൊലികൊണ്ടാണ്.
    ഇതു പറയുമ്പോള്‍ ഒരു കാര്യം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സഭാധികാരികളെ ചോദ്യം ചെയ്യുന്ന സൃഷ്ടിപരമായ പ്രസ്ഥാനങ്ങളില്‍നിന്നു സഭാംഗങ്ങളെ മാറ്റിനിറുത്തുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് ഇങ്ങനെയൊരു വേദി പലരും ഒരുക്കുന്നത്. സഭാനവീകരണവാദി കളുടെ സമരത്തിലൊന്നും പങ്കെടുക്കരുത്, സഭാധികാരത്തിനെതിരെയുള്ള സഭാംഗങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാനും എതിരഭിപ്രായങ്ങള്‍ പറയാനും സഭയോടൊത്തു നില്ക്കുന്നവര്‍ക്കും വേദിയുണ്ട്, നമുക്ക് അനുരഞ്ജനത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും എന്നൊക്കെയാണ് അവയുടെ സന്ദേശം.

    ReplyDelete