അടുത്ത ദിവസം ഫെയിസ് ബുക്കില്‍ വന്ന ഈ
കഥാശകലം ആരെയും ഇരുത്തി ചിന്തിപ്പിക്കും:
‘അഞ്ചാറു വര്‍ഷം മുമ്പ് ഞങ്ങളുടെ പള്ളിയിലെ
കൊച്ചച്ചനായിരുന്നു, ഫാദര്‍ ജെയിംസ് തുരുത്തിക്കര. ഒരു വര്‍ഷത്തെ സേവനത്തിനുശേഷം അദ്ദേഹം
സ്ഥലം മാറി പോയി. കടുത്ത ആത്മീയതാവാദിയായിരുന്നു. തികഞ്ഞ സന്യാസിയും. മൊബൈല്‍
ഉപയോഗിക്കില്ല. അതിനാല്‍, പിന്നീടു ബന്ധങ്ങളൊന്നുമുണ്ടായില്ല. വര്‍ഷങ്ങള്‍ക്കുശേഷം
തികച്ചും അപ്രതീക്ഷിതമായി അദ്ദേഹത്തെ വീണ്ടും കണ്ടു. കഴിഞ്ഞ ദിവസം എറണാകുളം ലിസി
ആശുപത്രിയിലെ ആള്‍ത്തിരക്കിനിടയിലായിരുന്നു അത്. രോഗാരോഗ്യങ്ങളിലേയ്ക്കു സംഭാഷണം
നീണ്ടു. ഇ എന്‍ ടി സ്പെഷലിസ്റ്റ് നിര്‍ദേശിച്ച ഒരു സ്കാനിംഗിനുവേണ്ടി
വന്നിരിക്കുകയാണ് മുപ്പത്തിരണ്ടുകാരനായ ആ ചെറുപ്പക്കാരന്‍. രോഗം നിസ്സാരമാണെന്നും
നേരത്തെ നിര്‍ദേശിച്ച ഒരു സ്കാനിംഗ് ഇപ്പോള്‍ നടത്തുന്നുവെന്നെയുള്ളൂവെന്നും
വിശദീകരിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു,
"എന്തിനു വൈകിച്ചു?"
"വേറെ കുറെ സ്കാനിംഗുകളുണ്ടായിരുന്നു. അതുകൊണ്ട് ഇതു മാറ്റി വച്ചതാണ്."
"വേറെന്തു സ്കാനിംഗ്?"
"അടുത്ത തിങ്കളാഴ്ച ഇവിടെ ഒരു വൃക്ക മാറ്റിവയ്ക്കല്‍ സര്‍ജറി ഉണ്ട്."
"മനസ്സിലായില്ല."
"ഞാനാണു വൃക്ക കൊടുക്കുന്നത്."
ഞാന്‍ ഒന്നു ഞെട്ടാതിരുന്നില്ല. എറണാകുളം അതിരൂപതയിലെ ഫാ.ജേക്കബ് കൊഴുവള്ളി എന്ന മറ്റൊരു യുവവൈദികനും അടുത്ത ആഴ്ച വൃക്ക ദാനം ചെയ്യുന്നുണ്ടെന്നു പിന്നീട് അറിയാനിടയായി. ബന്ധുക്കളല്ല രണ്ടു പേരില്‍ നിന്നും ജീവന്‍ സമ്മാനമായി സ്വീകരിക്കുന്നത്.
പ്രാര്‍ത്ഥിക്കാം എന്ന എന്‍റെ വാഗ്ദാനത്തിന് ഫാ.ജെയിംസിന്‍റെ മറുപടി ഇതായിരുന്നു,
"ഞങ്ങള്‍ക്കല്ല, വൃക്കകള്‍ സ്വീകരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അവരാണു രോഗികള്‍."

ഈ വലിയ
നോയമ്പ് കാലത്ത് പരസ്പരം മുഖത്തുനോക്കി പങ്കു വെയ്ക്കേണ്ടത് തന്നെയാണ് ഈ രണ്ടു
സംഭവങ്ങളും. വൃക്കദാനം ചെയ്യല്‍ എന്ന ഒരു പരസ്നേഹ പ്രവൃത്തിയില്‍ നിന്നും മാറി വളരെ
ഉയരത്തില്‍, ലോകത്തിന്‍റെ കാപട്യങ്ങളില്‍
നിന്നും അകന്നു നില്‍ക്കുന്ന യഥാര്‍ത്ഥ ക്രിസ്തു ശിക്ഷ്യരെ ഞാന്‍ ഇവരില്‍
കാണുന്നു. മൈക്ക് സെറ്റും, കൊടി തോരണങ്ങളുമില്ലാതെ, ഗായക സംഘവും, സ്തോത്രക്കാഴ്ചയും
ഇല്ലാത്ത ഇത്തരം ധന്യമായ വചന പ്രഘോഷണങ്ങള്‍ നടത്താന്‍ കെല്‍പ്പുള്ളവര്‍ക്കെ സഭയെ നയിക്കാനും
അവകാശമുള്ളൂ. അവരുടെ അടുത്തു വെറുതെ ആയിരിക്കാന്‍ എന്റെ മനസ്സ് വെമ്പുന്നു.
ആളുകള്‍ ഇത്
തന്നെ പറഞ്ഞു തുടങ്ങിയാല്‍ സ്വന്തം വൃക്കദാനം ചെയ്യാന്‍ ഇനിമേല്‍ മെത്രാന്‍റെ
അനുവാദം വേണ്ടി വരും, അതാണല്ലോ ഇവിടുത്തെ രീതി. അതുകൊണ്ട് കൂടുതല്‍ ഒച്ചയുണ്ടാക്കേണ്ട.
Hats off … വന്ദ്യ പുരോഹിതരെ!
ത്യാഗം, കഠിനമാം കദനത്തിന്‍ ചിപ്പിയില്‍ വിളയും അനുപമാനന്ദ മുത്തു ...
ReplyDeleteWell done Rev.Fathers. Hearty Congratulations.
ReplyDeleteGood example for every one