Translate
Sunday, March 17, 2013
പോപേ നന്ദി ...
ഈ ഇറ്റലി പ്രശ്നത്തിൽ എന്താ ഒന്നും മിണ്ടാത്തത് ? പീലാത്തോസിന്റെ നീതി ബോധം ഉള്ള നമ്മൾ പടുത്തുയര്ത്തിയ കത്തോലിക്ക സഭ കീഴോട് വളരുന്നത് ലോകം കണ്ടു ചിരിക്കുമ്പോൾ ,രാഷ്ട്രീയമായും ഇറ്റലി ചെറ്റത്തരം കാട്ടിയെന്ന് കൂടി പറയിപ്പിക്കണോ ? "പോപ് ഗോ ബാക്ക്" എന്നാ ബോർഡ് കാണിച്ചു ഓസ്ട്രെലിയൻ ജനം പാതിരിമാരുടെ പിള്ളേര് പണി ത്രീ മച് ആയപ്പോൾ ..അതുപോലെ ഇന്ത്യ പറയണോ "ഇറ്റലി ഗോ ബാക്ക്" എന്ന് ? പുന്ന്യാലന്മാരെക്കൊണ്ട് കാശു വാരുന്ന നാടാ കേരളം ഓർത്തോ ...നനക്കെടാക്കല്ലേ ..പ്ലീസ്......., .... വല്ലതും പറയു ആ സര്ക്കരോടു ഇന്ത്യയോടു സാമാന്യ മര്യാത കാണിച്ചു ലോകത്തിന്റെ മുൻപിൽ നാണം കെടാതിരിക്കാൻ ...മതി പോപേ നന്ദി ...
Subscribe to:
Post Comments (Atom)
Vinod Mathai
ReplyDeleteപിജെ കുര്യന്‍ പോപ്പ് സ്ഥാനാരോഹണ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി, സൂര്യനെല്ലി പെണ്‍കുട്ടയ്‌ക്ക് പള്ളി വിലക്ക്. കേരളം സമൂഹം അമ്പരപ്പോടെയും വെറുപ്പോടെയുമാണ് ഈ വാര്‍ത്ത കേട്ടത്.
ചുങ്കക്കാരെയും പാപികളെയും സ്‌നേഹിക്കാന്‍ പഠിപ്പിച്ച സഭ ആരോടോപ്പമാണ് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. സഭാ വിശ്വാസികളില്‍ തന്നെ കുര്യനെ അനുകൂലിക്കുന്നവര്‍ പോലും ഈ തീരുമാനത്തോട് കഠിനമായ വിയോജിപ്പ് രേഖപ്പെടുത്തി.
സഭയിലെ ഒരു പുരോഹിതന്‍ പ്രതികരിച്ചതിങ്ങെയാണ് കമ്യുണിസ്റ്റുകാര്‍ പോലും ഇത്തരം വിഷയങ്ങളില്‍ ആരോപണവിധേയരായ വ്യക്തികളെ മാറ്റി നിറുത്തി അന്വേഷണം നടത്താറുണ്ട്. അപ്പോള്‍ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിന് കുര്യനെപ്പോലെ ആരോപണവിധേയനായ ഒരാളെ അയച്ച നിലപാട് തീര്‍ത്തും അപമാനകരമാണ്.
എന്നാല്‍ ഇവിടെ സഭയല്ല പ്രതിനിധി അയച്ചത് രാജ്യമാണ് പ്രതിനിധിയെ അയച്ചതെന്നാണ് സഭയിലെ മറ്റൊരു വൈദികന്‍ പറഞ്ഞു.
ഇന്ത്യ ഇന്ന് സ്‌ത്രീ സംരക്ഷണത്തിന് പുതിയ ബില്ല് അവതരിപ്പിക്കാന്‍ പോകുകയാണ് പാര്‍ലമെന്റില്‍. വേട്ടക്കാരന് ഉന്നതമായ സ്ഥാനമാനങ്ങളും ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയ്‌ക്ക് വിലക്കും സമൂഹമധ്യത്തില്‍ അപമാനവും. ഈ സര്‍ക്കാരാണ് ഇന്ത്യന്‍ സ്‌ത്രീയുടെ മാനവും സ്വത്തും സംരക്ഷിക്കുമെന്ന് ഉറപ്പു നല്‌കുന്നത്. ആരോപണവിധേയനായ വ്യക്തിയെ മാറ്റിനിറുത്തുവാന്‍ പോലും തയാറാവാത്ത സര്‍ക്കാരും ഇന്ത്യന്‍ വിശ്വാസ സമൂഹത്തിന്റെ പ്രതിനിധിയായി കുര്യനെ അയക്കേണ്ടയെന്ന് പറയാന്‍ സഭയും ആര്‍ജവം കാണിക്കാത്തതു വഴി വേട്ടക്കാര്‍ക്കൊപ്പമാണ് സഭ എന്ന് കുറെക്കൂടി വ്യക്തമാക്കുകയായിരുന്നു.