അല്മായശബ്ദത്തിന്റെ ഒരഭ്യുദയകാംക്ഷി പങ്കുവച്ച ചില കാര്യങ്ങളും അതിനോടുള്ള KCRM വക്താക്കളുടെ പ്രതികരണവും കോണ്‍ട്രിബ്യൂട്ടേഴ്‌സിനോടും വായനക്കാരോടും കൂടി പങ്കുവയ്ക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു.
അല്മായശബ്ദം ബ്ലോഗിന്റെ സവിശേഷത ക്രിസ്തുവിന്റെ ദര്‍ശനങ്ങളെ സഭാ നവീകരണത്തിന് അനുയോജ്യമാംവിധവും ബൈബിള്‍വിരുദ്ധമാകാതെയും ചര്‍ച്ചാവിധേയമാക്കുന്നു എന്നതാണ്. മിക്ക കോണ്‍ട്രിബ്യൂട്ടേഴ്‌സും ആരെയും പുകഴ്ത്താനും ഇകഴ്ത്താനും നില്ക്കാതെ തത്ത്വാധിഷ്ഠിതമായാണത് നിര്‍വഹിക്കുന്നത്. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങള്‍ക്കുപോലുമില്ലാത്ത ഗൗരവബുദ്ധിയും ഉദ്ദേശ്യശുദ്ധിയും ഇതിലെഴുതുന്ന മിക്ക കോണ്‍ട്രിബ്യൂട്ടേഴ്‌സിനുമുണ്ട്.
വ്യക്തികളെ അമിതമായി താറടിച്ചകൊണ്ടുള്ള പോസ്റ്റുകളും കമന്റുകളും അധികരിച്ചതിനെത്തുടര്‍ന്ന് ചില അമേരിക്കന്‍ ബ്ലോഗുകള്‍ക്കു സംഭവിച്ചത് അല്മായശബ്ദത്തിനു സംഭവിക്കാനിടയില്ല. എങ്കിലും ചില വ്യക്തികള്‍ക്ക് പ്രാമുഖ്യമുള്ളതുപോലെ വായനക്കാര്‍ക്കു തോന്നിയാല്‍ വായനക്കാര്‍ കുറയാനിടയാകുമെന്നാണ് അദ്ദേഹം നല്കിയ മുന്നറിയിപ്പ്: 'ഇകഴ്ത്തലാണെങ്കിലും പുകഴ്ത്തലാണെങ്കിലും അപകടമാണ്. അധികമായാല്‍ അമൃതും വിഷം എന്നു മറക്കരുത്.'
ശ്രീമതി മോനിക്കാ തോമസ്, ശ്രീ സാമുവല്‍ കൂടല്‍, ശ്രീ ജോസഫ് പുലിക്കുന്നേല്‍ എന്നിവര്‍ക്ക് അല്മായശബ്ദം ഈയിടെ കൂടുതല്‍ പ്രാമുഖ്യം നല്കാനിടയായി എന്നത് യാഥാര്‍ഥ്യമാണ്. തികച്ചും അമൂര്‍ത്തമായി നാം അവതരിപ്പിച്ചിരുന്ന ചര്‍ച്ച് ആക്ടിന്റെ ആവശ്യകത എന്ന ആശയം സജീവവും ഹൃദയസ്പര്‍ശിയുമായി ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് ശ്രീമതി മോനിക്കാതോമസിന്റെ പ്രശ്‌നം നാം ഏറ്റെടുത്തതിനെത്തുടര്‍ന്നായിരുന്നു. അതു സംബന്ധിച്ചു ശ്രീമതി മോനിക്കാ തോമസ് വിവിധ പ്രസിദ്ധീകരണങ്ങളില്‍ നല്കിയ പരസ്യങ്ങളും നടത്തപ്പെട്ട സെമിനാറുകളും പ്രകടനങ്ങളും KCRM, JCC എന്നീ പ്രസ്ഥാനങ്ങള്‍ക്കു പകര്‍ന്ന ഊര്‍ജം നിസ്സാരമല്ല.
(നാം വിസ്മരിക്കരുതാത്ത ഒരു കാര്യമുണ്ട്. സ്വന്തം മകളുടെ (കുമാരി ഇന്ദുലേഖ) അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇപ്പന്‍ സാറാണ് ചര്‍ച്ച് ആക്ട് നടപ്പിലാക്കുക എന്ന ആശയം പത്രപ്പരസ്യങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന സംവിധാനം തുടങ്ങിവച്ചത്. ഒരുവ്യക്തിയെ മുമ്പില്‍നിര്‍ത്തിയതിന്റെ പേരിലുള്ള അവഗണനയല്ല, അനുഭവാടിസ്ഥാനത്തിലുള്ള ആവശ്യം എന്ന നിലയിലുള്ള കൂടുതല്‍ സ്വാഗതമായിരുന്നു ആ പരസ്യങ്ങള്‍ക്ക് കിട്ടിയത.് ശ്രീമതി മോനിക്കാ തോമസിന് ഉത്തേജകമായതും ആ പരസ്യങ്ങള്‍തന്നെ.)

ശ്രീ. സാമുവല്‍ കൂടലിന്റെ അപ്രിയയാഗങ്ങളുടെ പ്രകാശനം KCRM-ന്റെ ശബ്ദം കൂടുതല്‍ വ്യക്തമായി ദൃശ്യമാധ്യമത്തിലൂടെ ആവിഷ്‌കരിക്കാന്‍ ഒരു നിമിത്തമായി എന്നത് നാം നന്ദിപൂര്‍വം അനുസ്മരിക്കേണ്ടതുണ്ട്.
'മലനാട് ഇന്റര്‍നെറ്റ് ടി വി സംപ്രേഷണം ചെയ്ത ശ്രീ. സാമുവല്‍ കൂടലിന്റെ അപ്രിയയാഗങ്ങളുടെ പ്രകാശനം എന്ന പരിപാടിയുടെ വീഡിയോ റിപ്പോര്‍ട്ട് കണ്ടു. അത് വെറുമൊരു പുസ്തകപ്രകാശനമായിരുന്നില്ല. കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും ശക്തിദൗര്‍ബല്യങ്ങളും ഇത്ര വ്യക്തമായി മറ്റൊരിടത്തും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഉള്‍ക്കാമ്പ് തെല്ലും ചോര്‍ന്നുപോകാതെയുള്ള എഡിറ്റിങ്ങിന് അഭിനന്ദനങ്ങള്‍! തല്‍സമയം കാണാന്‍ കഴിയാത്തവര്‍ക്കായി താമസിയാതെതന്നെ you tube-ല്‍ പോസ്റ്റുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു' എന്നാണ് അതു കണ്ടവരിലൊരാള്‍ പ്രതികരിച്ചിരിക്കുന്നത്.
അത് താമസിയാതെതന്നെ you tube-ല്‍ പോസ്റ്റുചെയ്യും എന്നാണ് പ്രതീക്ഷ. പിന്നെ അവ ആര്‍ക്കും എന്നുവേണമെങ്കിലും കാണാനും കേള്‍ക്കാനും സാധിക്കും. ഈ പ്രതികരണം വളരെ ശ്രദ്ധേയമാണ്. കൂറില്ലോസ് മെത്രാപ്പോലീത്താ പാലായില്‍ നടത്തിയ പ്രഭാഷണം ഉള്‍പ്പെടെ നമ്മുടെ പഴയ ചില പരിപാടികളുടെ വീഡിയോകളുള്ളതും സംപ്രേഷണം ചെയ്യാനും ലോകമെങ്ങും എത്തിക്കാനും ഇനിയും നമുക്ക് എളുപ്പം സാധിച്ചേക്കും.
ശ്രീ ജോസഫ് പുലിക്കുന്നേല്‍ പേപ്പസിയെപ്പറ്റി എഴുതിയ, ഓശാനബ്ലോഗില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന, ലേഖനപരമ്പരയുടെ ലിങ്ക് അല്മായശബ്ദത്തില്‍ കൊടുത്തുകൊണ്ടിരിക്കുന്നതും ധാരാളം വായനക്കാര്‍ക്ക് കുറെ സത്യങ്ങള്‍ ഗ്രഹിക്കാന്‍ സഹായകമാകുന്നുണ്ട്.
അപ്രിയ യാഗങ്ങള്‍ പ്രകാശനം യൂട്യൂബിലുണ്ട്. താഴെയുള്ള ലിങ്ക് ബ്രൌസറില്‍ ഒപ്പിയെടുക്കൂ!!!
ReplyDeletehttp://www.youtube.com/watch?feature=player_embedded&v=eFWXWTI1Eds#!
ഇതല്ല. ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള വീഡിയോ റിപ്പോര്‍ട്ടുതന്നെ മൂന്നു പ്രാവശ്യം malanadutv-യില്‍ സംപ്രേഷണം ചെയ്തിരുന്നു അതിനിയും You tube-ല്‍ upload ചെയ്തിട്ടില്ലെന്നാണ് അറിവ്.
Deleteഅല്‍മായശബ്ദത്തിലെ എഴുത്തുകാരെല്ലാം എവിടെപ്പോയി? മറ്റപ്പള്ളി, സാക്ക് എന്നീ പ്രസിദ്ധരായ എഴുത്തുകാരെ കണ്ടിട്ട് കുറച്ചുദിവസങ്ങളായി. റോഷന്റെ പുരോഹിത ഫലിതങ്ങളും, കത്താനരും അവുരുടെ വിഡ്ഢികളുടെ ലോകവും സംബന്ധിച്ചു ലേഖനങ്ങളും കണ്ടിട്ട് മാസങ്ങളായി. സര്‍വ്വശ്രീ കവി കൂടലിനെ മാത്രം കാണുന്നുണ്ട്. കളിരിക്കല് ചാക്കൊച്ചനെയും കാണുന്നില്ല. അദ്ദേഹം പുതിയ പുസ്തകത്തിന്റെ ഒരുക്കത്തിലായിരിക്കാം.
ReplyDeleteബൈബിളില്‍ നവരസങ്ങള്‍ കലര്‍ത്തി എഴുതുന്ന പിപ്പിലാഥനും കാണുന്നില്ല. കദളിക്കാടാന്‍ വട്ടായിയുടെ ധ്യാനകേന്ദ്രത്തിലുണ്ടെന്നും അറിയുന്നു. നോമ്പ്കാലമല്ലെ?അദ്ദേഹം നോമ്പുകഴിയുമ്പോള്‍ എഴുത്തുകാരുടെ പോരായ്മകള്‍(എഴുത്തിനെപ്പറ്റിയല്ല) ചൂണ്ടിവന്നുകൊള്ളും.
അല്‍മായശബ്ദംപോലെ ഉന്നതനിലവാരം പുലര്‍ത്തുന്ന ബ്ലോഗുകളും മലയാളത്തില് കാണുന്നില്ല. നല്ല ആശയങ്ങള്‍ ഇതിലെ എഴുത്തുകാര്‍ എന്നും സംഭാവന ചെയ്തിട്ടുള്ളതും നാം അഭിമാനിക്കണം. വ്യക്തികളെക്കാളും ബ്ലോഗിന് സംഭാവന ചെയ്യുന്നവരാണ് പ്രധാനം. ചെറുതും വലുതും വിധവയുടെ കൊച്ചെഴുത്തും വമ്പന്‍ എഴുത്തുകാരും തുല്യമായി കരുതണം. വ്യക്തിപൂജ ബ്ലോഗിന്റെ അഭിമാനത്തിനു ചേര്‍ന്നതല്ല. ഇവിടെ ആരും പിതാവും പുത്രനുമല്ല. സാക്ക് പറഞ്ഞതുപോലെ കഷ്ടി വെറും ശ്രീ മാത്രം.
നൂറു ശതമാനവും ബ്ലോഗിന്റെ വളര്‍ച്ചയുടെതായ ക്രഡിറ്റ് ക്രഡിറ്റു സ്വന്തമായി ആശയങ്ങള്‍ പ്രകടിപ്പിച്ചു ഈ ബ്ലോഗില്‍ എഴുതുന്നവര്‍ക്കും ബ്ലോഗിനെ വളര്‍ത്തുന്ന ഇതിലെ പ്രവര്‍ത്തകര്‍ക്കുമാണ്. മോനിക്കായെപ്പറ്റി എഴുതിയവര്‍ക്കാണ് ക്രഡിറ്റ്. അല്ലാതെ മോണിക്കായ്ക്കല്ല. പുലിക്കുന്നന്റെ ലേഖനം പ്രസിദ്ധീകരിച്ചവര്‍ക്കാണ്.പുലിക്കുന്നനല്ല.എങ്കില്‍ ഞാന്‍ വായിക്കുന്ന അമേരിക്കന്‍ വിജ്ഞാനമാസികകള്‌ക്കും ക്രഡിറ്റു അമിതമായി കൊടുക്കേണ്ടി വരും. മാര്‍പാപ്പയുടെ വാര്‍ത്തകള്‍പോലെ ബ്ലോഗിലെഴുതാത്തവര്‍ക്ക് പ്രാധാന്യമധികമായാല്‍ അമൃതും വിഷത്തിനു തുല്യമാകുന്ന പഴമൊഴിപോലെയാകും.
ഇതെന്റെ സ്വന്തമായ അഭിപ്രായം മാത്രം. എന്നെ സംബന്ധിച്ച് രാജാവും പാമരനും പണ്ഡിതനും തുല്യമാണ്. വ്യക്തിപരമായി സ്വയും താഴാത്തടത്തോളംകാലം ഞാന്‍ എഴുതികൊണ്ടിരിക്കും.
ബ്ലോഗു പോവുന്നത് ബൈബിളധിഷ്ടിതമായിയെന്നും ഈ പോസ്റ്റില്‍ കാണുന്നു.പുതിയ നയമാണൊയെന്നറിയത്തില്ല. മറ്റൊരു സ്ഥലത്ത് ഹിന്ദുക്കള്‍ക്കും ഏതു മതസ്ഥര്‍ക്കും എഴുതാമെന്നും നയങ്ങളില്‍ പറയുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ ഒരിക്കലും ബൈബിള്‍ വായിക്കാറില്ല. യേശുവിന്റെ വഴികള്‍
ബൈബിള്‍ മാത്രമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ബൈബിള്‍മാത്രമാണു സത്യത്തിന്റെ വഴിയെന്നു വിചാരിക്കുന്നതും ഒരുതരം അത്യുഗ്രമതതീക്ഷ്ണതയുമാണ്. അത്തരം ചിന്താഗതി വട്ടായിയുടെ ധ്യാനം കൂടുന്നതിന് തുല്യമാകും.
"ബ്ലോഗു പോവുന്നത് ബൈബിള്‍വിരുദ്ധമാകാതെയാവണം എന്നും ഈ പോസ്റ്റില്‍ കാണുന്നു. പുതിയ നയമാണൊയെന്നറിയത്തില്ല. മറ്റൊരു സ്ഥലത്ത് ഹിന്ദുക്കള്‍ക്കും ഏതു മതസ്ഥര്‍ക്കും എഴുതാമെന്നും നയങ്ങളില്‍ പറയുന്നു. എന്നെ സംബന്ധിച്ച് ഞാന്‍ ഒരിക്കലും ബൈബിള്‍ വായിക്കാറില്ല. യേശുവിന്റെ വഴികള്‍
Deleteബൈബിള്‍ മാത്രമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ബൈബിള്‍മാത്രമാണു സത്യത്തിന്റെ വഴിയെന്നു വിചാരിക്കുന്നതും ഒരുതരം അത്യുഗ്ര മതതീക്ഷ്ണതയാണ്. അത്തരം ചിന്താഗതി വട്ടായിയുടെ ധ്യാനം കൂടുന്നതിന് തുല്യമാകും."
ജോസെഫ് മാത്യുവിന്റെ ഈ കുറിപ്പുമായി എനിക്കും യോജിപ്പാണ്. സാമാന്യബുദ്ധിക്കു നിരക്കുന്നത് എപ്പോഴും ബൈബിള്‍അതിഷ്ഠിതമാകണമെന്നില്ല. അതിനു കാരണം ബൈബിള്‍ എഴുതിയ കാലത്തെ ചിന്തക്കനുസരിച്ച് വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ എല്ലാ വ്യാഖ്യാതാക്കള്‍ക്കും ശേഷിയില്ല എന്നത് തന്നെ. അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ മിക്ക വചനങ്ങളും ഒന്നും ധ്വനിപ്പിന്നില്ല. അതുകൊണ്ട് മേല്‍പ്പറഞ്ഞ കടുംപിടുത്തം ശരിയാവില്ല.
പിന്നെ പേപ്പസിയെപ്പറ്റിയൊക്കെ ഇത്രയധികം വലിച്ചുവാരി എഴുതാന്മാത്രം പ്രസക്തി അതിനുണ്ടോ എന്ന സംശയമാണ് അതല്പം കെട്ടടങ്ങും വരെ ഒന്ന് വിശ്രമിക്കാം എന്ന് ഞാന്‍ കരുതുന്നത്. ഇത്തരം വിഷയങ്ങളില്‍ കുറെയാകുംപോള്‍ ആരും മടുക്കും. അല്ലെങ്കില്‍ കൊള്ളാം സംഗ്രഹിച്ചുള്ള ലേഖനങ്ങള്‍ വരണം. ആര്‍ക്കൈവ്സ് കോപ്പിയടിക്കുന്നതിനോട് എനിക്ക് വലിയ താത്പര്യം തോന്നുന്നില്ല.
This comment has been removed by a blog administrator.
ReplyDeleteIs this believable. which is the source of this huge amount of money. my minimum common sense and discerning nature don't allow me to believe this allegation. Fr Vattayil says they do not charge for the 5 day residential retreat and pay all taxes and bills regularly, and do not accept money from those who run liquor shops and illegal businesses. if all that is true how can such ahuge amount be their daily collection
ReplyDelete