ജോര്‍ജ് മൂലേച്ചാലില്‍ എഴുതി. "I
can't imagine personalities like Mr. Joseph Mathew to support the
endogamy practice, with a very fictitious basis, that is going on in
Knanaya Catholics. Any way, it is a dividing factor in their community.
When the victims are struggling for their rights in the community and
also trying to resolve the problem, how any right thinking person can
condemn it?"-George Moolechalil:-
എന്റെ പ്രതികരണം: കേരളത്തിലെ സാഹചര്യങ്ങളിലാണ് ജോര്‍ജ് ചിന്തിച്ചത്. ഞാന്‍ പൂര്‍ണ്ണമായും അനുകൂലിക്കുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കന്‍ ക്നാനായപള്ളികളില്‍ ത്രിമൂര്‍ത്തികളായ അങ്ങാടിയത്തും മൂലെക്കാടനും മുത്തോലത്തും ഒരു രാഷ്ട്രീയക്കളി കളിച്ചു. കള്ളി പുറത്തായി ഇന്ന് അവര്‍ നിയമപരമായിപോലും പ്രശ്നങ്ങളെ നേരിടുകയാണ്. അവരുടെ ഒത്തുകളി രാഷ്ട്രീയത്തെയാണ് ഞാന്‍ എതിര്‍ത്തത്. രക്തശുദ്ധിവാദമെന്ന കഴുതകളുടെ ചിന്താഗതിയല്ല.
രക്തശുദ്ധിവാദത്തെ എതിര്‍ത്തു അല്മായശബ്ദത്തില്‍ ഞാന്‍ പല തവണ എഴുതിയിട്ടുള്ളതാണ്. ക്നാനായ്ക്കാര്‍ വസിഷ്ഠമുനിയുടെ സന്തതികളോ എന്ന എന്റെ ലേഖനം വായിക്കുക. ?
http://almayasabdam.blogspot.in/2011/12/blog-post_482.html
അമേരിക്കയിലെ ക്നാനായ സമൂഹത്തെ ഉദ്ദേശിച്ചായിരുന്നു എന്റെ മറുപടി. രക്തശുദ്ധിവാദം കോട്ടയം രൂപത നടപ്പിലാക്കിയിരിക്കുമ്പോള്‍ അമേരിക്കന്‍ ക്നാനായ്ക്കാര്‍ക്കു മാത്രം എന്തിനു നിഷേധിക്കണം? നിയമം ബാധകമാക്കുവാന്‍ ആദ്യം സമൂലമായ ചിന്താഗതി കോട്ടയത്ത് മാറ്റണം . രക്തശുദ്ധിവാദം പാടില്ലാന്ന് കാണിച്ചു അങ്ങാടിയത്തിനു ഇടയലേഖനം ഇറക്കുവാന്‍ എന്തവകാശം.? വത്തിക്കാനില്‍നിന്ന് എന്തെങ്കിലും അറിയിപ്പുണ്ടെങ്കില്‍ അത്തരം വിവാദപരമായ ഇടയലേഖനം ആദ്യം കോട്ടയം രൂപതകളില്‍ വായിക്കണമായിരുന്നു. ക്നായക്കാര്‍ ഇടയലേഖനത്തിന് ഒരു വിലയും കല്‍പ്പിക്കാതെ കത്തിച്ചു കളഞ്ഞതും രൂപതയ്ക്ക് നാണക്കേടുണ്ടാക്കി. തന്മൂലം ഒരിക്കലും ഇല്ലാതിരുന്ന ക്നനായ്ക്കാരുടെ ഐക്യമത്യം നൂറു ശതമാനം ആയി. വംശങ്ങളെ ചോദ്യം ചെയ്യുമ്പോള്‍ വിവേകത്തോടെയും ബുദ്ധിപൂര്‍വ്വവും വേണമായിരുന്നു. നൂറ്റാണ്ടുകള്‍ പാലിക്കുന്ന വിശ്വാസവും ആചാരങ്ങളും ഒരു ഇടയ ലേഖനംകൊണ്ട് പരിഹരിക്കാമെന്നു വിചാരിച്ചതും ശുദ്ധ വിഡ്ഢിത്തരമാണ്.
എന്റെ അഭിപ്രായമല്ല വത്തിക്കാന്റെ അഭിപ്രായമാണ് ഇടയലേഖനത്തില്‍ എഴുതിയതെന്നു പറഞ്ഞു' അങ്ങാടിയത്ത് തടിതപ്പുന്നതില്‍ എന്തര്‍ത്ഥം? സ്വന്തമായിട്ട് അഭിപ്രായം ഇല്ലാത്തവര്‍ രണ്ടുകൂട്ടര്‍ തമ്മില്‍ തല്ലുണ്ടാക്കുന്ന വിവാദം കൊണ്ടുവരരുതായിരുന്നു. സീറോ മലബാര്‍ നേത്രുത്വം പിന്നില്‍നിന്ന് രക്തശു ദ്ധി വാദത്തെ അനുകൂലിക്കുകയും വത്തിക്കാനെ പഴിപറഞ്ഞു തല്ലുകൂട്ടിക്കുകയും ചെയ്യും. ഇങ്ങനെയുള്ള നയം നിത്യസംഭവങ്ങളായി തുടരുന്നു.
ലക്‌ഷ്യം, രണ്ടു സമുദായങ്ങള്‍ തമ്മില്‍ തല്ലുണ്ടാക്കിച്ചു അവരുടെ പള്ളികള്‍ തട്ടിയെടുക്കുകയെന്നായിരുന്നു. വികാരി ജനറാള് മുത്തോലത്തച്ചനെ മെത്രാന്‍ സ്ഥാനം മോഹിപ്പിച്ചു സീറോയിലാക്കി. മുത്തോലത്തും അങ്ങാടിയത്തും മൂലെക്കാടനും കൂടിയുള്ള ഒത്തു കളികളാണ് അമേരിക്കന്‍ ക്നാനായ ജനതയെ പ്രകോപിപ്പിച്ചതും. കള്ളികള്‍ പുറത്തായതുകൊണ്ട് ഈ ത്രിമൂര്‍ത്തികള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. മൂലെക്കാടിനു ഇവിടുത്തെ സഭാമക്കള് ശേഖരിച്ച വന്‍ഡോളര്‍ ശേഖരം നാട്ടില് കടത്തണം. അങ്ങാടിയത്തിന് ക്നായാക്കാരുടെ പരിശ്രമം കൊണ്ടുണ്ടാക്കിയ പള്ളികള്‍ വേണം. മുത്തോലത്തിന് ബിഷപ്പാകണം. ഇതെല്ലാം നടക്കാതെ വന്നപ്പോള്‍ പരസ്പ്പരം തല്ലിപ്പിക്കുവാന്‍ ഇടയലേഖനവും ഇറക്കി.
ഈ തലമുറകള്‍ തീരുമ്പോള്‍ ക്നനായക്കാരുടെ രക്തശു ദ്ധി അമേരിക്കയില്‍ ഇല്ലാതാകും. ക്നായമക്കള് വിവാഹം കഴിക്കുന്നത് വടക്കേ ഇന്ത്യാക്കാരെയും മെക്സിക്കന്‍, കറമ്പന്‍ അമേരിക്കാക്കാരെയുമാണ്. അടുത്ത ഒന്നോ രണ്ടോ ദശകത്തിനുള്ളില് ഈ പള്ളികള്‍ ഉണ്ടാക്കിയ ക്നനായ്ക്കാര്‍ എല്ലാവരുംതന്നെ മണ്ണടിക്കാവില് ആയിരിക്കും. അതിനുമുമ്പ്, തല്ലോണ്ടാക്കിച്ചു പള്ളികള്‍ സ്വന്തം ആക്കണമെന്ന ഉദ്ദേശം മാത്രമേ അങ്ങാടിയത്തിനുള്ളൂ.
ക്നായില്‍നിന്നു പിരിഞ്ഞുപൊയവര്‍ വീണ്ടും ക്നനായ് വേണമെന്ന് മുറവിളി കൂട്ടുന്നത് എന്തിന്? ഒരിക്കല്‍ ക്നനായ് സംസ്ക്കാരവുമായി ജീവിച്ച ഇന്നത്തെ അര്‍ദ്ധക്നനായക്കാര്‍ക്ക് വിവിധ സംസ്ക്കാരവുമായി ജീവിച്ച കുടുംബാംഗങ്ങളുമൊത്തു സാസ്ക്കാരികപരമായി മാതൃസഭയില്‍ ഒത്തുചെരുവാന്‍ സാധിക്കുമോ. അനുഭവിക്കുന്നത് ഇങ്ങനെ ആര്യത്വം പുലര്‍ത്തുന്നവരുടെ ഇടയില്‍ വന്നു കയറുന്ന മറ്റു സമുദായങ്ങളിലുള്ള കുടുബാംഗങ്ങളായിരിക്കും. പുനരൈക്യപ്പെടുന്നവര്‍ സ്വന്തം സമൂഹത്തില്‍ അവഹേളിക്കപ്പെട്ടവരായിരിക്കും.
ക്നാനായ കുടുംബങ്ങള്‍ ഉദാരമായി സംഭാവന നല്‍കിയതുകൊണ്ടാണ് അവര്‍ക്ക് പള്ളികള്‍ പണിയുവാന്‍ സാധിച്ചത്. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തോളം ഇവരുടെ അവകാശങ്ങളെ വില കല്പ്പിച്ചുകൊണ്ടായിരുന്നു ഈ പണം മുഴുവന്‍ സമാഹരിച്ചത്. തങ്ങളുടെ വിയര്‍പ്പുകൊണ്ട് ഉണ്ടാക്കിയ പള്ളികള്‍ മുഴുവന്‍ ഒരു സുപ്രഭാതത്തില്‍ അപഹരിക്കുവാന്‍ വന്നാല്‍ ആ സമൂഹം എങ്ങനെ സമ്മതിച്ചു കൊടുക്കും? രണ്ടു ചേരിയിലും ഇല്ലാത്ത എനിക്ക് നിഷ്പക്ഷമായി അങ്ങനെയേ ചിന്തിക്കുവാന്‍ സാധിക്കുന്നുള്ളൂ.
സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ കാര്യങ്ങളില്‍ വില കല്‍പ്പിക്കുന്ന ഈ നാട്ടില് ഒരു സമൂഹത്തിനു കൂച്ചുവിലങ്ങിടുന്നതും ശരിയല്ല. അമേരിക്കന്‍ ഭരണഘടനാലംഘനവും കൂടിയാണ്. ഓരോ സമൂഹത്തിനും അവരുടെതായ നിയമങ്ങള്‍ ഉണ്ട്. ആ സമൂഹത്തിനുള്ളില്‍തന്നെ ചെറുസമൂഹമാക്കി മറ്റൊരു നിയമമുണ്ടാക്കുന്നതും നീതിയല്ല.. അവരുടെ ആചാരങ്ങളെ ഈ നാട്ടില്‍ ബഹിഷ്ക്കരിക്കണമെന്നു പറയുന്നതും എന്ത് യുക്തിയാണ്? പ്രായോഗികവുമല്ല.
കാഞ്ഞിരപ്പള്ളിയിലെയോ ചങ്ങനാശേരിയിലെയൊ മെത്രാന്മാര്‍ നിയമം സ്വന്തം ആക്കിയതുപോലെ അമേരിക്കയിലെ മെത്രാന്മാര്‍ക്ക് സാധിക്കുകയില്ല. മാര്‍ച്ച് മൂന്നിലെ ഇവരുടെ റാലിയില്‍ സഭാനേതൃത്വം ആകെ പരിഭ്രാന്തിയിലാണ്. ഇല്ലാതാകുന്ന ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനായുള്ള, വികാര പ്രകടനത്തിനായുള്ള ഒരു അവസരം കൂടിയാണ്. മുത്തോലത്ത്, മൂലെക്കാടന്‍, അങ്ങാടിയത്ത് എന്നിങ്ങനെ മൂന്നു രക്ത രക്ഷസുകള്‌ക്കെതിരെയുള്ള സമരമാണ്. ഈ സമരത്തില്‍ ആഗോളരക്തശുദ്ധി വാദം ഇല്ലാതാകണം. സമൂഹമായി തന്നെ അവരെ ജീവിക്കുവാനും അനുവദിക്കണം.
ഷിക്കാഗോ രൂപത ഒരു കാര്യം ചിന്തിക്കണം. ആരംഭത്തില്‍ ക്നായക്കാര്‍ക്ക് തന്നെയായി എന്തിനു അവരെകൊണ്ട് അമേരിക്കയില്‍ പള്ളി മേടിപ്പിച്ചു? അവരുടെ സംസ്ക്കാരത്തില് അവരുടെ കുഞ്ഞുങ്ങളെ ആ പള്ളികളില്‍ വളര്‍ത്തുവാന്‍ അനുവദിച്ചു. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി നിശബ്ദമായി ഈ പള്ളികളെ ഭരിച്ച അങ്ങാടിയത്ത് സഭയുടെ ഈ ദുരാചാരമായ രക്തശുദ്ധിവാദത്തെപ്പറ്റി ഒരക്ഷരം നാളിതുവരെയായി ഉരിയാടിയില്ല. ക്നാനായക്കാര്‍ നൂറുകണക്കിന് പ്രമേയങ്ങള്‍ ഉന്നതര്‍ക്ക് അയച്ചുകൊടുക്കുന്ന സമയങ്ങളില്‍ നേതൃത്വം എന്നും മോഹനവാഗ്ദാനങ്ങള്‍ നല്‍കും. ഏറ്റവും ഒടുവിലായി ആലഞ്ചേരിയും മധുരവാക്കുകള്‍ നല്‍കി സമാധാനിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം എന്തിനു അവരുടെ ചരിത്രം ഇല്ലാതാക്കണം.? ഒരു ക്നായക്കാരന്റെ മറ്റൊരു ബ്ലോഗില്‍ വന്ന പ്രതികരണം വായിക്കൂ. "Dear Angadiyath . We Knanaites are well aware about our Belief and Love towards the Church. If you got instructions please exercise on your people." ഇയാള്‍ എഴുതിയത് ശരിയെന്നു പുറത്തു നില്‍ക്കുന്ന എനിക്കു തോന്നുന്നു.
മറ്റെല്ലാ സമൂഹത്തെക്കാളും പള്ളിയ്ക്ക് കൂടുതല്‍ പണം കൊടുക്കുന്നതും ക്നായക്കാരാണ്. അവര്‍ക്ക് തനതായ മെത്രാന്‍ ഉണ്ടാകുമെന്നും ഷിക്കാഗോ രൂപത ഭയപ്പെടുന്നു. മുത്തോലത്തിന്റെ സ്വപ്നവും പൊളിഞ്ഞു. ഇവിടെ രക്തവാദത്തെക്കാളും പ്രശ്നം കിടക്കുന്നത് മാമ്മോനിലാണ്.
സാലു കാലായില്‍, ലൂക്കോസ് പാറ്റിയാല്‍, ജോര്ജ്ി മൂലേച്ചാലില്, ജോസഫ് മാതു എന്നിവരെല്ലാം ക്നാനായക്കാരുടെ എന്ഡോ ഗമസ്സ് പാരീഷുകള്‍ക്ക് എതിരാണ്.
ReplyDeleteഎന്നാല്‍ കഴിഞ്ഞ പത്തു കൊല്ലത്തോളമായി ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കീഴില് ക്നാനായക്കാര്ക്കായി പള്ളി വാങ്ങി കൂട്ടാന്‍ മൂലെക്കാട്ടു മെത്രാപ്പൊലീത്തായും, അങ്ങടിയാത് മെത്രാനും, മുത്തോലത്തച്ചനും അരക്കള്ളം പറഞ്ഞു എന്ന് സമ്മതിക്കേണ്ടി വരും. കാരണം ക്നാനായക്കാരുടെ പള്ളികളെല്ലാം ക്നാനായക്കാര്ക്കാണണന്നു അവര്‍ പറഞ്ഞപ്പോള്‍ ക്നാനായവിശ്വാസികള്‍ വിചാരിച്ചു ഈ പള്ളികളൊക്കെ എന്‍ഡോഗമസ്സ് പാരീഷുകള്‍ ആണന്ന്. ഈ പാരീഷുകളിലും സമുദായത്തിന്റെ വെളിയില്നിസന്നും വിവാഹം കഴിച്ചവര്‌ക്കും അംഗങ്ങളാകാം എന്നാ സത്യം ഈ ത്രിമൂര്ത്തിരകള്‍ തുറന്ന് പറഞ്ഞില്ല. അതായത്, ക്നാനായക്കാരുടെ പള്ളികള് എന്ന് പറയുമ്പോഴും അത് ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ സ്വത്താകുമെന്നും 1986-ലെ റോമിലെ തീരുമാനപ്രകാരം എന്ഡോുഗമസ്സ് പാരീഷുകള്‍ ആയിരിക്കുക അല്ലന്നും ഉള്ള സത്യം. അതുകൊണ്ടാണ് ത്രിമൂര്ത്തി കള്‍ അരക്കള്ളം പറഞ്ഞു എന്ന് ഞാന്‍ സമ്മതിക്കുന്നത്.
ഇനി ക്നാനായ വിശ്വാസികള്‍ മനസിലാക്കേണ്ട അടിസ്ഥാന പരമായ ചില കാര്യങ്ങള്‍:
1. മൂലെക്കാട്ടു മെത്രാപ്പൊലീത്തായിക്ക് അമേരിക്കയിലെ ക്നാനയക്കാരുടെമേല് യാതോരുവക അധികാരങ്ങളും ഇല്ല. അദ്ദേഹത്തെ എന്തിന് ചികാഗോ രൂപതയുടെ അധീനതയിലുള്ള ക്നാനയക്കാരുടെ കാര്യത്തിലേക്ക് വലിച്ചിഴക്കുന്നു? അദ്ദേഹം അമേരിക്ക സന്ദര്ശിിക്കുമ്പോള്‍ ക്നാനായ വിശ്വാസികള്‍ പൊക്കിക്കൊണ്ട് നടക്കുന്നത് അവരുടെ വിവരക്കെടുകൊണ്ടല്ലേ?
2. സഭയും സമുദായവും രണ്ടാണന്ന് ക്നാനായക്കാര്‍ തിരിച്ചറിയണം. ചികാഗോ രൂപതയില്‍ എന്ഡോകഗമസ്സ് പാരീഷുകള്‍ അനുവദിക്കില്ല. എന്നാല്‍ ക്നാനായ സമുദായത്തില്‍ ആ ആചാരം തുടരുന്നതിന് ആര്ക്കും എതിര്പ്പി ല്ലല്ലോ. ശുദ്ധരക്തവാദത്തിനായി മുറവിളി കൂട്ടുന്നവരുടെ കുടുംബങ്ങളില്‍ സ്വവംശ വിവാഹ ആചാരം തുടരാമല്ലോ. പക്ഷെ, പള്ളിയിളിരിക്കുമ്പോള്‍ ഇടത്തും വലത്തും കറംബനോ, വെളുംബനോ, മാറിക്കെട്ടിയവാനോ, അല്ലാത്തവനോ എന്ന് എന്തിന് അന്വഷിക്കുന്നു? പള്ളി ദൈവത്തെ ആരധിക്കാനുള്ള ഇടമാണ്.
3. 1986-ലെ റോമിന്റെ തീരുമാനം എല്ലാ ക്നാനായക്കാര്ക്കും അറിവുള്ളതാണ്. അറിയില്ലായിരുന്നു, അല്ലങ്കില്‍ മെത്രാന്മാരും വൈദീകരും പറഞ്ഞു പറ്റിച്ചു എന്ന് പറയുന്നതില്‍ യുക്തി ഇല്ല. എല്ലാ ക്നാനായക്കാര്ക്കും അതറിയാന്‍ കടമ ഉണ്ടായിരുന്നു.
4. ഇന്നത്തെ അമേരിക്കന് ക്നാനായ കുടിയേറ്റക്കാരെ അപേക്ഷിച്ച് പഴയ കുടിയേറ്റക്കാര്‍ വിശാല ഹൃദയം ഉള്ളവരായിരുന്നു.
5. മാര്ചുു മൂന്നാം തീയതിയിലെ സമരം ത്രിമൂര്ത്തിംകള്‍ പറഞ്ഞു പറ്റിച്ചതിനു എതിരായിട്ടാണങ്കിലും അതിന്റെ ഉദ്ദേശം എന്ഡോതഗമസ്സ് പാരീഷുകള്‍ സ്ഥാപിച്ചു കിട്ടണം എന്നു തന്നെയാണ്. അങ്ങനെ വരുമ്പോള്‍ ഒരു കത്തോലിക്കാ വിശ്വാസിക്ക് ആ സമരത്തെ അനുകൂലിക്കാന്‍ സാധിക്കയില്ല.
ശ്രീ. ജോസഫ് മാതു പറഞ്ഞപോലെ എന്‍ഡോഗമസ്സ് പാരീഷുകള്‍ ആദ്യം എടുത്തു കളയണ്ടത് കേരളത്തിലാണ്.
ReplyDelete
ReplyDeleteഅമേരിക്കയിലെ സിറോമലബാര്‍രൂപത പള്ളികളുടെ വിവരങ്ങള്‍ അപ്പോഴപ്പോള്‍ ലഭിച്ചിരുന്നത് സീറോമലബാര്‍വോയ്സ് ബ്ലോഗില്‍നിന്നായിരുന്നു. വര്‍ഷങ്ങളായി അമേരിക്കന്‍അല്മായര്‍ ഇഷ്ടപ്പെട്ടിരുന്ന മലയാളീകളുടെ ഈ ബ്ലോഗ് കഴിഞ്ഞ എതാനും ആഴ്ചകളായി പ്രവര്‍ത്തിക്കുന്നില്ല. അഞ്ചുലക്ഷം ഹിറ്റുകളുമായി വിജയകരമായി പ്രവര്‍ത്തിച്ചിരുന്ന ഈ ബ്ലോഗ് നിറുത്തല്‍ ചെയ്യുന്നതിന് കാരണവും മനസിലാകുന്നില്ല. ലേഖനങ്ങള് അപ്പാടെ ഡിലീറ്റും ചെയ്തിരിക്കുന്നു. സീറോ മലബാര്‍ വോയിസ്ബ്ലോഗ് സൈബര്‍ ലോകത്ത് ഇല്ലാതാകുന്നത് അല്‍മായലോകത്ത് ഒരു നഷ്ടമാണ്. നല്ലനല്ല എഴുത്തുകാരാല്‍ അമേരിക്കന്‍ സീറോമലബാര്‍പുരോഹിതരെയും ശിങ്കിടികളെയും കുറെവര്‍ഷങ്ങളായി ഈ ബ്ലോഗു വിറപ്പിച്ച സത്യവും മറക്കുന്നില്ല.
ഈ ബ്ലോഗിന് എതിരായുണ്ടായിരുന്ന സീറോമലബാര്‍ഫൈത്തും നിറുത്തല്‍ ചെയ്തതോ വ്യക്തിഹത്യമാത്രം നടത്തുന്നതുകൊണ്ട് സൈബര്‍കമ്പനി ബ്ലോക്കു ചെയ്യുകയോ ചെയ്തിട്ടുണ്ട്. പുരോഹിതര്‍ നടത്തുന്ന ഇത്തരം ബ്ലോഗു നിറുത്തല്‍ ചെയ്തതും നല്ല തീരുമാനം തന്നെ.
ക്നാനായ്ക്കാരുടെ ഇന്നു നടക്കുന്ന പ്രകടനവിവങ്ങള്‍ താഴെയുള്ള ലിങ്കില്‍നിന്ന് വായിക്കൂ!!! പുരോഗമന ചിന്താഗതിക്കാരായ അല്മായര്‍ തുടങ്ങിയ ബ്ലോഗായും തോന്നുന്നു. എങ്കില്‍ അവര്‍ക്ക് എല്ലാ വിജയങ്ങളും. കുപ്രസിദ്ധി ആര്‍ജിച്ച അമേരിക്കന്‍ മലയാളീ പുരോഹിതരുടെ ഫോട്ടോകളും സൈഡ് ബാറില്‍ പ്രസിധീകരിച്ചിരിക്കുന്നതു അവസോരോചിതമാണ്.
syromalabarlaityvoice.blogspot.com
ക്നാനായിക്കാരുടെ എന്‍ഡോഗമി നിലനിര്‍ത്തുവാനുള്ള ആഹ്വാനവുമായി നൂറുകണക്കിന് ക്നാനായജനത ഷിക്കാഗോയിലെ അരമനയിലെക്കുള്ള പ്രകനത്തിനു തുടക്കമിട്ടുകഴിഞ്ഞു. രാജ്യത്തിനെ നാനാഭാഗത്തുനിന്നും കുഞ്ഞുങ്ങള്‍സഹിതം സ്പെഷ്യല്‍ ബസ്സുകളിലായി എത്തികൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ താഴെകാണുന്ന ലിങ്കില്‍ കാണാം. ഇതു കാണുമ്പോഴെങ്കിലും വെറും അപരിഷ്ക്രുതനായി ഒരു കാട്ടില്‍ വളര്‍ന്ന കാഞ്ഞിരപ്പള്ളിബിഷപ്പിന് ജനാധിപത്യത്തിന്റെ ബാലപാഠമെങ്കിലും മനസിലാകുമെന്ന് വിചാരിക്കുന്നു.
ReplyDeleteഭയംകൊണ്ടോ ജനങ്ങളെ അഭിമുഖീകരിക്കുവാനുള്ള പ്രയാസംകൊണ്ടോ ബിഷപ്പ് ഇന്നലെമുതല്‍ അരമനയില്‍നിന്നു അപ്രത്യക്ഷനായി. നിയമങ്ങളെ അനുസരിക്കുന്ന ഒരു പരിഷ്കൃതജനത്തിനു മുമ്പില്‍ അദ്ദേഹത്തിനു ഭയപ്പെടേണ്ട ആവശ്യമില്ല. അദ്ദേഹം ചെയ്ത ആകെതെറ്റ് ഒരു ഇടയലേഖനം എഴുതിയെന്നേയുള്ളൂ. അതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്നത് ലെയിറ്റിബ്ലോഗിലെ പടത്തില്‍ കാണുന്ന വില്ലന്മാരായ പുരോഹിതരാണ്. ബിഷപ്പ് പൊതുവേ ശാന്തനും കഴിവുകുറഞ്ഞ ഒരു വിശുദ്ധനുതുല്യവുമായ മെത്രാനാണ് . അറക്കനെപ്പോലെ വക്രത ഇദ്ദേഹത്തിനു അറിയത്തില്ല.ഇന്ന് മെത്രാന്‍ എവിടെയോ ഒളിച്ചു താമസിക്കുന്നു.
സമാധാനമായി ജാഥാനയിക്കുവാന്‍ ഏതു പരിഷ്കൃതരാജ്യവും അനുവദിച്ചിട്ടുള്ളതാണ്. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളില്‍ നടന്ന കാടത്തമല്ല ഒരു മെത്രാന്റെ ഭൂഷണം. കേരളത്തിലെ ഇവരുടെ കില്ലപ്പട്ടികളായ നിയമപാലകര്‍ക്കും പരിഷ്കൃത രാജ്യങ്ങളിലെ പോലീസിന്റെ മനോധര്‍മ്മം മനസിലാക്കേണ്ടതുമുണ്ട്. മോനിക്കാപ്രശ്നത്തില്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് പ്രകടനം നടത്തിയതു തടഞ്ഞ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി ബിഷപ്പുമാര്‍ നിയമത്തിന്റെ മുമ്പില്‍ കുറ്റവാളികള്‍ തന്നെയാണ്. പ്രകടനം തുടങ്ങുന്നതിനു മുമ്പുള്ള വീഡിയോകളും ഫോട്ടോകളുമാണ് താഴെ ലിങ്കില്‍ കൊടുത്തിരിക്കുന്നത്. പ്രകടനവഴികളില് പോലീസ് സംരക്ഷണവുമുണ്ട്. ഇടയലേഖനംവഴി പൊട്ടത്തരം മാത്രംപറയുന്ന ഷിക്കാഗോ ബിഷപ്പിന് ഈ വന്‌പ്രകടനം ഒരു അനുഭവപാഠം ആയിരിക്കും. ബഹുമാനപ്പെട്ട അറക്കന്റെ കാടത്തരം അവസാനിക്കുമെന്നും മോണിക്കയുടെ പ്രശ്നം മാന്യമായി പരിഹരിക്കുമെന്നും വിചാരിക്കാം. നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണം തിരിച്ചു കൊടുക്കുകയില്ലെന്നുള്ള അദ്ദേഹത്തിന്റെ മറുപടി ഇത്തിക്കര പക്കിയുടെയോ വെള്ളായണീ പരമുവിന്റെയോ ആയിപ്പോയി. ഈ ലിങ്ക് കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു ഷിക്കാഗോയിലെ പ്രകടന വീഡിയോകള്‍ കാണുക.:-
http://syromalabarlaityvoice.blogspot.com/2013/03/blog-post_376.html
രണ്ടായിരത്തിയഞ്ഞൂറില്‍പ്പരം എന്‍ഡോഗാമി ക്നാനായവാദികള്‍ അങ്ങാടിയത്തിന്റെ ഷിക്കാഗോയിലുള്ള ആസ്ഥാനരാജധാനിയില്‍ എത്തിയെന്നാണ് സീറോമലബാര്‍ ലെയിറ്റിവോയിസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കന്‍ മലയാളീചരിത്രത്തിലെ ഏറ്റവും വലിയ ഒരു പ്രതിഷേധറാലിയായിരിക്കും. അരമനക്കുമുമ്പില്‍ പോലീസിന്റെ സുരക്ഷിത നിരോധകംമൂലം ആര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. അരമനയിലെ ഒരു അന്തേവാസ്സിപോലും പുറത്തേക്ക് തലപോലും കാണിച്ചില്ല. ബിഷപ്പ് നേരത്തെതന്നെ മറ്റൊരു പള്ളിയിലേക്ക് ജനക്കൂട്ടത്തെ അഭിമുഖീകരിക്കുവാന്‍ തന്റേടമില്ലാത്തതുകൊണ്ട് സ്ഥലംവിട്ടു. അദ്ദേഹം ജനക്കൂട്ടത്തോട് തന്റെ നിസഹായവസ്ഥ വിവരിച്ചിരുന്നുവെങ്കില്‍ ജനത്തിന്റെ വിശ്വാസം നേടിയെടുക്കാമായിരുന്നു. ഷിക്കാഗോരൂപതയിലെ ഭരിക്കുന്നവരുടെ കുറുക്കരായവരുടെ കൗശലം മെത്രാനെയും കുടുക്കിയെന്നുള്ളതാണ് സത്യം. മെത്രാന്‍തൊപ്പി പ്രതീക്ഷിച്ചിരിക്കുന്ന മുത്തോലത്തും വെത്താനത്തും ഇത്ര വലിയ ഒരു ജനകീയമുന്നേറ്റം പ്രതീക്ഷിച്ചില്ല. കാഞ്ഞിരപ്പള്ളിയിലെയും ചങ്ങനാശെരിയിലെയുംപോലെ ഈ പ്രകടനങ്ങള്‍ നിസാരമായിരിക്കുമെന്നാണ് മണ്ടനായ മെത്രാനും കൂടെ കൗശലംമാത്രം ചരിത്രമുള്ള പുരോഹിതരും വിചാരിച്ചിരുന്നത്.
ReplyDeleteഒരിക്കല്‍ അങ്ങാടിയത്ത്മെത്രാന്‍ നിരോധിച്ചിരുന്ന പോട്ടധ്യാനഗുരുക്കള്‍ ഇന്ന് ശക്തിയായി ഷിക്കാഗോരൂപതയിലെ ഒരു ഓഡിറ്റോറിയത്തില്‍ ധ്യാനം നടത്തുന്ന അവസാനത്തെ ദിവസമാണ്. ഭക്തരില്‍നിന്നും കിട്ടുന്ന ഓഹരിയുടെ അറുപതുശതമാനം ബിഷപ്പ് അങ്ങാടിയത്തിനു കൊടുക്കണമെന്നുള്ളതാണ് വ്യവസ്ഥ. ഷിക്കാഗോരൂപതെയെ രക്ഷിക്കുവാന്‍ ശക്തമായ പരിശുദ്ധആത്മാവിന്റെ വരപ്രസാദവും ആവശ്യമാണ്. പ്രസിദ്ധരായ നായിക്കന്‍പറമ്പനും പനക്കനും മറ്റു ടീമുകളും ഒപ്പം ഉണ്ട്. ആത്മാക്കള്‍ രക്ഷപ്പെടണമെങ്കില്‍ ആഫ്രിക്കന്‍പണം മതിയാവുകയില്ല. ഡോളര്‍തന്നെ വേണം. പുരയ്ക്കു തീ പിടിക്കുന്ന സമയത്ത് ധ്യാനഗുരുക്കള്‍ വാഴസഹിതം വെട്ടികൊണ്ടുപോവും. ഭക്തജനങ്ങളുടെ ഉദാരമായ സഹായത്തിനായി രണ്ടുമെത്രാന്മാരും ഷിക്കാഗോയില്‍ താവളം അടിച്ചിട്ടുണ്ടെന്നറിയുന്നു. കുഞ്ഞാടുകളെ നയിക്കേണ്ട ഇടയന്മാര്‍ കുഞ്ഞാടുകളെ പേടിച്ചോടുന്നതും വിചിത്രംതന്നെ.
അമേരിക്കന്‍ചാനലുകളും ഇന്ത്യന്‍ചാനലുകളും രിപ്പോര്‍ട്ട് ശേഖരിക്കുവാന്‍ മത്സരിച്ചുതന്നെ സ്ഥലത്തുണ്ട്. യാതൊരു കാരണവശാലും എന്‍ഡോഗമി അനുവദിക്കുവാന്‍ പാടില്ലായെന്നു 1986-ല്‍ വത്തിക്കാന്റെ ഒരു അറിയിപ്പുണ്ടായിരുന്നു. ഈ അറിയിപ്പ് ക്നാനായ വിശ്വാസികളില്‍നിന്നും ക്നാനായ ശ്രീ മോണ്‍സിഞ്ഞോര്‍ മുത്തോലത്തും അങ്ങാടിയത്തും രഹസ്യമായി വെച്ചിരുന്നു. തങ്ങള്‍ വാങ്ങുന്ന പള്ളികള്‍ എന്‍ഡോഗമി പള്ളികളായിരിക്കുമെന്നാണ് നാളിതുവരെ ക്നനായി മക്കളെ തെറ്റിധരിപ്പിച്ചിരുന്നതും. അവരുടെ അധ്വാനഫലത്തിന്റെ പങ്കുകൊണ്ടുതന്നെ പന്ത്രണ്ടു പള്ളികള്‍ ആ സമുദായം വാങ്ങുകയും ചെയ്തു. അങ്ങാടിയത്തിന്റെയും മുത്തോലത്തിന്റെയും ഗൂഡ്ഡാലോചന ഒരിക്കലും പുറത്തുവിട്ടുമില്ല.
അമേരിക്കന്‍ ഐക്യനാടുകളില്‍ ചേക്കേറി ജീവിക്കുവാനും,പള്ളിക്ക് പങ്കുകൊടുക്കുവാനും മക്കളെ പുലര്‍ത്തുവാനുമുള്ള തത്രപ്പാടില്‍ പുരോഹിതര്‍ പറയുന്നതെല്ലാം ഇവര്‍ അപ്പാടെ വിശ്വസിച്ചിരുന്നു. ഈ പള്ളികളുടെമേല്‍ കാനോന്‍ നിയമപ്രകാരം കോട്ടയംരൂപതകള്‍ക്ക് യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. കുഞ്ഞാറ്റയെന്നു ക്നായാക്കാര് കളിയാക്കി വിളിക്കുന്ന മൂലേക്കാടന്‍(പിതാവ്?) വരുന്ന സമയങ്ങളില്‍ ക്നാനായമക്കളില്‍നിന്നും പിരിവു നടത്താന്‍ അങ്ങാടിയത്ത് അനുവദിക്കുമായിരുന്നു. കിട്ടുന്ന പണത്തിനു സ്തോത്രകാഴ്ചകളുമായി കുഞ്ഞാറ്റ എക്കാലവും തൃപ്തിപ്പെടുമായിരുന്നു. അതുകൊണ്ട് അദ്ദേഹവും ഈ ഒത്തുകളികളിലെ ത്രിമൂര്‍ത്തികളില്‍ ഒന്നായിരുന്നു. കുഞ്ഞാറ്റ മെത്രാപോലീത്തായാണെങ്കിലും മുത്തുവിനു അങ്ങാടിയത്തിന്റെ കൈകള്‍ മുത്തുവാനാണിഷ്ടം. ഡോളറും മെത്രാനുമെന്ന സ്വപ്നത്തില്‍ തന്നെയാണ് മുത്തു ഇപ്പോഴും. ആലഞ്ചേരിയാണ് മുത്തുവിന്റെ ഉടക്കുളി.
രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം മെഡിക്കല്‍ശാസ്ത്രം പൊതുവെ എതിര്‍ക്കുന്നുണ്ട്. നായന്മാരുടെയിടയിലുണ്ടായിരുന്ന മരുമക്കത്തായവും മുസ്ലിംസമുദായങ്ങിലെ പാരമ്പര്യവും ചില രാജപ്രഭുകുടുംബങ്ങളുടെ വംശശുദ്ധി നിലനിര്‍ത്തുവാനായുള്ള വിവാഹ ബന്ധവും ഉദാഹരണങ്ങളാണ്. സാമ്പത്തിക കാരണങ്ങളാണ് ഇത്തരം ബന്ധങ്ങള്‍ക്ക് പിന്നിലുള്ളത്. മരുമക്കത്തായംവഴിയും രാജകുടുംബ ബന്ധങ്ങള്‍വഴിയും സ്വത്ത് സ്വന്തം കുടുംബത്തിന്റെ പേരില്‍ നില നിര്‍ത്തണമെന്നാണ് ഈ മാമൂലുകളുടെ പിന്നില്‍ കിടക്കുന്ന രഹസ്യവും. എന്നാല്‍ ഇതിന്റെ ഭവിഷ്യത്തുഫലങ്ങള് ഗുരുതരമെന്ന് എന്‍ഡോഗമിവാദികള്‍ ചിന്തിക്കുന്നില്ല.
ReplyDeleteബന്ധങ്ങളുടെ ആഴം കൂടുംതോറും ഉണ്ടാകുന്ന കുട്ടികള്‍ പല പോരായ്മകളോടെ ജനിക്കുന്നതും സാധാരണ ഇന്ന് കണ്ടു വരുന്നുണ്ട്. ഇങ്ങനെയുള്ള ദമ്പതികള്‍ക്ക് ഉത്ഭാദനശേഷി കുറവായിരിക്കുമെന്ന് മെഡിക്കല്‍ ബുള്ളറ്റിനുകളില് കാണുന്നു. രക്തബന്ധമുള്ള വിവാഹത്തില്‍ സ്ത്രീപുരുഷന്മാരില്‍ പലര്‍ക്കും ഉത്ഭാദനശേഷി കുറയുമെന്നും മക്കളില്ലാതെ നിരാശപ്പെടെണ്ട സ്ഥിതിവിശേഷം വരുമെന്നും പല പ്രസിദ്ധ വംശാവലിശാസ്ത്രത്തില്‍ പരിജ്ഞാനമുള്ള ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സമൂഹത്തിന്റെ ഇടയില്‍ കുഞ്ഞുങ്ങളുടെ മരണവും കൂടുതലായി കാണുന്നു. പല മരണങ്ങള്‍ക്കും ഒരേ രക്തവംശാവലിയാണ് കാരണമെന്നും മെഡിക്കല്‍ശാസ്ത്രം വിശ്വസിക്കുന്നു.
പലരും ഹീമൊഫൊലിക്ക് ആയി (The English Royal family has had many hemophiliac members ) ജനിക്കുന്നുണ്ട്. രക്തം വാര്‍ന്നുപോകുന്ന രോഗമാണിത്. റഷ്യയിലെ അവസാനത്തെ കിരീടഅവകാശിക്കും ഈ രോഗമായിരുന്നു. രാജകുടുംബങ്ങളില്‍ ഈ രോഗം സാധാരണമാണ്. സ്ത്രീകളിലും പുരുഷരിലുമുള്ള ക്രോമസോണുകളുടെ തുല്ല്യമല്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഈ രോഗത്തിന് അടിമപ്പെടുവാന്‍ കാരണവും.
ദുര്‍ബലമായ ശരീരവയങ്ങളൊടെ ജനിക്കുന്നതും ഈ സമൂഹത്തിന്റെ ഇടയില്‍ സാധാരണമാണ്. അംഗഭംഗം, മാനസ്സിക വളര്‍ച്ചയില്ലായ്മ മുതലായ ലക്ഷണങ്ങളോടെ കുട്ടികള്‍ ജനിക്കുമെന്നും ലണ്ടനിലെ ഒരു മെഡിക്കല്‍ ബുള്ളറ്റിന്‍ താക്കീത് നല്‍കിയിട്ടുണ്ട്. കിട്നിയില്‍ പ്രശ്നമുള്ള കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു രോഗവും രക്തബന്ധത്തില്‍ക്കൂടിയുണ്ടാകുന്ന കുഞ്ഞുങ്ങളില്‍ കാണുന്നു. വൈദ്യശാസ്ത്രംപോലും ഇത്തരം രോഗങ്ങളുടെ പരമമായ കാരണം കണ്ടുപിടിക്കുന്നതിലും പരാജയപ്പെട്ടിട്ടുണ്ട്.
ഒരേ രക്തബന്ധമുള്ള മൃഗങ്ങളിലെ പഠനത്തിലും ഇത്തരം ആരോഗ്യപ്രശ്നങ്ങളില് വ്യക്തമായി പഠനം നടത്തി രോഗകാരണങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. രക്തബന്ധമുള്ളവരുടെ സംയോജനംമൂലം ഉണ്ടാകുന്ന ആരോഗ്യമില്ലാത്ത കുഞ്ഞുങ്ങള്‍ മെഡിക്കല്‍ശാസ്ത്രത്തിനു വെല്ലുവിളിയെന്നും ഗവേഷണത്തില്‍ മനസിലാക്കിയിട്ടുണ്ട്. മന്ദബുദ്ധികളും സംസാരിക്കാത്തവരും, മുച്ചുണ്ടുള്ളരും, അംഗവൈകല്ല്യം ഉള്ളവരും രക്തബന്ധമുള്ള വിവാഹിതരായ ദമ്പതികളില്‍ സാധാരണമാണ്.