2013 ഫെബ്രുവരി 19ന് സൂര്യാ ന്യൂസ് സംപ്രേഷണം ചെയ്ത ഈ വാര്‍ത്ത നാം ചര്‍ച്ച ചെയ്യുന്നത് നന്നായിരിക്കില്ലേ?
NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube:
'via Blog this'
NEW PROPOSITION AGAINST LIQUOR BY KCBC - SURYANEWS - YouTube:
'via Blog this'
കരിക്കും തേനും കള്ളുകുടിക്കുന്നവര്‍ക്ക് സിദ്ധൌഷധമെന്ന് കേരളകത്തോലിക്കപുരോഹിതര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇവരുടെ ഫോര്‍മുല രസാവഹം തന്നെ. മദ്യവില്‍പ്പന നിയന്ത്രണത്തിനുള്ള പോംവഴികളും പുരോഹിതരുടെ ചര്‍ച്ചാവിഷയങ്ങളായിരുന്നു.
ReplyDeleteവിവാഹവസരങ്ങളില്‍ മദ്യം വിളമ്പുന്നുവോയെന്നറിയാന്‍ പള്ളിയുടെ പ്രതിപുരുഷന്‍ കല്ല്യാണപന്തലില്‍ വരും. മദ്യം കഴിച്ചാല്‍ കുമ്പസാരിക്കുമ്പോള്‍ പറയണം. കേരള പൌരാഹിത്യത്തിന്റെ ചിന്താഗതി ഇത്രമാത്രം അധപതിച്ചോ? കല്യാണപന്തലില്‍ വിളിക്കാതെ വരുന്നവന് പുറമ്പോക്കില്‍ ഇലയിട്ടാലും മതിയല്ലോ? പള്ളിയിലച്ചനും അന്വേഷണത്തിനു വരാം.
എങ്കില്‍ ഇല അച്ചനും പന്തലിനു പുറത്തായിരിക്കും.
ഒരു വ്യക്തിയുടെ പൌരാവകാശങ്ങളെ ചോദ്യം ചെയ്യുവാന്‍ പുരോഹിതര്‍ക്കെന്തവകാശം? പോലീസ് ചമയാന്‍ വരണ്ടായെന്നു പുരോഹിതനും കപ്യാരും മനസിലാക്കണം. ആദ്യമായി അറക്കനെപ്പോലുള്ള
ദരിദ്രവാസികളായ മെത്രാന്മാരെ ഇവര്‍ നേരെയാക്കട്ടെ.കള്ളുകുടിയന്മാരുടെ അടികിട്ടാതെ മടങ്ങിയാലും നന്ന്.
തൊണ്ണൂറു ശതമാനം അച്ചന്മാര്‍ക്കും പിതാക്കന്മാര്‍ക്കും കരിക്കും തേനും കൊടുക്കണം. അല്മേനികളെ പരിശോധിയ്ക്കാതെ കള്ളു കുടിക്കുന്ന മെത്രാനെയും പുരോഹിതരെയും നിയന്ത്രിക്കട്ടെ. ബോധമില്ലാതെ കുടിച്ചിരുന്ന ഭരണികുളങ്ങര ഇന്ന് സീറോ മലബാര്‍രൂപതയുടെ ബിഷപ്പാണ്. ആ ബിഷപ്പ് വ്യക്തിപരമായി നല്ല മനുഷ്യനെന്നാണ് അദ്ദേഹത്തിനു കള്ളുനല്‍കിയിരുന്ന എന്റെ സുഹൃത്ത് പറഞ്ഞത്. പല പുരോഹിതരുടെയും ഹോബി കള്ളും റമ്മി കളിയുമാണ്. ചീട്ടു കളിച്ചു പണം ഉണ്ടാക്കുവാനും ഇവര്‍ വിരുതരുമെന്നുള്ളതും തമാശതന്നെ.
ഇവിടെ ഒരു പാര്‍ട്ടിയില്‍ പോയാല്‍ ഏറ്റവും കൂടുതല്‍ കള്ളു കുടിക്കുന്നത് പുരോഹിതരാണ്. മൂക്കറ്റം കുടിച്ചുകഴിയുമ്പോള്‍ പറയുന്നതെന്തെന്നുപോലും പലര്‍ക്കും ബോധമില്ല. ഈ നാട്ടില് ഒരു പാര്‍ട്ടിയില്‍ കൊച്ചുപെണ്‌പിള്ളേര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ടാല്‍ കള്ളുകുടിച്ചിട്ട് ഇവര്‍ക്ക് അവരുടെ മദ്ധ്യത്തില്‍ ഡാന്‍സ് ചെയ്യണം. ഡാന്‍സ് ചെയ്യുന്നത് തെറ്റല്ല. അല്മേനിയെ ഉപദേശിക്കുവാന്‍ വരുന്ന ഈ ആത്മീയഗുരുക്കള്‍ ആദ്യം സ്വയംനന്നാകുക.
യൂറോപ്പിലും അമേരിക്കയിലും കള്ളുകുടിച്ചിട്ട് ഡ്രൈവ് ചെയ്യരുതെന്നുണ്ട്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ നിയമംതെറ്റിച്ചു പോലീസിന്റെ
ട്രാഫിക്ക്‌ടിക്കറ്റ് കിട്ടുന്നവര്‍ പുരൊഹിതരാണ്. പള്ളികളില്‍ പുരോഹിതരില്ലാത്തതുകൊണ്ട് ദിവസം അഞ്ചുംആറും കുര്‍ബാന ഒരാള്‍ക്ക് ചെല്ലണം. വീഞ്ഞുകുടിച്ചു തലയ്ക്കു മത്തുപിടിച്ച പുരോഹിതര്‍ ട്രാഫിക്നിയമങ്ങള്‍ ലംഘിക്കുന്നതും സ്വാഭാവികം. അല്മേനിക്കു നിയമം ഉണ്ടാക്കുന്ന പുരോഹിതര്‍ക്ക് എന്തുകൊണ്ട് കള്ളുകുടിയന്മാരായ പുരോഹിതര്‍ക്കും നിയമം ഉണ്ടാക്കികൂടാ.
വീഞ്ഞ് കുടിച്ചു ഡ്രൈവ്ചെയ്തു ട്രാഫിക്നിയമങ്ങള്‍ ലംഘിക്കുന്ന അയര്‍ലണ്ടിലെ പുരോഹിതരെപ്പറ്റി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ വായിക്കാം.
http://news.bbc.co.uk/2/hi/uk_news/northern_ireland/7076134.stm