(വായിച്ചറിയുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വീഡിയോയില്‍ നിന്നും പകര്‍ത്തിയെഴുതിയ ഗീവര്‍ഗീസ് മാര്‍ കൂറില്ലോസിന്‍റെ ആത്മീയപ്രഭാഷണം രണ്ടാം ഭാഗം പോസ്റ്റ് ചെയ്യുന്നു. വ്യക്തതയില്ലാത്ത ശബ്ദം മനസിലാക്കുവാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് അസ്സല്‍ പ്രഭാഷണത്തിന്റെ കേട്ടെഴുത്തല്ല.)
സഭയുടെ സുവിശേഷത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മറിമായങ്ങൾ ചേർത്തുള്ള ഒരു കാലഘട്ടത്തിൽ നാം സ്വബുദ്ധിയാ വിമർശനമായി മുമ്പോട്ടുവന്നാലെ ഇങ്ങനെയുള്ള വിഷയങ്ങളെ അഭിമുഖികരിക്കുവാൻ സാധിക്കുകയുള്ളൂ. ചൂഷണങ്ങള്‍ നടത്തുന്ന ഇത്തരം തുടര്‍ക്കഥകള്‍ എക്കാലവുമുണ്ട്.
പരീസ്ഥിതിയുടെ അദ്ധ്യാത്മികതയെ വിലയിരുത്തുമ്പോൾ മനസിലാദ്യം കടന്നുകൂടുന്ന ചിന്ത പുഷ്പ്പമൊട്ടായി നില്ക്കുന്ന ഒരു ചെടിയെപ്പറ്റിയാണ്. ഞാൻ ആ ചെടിയെ താലോടികൊണ്ടു ദൈവത്തെപ്പറ്റി സംസാരിക്കുവാൻ പറഞ്ഞു. എനിക്കു ഭക്ഷണം തരുകായെന്നു ചെടി മറുപടി പറഞ്ഞു. വണ്ടുകളും തേനീച്ചകളും ചുറ്റുംകൂടി സുഗന്ധം പാറികൊണ്ടു എനിക്കു മുമ്പിലുള്ള വസന്തകാലത്തിലെ ആ ചെടി പുഷ്പ്പിച്ചു. ഇതാണ് ഭാരതത്തിന്റെ ആത്മാവിലെ പരീസ്ഥിതിയുടെ അദ്ധ്യാത്മികത. ഭാരതീയ ചിന്താഗതികൾക്ക് രൂപാന്തരം നൽകികൊണ്ടുള്ള പരിപാവനമായ അർത്ഥനിർണ്ണയവും. ഒരു ചെടി ദൈവത്തെപ്പറ്റി സംസാരിക്കുന്നത് അതിന്റെ പുഷ്പ്പിക്കൽ വഴിയാണ്. ചെടിയുടെ പുഷ്പിക്കൽ ദൈവവുമായുള്ള ബന്ധത്തിന്റെ ഒരു അടയാളമാണെങ്കിൽ അത് മനുഷ്യൻ തിരിച്ചറിയുമ്പോഴാണ് പരീസ്ഥിതിയുടെ അദ്ധ്യായാത്മികതക്ക് മാതൃകാപരമായ ചിന്താശ്രുഖലകൾ കോർക്കുന്നത്.
ഇതുതന്നെയാണ് സഭാപിതാക്കന്മാർ വേദപുസ്തകത്തെ വ്യാഖ്യാനിച്ചുകൊണ്ട് കല്ല്യാണവിരുന്നിൽ വന്ന വിരുന്നുകാരനായ യേശുവിനെപ്പറ്റിയും പറയുന്നത്. അവിടുന്ന് വെള്ളത്തെ വീഞ്ഞാക്കിയ അടയാളം. അതിന്റെ ഭാഷ്യമിങ്ങനെ, വെള്ളത്തെ വീഞ്ഞാക്കുന്ന അത്ഭുതം ; എന്താണ് ആ അത്ഭുതം. വെള്ളം എങ്ങനെ വീഞ്ഞായി? വെള്ളത്തിലുള്ളതും വീഞ്ഞിലുള്ളതുമായ ഘടകങ്ങള്‍ രണ്ടല്ലേ. ഇവിടെ സൃഷ്ടി സൃഷ്ടാവിനെ കണ്ടപ്പോഴുള്ള ബന്ധമാണ് സൂചിപ്പിക്കുന്നത്.സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ജന്മബന്ധമാണ് പരീസ്ഥിതിയുടെ ആത്മീയതയും. ദൈവവും പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ജൈവബന്ധം ; അതിനെ ഇന്ത്യയിലുള്ള തീയോളജിയന്മാരൊക്കെ കോസ്മോസ് തീയോസ് ആണ്ട്രോ (Cosmos, Theos, Andro) എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ആണ്ട്രോ എന്നുള്ളത് ഗ്രീക്കുപദമാണ്. കോസ്മോ എന്നുള്ളതു ചുറ്റുമുള്ള ലോകവും, തീയോ എന്നുള്ളതു ദൈവവും ആണ്ട്രോ എന്നുള്ളതു മനുഷ്യനുമാണ്. ദൈവവും പ്രകൃതിയും മനുഷ്യരും ഒന്നാണെന്നുള്ളതാണ് പരീസ്ഥിതിയുടെ ആദ്ധ്യാത്മികത. ഇവിടെ സൃഷ്ടി സൃഷ്ടാവിനെ കണ്ടപ്പോഴുള്ള ഒരു ബന്ധമായിരുന്നു. സൃഷ്ടിയും സൃഷ്ടാവും തമ്മിലുള്ള ജന്മബന്ധമാണ് പരീസ്ഥിതിയുടെ ആത്മീയതയും. അതിനെ തിരിച്ചറിയുമ്പോഴാണ് മനുഷ്യനിലെ പരിശുദ്ധിയുടെ ഉൾക്കാഴ്ച്ച അനുഭവപ്പെടുന്നതും.
നമുക്കു നഷ്ടപ്പെട്ടിരിക്കുന്നത് ഒന്നാണെന്നുള്ള ചിന്തയാണ്. അതാണ് എല്ലാ മാനുഷ്യമൂല്ല്യങ്ങൾക്കും വിലയിടിയുവാൻ കാരണവും. എനിക്കുമുണ്ടൊരു ലോകം, നിനക്കുമുണ്ടൊരു ലോകം, പക്ഷെ, ലോകം നമുക്കില്ല . എനിക്കു ചുറ്റും എന്റേതായ ലോകം. നിനക്ക് നിന്റെതായ ലോകം. സ്ഥായിയായ നമ്മുടെതായ ലോകം എന്നതെന്ന് ഒന്നില്ല. എല്ലാം ഒന്നാണെന്നുള്ള തത്ത്വാധിഷ്ടിതമായ ചിന്തകളടങ്ങിയ പരീസ്ഥിതിയെപ്പറ്റി ദൈവത്തിന്റെ നാടായ കേരളത്തിൽനിന്ന് സംസാരിക്കുമ്പോൾ ശ്രീ എം.കെ. പ്രസാദിനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹത്തിൻറെ ഈടുറ്റ എഴുത്തുകളും പുസ്തകങ്ങളും പരീസ്ഥിതിയുടെ ആത്മാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ ഭാഷാശൈലിയിൽ സാധാരണ കുട്ടികളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഒരു കുരങ്ങിനാണൊ കുരങ്ങിന്റെ വാലിനാണൊ നീളം കൂടുതൽ? ചോദ്യം ചോദിക്കുന്നവന് യുക്തിബോധം കുറവെന്നു ബുദ്ധിമാനു തോന്നിയേക്കാം. ഉച്ചസമയത്തായതുകൊണ്ട് നിങ്ങൾക്കുത്തരം പറയാം. പ്രസാദ്സാർ എന്ന ബുദ്ധിജീവി ചോദിക്കുമ്പോൾ മനസ്സിൽ ഉത്തരങ്ങൾതേടി പിള്ളേർ തെരയും. ചില പിള്ളേർ ഉത്തരങ്ങൾ പലതും പറയും. നല്ല നീളമേറിയ വാലുള്ള കുരങ്ങന്മാരുണ്ടെന്നും ഉത്തരം കിട്ടും. വാലിനെക്കാൾ നീളം കുരങ്ങനെന്നു ചിലർ പറയും. കുരങ്ങനെ കണ്ടാൽ പറയാമെന്നു മറ്റുചിലരും. ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞാൽ ഇതിന്റെ ഉത്തരം ചോദ്യം തെറ്റാണെന്ന് പ്രാസാദുസാർ പറയും. എന്റെ ചോദ്യം തെറ്റാണെന്നുള്ളതാണ് ശരിയായ ഉത്തരം. കുരങ്ങിനാണോ, കുരങ്ങിന്റെ വാലിനാണോ നീളം കൂടുതലെന്ന ഒരു ചോദ്യമില്ല. അത് തെറ്റായ ചോദ്യമാണ്. കാരണം, കുരങ്ങിന്റെ വാല് കുരങ്ങന്റെ ജീവാവയമാണ്. കുരങ്ങനെയും കുരങ്ങന്റെ വാലിനെയും രണ്ടായി കാണുവാൻ തുടങ്ങിയത് എന്നുമുതലാണോ അന്നാണ് പരീസ്ഥിതിയുടെ അദ്ധ്യാത്മികതയിലും തെറ്റായ ചിന്താക്കുഴപ്പങ്ങളുണ്ടായത്. ഇതൊരു അതിവിപരീതം (Dualism ) എന്നു കരുതിക്കോളൂ. അത് പാശ്ചാത്യരുടെ മെനഞ്ഞെടുത്ത ചിന്തകളാണ്.
അതുകൊണ്ടാണ് പരീസ്ഥിതി പ്രശ്നങ്ങളുടെ മൗലികകാരണം രണ്ടാണെന്ന് കാപ്പനച്ചൻ പറയുന്നത്. അതെ, വാസ്തവികത്വം രണ്ടാണ്. ദൈവവും മനുഷ്യനും രണ്ടാണ്. പ്രകൃതിയും മനുഷ്യനും, പുരുഷനും സ്ത്രീയും, ദളിതനും ബ്രാഹ്മണനും, ആദിവാസിയും ദേശീയും പരസ്പര ബന്ധിതങ്ങളല്ലാത്തതാണ്. എല്ലാം ഒന്നിനൊന്നിനോട് രണ്ടായി ദർശിക്കുന്നു. പാശ്ചാത്യരുടെ യവനികചിന്തയിൽ വെള്ളക്കാരും കറുത്തവരും രണ്ടായിരുന്നു. രണ്ടാണെന്നുള്ള ചിന്തകൾ ഇന്നത്തെ പരീസ്ഥിതിപ്രശ്നങ്ങൾക്ക് മുഖ്യകാരണങ്ങളാണ്. അതുകൊണ്ട് വാസ്തവികതയെ ഒന്നായി കാണണം. പ്രകൃതിയെയും മനുഷ്യനെയും ഒന്നായി കണ്ടുകൊണ്ടുള്ള അദ്വൈതചിന്ത സമ്മാനിച്ചത് നാം വസിക്കുന്ന പുണ്യഭൂമിയായ ഭാരതമാണ്. പരീസ്ഥിതിയുടെ അദ്ധ്യാത്മികതയെന്നുള്ളത് വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും പരിശുദ്ധിയിൽ ഒന്നായ പ്രകൃതിയും ദൈവവും മനുഷ്യനും തമ്മിലൊരു കൂടികാഴ്ചയാണ്. അത് ശങ്കരന്റെ അദ്വൈതമാണ്, ദ്വൈതമല്ല. തത്ത്വമസീ, എല്ലാം ഒന്നാണെന്നു പറയുക, സ്ത്രീത്വവും ഒന്നായ ദൈവത്തിങ്കലുണ്ട്. ദൈവവും മനുഷ്യനും പ്രകൃതിയും ഒന്നാണെന്നുള്ള ചിന്ത വരുമ്പോഴാണ് പരീസ്ഥിതിയുടെ ആദ്ധ്യാത്മികത ശക്തമാകുന്നത്. അതുകൊണ്ട് അദ്വൈതചിന്തയിലേക്ക് നമുക്ക് കടന്നുവരുവാനായിട്ട് സനാതനമതങ്ങൾ നമുക്കു സമ്മാനിക്കുന്ന വലിയ ഒരു സത്യമാണ് നീയും ഞാനും പ്രകൃതിയും ദൈവവും ഒന്നാണെന്നുള്ള സത്ത.
പരീസ്ഥിതി അദ്ധ്യാത്മികതയെന്നത് ക്രിസ്ത്യൻ പരിശുദ്ധിയെന്നല്ലെന്നും (Christian Spirituality) അറിയുക. ഇത് എല്ലാ മതങ്ങൾക്കുമപ്പുറത്ത് മതേതരമായ ഭാരതീയധർമ്മങ്ങളിൽ മാത്രം പ്രസക്തമാണ്. പരീസ്ഥിതിയുടെ, പ്രകൃതിയുടെ ആദ്ധ്യാത്മികതയെന്നത്, മതത്തിനുപരിയും മതത്തിനുള്ളിലും കാണുന്ന ഒരു അദ്ധ്യാത്മികതയാണ്. കാപ്പനച്ചൻ പറയുന്ന മറ്റൊന്നുള്ളത് പരീസ്ഥിതിയുടെ ആദ്ധ്യാത്മികത ഗൌരവമായി എടുക്കണമെങ്കിൽ നമ്മുടെയിന്നുള്ള ചിന്തയിൽതന്നെ ഒരു മാറ്റമുണ്ടാകണമെന്നാണ്.
എനിക്ക് ഈ മീറ്റിംഗ് സംഘടിപ്പിച്ച സംഘടകരോട് ചെറിയ ഒരു എതിർപ്പുണ്ട്. നമ്മൾ സുഹൃ ത്തുക്കളായതുകൊണ്ട് ഞാൻ പറയുന്നതിനാൽ ഇതൊരു വിമർശനമായി കണക്കാക്കണ്ടാ. അവതാരികയായി വന്ന ഇന്ദുലേഖ മാത്രമാണ് ഇതിലെ പ്രവർത്തകയായി കാണുന്ന പെണ്‍ക്കുട്ടി. ഞാൻ ഉൾപ്പടെ ബാക്കി ഇവിടെയുള്ളവരെല്ലാം പുരുഷ മേധാവിത്വത്തിലുള്ളവരാണ്. കാപ്പനച്ചന്റെ അഭിപ്രായത്തിൽ അതാണ് പരീസ്ഥിതി പ്രശ്നത്തിന്റെയും സാമൂഹ്യ അനീതിതിയുടെയും സഭക്കുള്ളിലും പുറമെയുമുള്ള എല്ലാ പ്രധാനപ്പെട്ട പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം. മണ്ണും പെണ്ണും ഇന്നു ചൂഷണം ചെയ്യപ്പെടുന്നുവെങ്കിൽ അതിന്റെ പ്രധാനപ്പെട്ട ശക്തിയെന്നുപറയുന്നത് പുരുഷകേന്ദ്രീകരണമാണ്. പുരുഷകേന്ദ്രീകരണമായ ഒരു വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ടല്ലാതെ പരീസ്ഥിതി ആത്മീയകതയെ നമുക്ക് മനസിലാക്കുവാൻ സാധിക്കുകയില്ലെന്നുള്ളത് കാപ്പനച്ചന്റെ ഏറ്റവും വലിയ ഉൾക്കാഴ്ചകളിലൊന്നാണ്. ഒരു ആസൂത്രണ ആത്മീയകതയെതന്നെ കൈവരുത്തണമെന്നും അദ്ദേഹം പറയുന്നു. നമ്മുടെ ചിന്തകൾ സ്ത്രൈവണീവൽക്കരിച്ചെങ്കിൽ മാത്രമേ, ഒരമ്മയുടെ കാഴ്ച്ചപ്പാടിൽ പ്രകൃതിയേയും മനുഷ്യനെയും കാണുമ്പോൾമാത്രമേ പരീസ്ഥിതിബോധം ദൈവിമാകുകയുള്ളൂവെന്നു അദ്ദേഹം പറഞ്ഞത് ഞാൻ ഒർക്കുകയാണ്. അതുകൊണ്ടാണ്, മണ്ണും പെണ്ണും തമ്മിലുള്ള ബന്ധമെന്ന് ഭൂമിയുടെ സമതുലനാവസ്ഥയെപ്പറ്റിയെല്ലാം വായിച്ചിട്ടുള്ളവർക്കറിയാം. ആഫ്രിക്കൻ ചിന്തകരും ആദിവാസികളുടെയും കറുത്തവരുടെയും മണ്ണും പെണ്ണും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. സാധാരണ മധ്യവയസ്ക്കരായ സ്ത്രീകൾ മാത്രം ചിന്തിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന വിഷയമാണിത്.
നമുക്കറിയാം കഴിഞ്ഞ നമ്മുടെ സർക്കാരിലെ രണ്ടു മന്ത്രിമാർ രാജിവെക്കേണ്ടിവന്നു. കുറെ ഉദാഹരണങ്ങൾവഴി ഈ ചിന്തകൾ ചുരുക്കുകയാണ്. ഒരു മന്ത്രി ഞങ്ങളുടെ സഭക്കാരനാണ്. അദ്ദേഹം രാജിവെക്കുവാൻ കാരണം മണ്ണുമായുള്ള കേസിൽ കുടുങ്ങിയ പ്രശ്നമാണ്. വേറൊരു മന്ത്രി ഇവിടെയടുത്തുള്ള ആളാണ്. അദ്ദേഹം രാജിവെക്കേണ്ടി വന്നത് പെണ്ണുവിഷയത്തിനായിരുന്നു. മണ്ണും പെണ്ണും തമ്മിലുള്ള ബന്ധം ഇടക്കാലത്തു തുടങ്ങിയതല്ല. പൗരാണികകാലത്തിലും കൊളോണീസം കാലത്തിലും മണ്ണിനെയും പെണ്ണിനേയും ചൂഷണം ചെയ്ത കഥകൾ ധാരാളമുണ്ട്.
തുടരും :-
No comments:
Post a Comment