ഓശാന - പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV (തുടര്‍ച്ച)
.....1215-ലെ നാലാം ലാറ്ററന്‍ കൗണ്‍സിലോടുകൂടി റോമന്‍ ആധിപത്യം അതിന്റെ ഔന്നത്യത്തിലെത്തി. ''ഈ സൂനഹദോസ് പ്രഖ്യാപിക്കപ്പെട്ടത് 1213 ഏപ്രില്‍19-ാം തീയതിയാണ്. കൂടുതല്‍ സഭകളുടെ പ്രാതിനിധ്യം ഉണ്ടാകുന്നതിനായി മുന്‍സൂനഹദോസുകളെ അപേക്ഷിച്ച് വളരെ വിപുല മായ തോതില്‍ തന്നെ പ്രചരണം നടത്തിയിരുന്നു. അങ്ങനെ 1215 നവംബറില്‍ 412 മെത്രാന്മാരുടെയും 800സന്യാസസഭാധിപന്മാരുടെയും സാന്നിധ്യത്തില്‍ കൗണ്‍സില്‍ ആരംഭിച്ചു. അലക്‌സാന്‍ഡ്രിയായിലെയും അന്ത്യോക്യായിലെയും പാത്രിയര്‍ക്കീസുമാരുടെ പ്രതിനിധികളുമുണ്ടായിരുന്നു. പാശ്ചാത്യ സഭയിലെ എല്ലാ ഭാഗത്തുനിന്നുമുള്ള പിതാക്കന്മാര്‍ ഇതില്‍ പങ്കെടുത്തു. എന്നാല്‍ പൗരസ്ത്യസഭകളില്‍ ഗ്രീക്കു സഭയുടെയും മറ്റു ചില സഭകളുടെയും പ്രതിനിധികളുണ്ടായിരുന്നില്ല. നവംബര്‍ 11-ാം തീയതി ആരംഭിച്ച ഈ കൗണ്‍സില്‍ മൂന്നു സമ്മേളനങ്ങളിലായി 70 കാനോനകളാണ് പാസാക്കിയെടുത്തത്. റോമില്‍ കേന്ദ്രീകൃതമായ ഒരു ഭരണകൂടത്തിന് രൂപം കൊടുക്കുന്നതിനും ഉതകുന്നവയായിരുന്നു ഇതിലെ കാനോനകള്‍ പലതും'' ......
ഓശാന:
'via Blog this'
No comments:
Post a Comment