പ്രധിഷേധപ്രകടനം ആവശ്യമുണ്ടോ, നടക്കില്ല, വിജയിക്കില്ല, എന്നൊക്കെ
സംശയിച്ചവര്‍ക്ക് ചുട്ടമറുപടി കൊടുത്തുകൊണ്ട് ഇന്നലെ നടന്ന ക്നാനായറാലി സംഘാടകരെപോലും
അതിശയിപ്പിച്ചു. പോലീസ് അധികാരികളോട് അനുവാദം വാങ്ങിയത് ആയിരം പേര്‍ക്കായിരുന്നെങ്കില്‍
അതിന്റെ ഇരട്ടി ജനം ഓടിയെത്തി. ക്നാനായമക്കള്‍ അടക്കവും ഒതുക്കവും ഇല്ലാത്തവരും
സഭാവിരോധികളും ആണെന്ന് പറഞ്ഞവരുടെയും, പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതുവച്ച് മുതല്‍
എടുക്കാം എന്നുകരുതി കാത്തിരുന്നവര്‍ക്കും കണക്കുകൂട്ടല്‍ തെറ്റി. തികച്ചും
സൌഹാര്ദമായി സഭാധികാരികളെ മോശമായി ചിത്രീകരിക്കാതെ നടത്തിയ റാലി മാധ്യമങ്ങള്‍ വന്‍
പ്രാധാന്യത്തോടെ കവര്‍ ചെയ്തു. അമേരിക്ക പോലെ ഒരു രാജ്യത്ത് ഇതുപോലെ ഒരു പ്രതിക്ഷേധം
കാണികളില്‍ അമ്പരപ്പ് ഉളവാക്കി.
ഇസ്രായേല്‍ ജനത്തിനോടൊപ്പം ദൈവം സഞ്ചരിച്ചു എന്നത് അന്വര്‍ത്ഥമായി.
പ്രകൃതി പോലും ഈ റാലിക്ക് വേണ്ടി ഒരുങ്ങി ക്നാനായമക്കളെ രണ്ടുകൈയും നീട്ടി
സ്വീകരിച്ചു. അടിച്ചമര്‍ത്തപ്പെടുന്നവനോട് കൂടി പ്രകൃതിയും സഹകരിക്കുന്നു.
ചെങ്കടല്‍ മാറി, രാത്രിയില്‍ ദീപസ്തംബം, പകല്‍ തണല്‍ നല്‍കുവാന്‍
മേഘം എന്നിവ പഴയ നിയമത്തില്‍ എങ്കില്‍ ക്നാനായമക്കളോട് ഇന്നലെ പ്രകൃതി കൂട്ട്
നിന്നു.
ഇത് ഒരു തുടക്കം മാത്രം മരണം വരെയും ഞങ്ങള്‍ സമരം ചെയ്യും
എന്ന് പ്രതിന്ജ ചെയ്ത വിശ്വാസിസമൂഹത്തിന്റെ മുന്‍പില്‍ ആധ്യാത്മിക നേതൃത്വത്തിന്
ഇനി കണ്ണ് അടക്കുവാന്‍ സാധിക്കില്ല. ഈ വീര്യം മുന്‍പോട്ടു കൊണ്ടുപോകുവാന്‍ പുതിയ
നേതാക്കള്‍ മുന്‍കൈ എടുക്കണം ഒപ്പം റോമിലെ തീരുമാനം ഉണ്ടാകുവാന്‍ താമസം
ഉണ്ടായേക്കാം അതുവരെ സാമ്പത്തിക ഉപരോധം തന്നെ ശരണം. സാമ്പത്തികമായി തകര്‍ന്ന
രാജ്യങ്ങള്‍ ഒന്നും നില നിന്നിട്ടില്ല. കോട്ടയം രൂപതയില്‍ പെട്ട ഒരു വൈദികന്
മാത്രം ഈ സമരത്തില്‍ പങ്കു ചേരണം എന്ന് തോന്നി എന്നാല്‍ വിശ്വാസികളുടെ പണം
പറ്റുന്ന മറ്റൊരു വൈദീകനും നേരിട്ട് പങ്കെടുത്തില്ല എന്ന് മാത്രമല്ല
വിജയിപ്പിക്കണം എന്ന് ഒരു ആഹ്വാനം, അല്ലെങ്കില്‍ ഒരു സന്ദേശം പോലും നടത്തിയില്ല.
സ്വന്തം സ്ഥാനം, ഉദരം ഇതൊക്കെ മാത്രമാണ് അവര്‍ക്ക് മുഖ്യ വിഷയം.
Please read:- ചിക്കാഗോ പ്രതിഷേധമാര്ച്ച് - 03.03.13
No comments:
Post a Comment