Translate

Wednesday, March 13, 2013

എങ്ങിനെ ക്രിസ്ത്യാനി ആകും ?

ഒരിക്കല്‍ ഗുരു നിത്യചൈതന്യയതി  പറഞ്ഞത് ഞാന്‍  ഇന്നോര്‍ക്കുന്നു ...ക്രിസ്തുവിനോടുള്ള ഗുരുവിന്റെ ഗുരുഭക്തി കാരണം യതിക്കു  ക്രിസ്തുമതം സ്വീകരിക്കാന്‍ മോഹം .... തുനിഞ്ഞു ..പക്ഷെ എങ്ങിനെ ക്രിസ്ത്യാനി ആകും ? ഒന്നുകില്‍ കത്തോലിക്കന്‍ ,അല്ലെങ്കില്‍ പെന്തക്കോസ് ,ഒത്തില്ലങ്കില്‍ ഒര്‌ത്തടൊക്സ് ,പറ്റിലെങ്കില്‍ പാര്ത്രിയര്‍കീസ്പക്ഷം,ഒടുവില്‍ പാവം ഗുരുവിനു മനസ്സിലായി , " ഈ പാതിരിയും പാസ്റെറുംകാരണം   ഒരുവനും ക്രിസ്ത്യാനി ആകാന്‍ പറ്റില്ല" എന്ന് ...ഇതാണ് ഇന്നിന്റെ ദുഃഖം, മശിഹായുടെ തീരാദുഖം....നമ്മുടെ നാട്ടില്‍ 50 അടി അകലത്തില്‍ തമ്മിലടിക്കുന്ന പള്ളികള്‍,..പാവം കര്‍ത്താവിനു സുഖിക്കുമെന്നു തോന്നുന്നോ ? എനിക്കെന്റെ നാഥാ , മനുഷ്യനായി മരിക്കാന്‍ വരം തരണേ...കോട്ടയം ഒര്‌ത്തടൊക്സിലെ മൂറോന്‍ പുരട്ടിയ ഈ 102 kg തൂക്കമുള്ള ശരീരമല്ല ഞാന്‍ ..ഈ അക്ഷരങ്ങള്‌ ഒഴുക്കുന്ന മനസാണ് ഞാന്‍................ .....                                                                                    ഇന്ന് ലോകമാകെ വെളുത്ത പുക വരുന്നതും നോക്കി ഇരിക്കുന്നു ...പക്ഷെ പാവം കര്‍ത്താവിന്റെ മനുഷ്യാവതാരം കട്ടപുകയായതോര്‍ത്തു   ഞാനും....

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഈ ജന്മത്തില്‍ ഞാനാദ്യം പരിചയപ്പെടുന്ന റോമാക്കാരന്‍ പീലാത്തൊസാണു ..."ഞാന്‍ ഇവനില്‍ ഒരു കുറ്റവും കാണുന്നില്ല ,എങ്കിലും കൊല്ലുന്നെങ്കില്‍ കൊന്നോ .എന്നമട്ടില്‍ മശിഹായെ കുരിശിക്കാന്‌ വിട്ടുകൊടുത്ത പീലാത്തോസിന്റെ നീതിബോധമാണ് ഇറ്റലിക്കാര്‌ക്കെന്നും ...യൂറോപ്പില്‍ ഏറ്റംകൂടുതല്‌ പിടിച്ചുപറി ഉള്ള പട്ടണമാണ് പരിശുദ്ധ റോമാപ്പട്ടണം...അനുഭവം എഴുതുകയാണ് ...ഭാരതത്തിന്റെ ഭാവശുദ്ധിയൊന്നും റോമാക്കാര്‍ക്ക് മനസിലാവില്ല .ലോകം മുഴുവന്‍ കയ്യൂക്ക് കൊണ്ടും , പിന്നെ കര്‍ത്താവിന്റെ കുരിശിന്റെ തണലിലും കയ്യടക്കിയ വെള്ളക്കാരനുണ്ടോ പാവം "ഇശാവാസ്യം ഇദംസര്‍വം " പാടുന്ന സന്ന്യാസിയുടെ മതം അറിയുക ? പോയവന്‍ പോയി ..അത്രതന്നെ ... കോടതിയും,നീതിയും പീലാത്തോസിന്റെതും ,മാനം മേലോട്ട് നോക്കിയാലും ...അതാണ്‌ പരിശുദ്ധ ഇറ്റലി ...

    ReplyDelete