2013 ജനുവരി ലക്കംമുതല്‍, 'സത്യജ്വാല' ആധികാരികാംഗീകാരമുള്ള ഒരു മാസികയായിരിക്കുന്നു.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഡല്‍ഹി RNI യില്‍ നിന്നുള്ള രജിസ്‌ട്രേഷന്‍ കൂടി കിട്ടിയേക്കും.
'അല്മായശബ്ദം' ബ്ലോഗിനെയും അതിന്റെ സന്താനമായ 'സത്യജ്വാല' മാസികയെയും കുറിച്ച്
പലരും നല്ല വാക്കുകള്‍ പറയുന്നുണ്ട്.
അതു പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തേജനമാകുന്നുണ്ടെന്ന് നന്ദിപൂര്‍വം അനുസ്മരിക്കുന്നു.
ഇന്റര്‍നെറ്റുള്ള ധാരാളം ആളുകള്‍ക്ക് സത്യജ്വാലയുടെ
pdf ഫയലുകള്‍ അയച്ചുകൊടുക്കാറുള്ളതിനാല്‍
സത്യജ്വാലയുടെ വായനക്കാരുടെ എണ്ണം അത്ര കുറവല്ല.
pdf പതിപ്പുകിട്ടുന്ന ധാരാളം പേര്‍ സ്വന്തം സുഹൃത്തുക്കള്‍ക്ക്
അതു ഫോര്‍വേര്‍ഡു ചെയ്തു കൊടുക്കാറുണ്ടെന്നും
ചിലര്‍ മാസിക വാങ്ങി സ്വന്തം നാട്ടിലെ ലൈബ്രറികളിലിടാറുണ്ടെന്നും നന്ദിയോടെ സ്മരിക്കുന്നു.
അതിനാല്‍ വായനക്കാരുടെ എണ്ണം പതിനായിരത്തിലേറെയുണ്ട്.
നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്കിടയില്‍ ആശയപ്രചരണത്തിനായാണല്ലോ അച്ചടിപ്പതിപ്പ്.
എന്നാല്‍ അല്മായശബ്ദത്തിലെ ചില കോണ്‍ട്രബ്യൂട്ടേഴ്‌സുള്‍പ്പെടെ പലര്‍ക്കും
അതിന്റെ സാമ്പത്തികസ്ഥിതിയെപ്പറ്റി
ശരിയായ ധാരണ ഇല്ല.
രണ്ടായിരം വരിക്കാരെങ്കിലുമില്ലെങ്കില്‍ അച്ചടിപ്പതിപ്പ് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ട്.
ആ ലക്ഷ്യം നേടാന്‍ കഴിഞ്ഞിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ മുപ്പതിനായിരം രൂപയോളം കടമുണ്ട്.
ഈ സാഹചര്യത്തില്‍ നമ്മുടെ അഭ്യുദയകാംക്ഷികളും പ്രശസ്ത സഭാനവീകരണ സാഹിത്യകാരന്മാരുമായ
ശ്രീ. ചാക്കോ കളരിക്കല്‍,
ഡോ . ജോസഫ് വര്‍ഗീസ് (ഇപ്പന്‍)
എന്നിവര്‍ രണ്ടു പ്രത്യേക ഓഫറുകള്‍ മുമ്പോട്ടു വച്ചിരിക്കുന്നു :
സത്യജ്വാല പ്രചാരണയജ്ഞം - സൗജന്യങ്ങള്‍
2013മാര്‍ച്ച് 31-നുമുമ്പ് അഞ്ചു വര്‍ഷത്തെ വരിസംഖ്യ 750 രൂപാ മുന്‍കൂര്‍ അയയ്ക്കുന്നവര്‍ക്കും സത്യജ്വാലയുടെ ഏജന്‍സിയെടുക്കുന്നവര്‍ക്കും (ആദ്യം പണമയയ്ക്കുന്ന 100 പേര്‍ക്ക് മാത്രം ) ശ്രീ ചാക്കോ കളരിക്കല്‍ എഴുതിയ 'ലൈംഗികതയും പൗരോഹിത്യവും', 'മതാധിപത്യം കത്തോലിക്കാസഭയില്‍', 'സഭാനവീകരണത്തിലേക്ക് ഒരു വഴി', ഡോ . ജോസഫ് വര്‍ഗീസ് (ഇപ്പന്‍) എഴുതിയ നസ്രായനും നാറാണത്ത് ഭ്രാന്തനും എന്നീ 4 പുസ്തകങ്ങള്‍ സൗജന്യം.
2013 മാര്‍ച്ച് 31-നുമുമ്പ് ഒരു വര്‍ഷത്തെ വരിസംഖ്യ 150 രൂപാ നേരിട്ടയയ്ക്കുന്ന 100 പേര്‍ക്ക് ശ്രീ ചാക്കോ കളരിക്കല്‍ എഴുതിയ 'മതാധിപത്യം കത്തോലിക്കാസഭയില്‍', ഡോ . ജോസഫ് വര്‍ഗീസ് (ഇപ്പന്‍) എഴുതിയ
നസ്രാണിയും നാറാണത്ത് ഭ്രാന്തനും എന്നീ 2 പുസ്തകങ്ങള്‍ സൗജന്യം.
'സത്യജ്വാല' വിതരണ ഏജന്‍സികളെ തേടുന്നു
ഇപ്പോള്‍ 'സത്യജ്വാല' ഒരംഗീകൃത മാസിക ആയതിനാല്‍, കടകളില്‍ വില്പനയ്ക്കു വയ്ക്കാനോ ഏജന്‍സി എടുക്കുവാനോ നിയമതടസ്സമില്ല. അതുകൊണ്ട്, 'സത്യജ്വാല'യുടെ അഭ്യുദയകാംക്ഷികള്‍ സ്വന്തംനിലയില്‍ ഏജന്‍സി എടുക്കുകയോ പരിചയമുള്ള ബുക്സ്റ്റാളുകളില്‍ മാസിക പരിചയപ്പെടുത്തി അവരെക്കൊണ്ട് ഏജന്‍സി എടുപ്പിക്കുകയോ ചെയ്യണമെന്നപേക്ഷിക്കുന്നു.
ഒറ്റപ്രതിയുടെ വില 15 രൂപാ. ഏജന്റുമാര്‍ക്ക് 10 രൂപയ്ക്ക് നല്‍കും. കുറഞ്ഞത് 10 കോപ്പിയെങ്കിലും എടുക്കണമെന്നതും, തുടക്കത്തില്‍ 3 മാസത്തെ തുക അഡ്വാന്‍സായി നല്‍കണമെന്നതും മാത്രമാണ് വ്യവസ്ഥ. തുടര്‍ന്ന്, ഓരോ മാസത്തെയും തുക പിറ്റേമാസം 15-ാം തീയതിക്കകം എത്തിച്ചുതന്നാല്‍ മതിയാകും. എല്ലാമാസവും 15,16 തീയതികളില്‍ സാധാരണ പോസ്റ്റില്‍, മാസിക അയച്ചുതരുന്നതാണ്. സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
പണം അയയ്‌ക്കേണ്ട വിലാസം:
സര്‍ക്കുലേഷന്‍ മാനേജര്‍, സത്യജ്വാല, പാലാ-686575 കോട്ടയം ജില്ല.
ബാങ്കിലൂടെ പണം അയക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് പണം അടയ്ക്കുന്നതോടൊപ്പം

മുകളില്‍ കൊടുത്തിരിക്കുന്ന വിലാസത്തിലേക്ക് സ്വന്തം വിലാസവും പണമടച്ചതിന്റെ വിശദവിവരങ്ങളും
ഒരു കാര്‍ഡിലെഴുതി അയയ്ക്കുകയോ 9495188610 എന്ന നമ്പരിലേക്ക് SMS അയയ്ക്കുകയോ ചെയ്യാന്‍ മറക്കരുത്. (ഇങ്ങനെ ചെയ്യാത്ത ഏതാനും പേര്‍ക്ക് മാസിക അയയ്ക്കാന്‍ കഴിഞ്ഞിട്ടില്ല) ഇങ്ങനെ ചെയ്യാത്തവരുടെ പണം അജ്ഞാതന്റെ സംഭാവനയായി വരവു വയ്ക്കാനേ സാധിക്കൂ.
Bank: S B T, Pala Branch
A/c No. 67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code: SBTR0000120
Bank: S B T, Pala Branch
A/c No. 67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code: SBTR0000120
How about overseas subscription? Please provide some info..
ReplyDeleteവിദേശത്തുള്ള സുഹൃത്തുക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്:
Deleteസത്യജ്വാലയുടെ വിദേശ വരിക്കാര്ക്കു ള്ള വരിസംഖ്യാനിരക്ക് താഴെ കൊടുക്കുന്നു:
ഒറ്റപ്രതി 70 രൂപാ
ഒരു വര്ഷിത്തേക്ക് 750 രൂപാ
അഞ്ചു വര്ഷനത്തേക്ക് 3000 രൂപാ
വിശദവിവരങ്ങള്‍ പ്രത്യേക പോസ്റ്റായി കൊടുക്കുന്നു.