Translate

Sunday, March 24, 2013

അതും കൂടി ഓര്‍ക്കണമായിരുന്നു.....

പുത്തന്‍ കുര്‍ബാനയും കഴിഞ്ഞ് അസ്സി. വികാരിയായി ചാര്ജ്ജെടുത്തതിനു ശേഷമുള്ള ആദ്യത്തെ ഓശാന. അതിനു പാട്ടുകാരെ ഒരുക്കാനും പള്ളി അലങ്കരിക്കാനും, പരിപാടികള്‍ ക്രമീകരിക്കാനും എല്ലാം ദേവസ്യാച്ചനച്ചന്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. ഏഴു മണിക്കുള്ള കുര്‍ബാനയ്ക്ക് വികാരിയച്ചന്‍ അല്ത്താരയിലേക്ക് കയറുന്നതിനു തൊട്ടു മുമ്പ് കൊച്ചച്ചനെ വിളിച്ചു പറഞ്ഞു, “ഇന്ന് അഞ്ചു മിനിറ്റ് പ്രസംഗിച്ചേക്കണം.” ‘എന്‍റെ അച്ചോ’ന്ന് വിളിക്കുന്നതിനു മുമ്പേ വികാരിയച്ചന്‍ സ്ഥലം വിട്ടുകഴിഞ്ഞിരുന്നു.
വികാരിയച്ചന്‍ തമാശു പറഞ്ഞതായിരിക്കുമോയെന്നു ദേവസ്യാച്ചനച്ചന്‍ സംശയം ഇല്ലാതെയിരുന്നില്ല. പക്ഷെ സുവിശേഷവായന കഴിഞ്ഞു വികാരിയച്ചന്‍ സങ്കിര്‍ത്തിയിലേക്ക് നോക്കി. ഒട്ടും ചമ്മാതെ കൊച്ചച്ചന് മൈക്കിനു മുമ്പിലേക്ക് നടന്നു.

“....... ഈ ഓശാന ദിവസം ഞാന്‍ നിങ്ങളെ രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ജെരൂസലെമില്‍ നടന്ന ഒരു വരവേല്‍പ്പിന്‍റെ കഥയിലേക്ക് ക്ഷണിക്കുകയാണ്. കുറെ മുക്കുവന്മാരും സാധാരണക്കാരുമോത്ത് ദൈവരാജ്യത്തെയും സന്മാര്‍ഗ്ഗ ജീവിതത്തെയും പറ്റി പറഞ്ഞും പ്രസംഗിച്ചും നടന്ന യൌസേപ്പിന്‍റെ പുത്രനായ യേശുവിനെ, പരമാവധി ഒരു പ്രവാചകനായിരിക്കാമെന്നു മാത്രമേ നിയമജ്ഞരും പുരോഹിതരും കരുതിയിരുന്നുള്ളൂ. അവന്‍റെ അത്ഭുതങ്ങളും വാക്ക് സാമര്ത്യവും കൊണ്ട് ജനങ്ങളെ വഴി തെറ്റിക്കുന്നുവെന്ന ഒരാരോപണമാണ് പുരോഹിതന്മാര്‍ക്ക് ആ ആശാരി ചെക്കനേപ്പറ്റി  ഉണ്ടായിരുന്നതും. അതൊന്ന് മാറ്റി മറിക്കണം; ഞാനാരാണെന്ന് ഇവര്‍ കാണട്ടെയെന്ന് യേശു നിശ്ചയിച്ചിടത്തു നിന്നാണ് ഓശാനയുടെ കഥ തുടങ്ങുന്നത്. ആദ്യം ശിക്ഷ്യന്മാരോട്ിക്ഷ്യന്മാരോട്uutthuninnaanu്‍  പറഞ്ഞു, ഇന്ന സ്ഥലത്തു പോയി അവിടെ കാണുന്ന കഴുതയെ അഴിച്ചുകൊണ്ട് വരാന്‍. ചോദിക്കുന്നവരോട് അത് കര്‍ത്താവിനു ആവശ്യമുണ്ടെന്നു മാത്രം പറഞ്ഞാല്‍ മതിയെന്നും പറഞ്ഞു. ഒരു നല്ല നേതാവിന് വേണ്ട ദിര്ഘവീക്ഷണവും, വ്യത്യസ്ത സാഹചര്യങ്ങളില്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനുള്ള ധൈര്യവും എങ്ങിനെയായിരിക്കണമെന്നു യേശു അതിലൂടെ കാണിച്ചു തന്നു. വീണ്ടും, കഴുതപ്പുറത്ത് കയറിയിരുന്ന് ഒരു നല്ല നേതാവിന്‍റെ വിനയം എത്രത്തോളം ആകാമെന്ന് യേശു കാണിച്ചു തന്നു. പിന്നിട് എന്ത് സംഭവിച്ചെന്നും നമുക്കറിയാം. ചുറ്റുപാടും ഉണ്ടായിരുന്ന എല്ലാ ആളുകളും ഒന്നും ആലോചിക്കാതെ ഓടിക്കൂടി യേശുവിനെ എതിരേറ്റു ജെരൂസലേം നഗരത്തിലേക്ക് ആനയിച്ചു. നേതാവാകാന്‍ ഏറ്റവും മുന്തിയ വസ്ത്രങ്ങളും, ഏറ്റവും മുന്തിയ അകമ്പടിയും ഏറ്റവും മുന്തിയ വാഹനങ്ങളും വേണമെന്ന് ശഠിക്കുന്ന ഇന്നത്തെ നേതാക്കന്മാരുടെ പൊള്ളയായ വ്യക്തിത്വത്തിലേക്കാണ് യേശു വിരല്‍ ചൂണ്ടിയത്. ഒരു നല്ല മാതൃക എങ്ങിനെ ജനങ്ങളെ മാറ്റി മറിക്കുമെന്നും യേശു കാണിച്ചു തന്നു.......”

ചുരുങ്ങിയ വാക്കുകളില്‍ നല്ലൊരു സന്ദേശവും നല്‍കിയിട്ട് കൊച്ചച്ചന്‍ മടങ്ങി. പക്ഷെ കുര്‍ബ്ബാന കഴിഞ്ഞു വന്ന വികാരിയച്ചന്‍ കൊച്ചച്ചനോട് പറഞ്ഞതിങ്ങനെ,

“കൊച്ചച്ചന്‍ ഇനി പ്രസംഗിക്കേണ്ട ... മെത്രാനച്ചന്‍ ഉച്ചകഴിഞ്ഞു ഇവിടെവരുന്ന കാര്യംകൂടി ഓര്‍ക്കണമായിരുന്നു.” 

2 comments:

  1. ഇന്നു ഊശാന , മശിഹാ അരിശം മൂത്ത് ചാട്ട എടുത്ത നാൾ ..വഴിയോരങ്ങളിലാകെ കേരളത്തിൽ പള്ളികൾ...കർത്താവ് മനം നൊന്തു പറഞ്ഞ "കള്ളൻമ്മാരുടെ ഗുഹകൾ ".... എത്ര ഊശാന പാടി കർത്താവിനെ എതിരേറ്റാലും ഒടുവിൽ ചാട്ട എടുക്കുന്ന നാൾ ..പള്ളിപാരീശപ്രമാണിമാരും, , കർത്താവിനെ അറിയാത്ത കത്തനാരന്മാരും, വളരെ കരുതലൊടെ പള്ളിയിൽ വിലസേണ്ട നാൾ .. ഒരു മുൻകരുതലിനായി ഓർമ്മിപ്പിച്ചന്നെ ഉള്ളൂ ..കസറിക്കോ.കസറിക്കോ ചാട്ട എടുക്കുന്നത് നോക്കിം കണ്ടും നിന്നോണം പള്ളിയിൽ...നല്ല മനസോടെ പള്ളിയിൽ ചെല്ലുന്നവരെ കർത്താവ്‌ തല്ലുകയില്ല..ആള് കളിയ്ക്കാൻ വരുന്നോനെ വിടുകയുമില്ല...കയ്യപ്പാ കത്തനാരന്മാർ സൂക്ഷിക്കുക ...

    ReplyDelete
  2. ഓശാന എന്ന വാക്കിനര്‍ത്ഥം " ഇപ്പോള്‍ രക്ഷിക്കുക "എന്ന് മാത്രമാണ് . പ്രവചനവും ,വചനവും ചരിത്രവും ,വശമില്ലാത്തതിനാല്‍ , ആരാധന ,സ്തുതിപ്പ് എന്നെക്കെയാണ് ഈ വാക്ക് നമ്മെ പഠിപ്പിച്ചിരിക്കുന്നത് . വചനത്തില്‍ ഒലിവുകൊമ്പും,ഈന്തപ്പനയുടെ ഇലകളും ആയിരുന്നെങ്കിലും , അവയുടെ ലഭ്യതക്കുറവു മൂലം ,ഇന്ന് ഞങ്ങള്‍ തെങ്ങോല കൊണ്ട് അഡ്ജസ്റ്റ് ചെയ്തു. യെഹോവേ പൊറുക്കണേ?

    ReplyDelete