Translate

Tuesday, March 5, 2013

യേശു കണ്ണുനീര്‍ വാര്‍ത്തു

താറാവിന്‍  കൂട്ടം നടന്നു പോകുമ്പോള്‍  മാക്‌ മാക്‌ എന്നശബ്ദം ഉണ്ടാക്കിയെ നടക്കാറുള്ളു ..മാക്‌ മാക്‌ എന്ന ഈ ശബ്ദം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് നടത്തം നല്ലതാകുന്നത് എന്ന് ഓരോ പാവം താറാവും കരുതുന്നുതാനും . എന്നാല്‍ ഒരു ചിന്തയുള്ള താറാവ് മറിച്ചുചിന്തിച്ചാല്‍ , മാക്‌ മാക്‌ എന്ന്  അലക്കാതെ നടന്നു നോക്കിയാല്‍, അലപ്പും നില്‍ക്കും നടപ്പും ശരിയാകും. ചിന്തിക്കാതെ തലമുറകള്‍ആയി  അനുകരിക്കുന്നപാവം മനനമില്ലാത  താറാവിന്‍  കൂട്ടങ്ങളാണ് പള്ളിയായ പള്ളിയാകെ എന്നും  നിറഞ്ഞു നില്‍ക്കുന്നത് ...കൊടിമരം, കുരിശ്ശടികല്‌, പള്ളികള്‍ ,പള്ളിമേടകള്‍,അരമനകള്‍, അരമനയിലെ കത്ത്തനാര് മൂത്തവന് കോടികളുടെ കാറുകള്‍......, ളോഹമെലെ ളോഹകള്‌, അതിന്‍ മുകളില്‍ ളോഹകള്‌........................,.താറാവിന്‍ കൂട്ടങ്ങള്‍ പള്ളിയില്‍ ചെന്നപ്പോള്‍  ആട്ടിന്‍കൂട്ടങ്ങള്‍എന്ന പേരിലായി .. ..ആരിവരെ രക്ഷിക്കും ? മശിഹായെ കുരിശിച്ച പാതിരിമാരുടെ അടിമകളായി  കശ്ട്ടടിയില്‌ അകപ്പെട്ട പാവം ജന്മങ്ങള്‍ ... മനനമുള്ള മനുഷ്യര്‍ സഹതപിക്കട്ടെ ....യേശു കണ്ണുനീര്‍ വാര്‌ക്കട്ടെ ..." യേശു കണ്ണുനീര്‍ വാര്‍ത്തു " ഇതാണു ബൈബിളിലെ ഏറ്റം ചെറിയ വചനം ..എന്നാലിന്നതു നിത്യ സംഭവമായി സ്വര്‍ഗത്തില്‍ ...മനുഷ്യാവതാരം ഓര്‍ത്തു പോയാല്‍ ഉടന്‍ യേശു  കരച്ചില്‍ തുടങ്ങും ..ഒറ്റികൊടുത്ത യൂദാ ...തള്ളിപറഞ്ഞ പത്രോച്ചന്‍ . പത്രോച്ചന്റെ കെയറൊഫില്‍ കത്തോലിക്കാ സഭ, അതിലെ സൊദൊമ്യപുരോഹിതവര്‍ഗം ...മത്തായി ആറിന്റെ അഞ്ചില്‍ മണിമണി പോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചു കര്‍ത്താവ് .... പള്ളിയില്‍ പോകരുതെന്ന് പ്രത്യേകം പറഞ്ഞു....ആര് കേള്‍ക്കാന്‍ ? കേള്‍പ്പാന്‍ ചെവിയുള്ളവന്‍ അന്നുമില്ല ഇന്നുമില്ല. താറാവിന്‍ കൂട്ടങ്ങള്‍ പള്ളിയില്‍ ചെന്നപ്പോള്‍  ആട്ടിന്‍ കൂട്ടങ്ങളായി ..പാതിരി ഇടയനും ...ഭേഷ് ബലേഭേഷ് ...ഈ കൊച്ചു കേരളത്തില്‍ ഗ്രാമങ്ങള്‍ തോറും 50 അടി അകലത്തില്‍ പള്ളികള്‍ ,കുരിശടികള്‌, കൊടിമരങ്ങള്‍, അരമനകള്‍,..കൊടിവച്ച കോടികളുടെ കാറുകള്‍ ..  എത്രഎത്ര  സഭകള്‍, എത്ര പള്ളികള്‍ ?എത്ര അരമനകള്‍? എത്ര ബിഷോപ്പന്മാര്‍?എത്ര കത്തനാര്‍എത്ര പാസ്റെര്‍ സാറന്മാര്‍?  എത്രകോടി രൂപാ ആടുകളെ പിഴിഞ്ഞ് ഉണ്ടാകണം ഇവറ്റകളെ തീറ്റി പോറ്റാന്‍ ? വോട്ടു ബാങ്ക് തേടുന്ന സര്‍ക്കാരേ..പാവം ജനമേ ചിന്തിക്കൂ ...തല പെരുക്കുംതീര്‌ച്ച ഈ ധുര്‍ച്ചിലവ് ആരുടെ പേരില്‍ ?വിശക്കുന്നവനിന്നും വിശക്കുന്നു ,ദാഹിക്കുന്നവനെന്നും ദാഹിക്കട്ടെ .കര്‍ത്താവിന്റെ കെയറോഫില്‍ സുഖിക്കുന്നവന്‍ മനനമില്ലാത്ത ജനത്തെ ചൂഷണം ചെയ്തെന്നും സുഖിക്കട്ടെ, .ജനത്തിനിന്നും പാതിരിമാരേം ബരബാസിനേം മതി ..അവനെ കുരിശിക്കണം ഓരോ പള്ളികളിലും ,പള്ളിയില്‍ ചമ്മട്ടി എടുത്തവനെ കുരിശിക്കണം ..ആമ്മീന്‍ കരയൂ കാലമേ .ആമ്മീന്‍ കരയൂ     ..കര്‍ത്താവ് കരയട്ടെ ..സാത്താന്‍ ചിരിക്കട്ടെ ..മാലാഖമാര്‍ വിറയില്‍ ആര്‍ന്നു വിലപിക്കട്ടെ....  

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. ദുഖകരമായ സിനിമയുംകണ്ട്‌ പണവുംകൊടുത്തു തീയറ്ററില്‍നിന്ന് കരഞ്ഞുകൊണ്ട്‌ പോവുന്നതു പണ്ടുകാലത്തായിരുന്നു. ഇന്നാരും അത്തരം സിനിമാകള്‍ ഇഷ്ടപ്പെടുകയില്ല. മാക്ക് മാക്ക് എന്ന് നീങ്ങുന്ന ബുദ്ധിയില്ലാത്തവരെ കാണുമ്പോള്‍ യേശു പൊട്ടിച്ചിരിക്കുകയാണ്. നമുക്കും യേശുവിനൊപ്പം ചിരിക്കുകയാണു വേണ്ടത്. കരയാന്‍ ഞാനില്ല. ലോലമായൊരു കവിഹൃദയം എനിക്കില്ല.

    'മാക്ക് മാക്' എന്ന കൂടലിന്‍റെ താറാവിന്റെയുപമയും നന്നായിരിക്കുന്നു.പള്ളിക്കുള്ളില്‍ വിഡ്ഢിത്തരം പ്രസംഗിച്ചു വരുന്ന പുരോഹിതനും ചിന്തിക്കുന്നങ്ങനെതന്നെ. മാക്ക് മാക്കെന്നു പറഞ്ഞു പുറത്ത് സ്ത്രീ ജനങ്ങളുടെ ഇടയില്‍ ഇറങ്ങുമ്പോഴും ഈ താറാവിനൊപ്പം(ഇടയന്‍?)സ്ത്രീജനങ്ങളും ഭക്തഭര്‍ത്താക്കന്മാരും മാക്ക് മാക്കെന്നൊപ്പം വെക്കും. സര്‍വ്വതും ലോകംമുഴുവന്‍ തന്റെ തലക്കുമീതെ കറങ്ങുന്നുവെന്നും ഈ അര്‍ദ്ധപണ്ഡിതന്‍ കരുതുന്നു. സസ്യാഹാരം കഴിക്കുന്ന കുഞ്ഞാടുകള്‍ എങ്ങനെ മാംസം കഴിക്കുവാന്‍ തുടങ്ങിയെതെന്നും മനസിലാകുന്നില്ല. ഇടയന്റെ പ്രസംഗത്തില്‍ കുഞ്ഞാടുകള്‍ മൊത്തം നരഭോജികളെന്നും രക്തദാഹികളെന്നും തോന്നും.

    പണ്ടൊക്കെ ഓരോ കുട്ടിയുടെയും വളര്‍ച്ചയില്‍ ഒരു പുരോഹിതനാകണമെന്നതായിരുന്നു മനസിലുണ്ടായിരുന്നത്. ഈ തൊഴില്‍ ഉത്തമമാണെന്ന് കുഞ്ഞായിരിക്കുമ്പോഴെ തലയിലടിച്ചു കയറ്റുമായിരുന്നു. പൊതുജനങ്ങളുടെ മുമ്പിലും അച്ചനെന്നു പറഞ്ഞാല്‍ പ്രത്യേക ബഹുമാനവും ഉണ്ടായിരുന്നു. പഴയകാലത്ത് എന്നും ഓരോ വീട്ടില്‍നിന്നും വേലയെടുക്കാതെ താറാവും പന്നിയും കഴിക്കാന്‍ ഭാഗ്യമുണ്ടായിരുന്നതും ഇക്കൂട്ടര്‍ക്കായിരുന്നു.

    വീട്ടില്‍ വളര്‍ത്തുന്ന കോഴിയാണെങ്കിലും താറാവോ മാടോ ആണെങ്കിലും നല്ലതെന്നുകണ്ടാല്‍ പള്ളിക്കോ പള്ളിയിലച്ചനോ കൊടുക്കും. ഞാനും കുഞ്ഞായിരിക്കുമ്പോള്‍ ഒരു കാശുരൂപത്തിനുവേണ്ടി വീട്ടില്‍ വളര്‍ത്തിയ പൂവന്‍കോഴിയുമായി രണ്ടുമൈല്‍ നടന്നു പള്ളിയിലച്ചനു സമ്മാനിക്കുന്നതും വഴിയോരത്തെ ചിലര്‍ കളിയാക്കുന്നതും ഓര്‍ക്കുന്നുണ്ട്.

    രണ്ടുമൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കത്തോലിക്കപുരോഹിതനെന്നു പറഞ്ഞാല്‍ സമൂഹത്തിന്റെ നെടുംതൂണുകളായിരുന്നു. വിശ്വസിക്കാവുന്നവരും, വ്യക്തിത്വമുള്ളവരും വിശുദ്ധരുമെന്നായിരുന്നു വെപ്പ്. സ്വന്തം ഭാര്യയെ വേണമെങ്കിലും പുരോഹിതനെ ഏല്‍പ്പിച്ചിട്ട് ഭര്‍ത്താക്കന്മാര്‍ തൊഴില്‍കാര്യങ്ങള്‍ക്കായി ദൂരസ്ഥലങ്ങളില്‍ പോവുമായിരുന്നു. വയറ്റില്‍ വളരുന്ന കൊച്ചിന്റെ കാര്യത്തിലും ഭര്‍ത്താവിനു സംശയം വരുകയില്ല.

    ഇന്നത്തെ സ്ഥിതി ഒന്ന് ചിന്തിക്കൂ. കത്തനാരുടെ സമീപം കുഞ്ഞുങ്ങളെ അമ്മമാര്‍ വിടാന്‍ മടിക്കുന്നുണ്ട്. നാടോടികളെയായിരുന്നു ഒരു കാലത്ത് പിള്ളേരെ പിടുത്തക്കാരെന്നു വിളിച്ചിരുന്നത്. എങ്ങനെയോ ആ പേര് നാടോടികളില്‍നിന്ന് കറങ്ങിതിരിഞ്ഞു മഞ്ചെട്ടിവിഷങ്ങളായ കത്തനാന്മാര്‍ക്കുകിട്ടി. ഇന്നത്തെ അമ്മമാര്‍ ഇംഗ്ലീഷ് വായിക്കുവാന്‍ പഠിച്ചതുകൊണ്ട് ദീപികമാത്രമല്ല വായിക്കുന്നത്. ഹിന്ദുവും ടൈംസ്‌ ഓഫ് ഇന്ത്യായും പേപ്പറുകള്‍ വായിക്കുമ്പോള്‍ കര്‍ദ്ദിനാള്‍വരെ പിള്ളേരെ പിടിച്ചെന്നുള്ള കഥകളാണ് കേള്‍ക്കുന്നത്.

    കര്‍‌ദ്ദിനാളെന്നു പറഞ്ഞാല്‍ ദിവ്യനായിട്ടായിരുന്നു ഒരിക്കല്‍ കരുതിയിരുന്നത്. എന്നാല്‍ അടുത്തകാലത്ത് കുളിമുറിയും പ്രാഥമിക ആവശ്യങ്ങളും വിമാനത്തിലാക്കിയ കര്‍ദ്ദിനാളിനെ ജനത്തിനു പുച്ഛമാണ്.കുഞ്ഞാടുകള്‍ പ്രശ്നങ്ങളുമായി ചെന്നാല്‍ ഈ ശ്രേഷ്ടപുരോഹിതന്‍ ഒളിച്ചിരിക്കും. ഇങ്ങനെ ബാലിശമായി പെരുമാറുന്ന ഒരു കര്‍ദ്ദിനാളിന് ജനമെങ്ങനെ ബഹുമാനം കൊടുക്കും.

    വാള്‍സ്ട്രീറ്റ് ജേര്‍ണലും എന്‍. ബി. സി യും അടുത്തകാലത്തു ഒരു പോള്‍ നടത്തി. അമേരിക്കയില്‍ എത്രശതമാനം പുരോഹിതര്‍ കുട്ടികളെ ദുരുപയോഗപ്പെടുത്തുന്നുവെന്നായിരുന്നു ചോദ്യം. അറുപത്തിനാലു ശതമാനമെന്നായിരുന്നു പോളിന്റെ ഫലത്തില്‍ കണ്ട ഉത്തരം. പുരോഹിതരുടെ നിലവാരം അത്രമാത്രം താണുപോയതുകൊണ്ട് സര്‍വ്വേയില്‍ പങ്കുചേര്‍ന്ന ജനം അങ്ങനെ ചിന്തിച്ചിരിക്കുവാനെ സാധ്യതയുള്ളൂ. എങ്കിലും അമേരിക്കയില്‍ നാലുശതമാനത്തിനും പത്തുശതമാനത്തിനും ഇടയ്ക്കു പുരോഹിതര്‍ കുട്ടികളെ ദുരുപയോഗം ചെയ്തുവെന്നാണ് വിശ്വസിനീയമായ കണക്ക്.

    കൗമാരപ്രായമായ കുട്ടികളുള്ള അമ്മമാരോട് ഒരപേക്ഷയുണ്ട്.പള്ളിയിലെ പുരോഹിതന്റെയോ കന്യാസ്ത്രിയുടെയോ പ്രേരണയാല്‍ മക്കള്‍ക്ക്‌ മഠത്തില്‍ അല്ലെങ്കില്‍ സെമിനാരിയില്‍ പോവണമെന്ന് പറഞ്ഞുവന്നാല്‍ തുറന്നിങ്ങനെ പറയണം, മോനെ, മോളെ നീ ഇപ്പോള്‌ കോളേജില്‍ പഠനം തുടങ്ങിയതേയുള്ളൂ. നിന്റെ മുമ്പില്‍ മഹത്തായ ഒരു നീണ്ട ജീവിതമുണ്ട്. എവിടെയെങ്കിലും നീ തന്നെ നിന്റെ പങ്കാളിയെ കണ്ടുപിടിക്കൂ. സമയമാവുമ്പോള്‍ വിവാഹം കഴിച്ചുകൊള്ളൂ. സെമിനാരിയിലും മഠത്തിലും ജീവിക്കുന്നവര്‍ക്ക് ദൈവം തന്ന ആനന്ദമായ ലൈംഗികത അനുഭവിക്കുവാന്‍ ഭാഗ്യമുണ്ടായെന്നു വരുകയില്ല. ഇങ്ങനെ പറഞ്ഞുകൊണ്ട് കുട്ടികളെ പിന്തിരിപ്പിക്കൂ. ഗീവരീച്ചനോട് പ്രാര്‍ഥിക്കുന്നതിനൊപ്പം ആധുനിക നാടോടികളായ പള്ളിയിലെ കപ്പേളയില്‍ താമസിക്കുന്ന പിള്ളേരെപ്പിടുത്തക്കാരുടെ കഥകളും പറഞ്ഞു കേള്‍പ്പിക്കണം. അന്തരിച്ച ആബേലച്ചന്‍ എഴുതിയ പള്ളിപാട്ടുകള്‌ പാടിയാല്‍ പാപമാണെന്നും പറയണം.

    ReplyDelete
    Replies
    1. ജോസഫ്‌ മാത്യു എഴുതിയിരിക്കുന്നത് വളരെ നന്നായിരിക്കുന്നു. സത്യമാണ് തീര്‍ച്ചയായും! പക്ഷെ ഈ എഴുതിയിരിക്കുന്നത് വായിക്കുന്ന പല അച്ചന്മാരും അവരവരുടെ കാര്യം ഓര്‍ത്തു ദുഖകരമായ സിനിമ കാണുന്ന അനുഭവം ആണ് കൊടുക്കുന്നത് എന്ന് തോന്നി പോകുന്നു. പോയവര്‍ ഒക്കെ പോയി. ഇനി ആരും പോകാതിരുന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഒറ്റപ്പെട്ട ജീവിതം എത്ര അരോചകം എന്ന് ആരും പറയാതെ അറിയാവുന്ന ഒരാളാണ് ഞാനും. എല്ലാം വെറും മിഥ്യ. ആരെയും ഒന്നിനും നിര്‍ബധിക്കാതെ ഇരിക്കുക അതാണെന്റെ തത്വം!

      Delete