Translate

Friday, March 1, 2013

"യാഗം ചൂഷണമാകയാല്‌ ത്യാഗം മതിയെന്നായിപൊല്‌ "


"യാഗം ചൂഷണമാകയാല്‌ ത്യാഗം മതിയെന്നായിപൊല്‌ " ഇതായിരുന്നു അന്നത്തെ  പുരോഹിതരെ ചൊടിപ്പിച്ച ക്രിസ്തുവിന്റെ ഒന്നാം കല്പന ....നല്ലശമര്യന്റെ കഥ പറഞ്ഞശേഷം അവന്‍ നീതിശാസ്ത്രിയൊടു "നീയും നിത്യജീവനെ പ്രാപിക്കാന്‍ ഇപ്രകാരം ചെയ്യ് "എന്ന് ... കാലത്തോടവന്‍ പറഞ്ഞ ഈ വചനം ഓരോ ക്രിസ്ത്യാനിയും മനസ്സിലെറ്റു വാങ്ങിയാല്‍ പിന്നൊരു പുരോഹിതനും ഇവിടെ വാഴില്ല....മൊശയുടെ പഴയ നിയമ കാലത്തേ പുരോഹിതവേഷംകെട്ടല്‍ ഈ ഒറ്റ വചനം കൊണ്ട് മശിഹാ ഇല്ലാതെയാക്കി എന്ന് കാലം ഇനിയും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് 50 അടി അകലത്തിലുള്ള ഈ പള്ളിയായ പള്ളിയെല്ലം ..കുരിശിലെ തിരുമേനിയുടെ 
രണ്ടാം കല്പന, "നിങ്ങള്‍ ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത്" എന്നതാണു ..അവനെ അനുസരിക്കാതെ ,അവന്റെ വചനം അറിയാത്ത "പോഴെന്‍ പാതിരി ഉരുവിടും ഓരോ മൊഴിയും വേദമായി " ഇതാണ് ഇന്നിന്റെ ഗതികേട് ...ഒരു നാണവും ഇല്ലാതെ വഴിയില്‍ കാണുന്ന ളൊഹയെഎല്ലാം അച്ചാ ,പിതാവേ ,തിരുമേനീ ,എന്നൊക്കെ വിളിച്ചു ക്രിസ്തുവിനെ അനുസരിക്കാത്ത, മനനമില്ലാത മനുഷ്യ കൊലങ്ങളാണു  നാം എന്നഅറിവ് നമുക്കപമാനമാണു ... അതുകൊണ്ട് പ്രിയരേ ,മാറ്റുവീന്‌ ശീലങ്ങളെ...മാറ്റുവീന്‌ ചട്ടങ്ങളെ ....   
.

No comments:

Post a Comment