.........കേരളത്തില്‍ മലബാര്‍, മലങ്കര വിഭാഗങ്ങള്‍ക്ക് ഉള്‍ഭരണസ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. 'മേജര്‍ ആര്‍ച്ചുബിഷപ്പ്' പൗരസ്ത്യപാരമ്പര്യത്തിലെ കാതോലിക്കാസ്ഥാനം തന്നെ ആണ്. എന്നാല്‍, ലോകത്തൊരിടത്തും ലത്തീന്‍ സഭയില്‍ മെത്രാനെ തിരഞ്ഞെടുക്കാന്‍ പ്രാദേശികസഭകള്‍ക്ക് സ്വാതന്ത്രം ഇല്ല. ദൈവകൃപയാല്‍ മാത്രം അല്ല മാര്‍പാപ്പയുടെ കാരുണ്യത്താല്‍ കൂടെ ആണ് ലത്തീന്‍മെത്രാന്മാരുടെ അസ്തിത്വം. ഇത് ഘടനാപരമായ അഹങ്കാരം -ഇന്‍സ്റ്റിറ്റിയൂഷണല്‍ അറഗന്‍സ്- ആണ് എന്ന് കരുതുന്നവര്‍ യൂറോപ്പിലെങ്ങും മെത്രാന്മാരെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു. വത്തിക്കാന്‍ കക തുറന്ന വാതായനങ്ങള്‍ ജോണ്‍പോളും ബനഡിക്ടും അടച്ചു എന്ന് കരുതുന്നവര്‍ ഏറെയാണ്. എണ്ണം കുറഞ്ഞാലും വിശ്വാസതീക്ഷ്ണത വര്‍ധിക്കുകയാണ് പ്രധാനം എന്ന് മറുപക്ഷവും വാദിക്കും. ഏതായാലും പുതിയ പാപ്പ പരിഗണിക്കേണ്ടിവരാവുന്ന മറ്റൊരു പ്രധാന വിഷയം സഭാഭരണത്തില്‍ യഥാര്‍ഥ ജനാധിപത്യം സന്നിവേശിപ്പിച്ച് ഘടനാപരമായ വിനയം എങ്ങനെ സഭയില്‍ പ്രാവര്‍ത്തികമാക്കാം എന്നതാവും. പത്രോസിന് അപ്രമാദിത്വം ഉണ്ടായിരുന്നില്ല. അപ്പോസ്തല പ്രവൃത്തി തെളിയിക്കുന്നത് കൊളീജിയാലിറ്റിയാണ്.
ഇങ്ങനെ ഏറെയുണ്ട് പറയാന്‍. വാഴ്ത്തപ്പെട്ട ന്യൂമാന്‍ പറഞ്ഞു, കത്തോലിക്കാസഭയെ പോലെ വിരൂപമായോ കത്തോലിക്കാസഭയെ പോലെ സുന്ദരമായോ മറ്റൊന്നും ലോകത്തില്‍ ഇല്ല എന്ന്. വൈരൂപ്യം കുറയ്ക്കാനും സൗന്ദര്യം കൂട്ടാനും പുതിയ മാര്‍പാപ്പയ്ക്ക് കഴിയുമാറാകട്ടെ, ആമ്മീന്‍.
Mathrubhumi - മാര്‍പാപ്പ:
'via Blog this'
മിക്കവാറും വിശ്വാസികള്ക്ക് അറിഞ്ഞുകൂടാത്ത ഒരു കാര്യമുണ്ട്. സഭയുടെ പഠനമനുസരിച്ച് മാമ്മോദീസാ മുങ്ങിയ ഏതൊരാൾക്കും പാപ്പാസ്ഥാനത്തെയ്ക്ക് തിരഞ്ഞെടുക്കപ്പെടാം. നേരത്തെ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. സ്വാർത്ഥമായ ക്ലെര്ജി സഭയിലെ അധികാരമെല്ലാം കൈയടക്കിതോടെയാണ് അവരിൽനിന്നൊരാൾ, അതും കർദിനാളൻമാരിലൊരാൾ, മാത്രമേ ആ സ്ഥാനത്തിനു യോഗ്യനായിട്ടുള്ളൂ എന്ന അബദ്ധവിശ്വാസം അവർ തന്നെ വളര്ത്തി എടുത്തത്. കിഴവന്മാര്ക്ക് പകരം സൻമ്മാർഗിയും വിശ്വാസിയുമായ, ഭരണകഴിവും എളിമയും ഉള്ള ഒരല്മായനെ ലോകത്ത് എവിടെനിന്നെങ്കിലും തിരഞ്ഞെടുത്തിരുന്നെങ്കിൽ സഭ പപണ്ടുപണ്ടേ യേശുവിന്റെ ഭാവനക്കൊത്ത് മുന്നോട്ടു പോകുമായിരുന്നു. ക്ലെര്ജിയുടെ കൈയിൽ സഭ രക്ഷപ്പെടുമെന്നു വിശ്വസിക്കുക ഇന്നുവരെയുള്ള അനുഭവത്തിന് എതിരാണ്.
ReplyDelete