ജയിംസ് ഐസക്ക്, കുടമാളൂര്‍
(വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനം അല്പം ദീര്‍ഘമായതിനാല്‍ നാലു ഭാഗമായി പ്രസിദ്ധീകരിക്കുകയാണ്)
III
പാപം - മരണാര്‍ഹവും ലഘുവായതും
മരണാര്‍ഹമായ പാപം ഉണ്ട്. ലഘുവായ പാപമുണ്ട്. എന്നിങ്ങനെ പൗലോസ്
അപ്പോസ്തലന്‍ പിഠിപ്പിക്കുന്നതും നാം മനസ്സിലാക്കണം. കത്തോലിക്കാസഭ ശുദ്ധീകരണ
സ്ഥലത്തെക്കുറിച്ചു പഠിപ്പിക്കുന്നതും ഇതു തെന്നയാണ്. ഗൗരവമേറിയ പാപാവസ്ഥയില്‍
പശ്ചാത്താപരഹിതമായിട്ടു മൃതിയടയുന്നവര്‍ നിത്യശിക്ഷയ്ക്കു വിധേയരാകും. ലഘുവായ
പാപാവസ്ഥയിലെങ്കില്‍ അല്‍പകാല യാതനയ്ക്കുശേഷമെങ്കിലും നിത്യജീവന്‍ പ്രാപിക്കും.
എല്ലാ പാപത്തിനും ദൈവത്തില്‍ നിന്നു ശിക്ഷയും അനുഭവിക്കേണ്ടിവരും,. ഈ പഠനം സ്വീകാര്യംതന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ ഈ
പഠനംതന്നെ സഭയില്‍ ചൂഷണത്തിനും വഴി ഒരുക്കുന്നു.
ദാവീദിന്റെ അനുഭവം
ബാലനായ ദാവീദ് ദൈവത്തിന്റെ വലിയ പ്രീതിഭാജനമായിരുന്നു.
ഫിലിസ്ത്യനേതാവായ ഗോലിയാത്തിനെ വധിക്കുവാന്‍ ആ ബാലനു സാധിച്ചത് ദൈവത്തിന്റെ
ആത്മാവു നല്‍കിയ ആത്മബലംകൊണ്ടാണ്. അവന്‍ ഇസ്രായേലിന്റെ കണ്ണിലുണ്ണിയായി.
ഇടയബാലനായിരുപ്പോള്‍ കര്‍ത്താവ് ഒരുക്കുന്ന പച്ചയായ പുല്‍പുറത്തെയും നിശ്ചലമായ
ജലത്തെയും കുറിച്ചു പാടി. മഹാകവികള്‍ക്കുപോലും ലഭിക്കാത്ത സുന്ദരമായ സാഹിത്യശൈലി ആ
ഇടയബാലന്‍ എങ്ങനെ നേടിയെടുത്തു? ദൈവം ഇത്രയധികം സ്‌നേഹിച്ച
ഈ വ്യക്തി ലൗകികപ്രതാപം ആസ്വദിച്ചപ്പോള്‍ ദൈവത്തെ മറന്നു. സ്വന്തം പടയാളികളില്‍
ഒരാളുടെ ഭാര്യയെ സ്വന്തമാക്കാന്‍ കൊലപാതകം നടത്തി. വ്യഭിപാരവും കൊലപാതകവും
ചെയ്തിട്ടും പാപബോധം ഉള്‍ക്കൊള്ളാതെ കഴിയുമ്പോള്‍ ദൈവം നാഥാന്‍ ദീര്‍ഘദര്‍ശിയെ
അയച്ചു. ദാവിദ് യാതൊരു എതിര്‍പ്പും ന്യായവാദവും നടത്തിയില്ല. പശ്ചാത്താപവിവശനായി.
ദൈവം കരുണ കാണിച്ചു. എങ്കിലും ചെയ്ത കുറ്റങ്ങള്‍ക്കു പ്രായശ്ചിത്തം അനുഭവിക്കേണ്ടി
വന്നു. ദൈവവുമായി രമ്യതപ്പെട്ടശേഷമാണ് ദാവീദ് മരിച്ചത്. സോളമന്റെ അനുഭവം
ഇസ്രായേലിന്റെ മഹാനായ രാജാവ് സോളമന്‍ എല്ലാ ലോക സുഖങ്ങളും
അനുഭവിച്ചു. ഒടുവില്‍ എല്ലാം മായ എന്നു നിലവിളിക്കുകയും ചെയ്തു. സമ്പത്തും
പ്രതാപവും ഏറിയപ്പോള്‍ എണ്ണമില്ലാത്തവിധം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായി.
വിജാതീയരായ ഭാര്യമാരെ സന്തോഷിപ്പിക്കുവാന്‍ വിജാതീയ ദേവീദേവന്മാര്‍ക്കു
ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. നരബലിപോലും അനുവദിച്ചു.ഇതോടെ ദൈവത്തിന്റെ എല്ലാ
അനുഗ്രഹങ്ങളും പിന്‍വലിക്കപ്പെട്ടു. രാജ്യം ബലഹീനമായി. ഒടുവില്‍ ഏതാനും തലമുറകള്‍
കഴിഞ്ഞപ്പോള്‍ വിദേശീയ അടിമത്തവും ഇസ്രായേല്‍ അനുഭവിച്ചു.
ദൈവം അയച്ച പ്രവാചകന്മാരെ ശ്രവിച്ച യഹുദസമൂഹം വീണ്ടും
വിശ്വാസത്തില്‍ പിടിച്ചു നിന്നു. എങ്കിലും അവര്‍ ലോകരക്ഷകനെ യഥാവസരം
മനസ്സിലാക്കിയില്ല.
(തുടരും)
James Isaac,
Lanchanthara, Kudamaloor
Kottayam-686017, Ph:9847126316

(തുടരും)James Isaac, Lanchanthara, Kudamaloor
Kottayam-686017, Ph:9847126316
പട്ടാളക്കാരനെ കൊന്നിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കിയ വിശുദ്ധ പുസ്തകത്തിലെ ദാവിദിലുള്ള മേന്മയെന്തെന്നു മനസിലാകുന്നില്ല. ഈ പുസ്തകത്തെയാണൊ മാര്‍പാപ്പാവരെ തിരുകുര്‍ബാനയില് ഉമ്മ വെക്കുന്നത്. ഈ കഥകളൊക്കെ അറിയാമെങ്കിലും അല്‍മായശബ്ദത്തില് ദാവിദിന്റെ കഥ വീണ്ടും ഒര്‍മ്മിച്ചപ്പോള്‍ സംശയം മാറ്റുവാന്‍ പ്രതികരിക്കണമെന്നു തോന്നി.
ReplyDeleteകരുണ,ദയ,സന്തോഷം എന്നീ വികാരങ്ങള്‍ വരുന്ന ദൈവത്തിനു രക്തവും മാംസവും ഉണ്ടെന്നു തോന്നിപ്പോവും. ജഡ്ജസ് (ന്യായാധിപന്മാര്‍) 21, 10-24 ഒന്ന് വായിച്ചു നോക്കൂ. ബൈബിളില്‍ ബലാല്‍സംഗം ചെയ്യുവാനും ദൈവം അനുവദിച്ചിട്ടുണ്ട്. Laws of Rape (Deuteronomy 22:28-29 NLT)
"If a man is caught in the act of raping a young woman who is not engaged, he must pay fifty pieces of silver to her father. Then he must marry the young woman because he violated her, and he will never be allowed to divorce her." ഒരു മനുഷ്യനെ യുവതിയായ ഒരു സ്ത്രീയുമായി വ്യപിചാരത്തില്‍ പിടിച്ചാല്‍ അമ്പതു വെള്ളിനാണയങ്ങള്‍ അവളുടെ അപ്പനു കൊടുക്കണം.നിയമം തെറ്റിച്ചതുകൊണ്ട് അവന്‍ അവളെ വിവാഹം ചെയ്യണം. ഒരിക്കലും അവന്‍ അവളെ പിന്നീട് ഉപേഷിക്കുവാന് പാടില്ല. എന്ത് നല്ല ഉപദേശം.സ്നേഹിക്കുന്ന പെണ്ണിനെ ബലാല്‍സംഗം ചെയ്തിട്ടു അമ്പത് പിച്ചളകാശോ വെള്ളികാശോ എറിഞ്ഞുകൊടുത്തിട്ട് പെണ്ണിനെയുംകൊണ്ട് സ്ഥലം വിടാം.വ്യപിചാരത്തിന്റെ നിയമം ദൈവമാണോ കടലാസ്സില്‍ കുറിച്ചതെന്നു വ്യക്തമല്ല? ദൈവം സ്നെഹമുള്ളവനും കരുണയുള്ളവനും പറഞ്ഞു ദാവീദിനെപ്പോലെ പാടിനടക്കുകയും ചെയ്യാം. ഇങ്ങനെയെല്ലാം വൈകൃതങ്ങള്‍ കാണിക്കുന്ന ദൈവത്തെ നിത്യവും,ശക്തിമാനും സത്യവാനും എന്ന് പാടി പുകഴ്ത്തണംപോലും.
പുരോഹിതരെ, നിങ്ങള് വിവരിക്കുന്ന ഈ
ദൈവത്തെ എനിക്ക് വേണ്ട. രക്തവും മാംസവും ഉണ്ടായിരുന്ന വെറും മനുഷ്യനായിരുന്ന യേശുവിന്റെ കരുണയും ദയയും സ്നേഹവും എന്റെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചാല് മതി.
വായ്മോഴിയായ് തലമുറകള്‍ കൈമാറിയപ്പോള്‍ വന്ന പിശകുകള്‍, പകര്‍ത്തിയെഴുതിയപ്പോള്‍ വന്ന തെറ്റുകള്‍, അച്ചടി പിശകുകള്‍ തര്‍ജിമതെട്ടുകള്‍, എഴുത്തുകാരുടെ അഭിപ്രയങ്ങള്‍ എന്നിവ ഓഴിവാക്കിയാല്‍ , വചനം സത്യം തന്നെയെന്നു ഞാന്‍ വിശ്വസിക്കുന്നു.
ReplyDeleteദൈവം പറയുന്നു എന്ന് പറയുന്ന ഭാഗവും , യേശു പറഞ്ഞ ഭാഗവും മാത്രം ദൈവ വചനമായെടുത്താലും കുഴപ്പമില്ല.
ദാവീധു , സോളമന്‍(ശലമോന്‍....) എന്നിവരുടെ ഭാഗം നമുക്ക് ഒരു ദൃഷ്ട്ടാന്തമായി കൊടുത്തിരിക്കുന്നു എന്നെ ഉള്ളൂ .
അധികാരവും സമ്പത്തും തനിക്കു വേണ്ടിത്തന്നെ ഉപയോഗിച്ചാല്‍ ഇതുപോലെ തന്നെ എല്ലാവര്‍ക്കും സംഭവിക്കാം..
പിന്നെയിതുള്ളത് കൊണ്ട് ചരിത്രവും മനസിലാക്കാം , യേശു ദാവീദു പുത്രന്‍ എന്നാ സ്ഥാനം തെറ്റെന്നു പറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ?
അതുപോലെ യേശു സോളമനെ പുല്ലിനോളം പോലും വിലയില്ലെന്ന് പറഞ്ഞിട്ടും നമുക്കൊക്കെ സോളമന്‍ ഇന്നും കേമന്‍ തന്നെ.
ReplyDeleteഇവിടുങ്ങോട്ടു ദൈവം തന്റെ ജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്ത് എല്ലാ അനുഗ്രഹങ്ങളും നല്‍കുകയാണു ചെയ്തത്.
-----------
സൂഷ്മമായി വായിച്ചാല്‍ , ക്ഷാമം മൂലം കഞ്ഞിക്കു വകയില്ലാതെ ഈജിപ്തില്‍ എത്തിയ അബ്രാഹം സുന്ദരിയായ ഭാര്യയെ വെച്ചുമാറി , അനേക സമ്പത്ത് ഫരവോനില്‍ നിന്നും നേടി അവസാനം സാറായുമായി ആ സമ്പത്തോടുകൂടി അവിടെനിന്നും പോയി . നമ്മള്‍ പറയുന്നു അത് ദൈവം കൊടുത്തതാണെന്ന് ( Gen .14). ഇതേ തന്ത്രം അബിമെലക്കിനടുത്തും എടുക്കുന്നത് കാണാം. ദൈവം കൊടുക്കുന്നത് ഭൌതീകം അല്ല ,സ്വര്‍ഗീയം ആണ്.
------------
അബ്രാഹത്തിന് ദൈവം ഒരടി മണ്ണുപോലും കൊടുത്തില്ല എന്ന് സ്തേഫാനോസിന്റെ മരണമൊഴിയില്‍ പരിശുട്ധാല്മാവ് നിറഞ്ഞു പറയുന്നത്
Act 7:1 മുതല്‍ഉണ്ട്
സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:
3
നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.
4
അവന്റെ അപ്പൻ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങൾ ഇപ്പോൾ പാർക്കുന്ന ഈ ദേശത്തിൽ കൊണ്ടുവന്നു പാർപ്പിച്ചു.
5
അവന്നു അതിൽ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല;
അബ്രാഹം വാഗ്ദത്ത നാട്ടിലെത്തിയിട്ടും , അതിനെക്കാള്‍ വലിയതിനെ (സ്വര്‍ഗീയമായതിനെ) പ്രതീക്ഷിച്ചു കൂടാരാങ്ങളില്‍ താമസിക്കയാണ് ചെയ്തത്.
ഹെബ്രു 11:8 8
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
9
വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തുകൊണ്ടു
10
ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
ഫിലിപ്പിയർ - 3:20
നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
"അപ്രിയ യാഗങ്ങളിലെ" ഇടയനും പാപവും എന്നപദ്യം ഇതെകുരിച്ചണു പരാമര്‌ശിക്കുന്നതു ...വീഞ്ഞുകുടിച്ചു മത്തനായ മ്ലെച്ചനാം ദാവീദു അയല്‍പക്കത്തെ പെണ്ണിന്റെ കുളിസീന്‍ കണ്ടു മോഹിച്ച്ചവളെ പരിണയിച്ചു ...രാജ്യസ്നേഹിയായ പാവം ഭര്‍ത്താവിനെ കൊല്ലിച്ചു ദുഷ്ട്ടന്‍ ...നാഥാന്‍പ്രവാചകന്‍ കൊട്ടാരത്തിലെത്തി ദാവീദിനെ ശപിച്ചു ..ദാവീദു അനുതപിച്ചു ,,,51 ആം സങ്കീര്‍ത്തനം എഴുതി ,എന്നാല്‍ .ആ മ്ലേച്ചമായ രചന ഇന്നും കത്തനാര്‍ പാവം ആടുകളുടെ വായില്‍ പള്ളിയില്‍ ചെന്നാല്‍ കുത്തി നിറയ്ക്കുന്നതിന്റെ കാരണമാണ് ഇന്ന് നാം തിരയേണ്ടത് ..."അതിക്രമത്തില്‍ ഞാന്‍ ഉരുവായി .പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു" ,ഈ വരികള്‍ ആ കാമാവെശതില് ഉണ്ടായ mr .സോളമന്‍ അല്ലെ ചൊല്ലേണ്ടത് ? അതോ ഈ പാവം കുഞ്ഞാടുകളൊ? കത്തനാരിനിയെങ്കിലും ആലോചിച്ചു തീരുമാനിച്ചാട്ടെ ...വിധി... .പ്രാര്‍ത്ഥിക്കാന്‍ പള്ളിയില്‍ പോകരുതെന്ന് കല്പിച്ച കര്‍ത്താവിനെ മാനിക്കാതെ പള്ളിയില്‍ പോയതുകൊണ്ടാ ഈ വിവരദോഷി കത്തനാരുടെ അടിമയാകേണ്ടിവന്നത് ... സഹിച്ചു മടുത്തെങ്കിലെ ഈ പോക്ക് നിര്‍ത്തു ..തലമുറ എങ്കിലും നേരറിയട്ടെ "അഹം ബ്രഹ്മമെന്നു"......അപ്പോള്‍ മശിഹാ മഹത്വപെടും...
ReplyDelete(ഗൗരവമേറിയ പാപാവസ്ഥയില്‍ പശ്ചാത്താപരഹിതമായിട്ടു മൃതിയടയുന്നവര്‍ നിത്യശിക്ഷയ്ക്കും ലഘു പാപങ്ങള്‍ക്ക് അല്‍പകാല യാതനയ്ക്കുശേഷമെങ്കിലും നിത്യജീവന്‍ പ്രാപിക്കും...ശ്രീ കുടമാളൂര്‍. ) അല്‍പ്പപാപികളെ പാര്‍പ്പിക്കുവാനായി ശുദ്ധീകരണസ്ഥലവും ഉണ്ട്. ഒരിക്കല്‍ അല്‍മായശബ്ദത്തില് ഈ വിഷയം ഗഹനമായി ചര്‍ച്ചചെയ്തിരുന്നു. ബൈബിളില്‍ നല്ല ജ്ഞാനമുള്ള ശ്രീ പിപ്പിലാദന്റെ അന്നത്തെ വിവാദങ്ങളും ഓര്‍ക്കുന്നുണ്ട്.
ReplyDeleteസര്‍വ്വേ എടുക്കുകയാണെങ്കില്‍ വലിയ പാപക്കാരായ കള്ളനും കൊലപാതകിയും പിടിച്ചുപറിക്കാരും ഒരു ശതമാനമേ കാണുകയുള്ളൂ. സ്വര്‍ഗരാജ്യം ഒട്ടകം സൂചിക്കുഴലില്‍ക്കൂടി കടക്കുന്നതിനു തുല്യമെന്ന് യേശു പറഞ്ഞു. കര്‍ത്താവിന്റെ വലതുഭാഗത്ത് മരിച്ച നല്ലകള്ളനും ദാവീദിനും മറിയക്കുട്ടിയുടെ കൊലയാളിയെന്ന് കോടതി വിധിച്ച വിശുദ്ധ ബനഡിക്റ്റിനും പെട്ടെന്നു അനുതപിക്കുവാന്‍ സാധിച്ചു. കള്ളനും പിടിച്ചു പറിക്കാരനും കാഞ്ഞിരപ്പള്ളിയുടെ മെത്രാനും പാപങ്ങള്‍ ഓര്‍ത്തിരിക്കുവാന്‍ എളുപ്പമുണ്ട്. ഒന്ന് അനുതപിച്ചു കഴിയുമ്പോള്‍ സ്വര്‍ഗം നേടി കഴിഞ്ഞിരിക്കും.
ചെറിയ കള്ളങ്ങള്‍ പറയുന്നവര്‍ക്കാണ് പ്രശ്നം.ഭാരമേറിയ ഒന്നോ രണ്ടോ കല്ലുകള്‍ വഹിക്കുന്നവന് ആ കല്ലുകള്‍ എവിടെനിന്നെന്നറിയാം. കൊച്ചുകൊച്ചു കല്ലുകള്‍ കുട്ടയില്‍ പെറുക്കിയെടുക്കുന്നവന്‍ ആ ചെറുകല്ലുകള്‍ പെറുക്കിയത് എവിടെനിന്നായിരുന്നുവെന്നു ഓര്‍ത്തെന്നു വരുകയില്ല. ദൈവത്തിനു പേടിയും തൊണ്ണൂറുശതമാനം ഭൂരിപക്ഷമുള്ള ഇവരെയാണ്.ചെറിയകള്ളങ്ങള്‍ പറയുന്നവര്‍ ഉപ്രദ്രവകാരികളുമാണ്. നൂറുനൂറു ചെറിയപാപങ്ങള്‍ അനുതപിക്കുവാന്‍ ഒര്‍ത്തിരിക്കുകയില്ല. ചിതല്‍ക്കൂട്ടത്തിന് വന്‍കെട്ടിടങ്ങളുടെ മേല്‍ക്കൂരവരെ താഴെയിടാന്‍ സാധിക്കും. കൂട്ടമായ കീടങ്ങള്‍ക്കും വെട്ടിലുകള്‌ക്കും വന്‍കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കുവാന് സാധിക്കും.
ഓടിക്കൊണ്ടിരിക്കുന്ന ഭാരമേറിയ വലിയ ഒരു ട്രക്കിനെ ഒരാണിക്കു ടയറുകീറി പിടിച്ചുനിറുത്തുവാന്‍ സാധിക്കും. ചിതല്‌പ്പുറ്റുകളും പാറ്റായും തങ്ങളുടെ പാപത്തിന്റെ ആഴം അറിയുന്നുണ്ടോ? ചെറുപാപം ചെയ്യുന്നവരും ചെറിയ നുണകള്‍ പറയുന്നവരും പിതാവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയുന്നില്ല. അനുതപിക്കാത്ത ഇവര്‍ക്ക് നിത്യനരകമോ? സാരമില്ല, കൊലപാതികളുടെകൂടെയും പിടിച്ചുപറിക്കാരുടെകൂടെയും മോണിക്കയുടെ വസ്തു തട്ടിയെടുത്തവരുടെകൂടെയും ജീവിക്കണ്ടെന്നും സമാധാനം. സ്വര്‍ഗത്തില്‍ ചെന്നാലും മോതിരം മുത്തുകയും വേണ്ട.
അനുതപിച്ചുവെന്നു പറഞ്ഞാല്‍ ശുദ്ധീകരണസ്ഥലം. ശരീരംകൊണ്ട് ചെയ്യുന്ന പാപത്തിനു ആത്മാവെന്തു പിഴച്ചു? ആത്മാവെങ്ങനെ അശുദ്ധമാകും? ശുദ്ധീകരണസ്ഥലത്തു കിടക്കുന്ന ആത്മാവിനും വേദനയുണ്ടോ? ഈ വേദനകള്‍ വേദനസംഹാരി മരുന്നുകള്‍ക്ക് ശമിപ്പിക്കുവാന്‍ സാധിക്കുകയില്ലേ? ആത്മാവിന്റെ ഞരമ്പുകളില്‍ക്കൂടി മസ്തിഷ്ക്കത്തിലേക്ക് ആവഹിക്കുന്ന വേദനയെ ശുദ്ധീകരണാത്മാക്കള്‍ക്കായുള്ള ഭൂമിയിലെ പ്രാര്‍ഥനവഴി ഇല്ലാതാക്കുവാന്‍ സാധിക്കുമോ?
ദൈവത്തിന്റെ കുഞ്ഞാടായ ക്രിസ്തു പാപങ്ങള്‍ പൊറുക്കുവാന്‍ മരിച്ചെങ്കില്‍ പാപങ്ങള്‍ വീണ്ടും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടോ? ചെറിയകള്ളങ്ങള്‍, കുടുംബം പോറ്റാന്‍ പണംമോഹിച്ചത്, കുഞ്ഞുങ്ങള്‍ പട്ടിണിയായതുകൊണ്ട് അയല്‍വക്കത്തുനിന്നു ഒരു മൂട് കപ്പ കട്ടുപറിച്ചത്, വെറുപ്പ്, അസൂയ, അനുസരിക്കാതിരുന്നതിന്, വിശ്വസിക്കാതിരുന്നതിന്,അത്മായശബ്ദത്തില് എഴുതിയതിന് ഇങ്ങനെ എത്രയെത്ര പാപങ്ങള്‍ ഓര്‍ത്തിരിക്കണം. ഡയറിയില്‍ എഴുതി വെക്കണോ?
ലോകത്തിന്റെ പാപങ്ങള്‍ക്കായി യേശുവിനെവരെ കുരിശില്‍ തറച്ചിരിക്കുന്നു. പ്രക്രുതിയുണ്ടോ, മനുഷ്യന്‍ പാപം ചെയ്യും. പ്രകൃതിയെ സൃഷ്ടിച്ചതും ദൈവമാണ്. പ്രകൃതിക്ക് മാറ്റം വരുത്തിയാല്‍ പാപം എന്നത് ഇല്ലാതാകുമെന്നും വിശ്വസിക്കാം. നിത്യജീവനായി ഈ പ്രകൃതിക്കുതന്നെ മാറ്റം വരുത്തുവാന്‍ നാം ദൈവത്തോട് പ്രാര്‍ഥിക്കണമൊ? ഇക്കാണുന്ന സൌന്ദര്യലഹരിയിലമര്‍ന്ന പ്രപഞ്ചമുള്ളടത്തോളം, മനുഷ്യനുള്ള കാലത്തോളം, മതം കല്‍പ്പിക്കുന്ന പാപവും ഉണ്ടാകും.
Good discussion.
ReplyDelete