Translate
Friday, May 31, 2013
വിധേയത്വത്തിന്റെ വിശുദ്ധവഴികള്‍
വിധേയത്വനിര്‍മ്മാണത്തില്‍ സഭ വിശുദ്ധരായി പ്രഖ്യാപിക്കുന്നവരുടെ മിത്തുകള്‍ക്കുള്ള പങ്കു വളരെ വലുതാണ്.
അവരുടെ അംഗീകൃത ജീവചരിത്രങ്ങളിലും അവരെക്കുറിച്ചുള്ള പള്ളിപ്രസംഗങ്ങളിലും ഏറ്റവുമധികം ഊന്നല്‍ ലഭിക്കുന്നത് സഭയ്‌ക്ക് അവര്‍ എത്രമാത്രം കീഴ്‌പ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു എന്നതിനാണ്.
12-ാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലിയോണ്‍സില്‍ പീറ്റര്‍ വാല്‍ഡസ്(1140 - 1218) എന്നൊരു ധനവാന്‍ യേശുവിനെ അനുകരിച്ച് സമ്പത്തെല്ലാമുപേക്ഷിച്ച് ലളിതജീവിതം നയിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു പ്രാദേശികഭാഷയിലേക്കു ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ദൈവത്തെയും പണത്തെയും ഒരേസമയം പൂജിക്കുന്ന പുരോഹിതന്മാരെ വിമര്‍ശിക്കുകയും ചെയ്‌തു. അദ്ദേഹവും അനുയായികളും ``ലിയോണ്‍സിലെ ദരിദ്രര്‍'' എന്നാണു സ്വയം വിളിച്ചിരുന്നത്. പിന്നീടവര്‍ വാല്‍ഡന്‍സിയന്‍സ് എന്നറിയപ്പെടാന്‍ തുടങ്ങി. സഭ ആ സംഘത്തെ മുടക്കുകയും 1211-ല്‍ അവരില്‍ എണ്‍പതിലധികം പേര്‍ സ്‌ട്രാസ്‌ബൂര്‍ഗ് പട്ടണത്തില്‍ വച്ചു ചുട്ടെരിക്കപ്പെടുകയും ചെയ്‌തു.5
വാല്‍ഡസിനു തൊട്ടുപിന്നാലെ വന്ന ഫ്രാന്‍സിസ് അസ്സീസി(1182 -1226) എന്ന വിശുദ്ധന്റെ ജീവചരിത്രത്തില്‍ വാല്‍ഡസിനെപ്പോലുള്ള പരിഷ്‌ക്കര്‍ത്താക്കളെ അധിക്ഷേപിച്ചുകൊണ്ടുള്ള ധാരാളം പരാമര്‍ശങ്ങള്‍ കാണാം.6
ഇതാണു രാക്ഷസീയമായ ഒരു അപരത്തെ നിര്‍മ്മിച്ചെടുത്ത് ആ ഉമ്മാക്കി കാട്ടി കൂടെയൂള്ളവരില്‍ ഭീതിയും വിധേയത്വവും ജനിപ്പിക്കുന്ന ഫാസിസ്റ്റ് തന്ത്രം. ഫ്രാന്‍സിസ് അസ്സീസിയെ വാല്‍ഡസിന്റെ പിന്‍ഗാമിയെന്നു ന്യായമായും വിളിക്കാം. ധനികപുത്രനായിരുന്ന അദ്ദേഹവും വാല്‍ഡസിനെപോലെ സ്വയം നിസ്വനായി ലളിതജീവിതം തിരഞ്ഞെടുത്തു. തന്റെ ചെറുസംഘത്തിനു ``നിസ്സാരന്മാരുടെ സഭ'' എന്നു നാമകരണവും ചെയ്‌തു.
വാല്‍ഡസിനെ മുടക്കിയ പോപ്പ് ഇന്നസ്‌ന്റ് മൂന്നാമന്റെയടുത്ത് തന്റെ സംഘത്തന് അംഗീകാരത്തിനായി ഫ്രാന്‍സിസ് ചെന്നപ്പോള്‍ ``നീ പോയി പന്നികളോടു സുവിശേഷം പ്രസംഗിച്ചുകൊള്ളുക'' എന്നായിരുന്നു പോപ്പിന്റെ പരിഹാസം നിറഞ്ഞ പ്രതികരണം. അതൊരു കല്‍പനയായി ഏറ്റെടുത്ത് ഫ്രാന്‍സിസ് ഒരു പന്നിക്കൂട്ടത്തോടുതന്നെ വചനം പ്രസംഗിച്ചു എന്നാണ് ജീവചരിത്രകാരന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്നു സംഘത്തിന് അംഗീകാരവും ഫ്രാന്‍സിസിനു വൈദികപട്ടവും കിട്ടി.
അദ്ദേഹം അവസാനംവരെ പുരോഹിതമേധാവികളോടു തികഞ്ഞ വിധേയത്വം പുലര്‍ത്തിയിരുന്നു. ദൂര്‍മ്മാര്‍ഗ്ഗിയായ ഒരു പുരോഹിതന്റെ കൈ വിശുദ്ധന്‍ പരസ്യമായി ചുമ്പിച്ചെന്നു വായിക്കുന്ന വിശ്വാസിക്കു പകര്‍ന്നുകിട്ടുന്ന സന്ദേശമെന്തെന്ന് ഊഹിക്കാമല്ലോ. വിശുദ്ധ ഫ്രാന്‍സിസിനെ പോലുള്ളവരുടെ ജീവിതത്തില്‍ നിന്ന് അന്ധമായ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പാഠങ്ങളാണ് വിശ്വാസികള്‍ക്കു സഭ പകര്‍ന്നുകൊടുക്കുന്നത്. ഇവ രണ്ടിന്റെയും പേരിലാണല്ലോ വി. അല്‍ഫോന്‍സാമ്മ പ്രകീര്‍ത്തിക്കപ്പെടുന്നതും.
19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍ നിന്നുമുണ്ടായി വി. ഫ്രാന്‍സിസിനൊരു അനുയായി - കുട്ടനാടുകാരനായ പുത്തന്‍പറമ്പില്‍ തൊമ്മച്ചന്‍. അദ്ദേഹം തുടക്കംകുറിച്ച ``കയറുകെട്ടിയവരുടെ സഭ''യാണിന്നു കേരളത്തില്‍ അല്‍മായ മൂന്നാം സഭയെന്ന് അറിയപ്പെടുന്ന ഭക്തസംഘടന. വാല്‍ഡസിനെപോലെ അദ്ദേഹവും സഭാവിലക്കനുഭവിച്ചെങ്കിലും സ്വയം കീഴടങ്ങി രക്ഷപ്പെട്ടു.
അയിത്തജാതിക്കാരോടു സഹവസിച്ചിരുന്ന അദ്ദേഹത്തെ ഒരു നായര്‍സ്‌ത്രീ അപമാനിച്ചതിന്റെ വിവരണം ജീവചരിത്രത്തിലുണ്ട്. അതില്‍നിന്നൊട്ടും ഭിന്നമായിരുന്നില്ല പുരോഹിതന്മാരില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങളും. ഒരു പള്ളിയോഗത്തില്‍ താമസിച്ചെത്തിയ അദ്ദേഹത്തോടു വികാരിയച്ചന്‍ കല്‍പിച്ചത് ഓരോ അംഗത്തിന്റെയും മുന്നില്‍ മുട്ടുകുത്തി മാപ്പിരക്കാനാണ്. അതദ്ദേഹം അതേപടി അനുസരിക്കുകയും ചെയ്‌തു. 7
ഈവക മിത്തുകളുടെയെല്ലാം വിധേയത്വനിര്‍മ്മാണശേഷി കുറച്ചൊന്നുമല്ല. തൊമ്മച്ചനെയും വിശുദ്ധനാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു. മറിയക്കുട്ടിക്കൊലക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഫാദര്‍ ബെനഡിക്ടിനെ സഹനദാസനെന്നു വിശേഷിപ്പിക്കുന്ന ഒരു ബോര്‍ഡ് അതിരമ്പുഴപ്പള്ളിയുടെ മുറ്റത്തുകാണാം.
5. Ellwood, Robert S. and Gregory D. Alles, eds. The Encyclopedia of World Religions, p. 471. Infobase Publishing, New York: 2007
6. ഫാ. ലിയോ കപ്പൂച്ചിന്‍, അസ്സീസിയിലെ വി. ഫ്രാന്‍സിസ്, ജീവന്‍ ബുക്‌സ്, ഭരണങ്ങാനം, 2006
7. പ്രൊഫ. ജെയിംസ് സെബാസ്റ്റ്യന്‍, സുവിശേഷ ഭാഗ്യങ്ങളുടെ മനുഷ്യന്‍, ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭ, ചങ്ങനാശ്ശേരി, 2010
(വിധേയത്വത്തിന്റെ നിര്‍മ്മാണവിദ്യകള്‍ എന്ന പേരില്‍ 2012 ഓഗസ്റ്റ് ലക്കം പച്ചക്കുതിരയില്‍ വന്ന ലേഖനത്തില്‍ നിന്ന്))

ആസ്‌ട്രേലിയയിലെ പുരോഹിതരും ലൈംഗികപീഡനങ്ങളും (ഒന്നാം ഭാഗം)
Australian Cardinal George Pell |
കഴിഞ്ഞ അനേകവര്‍ഷങ്ങളായി യുറോപ്പിലും അമേരിക്കയിലും വൈദികരുടെ ബാലപീഡനങ്ങളും സ്ത്രീപീഡനങ്ങളും പ്രധാന വാര്‍ത്തകളായിക്കഴിഞ്ഞു. മുന്‍കാലങ്ങളിലെല്ലാം, എന്തോക്കെ സംഭവിച്ചാലും സഭ ആരുമറിയാതെ അതു തേച്ചുമായിച്ചു കളയുമായിരുന്നു. എന്നാലിന്നു വിരുതന്മാരായ വൈദികരെല്ലാംതന്നെ പൊതുജനങ്ങളുടെ നോട്ടപുള്ളികളായി തീര്‍ന്നു. സഭയിലുള്ള !പുരോഹിത ലൈംഗികത പഴയകാലം മുതലുള്ളതാണ്. സ്വതന്ത്ര മാധ്യമങ്ങള്‍വഴി അടുത്തകാലത്തു കഥകളെല്ലാം പുറത്തു വന്നതോടെയാണ് ഇവരുടെ ലൈംഗിക ജീവിതത്തിന്റെ ചുരുളഴിഞ്ഞ അധാര്‍മ്മികതകള്‍ ലോകശ്രദ്ധയില്‍ വന്നത്. പാപത്തിന്റെ പ്രതിഫലമാണു നിയമങ്ങളിലൂടെ ഇന്ന് ഇവര്‍ക്കു വീട്ടേണ്ടിവരുന്നത്. വിധവകളുടെ കണ്ണുനീര്‍, രക്തചൊരിച്ചുലുകള്‍, വ്യഭിചാരം, തീവെട്ടിക്കൊള്ള, രാജ്യങ്ങള്‍ പിടിച്ചടക്കല്‍, എന്നിങ്ങനെ പുരാതന കാലംതൊട്ടു സഭനേടിയ പണം മുതലും പലിശയും ഉള്‍പ്പടെ മടക്കികൊടുത്തേ മതിയാവൂ.
ആസ്‌ട്രേലിയയിലെ കാര്‍ഡിനല്‍ ജോര്‍ജ് പെല് പുരോഹിത ലൈംഗിക വിവാദങ്ങളുമായി ബന്ധപ്പെട്ട് നിയമകുരുക്കുകളില്‍ അകപ്പെട്ടിരിക്കുകയാണ്. അഞ്ചര മില്ല്യന്‍ കത്തോലിക്കര്‍ അധിവസിക്കുന്ന രാജ്യമായ ആസ്‌ട്രേലിയായുടെ ജനസംഖ്യയില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം കത്തോലിക്കരാണ്. പതിറ്റാണ്ടുകളായി കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്ത കഥകള്‍ ദിനംപ്രതി പത്രങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ ആ രാജ്യത്ത് സഭാനേതൃത്വം ആശയക്കുഴപ്പത്തിലാണ്. പൊടിക്കുഞ്ഞുങ്ങളെ സഹിതം ദുഷിപ്പിച്ച പുരോഹിതര്‍ക്കെതിരെ ജനരോഷം അവിടെ ആളിക്കത്തുന്നുണ്ട്. ജനശക്തിയില്‍ സഭയുടെ പഴയ പ്രതാപത്തിന് മങ്ങലേറ്റുകൊണ്ടിരിക്കുന്നതും ദൃശ്യമാണ്. ഉത്തരം പറയാന്‍ വീര്‍പ്പുമുട്ടുന്ന കര്‍ദ്ദിനാളിന്റെ പ്രതികരണങ്ങളില്‍ക്കൂടി വ്യക്തമാകുന്നത് സഭയവിടെ കാറ്റത്തുലയുന്നതുപോലെയാണ്. അടിസ്ഥാന തത്വങ്ങള്‍ക്കുവരെ ചോദ്യങ്ങള്‍ ഉയരുന്നു.
കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതരുടെ കഥകളാരാഞ്ഞ് ഓസ്‌ട്രേലിയയിലെ പ്രധാനമന്ത്രി ജൂലിയാ ജില്ലാര്‍ഡ് അന്വേഷണ കമ്മിഷനെ നിയമച്ചിരിക്കുകയാണ്. കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ മുമ്പില്‍ നിന്ന് ഒളിപ്പിച്ച കഥകള്‍ തെളിവുകള്‍ സഹിതം പുറത്ത് വരുന്നതില്‍ ഓസ്‌ട്രേലിയയിലെ കര്‍ദ്ദിനാള്‍ പെല്ലിനു കോടതികളില്‍ എന്നും കയറി ഇറങ്ങേണ്ട ഗതികേടിലാണ്. നിയമത്തിന്റെ മുമ്പില്‍ ഉത്തരം പറഞ്ഞേ മതിയാവൂ. ലൈംഗിക കുറ്റവാളികളുടെ അന്വേഷണ കമ്മീഷനുമായി പരിപൂര്‍ണ്ണമായും സഹകരിക്കുമെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകള്‍ ശേഖരിച്ചും കണ്ടെത്തിയും അന്വേഷണങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുപോയേക്കാം.
കാര്‍ഡിനല്‍ ജോര്‍ജ് പെല്‍ വത്തിക്കാനില്‍ മാര്‍പാപ്പായുടെ ഉപദേശകനുംകൂടിയാണ്. കുട്ടികളെ ദുരുപയോഗപ്പെടുത്തുന്ന കഥകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സഭയുടെ നിയന്ത്രണംമൂലം കുറഞ്ഞിട്ടുണ്ടെന്ന് കര്‍ദ്ദിനാള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരായി ആരോപണങ്ങള്‍ ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്നതും സഭയെ ആകുലപ്പെടുത്തുന്നു. സഭയും കര്‍ദ്ദിനാളും കുറ്റാരോപണങ്ങളുടെമേല്‍ ഇതിനകം പല തവണ ക്ഷമാപണങ്ങള്‍ നടത്തിയെങ്കിലും ഇരയായവരും ബന്ധുക്കളും പ്രവര്‍ത്തന സമിതികളും ഒട്ടുംതന്നെ തൃപ്തരല്ല. സഭക്കെതിരെ കേസുകളുമായി ഒത്തുതീര്‍പ്പില്ലാതെ മുമ്പോട്ടുതന്നെ പോകുവാന്‍ അവര്‍ തീരുമാനിച്ചു.
പുരോഹിത ലൈംഗിക കുറ്റവാളികളുടെ ബലിയാടുകളായ കുട്ടികളുടെ നഷ്ടപരിഹാരതീര്‍പ്പിനായി കോടതി കര്‍ദ്ദിനാളിനെ കഴിഞ്ഞദിവസം നാല് മണിക്കൂറോളം ചോദ്യംചെയ്തിരുന്നു. പീഡനങ്ങള്‍ അധികവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് 1970 - 80 കാലഘട്ടങ്ങളിലായിരുന്നുവെന്നും ഇപ്പോള്‍ അവ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും കര്‍ദ്ദിനാളിന്റെ പ്രസ്താവനയില്‍ ഉണ്ട്. കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ അധികമൊന്നും നിരത്തുവാന്‍ തനിക്ക് സാധിക്കുകയില്ലായെന്നും അദ്ദേഹം പറഞ്ഞു. ബാലപീഡനകേസില്‍ ഇതിനോടകം മുന്നൂറോളം പേര്‍ക്ക് നഷ്ടപരിഹാരം കൊടുത്തതായി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ വ്യക്തമാക്കി. കര്‍ദ്ദിനാള്‍ കോടതിയില്‍ തന്റെ സാക്ഷിവിസ്താരത്തിന് തെളിവുകള്‍ നല്കിയത്, തുറന്ന ക്ഷമാപണത്തോടെ, ചെയ്ത തെറ്റുകള്‍ സമ്മതിച്ചുകൊണ്ടായിരുന്നു. 'കുറ്റവാളികളായ പുരോഹിതരെ രക്ഷിക്കുവാന്‍ ശ്രമിച്ചതില്‍ വ്യക്തിപരമായി തനിക്ക് പങ്കില്ലെങ്കിലും സംഭവിക്കേണ്ടാത്തത് സംഭവിച്ചുപോയെന്ന്' അദ്ദേഹം പറഞ്ഞു. 'സഭയുടെ അഭിമാനം കാത്തുസൂക്ഷിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. അതായിരുന്നു ലക്ഷ്യവും.'
1930 മുതല്‍ ഏകദേശം 630 കുഞ്ഞുങ്ങളെ പുരോഹിതര്‍ ദുരുപയോഗം ചെയ്തതായി കണക്കുകള്‍ രേഖപ്പെടുത്തുന്നുണ്ട്. ഏഴും എട്ടും വയസുള്ള കുഞ്ഞുങ്ങളാണ് ലൈംഗിക ക്രൂരതക്ക് ഇരയായവരിലധികവും. വിവിധ കാലങ്ങളില്‍ പുരോഹിതരുടെ കുറ്റകൃത്യങ്ങളില്‍ ഇരയായവരുടെ വാദങ്ങള്‍ കോടതി കേട്ടിരുന്നു. 'തെറ്റുകള്ക്ക് താന്‍ നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന്' പറഞ്ഞായിരുന്നു കര്‍ദ്ദിനാള്‍ കോടതി മുമ്പാകെ സാക്ഷി വിസ്താരത്തില്‍ പങ്കുചേര്‍ന്നത്. അദ്ദേഹം തുടര്‍ന്നു, ‘ഈ കുറ്റകൃത്യങ്ങള്‍മൂലം അനേകം പേര്‍ ബലഹീനരായിട്ടുണ്ട്. ആത്മഹത്യകളും ഉണ്ടായിട്ടുണ്ട്.'
പതിറ്റാണ്ടുകളായി രഹസ്യങ്ങള്‍ ഒളിച്ചുവെച്ചിരുന്ന മൂന്ന് ബുദ്ധിമാന്മാരായ അഭിഷിക്തരുടെ പേരുകളാണ് ജനങ്ങളുടെ മനസുകളില്‍ പതിഞ്ഞിരിക്കുന്നത്. വിക്‌റ്റൊറിയന്‍ പാര്‍ലമെന്റ്കമ്മറ്റിയുടെ നിരീക്ഷണത്തില്‍ മെല്‍ബോണിലെ ആര്‍ച്ച്ബിഷപ്പ്, ഫ്രാങ്ക് ലിറ്റില്‍, ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്‍, ആര്‍ച്ച്ബിഷപ്പ് ഡെന്നീസ് ഹാര്‍ട്ട്, എന്നിവരാണ്. കുറ്റകൃത്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരിന്നിട്ടും സ്ഥാനകയറ്റം കൊടുത്തും ഇടവകകള്‍ മാറ്റിയും ഈ ത്രിമൂര്‍ത്തികള്‍ പതിറ്റാണ്ടുകളായി കുറ്റവാളികളെ പരിരക്ഷിച്ച് പോന്നിരുന്നത്. കുഞ്ഞുങ്ങളെ പീഡനം നടത്തികൊണ്ടിരുന്ന കുറ്റവാളിയായ ഫാദര്‍ കെവിന്‍ ഡോണല്‍ വിരമിച്ച വേളയില്‍ അന്ന് ബിഷപ്പായിരുന്ന ജോര്ജ് പെല്‍ നടത്തിയ പ്രശംസാപ്രസംഗങ്ങളും പീഡിപ്പിക്കപ്പെട്ടവരില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.
ജോസഫ് മാത്യു, ന്യൂയോര്‍ക്ക്
തുടരും.
ഇതുമായി ബന്ധപ്പെട്ട ചില ലിങ്കുകള്‍
Thursday, May 30, 2013
ഒരു പ്രവാചകന്റെ സ്വപ്നങ്ങൾ
കഴിഞ്ഞ അറുന്നൂറ് വർഷങ്ങൾക്കിടയിൽ
അപ്രതീക്ഷിതമായി ഒരു പോപ്പ് രാജിവയ്ക്കുകയും അതുപോലെ തന്നെ അപ്രതീക്ഷിതമായി
പാണ്ഡിത്യത്തെക്കാൾ മനുഷ്യത്വം സ്ഫുരിക്കുന്ന മുഖമുള്ള ഒരു
'വിജാതീയൻ'പുതിയതായി സ്ഥാനമേൽക്കുകയും ചെയ്തപ്പോൾ പ്രൊഫ. ഹാൻസ് ക്യൂംഗ് എഴുതിയ 'The paradox of pope Francis' എന്ന കുറിപ്പ് നമ്മൾ കണ്ടു. എന്നാൽ
പോപ്പ് ബനെടിക്റ്റ് സ്ഥാനമൊഴിഞ്ഞയുടനെ, പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള
കൊണ്ക്ലെവ് കൂടുന്നതിനു മുമ്പുള്ള ഇടവേളയിൽ, സഭാസ്നേഹത്താൽ പ്രേരിതമായ തന്റെ
മനസ്സിൽകൂടെ കടന്നുപോയ ചിന്തകൾ വേറൊരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ
കുറിച്ചിട്ടിരുന്നു. അതിലൂടെ നാം കേൾക്കുന്നത് ഒരു പ്രവാചകശബ്ദമാണ്. അതേ
സമയം സ്വന്തം ആത്മസ്തുതിയുടെയും ബൗദ്ധികകാപട്യത്തിന്റെയും ഭാരം ചുമന്നുനടന്നിരുന്ന രണ്ട് പാപ്പാമാർ സഭയോട് ചെയ്ത ദ്രോഹത്തിന്റെ ഗൌരവവും ഈ
എഴുത്ത് വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. പ്രസക്തഭാഗങ്ങൾ ഹാൻസ് ക്യൂംഗിന്റെ
തന്നെ വാക്കുകളിൽ താഴെക്കൊടുക്കുന്നു.
അറബി വസന്തം എന്നറിയപ്പെടുന്ന ജനകീയമുന്നേറ്റങ്ങൾ പല സ്വേശ്‌ഛാധിപതികളുടെയും വേരറുത്തുകളഞ്ഞു. പോപ്പ് ബനെഡിക്റ്റിന്റെ രാജിയോടെ, അത്തരമെന്തെങ്കിലും ക.സഭയിലും പ്രതീക്ഷിക്കാമോ - ഒരു വത്തിക്കാൻ വസന്തം? ശരിതന്നെ, ക. സഭയുടെ അധികാരസൌധത്തിനു ടുണീഷ്യ, ഈജിപ്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഭരണസമ്പ്രദായങ്ങളുമായി അധിക സാമ്യമില്ല. എന്നാൽ രണ്ടിടത്തും ഒരു നവീകരണത്തിനും സാദ്ധ്യതയില്ലായിരുന്നു, എല്ലാവിധ മാറ്റങ്ങളും പാരമ്പര്യത്തെ ചൊല്ലി എതിർക്കപ്പെട്ടിരുന്നു എന്നതാണ് വാസ്തവം. സൗദി അറേബ്യയിൽ ഈ പാരമ്പര്യത്തിന് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമേയുള്ളൂവെങ്കിൽ, പെയ്പ്പസിയുടെ കാര്യത്തിൽ അത് ഇരുപതു നൂറ്റാണ്ടുകളാണ്.
എന്നാൽ, ഈ പാരമ്പര്യത്തിൽ എന്തെങ്കിലും സത്യമുണ്ടോ? ഒരു പതിനായിരം കൊല്ലത്തോളം ഇന്ന് നാം അനുഭവിക്കുന്ന രീതിയിലുള്ള രാജകീയ സ്വേശ്‌ഛാധിപത്യം സഭയിൽ നിലനിന്നിരുന്നില്ല എന്നതാണ് ചരിത്രം. പതിനൊന്നാം നൂറ്റാണ്ടിലാണ് പോപ്പ് ഗ്രെഗരി VII മേലേനിന്നുള്ള വിപ്ലവം ('revolution from above') തുടങ്ങിവച്ചത്. അതിന്റെ മൂന്നു ലക്ഷണങ്ങൾ ഇവയായിരുന്നു; പോപ്പിൽ കേന്ദ്രീകൃതമായ ഏകാധിപത്യം, പൌരോഹിത്യഭരണം, വൈദികരുടെ നിർബന്ധിത ബ്രഹ്മചര്യം.
കുറെയെങ്കിലും മാറ്റങ്ങൾ ആഗ്രഹിച്ച്, പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ വിളിച്ചുകൂട്ടിയ കൌണ്‍സിലുകൾ, പതിനേഴാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവം, പതിനെട്ടും പത്തൊൻപതും നൂറ്റാണ്ടുകളിലെ നവീന സിദ്ധാന്തങ്ങൾ/ദർശനങ്ങൾ എന്നിവയൊന്നും സഭയെ സാരമായി ബാധിച്ചില്ല. 1962-67 ലെ വത്തിക്കാൻ കൌണ്‍സിലിന്റെ നവീകരണശക്തി പോലും റോമൻ ക്യൂരിയായുടെ സമ്മർദ്ദങ്ങൾക്ക് കീഴിൽ അമർന്നുപോയി എന്നത് ഏറ്റം ദുഃഖകരമാണ്. ഈ ക്യൂരിയായുടെ ഇന്നത്തെ രൂപം പതിനൊന്നാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. സഭയിലെ എല്ലാ നവീകരണ പ്രവണതകളെയും മറ്റ് സഭകളും മതങ്ങളുമായി ഐക്യത്തിനുള്ള ശ്രമങ്ങളെയും ആധുനിക ലോകത്തോടുള്ള സഹകരണബുദ്ധിയെയും ചെറുത്തുനിന്നു നശിപ്പിക്കുന്നത് ഈ ക്യൂരിയാതന്നെയാണ്.
കഴിഞ്ഞ രണ്ട് പോപ്പുമാർ കിരാതവും മാരകവുമായ ആ പഴയ സ്വേശ്‌ഛാധിപത്യത്തിലേയ്ക്ക് സഭയെ തിരികെക്കൊണ്ടുപോകുകയാണുണ്ടായത്.
2005ൽ പോപ്പ് ബനെഡിക്റ്റ് അദ്ദേഹത്തിൻറെ വേനല്ക്കാല വസതിയായ കാസ്റ്റെൽ ഗണ്ടോൾഫോയിൽവച്ച് ഞാനുമായി നാല് മണിക്കൂർ നീണ്ട ഒരു സംഭാഷണത്തിലേർപ്പെട്ടു. ട്യൂബിൻഗെൻ യൂണിവേർസിറ്റിയിൽ ഞാനദ്ദേഹത്തിന്റെ സഹപാഠിയും പിന്നീട് അദ്ദേഹത്തിൻറെ ഏറ്റവും മൂർച്ചയുള്ള വിമർശകനുമായിരുന്നു. പോപ്പിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തതിന്റെ പേരിൽ (ജോണ്‍ പോൾ II) എന്റെ അദ്ധ്യയനാനുമതി നീക്കം ചെയ്തതിനെ തുടർന്ന്, 22 വർഷമായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഇല്ലായിരുന്നു.
വ്യത്യസ്തകളെല്ലാം മാറ്റിവച്ച്, എവിടെയാണ് യോജിക്കാനാവുക എന്ന് തെരയുകയായിരുന്നു ഞങ്ങളുടെ കൂടിക്കാഴ്ചയുടെ ലക്ഷ്യം. ക്രിസ്തീയ വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധം, മതങ്ങളും സംസ്കാരങ്ങളും തമ്മിൽ നടത്തേണ്ട സംവാദങ്ങൾ, വിവിധ വിശ്വാസങ്ങളും ദർശനങ്ങളും തമ്മിൽ ധാർമ്മികമൂല്യങ്ങളിൽ കണ്ടെത്താവുന്ന സ്വരുമ തുടങ്ങിയ വിഷയങ്ങളായിരുന്നു ഞങ്ങൾ മുൻകൂർ നിശ്ചയിച്ചിരുന്നത്. ഈ കൂടിക്കാഴ്ചയിൽ എനിക്കുമാത്രമല്ല, കത്തോലിക്കാ സഭക്ക് ആകമാനം പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ബനെഡിക്റ്റിന്റെ ഭരണകാലത്തെ തെറ്റായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും പ്രൊട്ടസ്റ്റന്റ് സഭകളെയും യഹൂദരെയും മുസ്ലിങ്ങളെയും തെക്കേ അമേരിക്കൻ ഇന്ത്യരെയും സ്ത്രീകളെയും നവീകരണമാഗ്രഹിച്ച സഭാചിന്തകരെയും വിശ്വാസികളെയും ഒരുപോലെ പിണക്കി. അവയിൽ വളരെയേറെ ഉതപ്പുളവാക്കിയ ചില തീരുമാനങ്ങളിൽ പെടുന്നു, രണ്ടാം വത്തിക്കാനെ നഖശിഖാന്തം എതിർത്തിരുന്ന Society of St. Pius X എന്ന യാഥാസ്ഥിതികരുടെ ചീഫ് ആയിരുന്ന Archbishop Marcel Lefebvre, യഹൂദവംശനാശത്തിന് കൂട്ടുനിന്ന Bishop Richard Williamson എന്നിവര്ക്ക് അദ്ദേഹം കൊടുത്ത ഔദ്യോഗികാംഗീകാരം. കുട്ടികളെയും യുവാക്കളെയും ലൈംഗികമായി ദുരുപയോഗിച്ച വൈദികരുടെ കാര്യത്തിൽ കർദിനാൾ റാറ്റ്സിംഗർ ആയിരുന്നപ്പോൾ അദ്ദേഹം നടത്തിയ മൂടിവയ്ക്കൽ അദ്ദേഹത്തിനെതിരെയുള്ള കുറ്റപത്രത്തിൽ മുൻപന്തിയിൽ നില്ക്കുന്നു. അക്കൂടെ, തന്റെ രാജിയിൽ കലാശിച്ച, “Vatileaks” വഴി പുറത്തുവന്ന, അധികാരവടംവലികളുടെയും റോമൻ ക്യൂരിയയിൽ നടമാടിയിരുന്ന ലംഗികചൂഷണങ്ങളുടെയും അഴിമതി നിറഞ്ഞ പണമിടപാടുകളുടെയും ഞെട്ടിപ്പിക്കുന്ന കഥകളും. സഭയിൽ വളരെ നീണ്ട കാലത്തേയ്ക്ക് ഒളിച്ചുവയ്ക്കപ്പെട്ട നാറുന്ന അരാജകത്വമാണ് കഴിഞ്ഞ അറുന്നൂറു വര്ഷങ്ങൾക്കിടെ സംഭവിച്ച ഈ രാജിയിലൂടെ പുറത്തുവന്നത്. അപ്പോഴേ പലരും ചോദിക്കാൻ തുടങ്ങി, അടുത്ത പോപ്പെങ്കിലും സഭയിൽ ഒരു നവോഥാനവസന്തത്തിന് കളമോരുക്കുമോ എന്ന്.
സഭയിലെ ഇന്നത്തെ അരക്ഷിതാവസ്ഥ രൂക്ഷമാണ്. യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കയിലും ആത്മീയ ശുശ്രൂഷയ്ക്ക് തീരെ ആളില്ല. പട്ടണങ്ങളിൽ പ്രതേകിച്ച്, സഭയിൽനിന്നുള്ള ചോർച്ച വളരെയധികമാണ്. മെത്രാന്മാരോടും വൈദികരോടുമുള്ള ബഹുമാനം, വിശേഷിച്ച് സ്ത്രീകളുടെ ഭാഗത്ത്, വളരെ കുറഞ്ഞുപോയിട്ടുണ്ട്. യുവാക്കൾ പള്ളിയിലേയ്ക്ക് ആകര്ഷിക്കപ്പെടുന്നില്ല. Papal mass എന്നൊക്കെ പറഞ്ഞുള്ള മാധ്യമങ്ങളുടെ കേട്ടിഘോഷങ്ങളും യാഥാസ്തിതിക യുവജനസംഘടനകളെക്കൊണ്ടുള്ള കൈയടികളുമൊന്നും ഇന്ന് അധികമാളുകളെ വശീകരിക്കുന്നില്ല. എല്ലാ വിധ പുറംകാഴ്ചകളുടെയും പിന്നണിയിലാകട്ടെ ഈ സഭാസൌധം ഇടിഞ്ഞുവീണുകൊണ്ടിരിക്കുകയാണ്.
ഇത്തരുണത്തിൽ നമുക്ക് വേണ്ടത് ബൌദ്ധികമായി മധ്യശതകങ്ങളിൽ ജീവിക്കുന്ന ഒരു പോപ്പിനെയല്ല; അക്കാലത്തെ ദൈവശാസ്ത്രവും ആരാധനക്രമവും സഭാനിയമങ്ങളുമല്ല. ആധുനികതയെയും നവീകരണത്തെയും നേർക്കുനേർ കാണാൻ കഴിയുന്ന ഒരാളെയാണ് ഇന്നാവശ്യം. സഭയുടെ മാത്രമല്ല, മനുഷ്യാവകാശങ്ങൾക്കും നീതിക്കുംവേണ്ടി നിലകൊള്ളുന്നവരുടെയും, സത്യം വിളിച്ചുപറയുന്നവരുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി വാക്കാലും പ്രവൃത്തികളാലും തുണയായിരിക്കാൻ കഴിയുന്ന ഒരാൾ. സഭാജീവിതത്തെ ബാധിക്കുന്ന എന്തുണ്ടായാലും ഒരു പ്രതിരോധനിലപാടെടുക്കാൻ തന്റെ മെത്രാന്മാരെ ഉപദേശിക്കുന്ന ഒരാളായിരിക്കരുത് പുതിയ പോപ്പ്. ബനെഡിക്ട്റ്റിനെപ്പോലെയൊരു shadow pope നും അദ്ദേഹത്തിൻറെ വിശ്വസ്ത പരിവാരങ്ങൾക്കും വരുതിക്കു നിറുത്താവുന്നവനും ആയിരിക്കരുത് പുതിയ ആൾ. മറിച്ച്, ആദ്യകാല സഭയിലെന്നപോലെ, ജനാധിപത്യമൂല്യങ്ങളെ വിലമതിക്കുന്നവനായിരിക്കണം അദ്ദേഹം.
അങ്ങനെയൊരാൾ എവിടെനിന്ന് വരുന്നു എന്നത് പ്രസക്തമല്ല. ഏറ്റവും യോഗ്യനായ ആൾ സഭയുടെ അടുത്ത നേതാവായി തിരഞ്ഞെടുക്കപ്പെടണം. കഷ്ടമെന്നു പറയട്ടെ, റോമൻ സഭയിലെ താർക്കിക വിഷയങ്ങളിൽ സമാനത പുലര്ത്തുന്ന മെത്രാന്മാരെ സ്വരുമിപ്പിക്കാനും പോപ്പിനോട് അവരിൽനിന്ന് മറുചോദ്യമില്ലാത്ത അനുസരണ സാദ്ധ്യമാക്കുന്നതുമായ ഒരു ചോദ്യാവലി തയ്യാറാക്കി ഉപയോഗിക്കുന്ന തഴക്കം പോപ്പ് ജോണ്‍ പോൽ II ന്റെ കാലം തൊട്ട് പ്രയോഗത്തിൽ വന്നു. അങ്ങനെയാണ് ഒരു വിധത്തിലുമുള്ള അഭിപ്രായഭിന്നതകൾ മെത്രാന്മാരിൽനിന്നുണ്ടാകാതിരിക്കാൻ വത്തിക്കാൻ ശ്രദ്ധിച്ചത്!
നവീകരണം ആവശ്യമെന്ന് തോന്നിയ വിഷയങ്ങളിൽ ജാഗ്രത പുലർത്താൻ അല്മായരും ക്ലെർജിയും തമ്മിലുണ്ടാകാവുന്ന തർക്കങ്ങളെപ്പറ്റി ലോകമെങ്ങുമുള്ള അധികാരയന്ത്രത്തിന് മുകളിൽ നിന്ന് എപ്പോഴും താക്കീത് നല്കപ്പെട്ടുകൊണ്ടാണിരുന്നത്. ഉദാ. ജർമനിയിൽ 85% കത്തോലിക്കരും വൈദിക ബ്രഹ്മചര്യത്തെ എതിർത്തു; 79% വിവാഹമോചനം നടത്തിയവർ പള്ളിയിൽ പുതുതായി വിവാഹിതരാവുന്നതിനെയും 75% സ്ത്രീകൾ അഭിഷിക്തരാകുന്നതിനെയും അനുകൂലിച്ചു. മറ്റു പല രാജ്യങ്ങളിലും ഇതൊക്കെത്തന്നെയായിരിക്കണം അവസ്ഥ.
പഴയ അച്ചിൽ ഒതുങ്ങാത്ത ഒരു മെത്രാനോ കർദിനാളോ ഇല്ലെന്നു വരുമോ? സഭയുടെ അഗാധമായ മുറിവുകളെപ്പറ്റി ബോദ്ധ്യമുള്ളവനും അവയെ ശുശ്രൂഷിച്ച് സൌഖ്യപ്പെടുത്താൻ അറിയുന്നവനുമായ ഒരാൾ? 2005 ൽ നടന്നതുപോലെ, ഒരേ ലൈനിൽ നിൽക്കുന്ന കർദിനാളന്മാർക്കു പകരം, സഭാകാര്യങ്ങൾ സുതാര്യമായി ചർച്ചചെയ്യാൻ തയ്യാറുള്ളവരായിരിക്കണം ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനമൊഴിഞ്ഞ ബനെഡിക്റ്റിനോടോപ്പം രണ്ടാം വത്തിക്കാനിൽ സഹപ്രവർത്തകരായിരുന്നവരിൽ അവസാനത്തവനായ ഞാൻ ചോദിക്കുന്നതിതാണ്; മേല്പ്പറഞ്ഞ തരത്തിലുള്ള ഒരാളെ കണ്ടെത്താൻ വത്തിക്കാൻ കൗസിലിന്റെ ആരംഭത്തിൽ ഉണ്ടായിരുന്നതുപോലെ യഥാസ്ഥിതികരെ നേർക്കുനേർ നിന്ന് അഭിമുഖീകരിക്കാൻ തന്റേടമുള്ള ഒരു പറ്റം മിടുക്കന്മാർ ഇപ്രാവശ്യത്തെ കൊണ്ക്ലെവിൽ ഉണ്ടാകുമോ? അങ്ങനെയൊരു ഗ്രൂപ്പിനെ സൃഷ്ടിക്കാൻ ഒരു നവീകരണ കൗൻസിലിനൊ അല്ലെങ്കിൽ അല്മായരും വൈദികരും മെത്രാന്മാരുമടങ്ങിയ ഒരു പുതിയ അസ്സെംബ്ലിക്കൊ കഴിയുമോ?
പഴയ വഴി മാത്രം താണ്ടാനാഗ്രഹിക്കുന്ന ഒരാളെ തിരഞ്ഞെടുക്കാനാണ് പോകുന്നതെങ്കിൽ ഒരു പുതിയ വസന്തം കാത്തിരിക്കുന്ന നമ്മൾ നിരാശരാവും; അങ്ങനെയെങ്കിൽ ഒരു പുതിയ ice ageലേയ്ക്ക്, ആര്ക്കും വേണ്ടാത്ത ഒരു സെക്റ്റായി ഈ കത്തോലിക്കാ സഭ ചുരുങ്ങിപ്പോകും.

കാഞ്ഞ പള്ളി വീണ്ടും
ജോലിയുടെ തിരക്കിനിടയില്‍ ഇടയ്ക്കിടെ നാട്ടിലോട്ടൊന്നു
വിളിക്കും സുഹൃത്തുക്കളെ ... നാട്ടു വിശേഷമായി ആവേ മരിയാ കേസ് പറയാനുണ്ടായിരുന്നു
എല്ലാവര്ക്കും. കാഞ്ഞിരപ്പള്ളി വാര്‍ത്തകള്‍ അത്മായാ ശബ്ദം പുറത്തു വിടാതെ സൂക്ഷിക്കുന്നതിന്‍റെ
രഹസ്യം എനിക്ക് മനസ്സിലാകുന്നില്ല. ലോകം ആകാംക്ഷാ പൂര്‍വ്വം കേള്‍ക്കാന്‍
കൌതുകത്തോടെ കാത്തിരിക്കുന്ന ഇതിലും രസകരമായ വാര്‍ത്തകള്‍ ഏത്? വിശ്വാസ വര്‍ഷത്തില്‍
വിശ്വാസികള്‍ക്ക് പറ്റിയ അമളികളല്ലേ ചര്‍ച്ച ചെയ്യേണ്ടത്. സൂചി കൊണ്ടെടുക്കേണ്ടത്
JCB കൊണ്ടെടുക്കുകയെന്ന കാക്കനാട് തന്ത്രം സര്‍വ്വ രൂപതകളിലും നടപ്പാക്കാന്‍
ശ്രേഷ്ടന്മാര്‍ തീരുമാനിച്ചാല്‍ നമുക്കെന്തു ചെയ്യാന്‍ സാധിക്കും അല്ലേ?
മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരെ അന്യജാതിക്കാര്‍ കൊടി പിടിച്ചപ്പോള്‍ ഇരിങ്ങാലക്കുടക്കാര്‍
നടപ്പാക്കി വിജയിച്ച ‘അവഗണിക്കല്’ നയം കാഞ്ഞിരപ്പള്ളിയില്‍ വിജയിക്കുമെന്ന്
കരുതിയെന്ന് തോന്നുന്നു.
ഹിന്ദു ഐക്യവേദി എരുമേലിയില്‍ സംഘടിപ്പിച്ച
യോഗത്തില്‍ കത്തിയെന്നോ പാരയെന്നോ ഒക്കെ കേട്ടപ്പോള്‍ വിശ്വാസമില്ലാത്തവര്‍ക്കും
മൂട്ടിലൊരു ചൂട് വന്നതുകൊണ്ടായിരിക്കണം, സാക്ഷ്യം പറയാന്‍ വന്ന മോണിക്കയുടെ കൈയ്യില്‍
നിന്നും മൈക്ക് പിടിച്ചു വാങ്ങി അവര്‍ മുഴുവന്‍ സ്വത്തുക്കളും ധ്യാന കേന്ദ്രത്തിനു
സംഭാവന ചെയ്യാന്‍ തീരുമാനിച്ചെന്നു അരൂപിയുടെ വരത്താല്‍ പ്രവചിച്ച മഹാനായ
പ്രവാചകനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. അതാകട്ടെ വലിയ കുഴപ്പത്തിലെക്കാണു വഴി
തെളിച്ചതെന്നു കേള്‍ക്കുന്നു. വിശ്വാസ വര്ഷം തലയ്ക്കു പിടിച്ച ഇടവക്കാര്‍ മെത്രാനെ
സമീപിച്ചെന്നും, ഈ പാനപാത്രം കഴിയുമെങ്കില്‍ ഒഴിവാക്കിത്തരണമെന്ന് അപേക്ഷിച്ചെന്നും
കേട്ടു. നിര്‍ബന്ധം പിടിച്ചാല്‍ പള്ളി പൂട്ടുമെന്ന് പ്രഖ്യാപനമുണ്ടായതായും കേട്ടു.
ശരിയോ തെറ്റോ ആര്‍ക്കറിയാം? ഏതായാലും ഇടവകക്കാരുടെ തീരുമാനം അതാണ്
ഭേദമെന്നായിരുന്നുവെന്നും കേള്‍ക്കുന്നു. നിവൃത്തിയില്ലാതെ മറ്റൊരാളെ
നിയോഗിക്കേണ്ടി വന്നെന്നും പറഞ്ഞു കേട്ടു.
വിവരമുള്ളവര്‍ എരുമേലി ഭാഗത്തെ അത്മായാ
പ്രതിക്ഷേധക്കാരോട് സൂക്ഷിച്ചിരിക്കണം, എന്ത് കുതന്ത്രവും ചെയ്യാന്‍ മടിക്കാത്തവര്‍
അവിടവിടെ തലക്കല്‍ കാണുമെന്ന് ഉപദേശിച്ചതായും കേള്‍ക്കുന്നു. അതേ ഉപദേശം
കാഞ്ഞിരപ്പള്ളിയിലെ ശ്രേഷ്ടന്മാര്‍ക്കും കിട്ടിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. ഏതായാലും
ആവേ മരിയാ ഇതൊന്നും അറിഞ്ഞ ഭാവമില്ല. സ്വര്‍ഗ്ഗത്തില്‍ വേറെ എന്തെല്ലാം പണി
കിടക്കുന്നു. ഏതായാലും കാഞ്ഞിരപ്പള്ളി,
സഭയെ സംബന്ധിച്ചിടത്തോളം കാഞ്ഞപള്ളിയായി മാറിക്കഴിഞ്ഞു. ഇനിയത് കരിഞ്ഞ പള്ളിയായും,
കഴിഞ്ഞ പള്ളിയായും ഒക്കെ മാറിയേക്കാം. ഒരു കാര്യം ഉറപ്പ്, ഈ പ്രശ്നം പറഞ്ഞു
കൂവപ്പള്ളിയിലേക്ക് ഒരു കുരിശു സൈന്യം നീങ്ങിയാല്‍ അതില്‍ ആളുണ്ടാവില്ല. അതാണ്
പെരിയ പ്രശ്നം. എനിക്ക് തോന്നുന്നത് കുറച്ചു വിശ്വാസികള്ക്കൂടി കേരളത്തില്‍ ഇതറിയാനുണ്ടെന്നാണ്.
നല്ല ദൃഷ്ടാന്തങ്ങള്‍ എല്ലാവരും അറിഞ്ഞിട്ടല്ലേ അച്ചടിക്കാനാവൂ. കല്യാണത്തിനു
നടക്കുന്ന ചെറിയ മധുരം വെയ്ക്കലിന് പോലും ‘മധുരം വെയ്ക്കട്ടെ’ യെന്ന് തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ വിളിച്ചു ചോദിക്കുന്നതല്ലേ നമ്മുടെ
പാരമ്പര്യം? എനിക്കൊരു അഭ്യര്‍ത്ഥനയുണ്ട് എല്ലാവരോടുമായി. ഇത് ഒരു കാരണവശാലും തിര്‍ക്കരുത്.
ഒരു മുഴുനീള സിനിമക്കുള്ളതായിട്ടില്ല!
Wednesday, May 29, 2013
By HANS KÜNG, Published in New York Times, February 27, 2013
(Note: This is again another eye-opening, frankly speaking article, by Theologian and collegue of Emeritus Pope Benedict, humbly submitted for prayerful reflection of Almaya readers. james kottoor.)
THE Arab Spring has shaken a whole series of autocratic regimes. With the resignation of Pope Benedict XVI, might not something like that be possible in the Roman Catholic Church as well — a Vatican Spring?
Of course, the system of the Catholic Church doesn’t resemble Tunisia or Egypt so much as an absolute monarchy like Saudi Arabia. In both places there are no genuine reforms, just minor concessions. In both, tradition is invoked to oppose reform. In Saudi Arabia tradition goes back only two centuries; in the case of the papacy, 20 centuries.
Yet is that tradition true? In fact, the church got along for a millennium without a monarchist-absolutist papacy of the kind we’re familiar with today.
It was not until the 11th century that a “revolution from above,” the “Gregorian Reform” started by Pope Gregory VII, left us with the three enduring features of the Roman system: a centralist-absolutist papacy, compulsory clericalism and the obligation of celibacy for priests and other secular clergy.
The efforts of the reform councils in the 15th century, the reformers in the 16th century, the Enlightenment and the French Revolution in the 17th and 18th centuries and the liberalism of the 19th century met with only partial success. Even the Second Vatican Council, from 1962 to 1965, while addressing many concerns of the reformers and modern critics, was thwarted by the power of the Curia, the church’s governing body, and managed to implement only some of the demanded changes.
To this day the Curia, which in its current form is likewise a product of the 11th century, is the chief obstacle to any thorough reform of the Catholic Church, to any honest ecumenical understanding with the other Christian churches and world religions, and to any critical, constructive attitude toward the modern world.
Under the two most recent popes, John Paul II and Benedict XVI, there has been a fatal return to the church’s old monarchical habits.
In 2005, in one of Benedict’s few bold actions, he held an amicable four-hour conversation with me at his summer residence in Castel Gandolfo in Rome. I had been his colleague at the University of Tübingen and also his harshest critic. For 22 years, thanks to the revocation of my ecclesiastical teaching license for having criticized papal infallibility, we hadn’t had the slightest private contact.
Before the meeting, we decided to set aside our differences and discuss topics on which we might find agreement: the positive relationship between Christian faith and science, the dialogue among religions and civilizations, and the ethical consensus across faiths and ideologies.
For me, and indeed for the whole Catholic world, the meeting was a sign of hope. But sadly Benedict’s pontificate was marked by breakdowns and bad decisions. He irritated the Protestant churches, Jews, Muslims, the Indians of Latin America, women, reform-minded theologians and all pro-reform Catholics.
The major scandals during his papacy are known: there was Benedict’s recognition of Archbishop Marcel Lefebvre’s arch-conservative Society of St. Pius X, which is bitterly opposed to the Second Vatican Council, as well as of a Holocaust denier, Bishop Richard Williamson.
There was the widespread sexual abuse of children and youths by clergymen, which the pope was largely responsible for covering up when he was Cardinal Joseph Ratzinger. And there was the “Vatileaks” affair, which revealed a horrendous amount of intrigue, power struggles, corruption and sexual lapses in the Curia, and which seems to be a main reason Benedict has decided to resign.
This first papal resignation in nearly 600 years makes clear the fundamental crisis that has long been looming over a coldly ossified church. And now the whole world is asking: might the next pope, despite everything, inaugurate a new spring for the Catholic Church?
There’s no way to ignore the church’s desperate needs. There is a catastrophic shortage of priests, in Europe and in Latin America and Africa. Huge numbers of people have left the church or gone into “internal emigration,” especially in the industrialized countries. There has been an unmistakable loss of respect for bishops and priests, alienation, particularly on the part of younger women, and a failure to integrate young people into the church.
One shouldn’t be misled by the media hype of grandly staged papal mass events or by the wild applause of conservative Catholic youth groups. Behind the facade, the whole house is crumbling.
In this dramatic situation the church needs a pope who’s not living intellectually in the Middle Ages, who doesn’t champion any kind of medieval theology, liturgy or church constitution. It needs a pope who is open to the concerns of the Reformation, to modernity. A pope who stands up for the freedom of the church in the world not just by giving sermons but by fighting with words and deeds for freedom and human rights within the church, for theologians, for women, for all Catholics who want to speak the truth openly. A pope who no longer forces the bishops to toe a reactionary party line, who puts into practice an appropriate democracy in the church, one shaped on the model of primitive Christianity. A pope who doesn’t let himself be influenced by a Vatican-based “shadow pope” like Benedict and his loyal followers.
Where the new pope comes from should not play a crucial role. The College of Cardinals must simply elect the best man. Unfortunately, since the time of Pope John Paul II, a questionnaire has been used to make all bishops follow official Roman Catholic doctrine on controversial issues, a process sealed by a vow of unconditional obedience to the pope. That’s why there have so far been no public dissenters among the bishops.
Yet the Catholic hierarchy has been warned of the gap between itself and lay people on important reform questions. A recent poll in Germany shows 85 percent of Catholics in favor of letting priests marry, 79 percent in favor of letting divorced persons remarry in church and 75 percent in favor of ordaining women. Similar figures would most likely turn up in many other countries.
Might we get a cardinal or bishop who doesn’t simply want to continue in the same old rut? Someone who, first, knows how deep the church’s crisis goes and, second, knows paths that lead out of it?
These questions must be openly discussed before and during the conclave, without the cardinals being muzzled, as they were at the last conclave, in 2005, to keep them in line.
As the last active theologian to have participated in the Second Vatican Council (along with Benedict), I wonder whether there might not be, at the beginning of the conclave, as there was at the beginning of the council, a group of brave cardinals who could tackle the Roman Catholic hard-liners head-on and demand a candidate who is ready to venture in new directions. Might this be brought about by a new reforming council or, better yet, a representative assembly of bishops, priests and lay people?
If the next conclave were to elect a pope who goes down the same old road, the church will never experience a new spring, but fall into a new ice age and run the danger of shrinking into an increasingly irrelevant sect.
Hans Küng is a professor emeritus of ecumenical theology at the University of Tübingen and the author of the forthcoming book “Can the Church Still Be Saved?” This essay was translated by Peter Heinegg from the German
With Warm Regards,
Dr. James Kottoor,
Dr. James Kottoor,
അഡ്മിനിസ്‌ട്രേറ്റര്‍ എഴുതുന്നു
അനോണിമസ് കമന്റുകള്‍ ഒഴിവാക്കണം എന്ന് പൊതുവായ ഒരു അഭിപ്രായം ഉയര്ന്നു വന്നിട്ടുള്ള സാഹചര്യത്തില്‍ കോണ്‍ട്രിബ്യൂട്ടേഴ്‌സ് അനോണിമസ് ആയി കമന്റുകള്‍ ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് അപേക്ഷിക്കുന്നു.
അല്മായശബ്ദം ബ്ലോഗ് ഒരു ഗ്രൂപ്പ് ബ്ലോഗായിരിക്കുന്നതു കൊണ്ടാണ് അതില്‍ എഴുതാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ അനുമതി നല്കിയിട്ടുള്ളവര്‍ക്കെല്ലാം വളരെ സ്വതന്ത്രമായി എഴുതാന്‍ കഴിയുന്നത്.
KCRM ഒരു വേദി ഒരുക്കിത്തരുക മാത്രമാണ് ചെയ്യുന്നത്. ഓരോ കോണ്ട്രിബ്യൂ ട്ടറും ആയിരിക്കും താന്‍ പോസ്റ്റുചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദി. അഡ്മിനിസ്‌ട്രേറ്റര്‍ ക്കോ KCRM ഭാരവാഹികള്‍ക്കോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായി രിക്കില്ല.
അല്മായശബ്ദത്തില്‍ ഇപ്പോള്‍ കോണ്‍ട്രിബ്യൂട്ടര്‍ ലിസ്റ്റില്‍ പേരുള്ള ഏവരും മെയ് 31-നുള്ളില്‍ അല്മായശബ്ദത്തിന്റെ ചുമതലയുള്ള KCRM ന്റെ ജോയിന്റ് സെക്രട്ടറി ജോസാന്റണിയുടെ ഇ-മെയിലിലേക്ക് (josantonym@gmail.com) താഴെക്കൊടുക്കുന്ന പ്രസ്താവന, അടിയില്‍ സ്വന്തം തപാല്‍വിലാസവും ഫോണ്‍നമ്പരും പകര്‍ത്തി, അയച്ചുകൊടുക്കണം. സ്വന്തം ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാല്‍ വളരെ നന്ന്.
(നേരത്തെ തപാല്‍വിലാസവും ഫോണ്‍നമ്പരും അഡ്മിനിസ്‌ട്രേറ്റര്‍ക്ക് അയച്ചുതന്നിട്ടുള്ളവരും താഴെക്കൊടുക്കുന്ന പ്രസ്താവന അയച്ചു കൊടുക്കണം എന്ന് അപേക്ഷ. )
വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും എഴുതാത്തവരുടെ പേരുകള് നീക്കം ചെയ്യുന്നതായിരിക്കും.
N.B.
കോണ്‍ട്രിബ്യട്ടേഴ്‌സ് അല്ലാത്തവരുടെ കമന്റുകള്‍:
ജോസാന്റണിയുടെ ഇ-മെയിലിലേക്ക് (josantonym@gmail.com) സ്വന്തം തപാല്‍വിലാസവും ഫോണ്‍നമ്പരും താഴെക്കൊടുക്കുന്ന പ്രസ്താവനയും ഉള്പ്പെടെ കമന്റ് അയച്ചുകൊടുക്കണം. പ്രസക്തമായവ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു .
STATEMENT
As the contributor of the group blog almayasabsam.blogspot.in, I have the full responsibility of all the statements including the reports, photos, videos, quotations, ideas and comments posted by me in the blog. There is no objection to publish them in Satyajwala magazine, published by KCRM.
Name
Postal address
PIN CODE
Country
Phone number
E-mail idLaity protests against Catholic clergy’s control over property | The Hindu
Laity protests against Catholic clergy’s control over property
RN-BSN Degrees in 16 Mths - Accredited, Online Programs for RNs Get Started Now & Earn Your Degree!GCU.edu/Bachelor-of-Nursing
Catholic groups protest provisions on property, ‘secret marriage’ in Code of Canon
For more than 20 years, some members of the Catholic Church in Kerala have been protesting against the complete control of the clergy over the administration of the Church’s properties and affairs.
The protests by several Catholic groups have centred on the demand for a Church Act to govern the operations of the Church, much like the Religious Endowments Act or the Wakf Act in other religions. The demand for the legislation received a fillip with the recommendation for a Kerala Christian Church Properties and Institutions Trust Bill by the Kerala Law Reforms Commission, headed by Justice V.R. Krishna Iyer, in 2009. A report by the commission sought “to enact legislation to control the ownership and management of all forms of properties movable and immovable owned by the Church, or diocese”.
Various canons, derived from similar sources, govern the operation of the daily affairs of the Church. An example is the Code of Canon of the Eastern Churches written in 1992. The Syro Malabar and the Syro Malankara Churches in Kerala are among the followers of the Code in Kerala. Critics of the Code argue that many of its provisions threaten the integrity of the nation.
“Traditionally, each Church was independent and their administration was handled by elders in the Church. Priests were only spiritual mentors. But this was changed later,” said Joseph Pulikkunnel, director of the Indian Institute of Christian Studies. “The Pope of Rome is now the supreme steward and administrator of the Church. India is an independent State. How can the Pope declare that property of Indian churches is under his control?” says Mr. Pulikkunnel.
M.L. George Maliyeckal, secretary of the central executive committee of the Catholic Laymen’s Association, points out other provisions in the Code of Canon that he feels are against the country’s sovereignty. Mr. Maliyeckal has written the foreword to ‘Swasthi’, the autobiography of a former nun Sister Mary Chandy. In it, he alleges that the Code contains a provision for ‘secret marriage,’ which goes against the country’s laws as it does not have to be revealed to the laity or registered in government records. The provision for secret marriage, detailed in the 840{+t}{+h}canon of the Code, allows a Bishop to keep a marriage secret under special conditions. Mr. Maliyeckal alleges that the provision is against the country’s Constitution.
“The provision is only for very special conditions,” said Fr. Paul Thelakkat, spokesman of the Syro Malabar Church. “If a couple have been married under civil law for many years and want to formalise their union in the Church without the embarrassment of doing it publicly, they can be married under this condition,” says Fr. Thelakkat. He said the secret marriage was not legally valid, but was only a social contract under the Church.
Mr. Maliyeckal, however, alleged in the foreword that the provision was being misused by members of the clergy who wished to have sexual relationships. Fr. Thelakkat said the Church took a strict view of clergymen breaking their vows of celibacy. “If any priest wishes to get married, he will have to leave the clergy,” said Fr. Thelakkat.
Mr. Maliyeckal’s organisation and other faithful, however, are firm in their demand for a law to govern the activities of the Church. “To evade income tax, the Church says that its commercial establishments are for religious and charitable purposes. But when our association questioned some of their expenditures in court, the Church replied that their income was not for charity or religion. There has to be more accountability on these things,” he said.
To evade income tax, the Church says that its commercial establishments are for religious and charitable purposes… There has to be more accountability on those things
M.L. George Maliyeckal
Catholic Laymen’s Association
'via Blog this'
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൂസ്റ്റണില്‍ ഹൃദ്യസ്വീകരണം നല്‍കി
lq̬: kotdm ae_mÀ k`m taPÀ BÀ¨v _nj]v IÀ±n\mÄ amÀ tPmÀPv Bet©cn lq̬ skâv tPmk^v kotdm ae_mÀ CShI kµÀin¨p. taPÀ BÀ¨v _nj]v Bbn Øm\mtcmlWw sNbvXXnsâ cWvSmw hmÀjnI Zn\amb tabv 24 \v (shÅn) sshIpt¶cambncp¶p kµÀi\w. tZhmeb¯n A\ptamZ\ ]cn]mSnIfpw kwLSn¸n¨p.
tZhmeb¯n F¯nb IÀZn\mÄ amÀ Bet©cn¡pw jn¡mtKm cq]Xm _nj]v amÀ tP¡_v A§mSnb¯n\pw kotdm ae_mÀ k`m Iqcnb Nm³keÀ dh. tUm. BâWn sImŶqcn\pw CShIkaqlw lrZyamb kzoIcWw \ÂIn. hnImcn ^m. tP¡_v {InÌn IÀZn\mfns\ tZhmeb¦W¯n ]qs¨WvSv \ÂIn hcthäp. {SÌn _m_p tPm¬ amÀ A§mSnb¯n\pw CShIbpsS D]lmcambn ]qs¨WvSv \ÂIn. Xmes¸menbpw tLmjbm{Xbpambn tIcfob¯\nabnembncp¶p kzoIcWw.
XpSÀ¶p \S¶ s]mXpkt½f\¯n IÀZn\mÄ hnizmknIsf A`nkwt_m[\ sNbvXp. hnImcn ^m. tP¡_v {InÌn kzmKXamiwkn¨p. Øm\mtcmlW¯nsâ cWvSmw hmÀjnIt¯mS\p_Ôn¨p amÀ Bet©cn¡v {]XyI A\ptamZ\hpw ^m. tP¡_v {InÌn kt½f\¯n t\À¶p. Ìmt^mÀUv knän tabÀ se\mUv kvImkne, jpKÀ em³Uv knän tabÀ sPbnwkv tXmw]vk¬, antkmdn knän tabÀ Ae³ Hmh³, bpFkv lukv d{]skâäohvkv Ae³ {Ko³knsâ No^v Ìm^v kmw amäv XpS§nbhÀ kt½f\¯n k¶nlnXcmbncp¶p.
sSIvkkv kvtääv lukv {]Xn\n[n tdm¬ sdbvt\mÄUv sSIvkkv ^vfmKv \ÂIn IÀZn\mfns\ {]tXyIw BZcn¨p. D¯a ]uc·mcmbn Cu cmPys¯ kvt\ln¡phm\pw cm{ãt¯mSpÅ IS¸mSpIÄ \ndthäphm\pw amÀ Bet©cn Blzm\w sNbvXp. {InkvXym\nsb¶ \nebn CutimbpsS kvt\l¯nsâ ktµiw temIw apgph³ Adnbn¡phm³ hnizmknIsf HmÀan¸n¨p. Cu {]tZi¯pÅ ss{IkvXh kaql¯nsâ hfÀ¨bn IÀZn\mÄ CShImwK§sf A\ptamZn¨p.
tZhmeb¯n \S¶ hnip² IpÀ_m\bnepw Ip«nIfpsS {]YaZnhyImcpWy IqZmiip{iqjbnepw CShIbpsS Xncp\mfn\p Bcw`w Ipdn¨pÅ sImSntbäp IÀ½§fnepw IÀZn\mÄ apJyImÀanIXzw hln¨p. kvt\lhncp¶n\p tijamWv ]cn]mSnIÄ¡p kam]\w Ipdn¨Xv.
dnt¸mÀ«v: tPmk^v amÀ«n³ hnet§menÂ
Malayalam News, Latest Malayalam News, Kerala News, Deepika, Malayalam, Malayalam Daily, News India, Daily Newspaper, Kerala, Asian News, Latest Indian News, India today, Online Newspaper, Online Indian newspaper, Deepika, rashtradeepika, deepikaonline, News, Home, India, Daily, English Daily, Newspaper, National, International, Latest News, Latest, Sports, Business, Opinions, articles, editorial, story,Kerala Real Estates, Kerala Hotels, Kerala Property, Kerala Tourism, Kerala Travel, jacobsonsoft: tZhmeb¯n F¯nb IÀZn\mÄ amÀ Bet©cn¡pw jn¡mtKm cq]Xm _nj]v amÀ tP¡_v A§mSnb¯n\pw kotdm ae_mÀ k`m Iqcnb Nm³keÀ dh. tUm. BâWn sImŶqcn\pw CShIkaqlw lrZyamb kzoIcWw \ÂIn. hnImcn ^m. tP¡_v {InÌn IÀZn\mfns\ tZhmeb¦W¯n ]qs¨WvSv \ÂIn hcthäp. {SÌn _m_p tPm¬ amÀ A§mSnb¯n\pw CShIbpsS D]lmcambn ]qs¨WvSv \ÂIn. Xmes¸menbpw tLmjbm{Xbpambn tIcfob¯\nabnembncp¶p kzoIcWw.
XpSÀ¶p \S¶ s]mXpkt½f\¯n IÀZn\mÄ hnizmknIsf A`nkwt_m[\ sNbvXp. hnImcn ^m. tP¡_v {InÌn kzmKXamiwkn¨p. Øm\mtcmlW¯nsâ cWvSmw hmÀjnIt¯mS\p_Ôn¨p amÀ Bet©cn¡v {]XyI A\ptamZ\hpw ^m. tP¡_v {InÌn kt½f\¯n t\À¶p. Ìmt^mÀUv knän tabÀ se\mUv kvImkne, jpKÀ em³Uv knän tabÀ sPbnwkv tXmw]vk¬, antkmdn knän tabÀ Ae³ Hmh³, bpFkv lukv d{]skâäohvkv Ae³ {Ko³knsâ No^v Ìm^v kmw amäv XpS§nbhÀ kt½f\¯n k¶nlnXcmbncp¶p.
sSIvkkv kvtääv lukv {]Xn\n[n tdm¬ sdbvt\mÄUv sSIvkkv ^vfmKv \ÂIn IÀZn\mfns\ {]tXyIw BZcn¨p. D¯a ]uc·mcmbn Cu cmPys¯ kvt\ln¡phm\pw cm{ãt¯mSpÅ IS¸mSpIÄ \ndthäphm\pw amÀ Bet©cn Blzm\w sNbvXp. {InkvXym\nsb¶ \nebn CutimbpsS kvt\l¯nsâ ktµiw temIw apgph³ Adnbn¡phm³ hnizmknIsf HmÀan¸n¨p. Cu {]tZi¯pÅ ss{IkvXh kaql¯nsâ hfÀ¨bn IÀZn\mÄ CShImwK§sf A\ptamZn¨p.
tZhmeb¯n \S¶ hnip² IpÀ_m\bnepw Ip«nIfpsS {]YaZnhyImcpWy IqZmiip{iqjbnepw CShIbpsS Xncp\mfn\p Bcw`w Ipdn¨pÅ sImSntbäp IÀ½§fnepw IÀZn\mÄ apJyImÀanIXzw hln¨p. kvt\lhncp¶n\p tijamWv ]cn]mSnIÄ¡p kam]\w Ipdn¨Xv.
dnt¸mÀ«v: tPmk^v amÀ«n³ hnet§menÂ
'via Blog this'
Tuesday, May 28, 2013
'ഇതോ മതം'? - ലേഖകന്റെ മറുപടി
-ജോര്‍ജ് മൂലേച്ചാലില്‍
'ഇതോ മതം?' എന്ന എന്റെ എഡിറ്റോറിയല്‍ലേഖനത്തോടു പ്രതികരിച്ചെഴുതിയ ശ്രീ. ജോസഫ് മാത്യുവിന് നന്ദി!
ഏതു വാക്കിന്റെയും ആദിമാര്‍ത്ഥത്തിലേക്കു കടന്നുചെല്ലുകയെന്നത്, ആ വാക്ക് ഇന്നു പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളും ആശയസംഹിതങ്ങളും എത്രമാത്രം മാറി, അല്ലെങ്കില്‍ ദുഷിച്ചു എന്നു കണ്ടെത്താന്‍ ഉപകരിക്കും. ജനാധിപത്യം, കമ്മ്യൂണിസം, സോഷ്യലിസം മുതലായ വാക്കുകളെ ഇന്നു പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രരൂപങ്ങളിലെ വൈരുദ്ധ്യങ്ങളും ജീര്‍ണ്ണതയും എത്രയെന്നു കണ്ടെത്തുവാന്‍ ആ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലെത്തിനിന്നു നോക്കിയാല്‍ മതിയാകും. അങ്ങനെ നോക്കിക്കാണുന്നതു ജനാധിപത്യമല്ല, അല്ലെങ്കില്‍ കമ്മ്യൂമിസമല്ല എന്നൊക്കെ ആരെങ്കിലും വിലയിരുത്തിയാല്‍ അതില്‍ തെറ്റുകണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. ഇത്തരത്തില്‍, മതമെന് വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലെത്തിനിന്ന് ഇന്നത്തെ മതരൂപങ്ങളെ, പ്രത്യേകിച്ച് കത്തോലിക്കാമതത്തെ, നോക്കി അവതരിപ്പിക്കുകയായിരുന്നു ഞാന്‍, 'ഇതോ മതം?' എന്ന ലേഖനത്തിലൂടെ.
ജനിച്ചപ്പോള്‍ മുതല്‍ മതമെന്ന പേരില്‍ പരിചയപ്പെടുകയും അറിയുകയും ജീവിക്കുകയും ചെയ്ത ഒന്ന് മതമേയല്ല എന്നാരെങ്കിലും പറഞ്ഞാല്‍ പെട്ടെന്നാര്‍ക്കും അതംഗീകരിക്കാനാവില്ലെന്നത് ഒരു വസ്തുതതന്നെ. മതം ദുഷിക്കുന്നതും ജീര്‍ണ്ണിക്കുന്നതും മനുഷ്യവിരുദ്ധമാകുന്നതുമൊക്കെ കാണുകയും അതിനെതിരെ വിമര്‍ശിക്കുകയും പൊരുതുകയും ചെയ്യുമ്പോഴും, എല്ലാവരുടെയും മനസ്സുകളില്‍ മതമായി ജീവിക്കുന്നത് ഇന്നു കാണപ്പെടുന്ന സംഘടിത-പുരോഹിതമതങ്ങള്‍തന്നെയാണ്. എന്റെ ലേഖനത്തിലാകട്ടെ, മതമെന്ന വാക്ക് നേരെ എതിര്‍ധ്രുവത്തിലെത്തിനിന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സ്വാഭാവികമായും ഇവിടെ ആശയവിനിമയം എളുപ്പമല്ലാതാകാന്‍ സാധ്യത ഏറെയാണ്. അതുകൊണ്ട്, സ്വന്തംനിലപാടുതറയെ താല്ക്കാലികമായി ഒന്നു ബ്രാക്കറ്റ് ചെയ്തു മാറ്റിവച്ചിട്ട്, മനസ്സിനെ മറുധ്രുവത്തിലേക്ക് അല്പനേരമൊന്ന് എത്തിച്ചുനിര്‍ത്തി എന്നെ ശ്രവിക്കണമെന്നാണെന്റെ അപേക്ഷ. കാരണം, മതത്തെ പുനര്‍നിര്‍വ്വചിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
എന്താണു മതമെന്ന് ഞാന്‍ വ്യക്തമായി നിര്‍വ്വചിച്ചിട്ടില്ല എന്ന് ശ്രീ. ജോസഫ് മാത്യു എഴുതുകയുണ്ടായി. ചുരുങ്ങിയ വാക്കുകളിലാണെങ്കിലും, എന്റെ ലേഖനം തുടങ്ങുന്നതുതന്നെ മതത്തെ നിര്‍വ്വചിച്ചുകൊണ്ടായിരുന്നു. ഒരുപക്ഷേ, വേണ്ടത്ര വ്യക്തത നല്‍കാന്‍ കഴിയാതെ പോയിരിക്കാം. കൂടാതെ, ഇപ്പോള്‍ സൂചിപ്പിച്ച നിലപാടുതറകളുടേതായ ഫ്രീക്വന്‍സി വ്യത്യാസം മൂലമുള്ള Communication gap-ഉം ഉണ്ടായിട്ടുണ്ടാവാം. ഇനിയും ഇതുരണ്ടും സംഭവിച്ചേക്കാംതാനും, എങ്കിലും പരിശ്രമിക്കട്ടെ.
മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായിട്ട് മനുഷ്യനുള്ളതായി നമുക്കറിയാവുന്നത് അവന്റെ വിശേഷബുദ്ധിയാണ്. എന്താണു വിശേഷബുദ്ധി എന്നുചോദിച്ചാല്‍, 'ഞാന്‍ ഉണ്ട്' എന്ന മനുഷ്യന്റെ ഏറ്റം പ്രാഥമികമായ അറിവാണെന്നു പറയാം. സ്വന്തം അസ്തിത്വത്തെക്കുറിച്ചുള്ള അവബോധമെന്നും ഇതിനെ വിളിക്കാം. ഈ സ്വയാവബോധം അവിടെ അവസാനിക്കുന്നില്ലെന്നതാണ് മനുഷ്യന്‍ നേരിടുന്ന ദാര്‍ശനികപ്രശ്‌നം. (അവന്റെ എല്ലാഅനുഗ്രഹങ്ങള്ക്കും നിദാനവും അതുതന്നെ!) അതായത്, ഞാനുണ്ട് എന്ന അറിവില്‍ അടിസ്ഥാനപരമായ പല ചോദ്യങ്ങളും മനുഷ്യനില്‍ മുളപൊട്ടുന്നു. അതാണ്, ഉണ്ടെന്നു ഞാനറിയുന്ന ഈ 'ഞാന്‍' ആരാണ്?, എവിടെനിന്നുവന്നു?, ഇക്കാണുന്നവരും ഇക്കാണുന്നവയുമെല്ലാം ആരാണ്, എന്താണ്?, ഇതെല്ലാം എവിടെനിന്നുത്ഭവിച്ചു?, എല്ലാറ്റിന്റെയും അധിഷ്ഠാനം (base) എന്താണ്,? ഇവയെല്ലാം തമ്മിലുള്ള ബന്ധമെന്ത്? മുതലായ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ എല്ലാവരിലും ഒരേ ശക്തിയില്‍ മുഴങ്ങിനില്‍ക്കുന്നില്ലെന്നതു ശരിയാണെങ്കിലും, മനസ്സില്‍ ഈ ചോദ്യങ്ങള്‍ തീര്‍ത്തുമില്ലാത്തവരായും ആരും ഉണ്ടാകാനിടയില്ല. കാരണം, വിശേഷബുദ്ധി മനുഷ്യസഹജമെങ്കില്‍, അതിന്റെ ആദ്യഉല്പന്നങ്ങളായ ഈ ചോദ്യങ്ങളും മനുഷ്യസഹജമായിരിക്കണം. ചോദ്യങ്ങള്‍ മനുഷ്യസഹജമെങ്കില്‍, അവയ്ക്കുത്തരം തേടലും മനുഷ്യസഹജംതന്നെ. അല്ലാതെ, ഏതാനും 'യോഗികളുടെയും ധ്യാനിച്ചുനടക്കുന്നവരുടെ'യുംമാത്രം കാര്യമല്ലിത്. അവര്‍ ഇക്കാര്യത്തില്‍ 'അഞ്ചുതാലന്ത്' തികച്ചും ലഭിച്ചവരാണെന്നേ കരുതേണ്ടതുള്ളൂ. ചുരുക്കത്തില്‍, മനുഷ്യരിലെല്ലാവരിലും ഏറ്റക്കുറച്ചിലുകളോടെ ഈ അടിസ്ഥാനചോദ്യങ്ങള്‍ അലയടിക്കുന്നുണ്ട്. അതിനര്‍ത്ഥം, എല്ലാവരിലും ഈ ചോദ്യങ്ങള്‍ക്കുത്തരം തിരയാനുള്ള ചോദനയും ഉണ്ടെന്നാണ്, ഒരു മതത്തിലെത്തിച്ചേരാനുള്ള വ്യഗ്രത ഉണ്ടെന്നാണ്. അജ്ഞേയതയുടെ മടിത്തട്ടില്‍ പിറന്നുവീഴുന്ന ഓരോ മനുഷ്യനെയും സംബന്ധിച്ച്, അജ്ഞാതരായ സ്വന്തം മാതാപിതാക്കളെ തിരഞ്ഞു കണ്ടെത്താന്‍ ഒരനാഥനുള്ള വ്യഗ്രതപോലെയാണ്, സ്വന്തം ഉണ്മ സംബന്ധിച്ച് ഒരു ആത്യന്തികകാഴ്ചപ്പാടില്‍-മതത്തില്‍-എത്തിച്ചേരാനുള്ള വ്യഗ്രത. തന്റെ മാതാപിതാക്കളെപ്പറ്റി അറിവുള്ളവരുടെ ഗൈഡന്‍സ് - guidance - അനാഥനു സഹായകമാകുന്നതുപോലെ, ഇവിടെ ആത്യന്തികമായ ഒരു ജീവിതദര്‍ശനത്തില്‍ - മതത്തില്‍- മുമ്പേതന്നെ എത്തിച്ചേര്‍ന്നവരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മനുഷ്യനു സഹായകമാകുന്നു; അവരിലാരുടെയെങ്കിലും ഒരു മതം സ്വന്തം അവബോധത്തില്‍ സ്വാംശീകരിച്ച് ഒരുവന് ആ മതസ്ഥനാകാം.
ഇതിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, യേശുക്രിസ്തു അവതരിപ്പിച്ച ദൈവദര്‍ശനത്തെയും മനുഷ്യദര്‍ശനത്തെയും ജീവിതദര്‍ശനത്തെയും സ്വാംശീകരിച്ച്, അതിനനുസൃതമായ മൂല്യവ്യവസ്ഥയിലും സ്‌നേഹഭാവത്തിലും ജീവിക്കാന്‍ ശ്രമിച്ചുകൊണ്ട് ആര്‍ക്കും ഒരു ക്രിസ്തുമതസ്ഥനാകാനാവും എന്നുകാണാം. പ്രബോധനംകൊണ്ടും മാതൃകകൊണ്ടും മനുഷ്യരെ ഇതിനു പ്രേരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമുണ്ടെങ്കില്‍ അതു ക്രിസ്തുമതത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പറയാം. പക്ഷേ, നിലവിലുള്ള ഏതെങ്കിലുമൊരു ക്രൈസ്തവസഭ ക്രിസ്തുമതത്തെ ഇപ്രകാരം പ്രതിനിധാനം ചെയ്യുന്നുണ്ടോ? ഇല്ലെങ്കില്‍, അതിനെ നാം ക്രിസ്തുമതയായി കാണേണ്ടതുണ്ടോ?
ഉദാഹരണത്തിന്, കത്തോലിക്കാസഭ അതിന്റെ അടിസ്ഥാനവിശ്വാസപ്രമാണങ്ങളിലോ വിശ്വാസസത്യങ്ങളിലോ അവതരിപ്പിക്കുന്നത് യേശുവിന്റെ മതദര്‍ശനമല്ല; പകരം, യേശുവിനെക്കുറിച്ചും മാതാവിനെക്കുറിച്ചുംമറ്റുമുള്ള ചില സിദ്ധാന്തങ്ങള്‍ (dogmas) മാത്രമാണ്. അവയൊന്നും, മുമ്പു സൂചിപ്പിച്ച, മനുഷ്യന്റെ അടിസ്ഥാനചോദ്യങ്ങള്‍ സംബന്ധിച്ച വരുന്ന ആത്യന്തികദര്‍ശനമാകുന്നില്ല താനും. തന്മൂലം, ഈ ആദ്യഘട്ടത്തില്‍ത്തന്നെ കത്തോലിക്കാസഭ മതത്തിന്റെ ശ്രേഷ്ഠപദവിയില്‍നിന്നുനിലം പതിച്ചുകഴിഞ്ഞു. തുടര്‍ന്നുനോക്കിയാലോ? യേശു അവതരിപ്പിച്ച ജീവിതമൂല്യങ്ങളെ ജീവിതമാക്കി മാറ്റുവാന്‍ മനുഷ്യരെ പ്രേരിപ്പിക്കേണ്ടതിനുപകരം, മാതൃകയായി യേശു അവതരിപ്പിച്ച സുപ്രധാനമായ ചില ജീവിതമുഹൂര്‍ത്തങ്ങളെ പ്രതീകാത്മക അനുഷ്ഠാനങ്ങളായി അവതരിപ്പിച്ച്, മനുഷ്യജീവിതത്തില്‍നിന്നും, യേശുവിനെ പൂര്‍ണ്ണമായി വേര്‍പെടുത്തി പൂജാവിഗ്രഹമാക്കുന്നു, പൗരോഹിത്യം.
ഇവിടെ ആദ്യഘട്ടത്തില്‍ നാം കാണുന്നത്, സിദ്ധാന്തങ്ങളവതരിപ്പിച്ച് യഥാര്‍ത്ഥ മതദര്‍ശനത്തിലേക്കുള്ള വഴി നിരോധിക്കുന്നതാണ്. സിദ്ധാന്തവിശ്വാസം നിര്‍ബന്ധമാക്കി മനുഷ്യന്റെ അന്വേഷണബുദ്ധിക്കു തുടക്കത്തിലേ തടയിടുന്നു. സിദ്ധാന്തവിശ്വാസം മതവിശ്വാസവും ദൈവവിശ്വാസവുമാണെന്നു തോന്നിപ്പിച്ചും വിശ്വസിപ്പിച്ചും, മനുഷ്യന്റെ അടിസ്ഥാനചോദ്യങ്ങളെ കൃത്രിമമായി തൃപ്തിപ്പെടുത്തുകകൂടി ചെയ്യുന്നുണ്ടിവിടെ, പൗരോഹിത്യം. മനുഷ്യന്റെ അന്വേഷണബുദ്ധി ഇവിടെ മരവിക്കുകയാണ്.
പുരോഹിതകുറുക്കുവഴിയുടെ രണ്ടാംഘട്ടമാണ് ആചാരാനുഷ്ഠാനങ്ങള്‍. സ്‌നേഹത്തെ ജീവിതാനുഷ്ഠാനംതന്നെയാക്കി, പരസ്പരാനന്ദകരമായ ഒരു പുതിയലോകം കെട്ടിപ്പടുക്കുക എന്ന യേശുവിന്റെ പ്രബോധനത്തിനു കടകവിരുദ്ധമായി, പുരോഹിതനിര്‍മ്മിതങ്ങളായ ആചാരാനുഷ്ഠാനങ്ങള്‍ ജീവിതമാക്കുക, അതിലൂടെ സ്വകാര്യസ്വര്‍ഗ്ഗം പ്രാപിക്കുക എന്ന പ്രബോധനമാണ് സഭ നല്‍കുന്നത്. അങ്ങനെ, തങ്ങള്‍ക്കൊരിക്കലും എത്തിപ്പെടാന്‍ അത്യുന്നതവും ഉദാത്തവുമായ കഴിയാത്ത മതത്തിലേക്കും, ആ മതം മനുഷ്യനു വെട്ടിത്തുറക്കുന്ന സ്വര്‍ഗ്ഗീയമായ നവജീവിതക്രമത്തിലേക്കും മനുഷ്യനെ കടത്തിവിടാതിരിക്കുന്നതിലാണ് പൗരോഹിത്യത്തിന്റെ ശ്രദ്ധ. അനുഷ്ഠാനങ്ങളിലൂടെ ദൈവപ്രീതി ലഭിച്ചിരിക്കുന്നു എന്ന തോന്നലുളവാക്കി വിശ്വാസികളില്‍ ഒരു വ്യാജ ആദ്ധ്യാത്മികസംതൃപ്തി അനുഭവപ്പെടുത്തുകയാണ്, ദാഹജലമെന്ന പ്രതീതി ജനിപ്പിച്ച് മരീചിക പാനം ചെയ്യിക്കുകയാണ്, പൗരോഹിത്യം. യേശുവിന്റെ മതാധ്യാത്മികത മനുഷ്യമനസിനെ ചക്രവാളത്തോളം വിടര്‍ത്തി പരിമളം പരത്തുമ്പോള്‍, പുരോഹിതമതം ചെയ്യുന്നത്, മനുഷ്യമനസ്സുകളെ അവനവനിലേക്കു ചുരുക്കുക്കൂട്ടി കല്ലിപ്പിക്കുകയാണ്. പുരോഹിതമതങ്ങള്‍മൂലം മനുഷ്യമനസ്സുകള്‍ ഇപ്രകാരം കല്ലിച്ചുപോയതാണ്, ഈ ലോകം ഇത്രയേറെ സ്‌നേഹശൂന്യവും സംഘര്‍ഷഭരിതവും കലാപകലുഷിതവുമാകാന്‍ കാരണം എന്നാണെന്റെ വിചാരം. ഏതായാലും, സംഘടിത പുരോഹിതമതങ്ങള്‍ക്കൊന്നും മതമെന്ന ശ്രേഷ്ഠപദവിക്കുള്ള അര്‍ഹത ഇല്ലതന്നെ.
'മത'മെന്ന വാക്ക് മനുഷ്യനെ ഇന്നു ലജ്ജിപ്പിച്ചു തലതാഴ്ത്തിക്കുന്നുവെങ്കില്‍ അതിനുകാരണം, പുരോഹിതമതമാണു മതം എന്നു നാം തെറ്റിദ്ധരിച്ചിരിക്കുന്നതുകൊണ്ടാണ്. നൂറ്റാണ്ടുകളായി, ഈ വാക്കിന്റെ ഉടമ ചമഞ്ഞാണു നടക്കുന്നത് പൗരോഹിത്യമായതുകൊണ്ടാണ് ഇങ്ങനെയൊരു ധാരണ പരന്നിരിക്കുന്നത്. വാസ്തവത്തില്‍, മനുഷ്യനെ സംബന്ധിച്ച് ഏറ്റം അമൂല്യമായ ഈ വാക്ക് പൗരോഹിത്യത്തിനു വിട്ടുകൊടുക്കാന്‍ പാടില്ലാത്തതാണ്. കാരണം സ്വന്തം മനസ്സില്‍ മതത്തിനു പിറവികൊടുക്കുന്നവരുടേതാണ് ആയിരിക്കണം മതം. ബുദ്ധന്റെയും യേശുവിന്റെയും ശ്രീനാരായണഗുരുവിന്റെയും അതുപോലുള്ള മഹാഗുരുക്കന്മാരുടെയും അവരെ സ്വാംശീകരിക്കുന്നവരുടെയും കൈകളിലാണ് മതമിരിക്കുന്നത്, ഇരിക്കേണ്ടതും.
മതമെന്ന പേരില്‍ ലോകത്തിലിന്നു മുടിചൂടിനില്‍ക്കുന്ന സംഘടിതപുരോഹിതമതങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ മതമേയല്ല എന്ന തിരിച്ചറിവു മനുഷ്യനുണ്ടാകുകയെന്നത് ഇന്നിന്റെ ആവശ്യമായിരിക്കുന്നു.
Monday, May 27, 2013
നല്ല ശമരിയാക്കാരനു പിന്നീടെന്തു സംഭവിച്ചു ?
വിദൂഷകന്‍ കര്‍ട്ടനു മുന്നില്‍ പ്രത്യക്ഷപ്പെട്ട്: ഇന്നലെയായിരുന്നല്ലോ ദൈവദൂഷകനായ ആ തച്ചന്റെ മോന്‍ യേശു കുരിശിലേറ്റപ്പെട്ടത്. യറൂസലേമെന്ന ഈ വിശുദ്ധനഗരം ഇന്നെത്ര ശാന്തമായിരിക്കുന്നു. യേശുവിന്റെ ശിഷ്യന്മാരെല്ലാം ഒളിവിലാണത്രേ. ഇതാ ഹേറോദേസിന്റെ കൊട്ടാരക്കച്ചേരിയില്‍ വീണ്ടുമൊരു കുറ്റവിചാരണ നടക്കാന്‍ പോകുന്നു.
(ഹേറോദേസ് സിംഹാസനത്തില്‍. ഇടതുവശത്ത് ഒരു കുറ്റവാളിയെയും കൊണ്ടു പടയാളി. വലതുവശത്തൊരു പുരോഹിതന്‍.)
ഹേറോദേസ് - ആരാണു കുറ്റവാളി?
പടയാളി - പ്രഭോ, പുറജാതിക്കാരനായ ഒരു ശമരിയാക്കാരനാണു കുറ്റവാളി.
ഹേറോദേസ് - അയാള്‍ ചെയ്‌ത കുറ്റം?
പടയാളി - കവര്‍ച്ചയും കൊലപാതകവും ദേവാലയം അശുദ്ധമാക്കലും.
ഹേറോദേസ് - ആരെയാണു കൊന്നത്?
പടയാളി - കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ടു വഴിയില്‍ക്കിടന്ന നിസ്സഹായനായ ഒരു വ്യാപാരിയെ.
ഹേറോദേസ് - എന്ന്, എവിടെവച്ചാണണിതു സംഭവിച്ചത്?
പടയാളി - ഒരാഴ്‌ച മുമ്പ്. യറൂസലേമില്‍നിന്നു ജറീക്കോയിലേക്കുള്ള വഴിയരികിലാണു തുടക്കം. കൊല നടന്നതു ജറൂസലേം ദേവാലയത്തിനകത്തുവച്ചാണു പ്രഭോ.
ഹേറോദേസ് - ആരാണു സാക്ഷി?
പുരോഹിതന്‍ - പ്രഭോ, സംഭവം ഞാന്‍ കണ്ടില്ല. എന്നാല്‍ കൊല്ലപ്പെട്ട വ്യാപാരി അന്നേദിവസം ദേവാലയത്തിലേക്കുള്ള വഴിയരികില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടതാണ്. സാബത്തുദിവസമായതിനാലും പള്ളിയില്‍ കുര്‍ബ്ബാന മുടങ്ങാതിരിക്കാനും ഞാനത് അവഗണിച്ചു കടന്നുപോയി.
ഹേറോദേസ് - നിങ്ങള്‍ കാണുമ്പോള്‍ ആ വീണുകിടന്നവനു ജീവനുണ്ടായിരുന്നോ?
പുരോഹിതന്‍ - തീര്‍ച്ചയായും. അയാളുടെ നിലവിളി കേട്ട് എന്റെ ഹൃദയം പിടഞ്ഞതാണു, പ്രഭോ.
ഹേറോദേസ് - വേറെ സാക്ഷികളാരെങ്കിലും?
പടയാളി - ഉണ്ടു പ്രഭോ. അന്നു സിനഗോഗില്‍ കൂടിയിരുന്ന പ്രധാനപുരോഹിതനുള്‍പ്പെടെയുള്ളവര്‍ ഇയാളെ ആ വ്യാപാരിക്കൊപ്പം കണ്ടതാണ്. ദേവാലയത്തിനകത്തു കുറ്റകൃത്യം നടന്നതിനും ദൃക്‌സാക്ഷികളുണ്ട്.
ഹേറോദേസ് - (പ്രതിയോട്) ഇനി നിനക്കെന്താണു പറയാനുള്ളത്?
ശമരിയാക്കാരന്‍ - ഇല്ല പ്രഭോ, ഞാനാരെയും കൊന്നിട്ടില്ല.
ഹേറോദേസ് - പിന്നെ ?
ശമരിയാക്കാരന്‍ - വഴിയരികില്‍ കിടന്ന ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചതേയുള്ളു.
ഹേറോദേസ് - നിന്റെ ഭാഗത്തു സാക്ഷിയായി ആരെങ്കിലും ?
ശമരിയാക്കാരന്‍ - ഒരാളുണ്ടായിരുന്നു പ്രഭോ, ആ തച്ചന്റെ മകന്‍ യേശു.
ഹേറോദേസ് - ഛീ, യേശുവോ ? ഇന്നലെ കുരിശിലേറ്റപ്പെട്ടവനോ.?
ശമരിയാക്കാരന്‍ - അതെ, പ്രഭോ, അയാളാണ് ആ വീണുകിടന്ന വ്യാപാരിയെ കഴുതപ്പുറത്തു കയറ്റാന്‍ എന്നെ സഹായിച്ചത്.
ഹേറോദേസ് - പിന്നെ എന്തുണ്ടായി?
ശമരിയാക്കാരന്‍ - ഏതോ ഒരു പ്രഭുവിന്റെ ദൂതന്‍ വന്ന് ആരെയോ മരണത്തില്‍നിന്നു രക്ഷിക്കണമെന്നു പറഞ്ഞ് യേശുവിനെ വിളിച്ചുകൊണ്ടുപോയി.
ഹേറോദേസ് - എന്നിട്ടോ?
ശമരിയാക്കാരന്‍ - ഞാന്‍ മരിക്കാറായ ആ വ്യാപാരിയെ പള്ളിവക ആശുപത്രിയിലേക്കു കൊണ്ടുപോയി. സാബത്തുദിവസമാണെന്നു പറഞ്ഞ് ആദ്യമവര്‍ അകത്തു കയറ്റിയില്ല. വ്യാപാരിയുടെ സഞ്ചിയിലും എന്റെ കീശയിലുമുണ്ടായിരുന്ന താലന്തുകള്‍ മുഴുവന്‍ കൊടുത്തപ്പോള്‍ അവരയാളുടെ മുറിവുകള്‍ വച്ചുകെട്ടി. ഞാനൊരു പുറജാതിക്കാരനാണെന്നറിഞ്ഞപ്പോള്‍ അവിടെനിന്നു ഞങ്ങളെ ഇറക്കിവിടുകയും ചെയ്‌തു.
ഹേറോദേസ് - കുറ്റകൃത്യം എങ്ങനെ നടന്നെന്നു പറയൂ.
ശമരിയാക്കാരന്‍ - പരിക്കുപറ്റിയ വ്യാപാരി വേദനയും അതിലേറെ വിശപ്പുംകൊണ്ടു പുളയുകയായിരുന്നു. ഞാനയാളെയും കൊണ്ടു പള്ളിമേടയിലേക്കു നടന്നു. ഭക്ഷണം ചോദിച്ചപ്പോള്‍ പ്രധാനുപുരോഹിതന്‍ ചോദിച്ചു സാബത്തു ദിവസം ഭക്ഷിക്കുന്നതു കുറ്റകരമാണെന്നറിഞ്ഞുകൂടേ എന്ന്. സാബത്തു ലംഘിച്ച ഒരുവനെ ഇന്നലെ കഴുവിലേറ്റിയതറിഞ്ഞില്ലേ എന്ന്. അതോടെ വിശന്നുപൊരിഞ്ഞ ആ വ്യാപാരിക്കു ഭ്രാന്തുപിടിച്ചതുപോലായി. കുതറിയോടിയ അയാള്‍ യറൂസലേം പള്ളിയിലെക്കാണുപോയത്. ഞാന്‍ ഒപ്പമെത്തിയപ്പോഴേക്കും അയാള്‍ പള്ളിയില്‍ കയറി ബലിപീഠത്തില്‍ തലകൊണ്ടിടിച്ചിടിച്ചു വിവശനായി തളര്‍ന്നുവീണു. ഞാന്‍ താങ്ങി ഉയര്‍ത്തിയപ്പോഴേക്കും പടയാളികളെത്തി എനിക്കു കയ്യാമം വച്ചു.
പുരോഹിതന്‍ - പ്രഭോ, ഇതൊക്കെ സത്യമാണെന്നിരുന്നാലും ഇയാള്‍ക്കു വധശിക്ഷയില്‍ നിന്നു രക്ഷപ്പെടാനായവില്ല. രാജ്യദ്രോഹിയും ദൈവദൂഷകനുമായ ആ യേശുവിന്റെ ഒളിവില്‍ കഴിയുന്ന അനുയായികളിലൊരാളാണ് ഇവനെന്നു തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. തന്നെയുമല്ല പുറജാതിരക്കാരനായ ഇവന്‍ കയറി, ആ തച്ചന്റെ മകനെപ്പോലെ, നമ്മുടെ ദേവാലയം അശുദ്ധമാക്കുകയും ചെയ്‌തിരിക്കുന്നു.
പടയാളി: പ്രഭോ, യേശുവിനു കുടിവെള്ളം കൊടുത്ത പുറജാതിക്കാരി ഇവന്റെ സഹോദരിയാണെന്നും ഞങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിയിട്ടുണ്ട്.
പിന്നണിയില്‍ നിന്ന് : അവനെ ക്രൂശിക്കുക ... അവനെ ക്രൂശിക്കുക ...
കര്‍ട്ടന്‍ വീഴുന്നു.
വിദൂഷകന്‍ കര്‍ട്ടനുമുന്നില്‍ പ്രത്യക്ഷപ്പെട്ട് : ഇതൊരു പഴയ കഥയല്ല. പുരോഹിതന്മാരും നാടുവാഴികളും തമ്മില്‍ കൈകോര്‍ത്ത് നീതിമാന്മാരെ പീഡിപ്പിക്കുകയും ക്രൂശിക്കുകയും ചെയ്‌തുകൊണ്ടേയിരിക്കുന്നു.
പോപ്പ് ഫ്രാൻസിസും ചരിത്രവൈചിത്ര്യങ്ങളും
ജർമനിയിലുള്ള റ്റ്യൂബിങ്ങനിൽ നിന്ന് 2013 മെയ് അവസാനം The Paradox of Pope Francis എന്ന ശീർഷകത്തിൽ ഫാ. ഹാൻസ് ക്യൂംഗ് എഴുതിയ ലേഖനത്തിലെ കാതലായ സന്ദേശം ഇവിടെ സംഗ്രഹിച്ചെഴുതുകയാണ്. (സക്കറിയാസ് നെടുങ്കനാൽ)
പുതിയ പാപ്പാ ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുത്തപ്പോൾ വേദപണ്ഡിതനായ ഹാൻസ് ക്യൂംഗ് (Hans Küng) ആ പേരിന്റെ അർത്ഥവ്യാപ്തിയെപ്പറ്റി ദീർഘമായി ചിന്തിച്ചു. അതിന്റെ രത്നച്ചുരുക്കമാണ് മെയ് ഒന്നിന് സെന്റ് പീറ്റർ കതീദ്രലിനു മുമ്പിൽ അദ്ദേഹത്തെ സ്വീകരിച്ച ജനാവലി ഉയർത്തിപ്പിടിച്ച ബാനറിൽ എഴുതിയിരുന്നത്: ഫ്രാൻസിസ്, പോയി എന്റെ പള്ളിയെ നവീകരിക്കുക!
സംഭവിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എണ്‍പത്തഞ്ചുകാരനായ ബെനെടിക്റ്റ് സ്ഥാനമൊഴിയുന്നു. അപ്രതീക്ഷിതമായി ഒരു തെക്കേ അമേരിക്കക്കാരൻ ഹാൻസ് ഷൊർജ് ബർഗോളിയോ (Has Jorge Mario Bergoglio) പുതിയ പാപ്പയാകുന്നു. അദ്ദേഹമാകട്ടെ, ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുക്കുന്നു. ഒരു പേരിലെന്തിരിക്കുന്നു എന്നല്ല, എന്തുകൊണ്ട് പതിമൂന്നാം നൂറ്റാണ്ടിൽ, യേശുവിന്റെ സുവിശേഷത്തെ മുഖവിലക്കെടുത്ത് ദരിദ്രനും മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹത്തിന്റെ പാട്ടുകാരനുമായി ജീവിച്ച ഒരു സന്യാസിയുടെ പേരിൽ പുതിയ പോപ്പ് അറിയപ്പെടാനാഗ്രഹിക്കുന്നു എന്നാണ് ഹാൻസ് ക്യൂംഗിനോടൊപ്പം ലോകം മുഴുവൻ ചോദിച്ചത്. വത്തിക്കാൻ രണ്ടാം സൂനഹദോസ് വിളിച്ചുകൂട്ടി സഭയെ സമ്പൂർണമായി നവീകരിക്കാനാഗ്രഹിച്ച ജോണ്‍ പപ്പായുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ പോകുകയാണോ എന്ന പ്രത്യാശക്കാണ് ഈ പേര് തുടക്കമിട്ടത്. തന്റെ ആദ്യ വാക്കുകളിലൂടെയും വേഷവിധാനങ്ങളിലെ ലാളിത്യത്തിലൂടെയും പോപ്പ് ഫ്രാൻസിസ് ഈ പ്രത്യാശയെ പൊലിപ്പിച്ചു. അദ്ദേഹമത് തുടർന്നുകൊണ്ടുമിരിക്കുന്നു.
അധികാരത്തിന്റെ മോടികളല്ല, തനി മനുഷ്യത്വമാണ് അദ്ദേഹത്തിൽ തെളിഞ്ഞുനില്ക്കുന്നത്. ജനത്തെ ആശീർവദിക്കുന്നതിനു മുമ്പ്, അദ്ദേഹം അവരുടെ പ്രാർത്ഥനക്കായി യാചിക്കുന്നു. സാധാരണക്കാരോടും കർദിനാളന്മാരോടും ഒരുപോലെ ഹൃദ്യമായി സംസാരിക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് താൻ താമസിച്ചിരുന്ന ഹോട്ടലിലെ ബിൽ തീർക്കുന്നു. അതുവരെ തന്നെ കൊണ്ടുനടന്ന ഡ്രൈവറുടെ ശമ്പളം തീർത്ത്, നന്ദിപറഞ്ഞയക്കുന്നു. ഒരു മുസ്ലിം വനിതയുടേതുൾപ്പെടെ ജയിൽവാസികളുടെ കാലുകൾ കഴുകുന്നു. മുമ്പത്തെ ഒരു പോപ്പും ഇങ്ങനെയായിരുന്നില്ല. പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനപ്പേര് ക്രിസ്തുവിന്റെ വികാരി എന്ന് മാറ്റിയത് വി. ഫ്രാൻസിസിന്റെ കാലത്തെ ഇന്നസെന്റ് III ആണ്. ആദ്യ സഹസ്രാബ്ദത്തിൽ അപ്പോസ്തോലിക പാരമ്പര്യമുള്ള പൌരസ്ത്യസഭകളുടെ സ്വതന്ത്രാസ്തിത്വത്തെ നിരാകരിച്ച്, തങ്ങളെത്തന്നെ ലോകമെങ്ങുമുള്ള സഭകളുടെ സർവ്വാധികാരിയും നിയമദാതാവും വിധിയാളനുമായി കരുതിയവരാണ് അതുകഴിഞ്ഞുള്ള പാപ്പാമാരെല്ലാം. ഇവരിലൂടെയെല്ലാം തുടർന്നുപോന്നത് സഭയുടെ അരൂപിയെ ശിഥിലമാക്കുന്ന പ്രവണതകളാണ് - സ്വന്തക്കാരോടുള്ള പക്ഷപാതം, അധികാരോന്മാദം, ധനാർത്തി, അഴിമതി, വഞ്ചനാപരമായ പണമിടപാടുകൾ തുടങ്ങിയവ. ഇവക്കെതിരെ പ്രതികരിച്ച സന്യാസസഭകളെ inquisition, crusades തുടങ്ങി എല്ലാ മാര്ഗങ്ങളും ഉപയോഗിച്ച് ഉത്മൂലനം ചെയ്യാനാണ് സഭയിലെ അധികാരശ്രേണി ശ്രമിച്ചത്. ഇതെല്ലാം സംഭവിച്ചപ്പോഴും, സഭ രക്ഷപ്പെടണമെങ്കിൽ നവീകരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഇന്നസെന്റ് III, ഒരു കൌണ്‍സിൽ (Fourth Lateran Council) വിളിച്ചു കൂട്ടി. അദ്ദേഹംതന്നെ, നീണ്ട വിസമ്മതത്തിനു ശേഷം, സുവിശേഷം പ്രസംഗിക്കാനുള്ളയനുമതി അല്മായനായ ഫ്രാൻസിസിന് കൊടുത്തു. ഫ്രാൻസിസിന്റെയും അനുയായികളുടെയും നിയമാവലിയെ അദ്ദേഹം വാക്കാൽ മാത്രം അംഗീകരിക്കുകയും ചെയ്തു.
ഫ്രാൻസിസിന്റെ വഴി
യേശുവിന്റെ സുവിശേഷത്തെ അതിന്റെ മുഖവിലക്കെടുക്കുകവഴി ഫ്രാൻസിസ് ചെയ്തത്, പതിനൊന്നാം നൂറ്റാണ്ടുതൊട്ട് സഭ ചെയ്തിരുന്നതിനെയെല്ലാം - അതായത്, നിയമ-, രാഷ്ട്രീയ-, പൌരോഹിത്യസ്വാധീനത്തോടെയുള്ള അധികാരകേന്ദ്രീകരണം, ആദ്ധ്യാത്മീകതയുടെ ശോഷണത്തിനിടവരുത്തിയ മറ്റ് പ്രവണതകൾ - ചോദ്യം ചെയ്യുകയായിരുന്നു. ഈ ഉള്ക്കാഴ്ച്ചയെ തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നെങ്കിൽ, പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ സഭയിൽ നടമാടിയ ഉൾപ്പോരുകളും പാപ്പാമാരുടെ നാടുകടത്തലും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവീകരണവും അതുമായി ബന്ധപ്പെട്ട വഴക്കുകളും കൊലകളും ഒഴിവാക്കാമായിരുന്നു. എങ്കിൽ, ഫ്രാൻസിസിന്റെ കാലത്തുതന്നെ ഒരു പാരഡൈം ഷിഫ്റ്റ് സംഭവിക്കുകയും സഭയുടെ പരിശുദ്ധി നിലനിർത്തിക്കൊണ്ട് പൌരസ്ത്യസഭകളുമായി ഒന്നുചേർന്നുപോകാൻ റോമായ്ക്ക് എല്ലാ സാദ്ധ്യതയും കൈവരുകയും ചെയ്യുമായിരുന്നു.
ഈ ചരിത്രപശ്ചാത്തലത്തിൽ, ഫ്രാൻസിസ് അസ്സീസിയുടെ മനോഗതങ്ങൾ ഇന്നും സഭയിൽ സംഗതമാണ്. അതുതന്നെയാണ് ഫ്രാൻസിസ് എന്ന പേരിലൂടെ ഇന്നത്തെ പോപ്പ് സ്വന്തമാക്കുകയും ലോകത്തിനു പകർന്നുകൊടുക്കുകയും ചെയ്തിരിക്കുന്ന ശുഭാപ്തിവിശ്വാസം. ദാരിദ്ര്യം, ലാളിത്യം, എളിമ എന്നീ ഗുണങ്ങൾ ഉൾകൊള്ളുന്ന ഈ ആദർശം മുമ്പുള്ള ഒരു പോപ്പിനും ആകർഷകമായി തോന്നാതിരുന്നത് അവയെ സ്വാംശീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടുതന്നെയാണെന് നതിൽ ഒരു തര്ക്കവും ആവശ്യമില്ല. ഈ മൂന്ന് ആദർശങ്ങൾ സഭയെ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
ദാരിദ്ര്യം: ഇതുവരെയുള്ള പ്രവൃത്തിപഥത്തിൽ നിന്ന് വ്യത്യസ്തമായി, സമ്പത്തിന്റെ ഉപയോഗത്തിൽ മിതത്ത്വവും സുതാര്യതയും കൊണ്ടുവരിക. സഭയുടെ പരമപ്രധാനമായ ഇടപെടലുകൾ ദാരിദ്രരോടും അവശരോടുമുള്ള കടപ്പാടാൽ മുദ്രിതമാകണം. സമ്പത്ത് കൂട്ടിവയ്ക്കുക പാപമായി കാണണം. ജോലിക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണം.
എളിമ: സഹോദരബുദ്ധ്യാ നടത്തുന്ന ചർച്ചകൾ പ്രശ്നപരിഹാരത്തിന്വഴിതെളിക്കണം. മനുഷ്യത്വം, പക്ഷപാതമില്ലാത്ത സേവനം, വ്യത്യസ്ത ചിന്താരീതികളോടും പുതിയ ആദ്ധ്യാത്മിക ഉണർവുകളോടുമുള്ള സഹിഷ്ണുത മാത്രമല്ല,അവയുടെ പ്രോത്സാഹനവും ഇതിൽപ്പെടും.
ലാളിത്യം: വിശ്വാസ-, ധാര്മ്മിക-, നിയമതലങ്ങളിലുള്ള കടുംപിടുത്തത്തിന്റെ സ്ഥാനത്ത് സദ്വാർത്തയുടെയും സന്തോഷത്തിന്റെയും അരൂപിയായിരിക്കണം നേതൃത്വത്തെ നയിക്കുന്ന ശക്തികൾ. ദൈവജ്ഞാനികളുടെ താത്ത്വികവിചാരങ്ങൾക്കും മുകളിൽനിന്ന് അടിച്ചേല്പ്പിക്കുന്ന അദ്ധ്യയനത്തിനും പകരം സുവിശേഷസന്ദേശങ്ങൾ ശ്രദ്ധിച്ചിരുന്നു പഠിക്കുന്ന ഒരു സമൂഹമായിരിക്കണം മുൻപന്തിയിൽ നിന്ന് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. സഭ പഠിപ്പിക്കുക മാത്രമല്ല, നിരന്തരം പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഇങ്ങനെയൊരു പാരഡൈം ഷിഫ്റ്റ് സാദ്ധ്യമാകണമെങ്കിൽ ഒരഞ്ചുകൊല്ലമെങ്കിലും വേണ്ടിവരും. 1958മുതൽ 1963വരെ പാപ്പായായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ അങ്ങനെയൊന്നാണ് പ്ലാൻ ചെയ്തത്. ഒരു പോളണ്ടുകാരനും ഒരു ജർമൻകാരനും കൂടി ആ വലിയ സംരംഭത്തെ തകർത്തുകളഞ്ഞതുപോലെ ഇനി സംഭവിക്കാതിരിക്കട്ടെ. തീർച്ചയായും മദ്ധ്യനൂറ്റാണ്ടുകൾ മുതൽ ദുഷിച്ച ശക്തികളുടെ ഒരു കോട്ടയായി വളർന്നിട്ടുള്ള റോമൻ ക്യൂറിയ പുതിയ പോപ്പിനെ നിർവീര്യനാക്കാനുള്ള എല്ലാ കളികളും നടത്തും. ഒരിക്കൽ സംഭവിച്ചതുപോലെ, ഒരു പോപ്പിനെ കഥാവശേഷനാക്കാൻ പോലും മടിക്കാത്ത ഒരു ശക്തിദുർഗ്ഗമാണത്.
ക്യൂരിയായുടെ പ്രതിരോധങ്ങൾക്കെതിരെ ജാഗ്രത
എല്ലാത്തിൽ നിന്നും സ്വതന്ത്രനായി, യേശുവിനെപ്പോലെ ദാരിദ്ര്യത്തെ ആശ്ലേഷിക്കാൻ കൊതിച്ച ഫ്രാൻസിസ് അസ്സീസിയെയും ക്യൂരിയായുടെ ശക്തമായ എതിർപ്പ് ബലഹീനനാക്കാൻ ശ്രമിച്ചിരുന്നു. അധികാരശ്രേണിയുടെ അതിരുകടന്ന ഇടപെടലുകളെ തരണം ചെയ്യാൻവേണ്ടി പോപ്പിനും സഭാമാതാവിനും ഹീനമായി വഴങ്ങേണ്ടിവന്ന ഒരവസ്ഥയായിരുന്നു
അദ്ദേഹത്തിന്റേത്. കൊച്ചു സഹോദരന്മാർ എന്ന് സ്വയം വിളിച്ചിരുന്ന ഫ്രൻസിസ്കൻ സന്യാസികളെ അല്മായരില്നിന്നു വേർതിരിച്ച് ക്ലെർജിയുടെ ഭാഗമാക്കിത്തീർക്കാനും റോമായോട് ബന്ധിക്കാനുമുള്ള ശ്രമമായാണ് അവർക്കിടയിലും പുരോഹിതരെ വാഴിച്ചതും ഏവരും തല മുണ്ഡനം ചെയ്യണമെന്ന ആചാരം അടിച്ചേൽപ്പിച്ചതും. തനതായ വഴിയിലൂടെ യേശുവിനെ അനുഗമിക്കാൻ കൊതിച്ച ആ സന്യാസ സമൂഹത്തെയും നിലവിലുണ്ടായിരുന്ന മറ്റേത് സന്യാസികളെയും പൊലെയാക്കിത്തീർത്ത ഇത്തരം ഇടപെടലുകൾ ഫ്രാൻസിസിന്റെ അവസാന നാളുകളെ ദുഃഖപൂരിതമാക്കി.അധികാരത്തിന്റെ മോടികളല്ല, തനി മനുഷ്യത്വമാണ് അദ്ദേഹത്തിൽ തെളിഞ്ഞുനില്ക്കുന്നത്. ജനത്തെ ആശീർവദിക്കുന്നതിനു മുമ്പ്, അദ്ദേഹം അവരുടെ പ്രാർത്ഥനക്കായി യാചിക്കുന്നു. സാധാരണക്കാരോടും കർദിനാളന്മാരോടും ഒരുപോലെ ഹൃദ്യമായി സംസാരിക്കുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് താൻ താമസിച്ചിരുന്ന ഹോട്ടലിലെ ബിൽ തീർക്കുന്നു. അതുവരെ തന്നെ കൊണ്ടുനടന്ന ഡ്രൈവറുടെ ശമ്പളം തീർത്ത്, നന്ദിപറഞ്ഞയക്കുന്നു. ഒരു മുസ്ലിം വനിതയുടേതുൾപ്പെടെ ജയിൽവാസികളുടെ കാലുകൾ കഴുകുന്നു. മുമ്പത്തെ ഒരു പോപ്പും ഇങ്ങനെയായിരുന്നില്ല. പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനപ്പേര് ക്രിസ്തുവിന്റെ വികാരി എന്ന് മാറ്റിയത് വി. ഫ്രാൻസിസിന്റെ കാലത്തെ ഇന്നസെന്റ് III ആണ്. ആദ്യ സഹസ്രാബ്ദത്തിൽ അപ്പോസ്തോലിക പാരമ്പര്യമുള്ള പൌരസ്ത്യസഭകളുടെ സ്വതന്ത്രാസ്തിത്വത്തെ നിരാകരിച്ച്, തങ്ങളെത്തന്നെ ലോകമെങ്ങുമുള്ള സഭകളുടെ സർവ്വാധികാരിയും നിയമദാതാവും വിധിയാളനുമായി കരുതിയവരാണ് അതുകഴിഞ്ഞുള്ള പാപ്പാമാരെല്ലാം. ഇവരിലൂടെയെല്ലാം തുടർന്നുപോന്നത് സഭയുടെ അരൂപിയെ ശിഥിലമാക്കുന്ന പ്രവണതകളാണ് - സ്വന്തക്കാരോടുള്ള പക്ഷപാതം, അധികാരോന്മാദം, ധനാർത്തി, അഴിമതി, വഞ്ചനാപരമായ പണമിടപാടുകൾ തുടങ്ങിയവ. ഇവക്കെതിരെ പ്രതികരിച്ച സന്യാസസഭകളെ inquisition, crusades തുടങ്ങി എല്ലാ മാര്ഗങ്ങളും ഉപയോഗിച്ച് ഉത്മൂലനം ചെയ്യാനാണ് സഭയിലെ അധികാരശ്രേണി ശ്രമിച്ചത്. ഇതെല്ലാം സംഭവിച്ചപ്പോഴും, സഭ രക്ഷപ്പെടണമെങ്കിൽ നവീകരണം ആവശ്യമാണെന്ന് മനസ്സിലാക്കിയ ഇന്നസെന്റ് III, ഒരു കൌണ്‍സിൽ (Fourth Lateran Council) വിളിച്ചു കൂട്ടി. അദ്ദേഹംതന്നെ, നീണ്ട വിസമ്മതത്തിനു ശേഷം, സുവിശേഷം പ്രസംഗിക്കാനുള്ളയനുമതി അല്മായനായ ഫ്രാൻസിസിന് കൊടുത്തു. ഫ്രാൻസിസിന്റെയും അനുയായികളുടെയും നിയമാവലിയെ അദ്ദേഹം വാക്കാൽ മാത്രം അംഗീകരിക്കുകയും ചെയ്തു.
ഫ്രാൻസിസിന്റെ വഴി
യേശുവിന്റെ സുവിശേഷത്തെ അതിന്റെ മുഖവിലക്കെടുക്കുകവഴി ഫ്രാൻസിസ് ചെയ്തത്, പതിനൊന്നാം നൂറ്റാണ്ടുതൊട്ട് സഭ ചെയ്തിരുന്നതിനെയെല്ലാം - അതായത്, നിയമ-, രാഷ്ട്രീയ-, പൌരോഹിത്യസ്വാധീനത്തോടെയുള്ള അധികാരകേന്ദ്രീകരണം, ആദ്ധ്യാത്മീകതയുടെ ശോഷണത്തിനിടവരുത്തിയ മറ്റ് പ്രവണതകൾ - ചോദ്യം ചെയ്യുകയായിരുന്നു. ഈ ഉള്ക്കാഴ്ച്ചയെ തിരിച്ചറിയാനുള്ള വിവേകമുണ്ടായിരുന്നെങ്കിൽ, പതിന്നാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ സഭയിൽ നടമാടിയ ഉൾപ്പോരുകളും പാപ്പാമാരുടെ നാടുകടത്തലും പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് നവീകരണവും അതുമായി ബന്ധപ്പെട്ട വഴക്കുകളും കൊലകളും ഒഴിവാക്കാമായിരുന്നു. എങ്കിൽ, ഫ്രാൻസിസിന്റെ കാലത്തുതന്നെ ഒരു പാരഡൈം ഷിഫ്റ്റ് സംഭവിക്കുകയും സഭയുടെ പരിശുദ്ധി നിലനിർത്തിക്കൊണ്ട് പൌരസ്ത്യസഭകളുമായി ഒന്നുചേർന്നുപോകാൻ റോമായ്ക്ക് എല്ലാ സാദ്ധ്യതയും കൈവരുകയും ചെയ്യുമായിരുന്നു.
ഈ ചരിത്രപശ്ചാത്തലത്തിൽ, ഫ്രാൻസിസ് അസ്സീസിയുടെ മനോഗതങ്ങൾ ഇന്നും സഭയിൽ സംഗതമാണ്. അതുതന്നെയാണ് ഫ്രാൻസിസ് എന്ന പേരിലൂടെ ഇന്നത്തെ പോപ്പ് സ്വന്തമാക്കുകയും ലോകത്തിനു പകർന്നുകൊടുക്കുകയും ചെയ്തിരിക്കുന്ന ശുഭാപ്തിവിശ്വാസം. ദാരിദ്ര്യം, ലാളിത്യം, എളിമ എന്നീ ഗുണങ്ങൾ ഉൾകൊള്ളുന്ന ഈ ആദർശം മുമ്പുള്ള ഒരു പോപ്പിനും ആകർഷകമായി തോന്നാതിരുന്നത് അവയെ സ്വാംശീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടുതന്നെയാണെന്
ദാരിദ്ര്യം: ഇതുവരെയുള്ള പ്രവൃത്തിപഥത്തിൽ നിന്ന് വ്യത്യസ്തമായി, സമ്പത്തിന്റെ ഉപയോഗത്തിൽ മിതത്ത്വവും സുതാര്യതയും കൊണ്ടുവരിക. സഭയുടെ പരമപ്രധാനമായ ഇടപെടലുകൾ ദാരിദ്രരോടും അവശരോടുമുള്ള കടപ്പാടാൽ മുദ്രിതമാകണം. സമ്പത്ത് കൂട്ടിവയ്ക്കുക പാപമായി കാണണം. ജോലിക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണം.
എളിമ: സഹോദരബുദ്ധ്യാ നടത്തുന്ന ചർച്ചകൾ പ്രശ്നപരിഹാരത്തിന്വഴിതെളിക്കണം. മനുഷ്യത്വം, പക്ഷപാതമില്ലാത്ത സേവനം, വ്യത്യസ്ത ചിന്താരീതികളോടും പുതിയ ആദ്ധ്യാത്മിക ഉണർവുകളോടുമുള്ള സഹിഷ്ണുത മാത്രമല്ല,അവയുടെ പ്രോത്സാഹനവും ഇതിൽപ്പെടും.
ലാളിത്യം: വിശ്വാസ-, ധാര്മ്മിക-, നിയമതലങ്ങളിലുള്ള കടുംപിടുത്തത്തിന്റെ സ്ഥാനത്ത് സദ്വാർത്തയുടെയും സന്തോഷത്തിന്റെയും അരൂപിയായിരിക്കണം നേതൃത്വത്തെ നയിക്കുന്ന ശക്തികൾ. ദൈവജ്ഞാനികളുടെ താത്ത്വികവിചാരങ്ങൾക്കും മുകളിൽനിന്ന് അടിച്ചേല്പ്പിക്കുന്ന അദ്ധ്യയനത്തിനും പകരം സുവിശേഷസന്ദേശങ്ങൾ ശ്രദ്ധിച്ചിരുന്നു പഠിക്കുന്ന ഒരു സമൂഹമായിരിക്കണം മുൻപന്തിയിൽ നിന്ന് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. സഭ പഠിപ്പിക്കുക മാത്രമല്ല, നിരന്തരം പഠിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
ഇങ്ങനെയൊരു പാരഡൈം ഷിഫ്റ്റ് സാദ്ധ്യമാകണമെങ്കിൽ ഒരഞ്ചുകൊല്ലമെങ്കിലും വേണ്ടിവരും. 1958മുതൽ 1963വരെ പാപ്പായായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ അങ്ങനെയൊന്നാണ് പ്ലാൻ ചെയ്തത്. ഒരു പോളണ്ടുകാരനും ഒരു ജർമൻകാരനും കൂടി ആ വലിയ സംരംഭത്തെ തകർത്തുകളഞ്ഞതുപോലെ ഇനി സംഭവിക്കാതിരിക്കട്ടെ. തീർച്ചയായും മദ്ധ്യനൂറ്റാണ്ടുകൾ മുതൽ ദുഷിച്ച ശക്തികളുടെ ഒരു കോട്ടയായി വളർന്നിട്ടുള്ള റോമൻ ക്യൂറിയ പുതിയ പോപ്പിനെ നിർവീര്യനാക്കാനുള്ള എല്ലാ കളികളും നടത്തും. ഒരിക്കൽ സംഭവിച്ചതുപോലെ, ഒരു പോപ്പിനെ കഥാവശേഷനാക്കാൻ പോലും മടിക്കാത്ത ഒരു ശക്തിദുർഗ്ഗമാണത്.
ക്യൂരിയായുടെ പ്രതിരോധങ്ങൾക്കെതിരെ ജാഗ്രത
എല്ലാത്തിൽ നിന്നും സ്വതന്ത്രനായി, യേശുവിനെപ്പോലെ ദാരിദ്ര്യത്തെ ആശ്ലേഷിക്കാൻ കൊതിച്ച ഫ്രാൻസിസ് അസ്സീസിയെയും ക്യൂരിയായുടെ ശക്തമായ എതിർപ്പ് ബലഹീനനാക്കാൻ ശ്രമിച്ചിരുന്നു. അധികാരശ്രേണിയുടെ അതിരുകടന്ന ഇടപെടലുകളെ തരണം ചെയ്യാൻവേണ്ടി പോപ്പിനും സഭാമാതാവിനും ഹീനമായി വഴങ്ങേണ്ടിവന്ന ഒരവസ്ഥയായിരുന്നു
തന്റെ നാല്പത്തിനാലാമത്തെ വയസിൽ മരിക്കുമ്പോൾ (ഒക്റ്റോബർ 3, 1226), ഫ്രാൻസിസ് യേശുവിനോട് ഏറ്റവും സദൃശനും ആരംഭത്തിലെന്നപോലെ സർവപരിത്യാഗിയുമായിരുന്നു. വത്തിക്കാന്റെ അധികാരവും സമ്പത്തും വര്ദ്ധിപ്പിക്കാൻ തന്റെ മുൻഗാമികളെക്കാളൊക്കെ കൂടുതൽ യത്നിച്ച പോപ്പ് ഇന്നസെന്റിന്റെ നഗ്നശരീരം, അമ്പത്താറാം വയസിൽ ഏവരാലും ത്യജിക്കപപെട്ട്, പെറൂജിയായിലെ കതീദ്രലിൽ കണ്ടെത്തുകയായിരുന്നു (ജൂലൈ 16, 1216). അദ്ദേഹത്തിൻറെ പിൻഗാമി, 'മെഗലൊമാനിയാക്' ബോനിഫസ് VIII, അറസ്റ്റ് ചെയ്യപ്പെട്ടതോടെ, പേയ്പ്പസിയുടെ എഴുപതു വർഷത്തെ നാടുകടത്തൽ ആരംഭിക്കുന്നു. രണ്ടും മൂന്നും പാപ്പാമാർ ഒരേസമയം അധികാരക്കസേരക്ക് വഴക്കുപിടിക്കുന്ന വിചിത്രചരിത്രം അതിനുശേഷമാണ്.
ഫ്രാൻസിസിന്റെ മരണശേഷം രണ്ട് ദശാബ്ദങ്ങൾ കൊണ്ട് അദ്ദേഹത്തിൻറെ സന്യാസസമൂഹത്തെ വത്തിക്കാൻ-രാഷ്ട്രീയത്തിന്റെ വരുതിക്കുള്ളിലാക്കുകയും inquisition ന്റെ ഉപകരണമാക്കുക പോലും ചെയ്തു. ഇന്നാകട്ടെ, സഭയിലെ അഴിമതിരാഷ്ട്രീയവും അധികാരപ്രമത്തതയും അന്നത്തേതിലും ശക്തമാണ്. പോപ്പ് ഫ്രാൻസിസിന് എവിടെവരെ പോകാനാകുമെന്നത് കണ്ടറിയണം. നവീകരണ യത്നങ്ങളുമായി മുന്നോട്ടു നീങ്ങനാവാത്ത ഒരവസ്ഥ വന്നുചേർന്നാൽ, അദ്ദേഹത്തിൻറെ ഉദ്യമങ്ങളെ പിന്തുണയ്ക്കുന്ന, ലോകമെങ്ങുമുള്ള ശക്തമായ അല്മായസമൂഹങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിനു തുണയാകാൻ പോകുന്നത്. പണ്ടത്തെ അനുസരണയൊന്നും അല്മായരിൽ നിന്ന് സഭാകേന്ദ്ത്തിന് ഇന്ന് പ്രതീക്ഷിക്കാനാവില്ല എന്നത് ഇത്തരുണത്തിൽ ശുഭോദർക്കമാണ്. [അതിൽ ഭാരതമക്കളായ നമുക്കും നിസ്സാരമല്ലാത്ത ഒരു പങ്കുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.] വത്തിക്കാന്റെ തത്ത്വശാസ്ത്രമനുസരിച്ച്, ദൈവത്തെ അനുസരിക്കുക എന്നാൽ സഭയെ അനുസരിക്കുകയാണ്. സഭയെ അനുസരിക്കുക എന്നാൽ പോപ്പിനെ അനുസരിക്കുകയും. ഈ അനുസരണ ഏതു മാർഗമുപയോഗിച്ചും സാദ്ധ്യമാക്കാനവർ ഒരുക്കവുമാണ്. എന്നാൽ യേശുവിന്റേതായ മറ്റൊരു കാഴ്ചപ്പാട് അതിലും ശക്തമാണ് എന്ന് നാം മറക്കരുത്: മറ്റു മനുഷ്യരെ എന്നതിനേക്കാൾ ദൈവത്തെയാണ് നിങ്ങൾ അനുസരിക്കേണ്ടത്. പോപ്പ് ഫ്രാൻസിസ് തുടക്കംകുറിക്കുന്ന നവീകരണപ്രക്രിയിൽ താഴത്തെ തലങ്ങളിൽ നിന്നുള്ള ഉത്തേജനം അദ്ദേഹത്തിൻറെ കരങ്ങൾക്ക് ശക്തി പകരട്ടെ. അതുണ്ടാകുന്നില്ലെങ്കിൽ, ദൈവത്തിന്റെ ഈ ലോകത്തോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത ഒരു സെക്റ്റായി ക. സഭ തരംതാഴ്ന്നുപോകും.
Subscribe to:
Posts (Atom)