സത്യജ്വാലയുടെ എഡിറ്റോറിയൽ -- 2013 മെയ്
ഇപ്രാവശ്യത്തെ സത്യജ്വാലയുടെ എഡിറ്റോറിയൽ സുന്ദരമായും
യുക്തിസഹമായും തെളിഞ്ഞു വരുന്ന ഒരാശയത്തെ ഉൾക്കൊള്ളുന്നു. ലളിതസുന്ദരമായ ഭാഷ. ജോർജിന്റെ
ഭാഷയും അതിലുപരി ഏതു ലേഖനത്തിലും അടിസ്ഥാനമായിക്കാണുന്ന നേരായ
യുക്തിയുമാണ് ഞാനെപ്പോഴും വിലമതിക്കുന്നത്. മതമെന്തെന്ന് നമുക്കറിയാം എന്നാണു
നമ്മുടെ ധാരണ. എന്നാൽ ആ ധാരണ അത്ര പൂർണമായിരുന്നില്ലെന്ന് ഈ മുഖക്കുറി വായിച്ചു
കഴിയുമ്പോൾ തോന്നാനിടയുണ്ട്. ഒരു നല്ല ചർച്ചക്കുള്ള വക ഇതിലുണ്ടെന്നാണ് എനിക്ക്
തോന്നുന്നത്. കഴിഞ്ഞ തവണത്തെ എഡിറ്റോറിയലും (സഭ സമുദായമോ?)
ഇന്നത്തെ സാഹചര്യത്തിൽ അതിപ്രധാനമായ ഒരു
വിഷയമായിരുന്നു കൈകാര്യം ചെയ്തത്. സാങ്കേതിക തടസങ്ങൾ മൂലം അത് പോസ്റ്റ് ചെയ്യാൻ
താമസിച്ചതിനാൽ, ഒരു നല്ല ചർച്ചക്കുള്ള സമയം
ഇല്ലാതെപോയി.
ജോര്‍ജ്ജിന്‍റെ മുഖക്കുറിപ്പുകള്‍ സത്യജ്വാലയുടെ തിലകക്കുറികളും കൂടിയാണ്. മനോഹരമായ ഭാഷയില്‍ യുക്തിസഹമായി അവതരിപ്പിക്കുന്ന ചിന്തകളെ പിന്തുടര്‍ന്നാലെ നാം എത്രമാത്രം സത്യത്തില്‍ നിന്ന് അകലെയാണെന്നു ചിന്തിക്കാനൊക്കൂ.
ReplyDeleteഎല്ലാവരും ഏതെങ്കിലും ഒരു മതത്തിലേക്ക് ജനിക്കാന്‍ വിധിക്കപ്പെട്ട ഒരു രാഷ്ട്രമാണ് ഭാരതം. തിരിച്ചറിവാകുമ്പോഴേക്കും ഒരായിരം മതങ്ങള്ക്കൂടി അവനില്‍ വിതക്കപ്പെട്ടിരിക്കും. അത് തെറ്റാണ് ഇത് തെറ്റാണ് എന്ന് പറഞ്ഞു തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന മതഭ്രാന്തന്മാരോടാണ് ശ്രി നാരായണ ഗുരു 'നന്നാകാന്‍' നോക്കെന്നു പറഞ്ഞത്.
കത്തോലിക്കാ സഭയും മതവും എന്ത് വിശ്വസിക്കുന്നൂ ചെയ്യുന്നൂവെന്നൊക്കെയുള്ള തര്‍ക്കങ്ങള്‍ മാറ്റിവെച്ചിട്ട് നാം എന്ത് നേടിയെന്നു സ്വയം ചോദിക്കുമ്പോള്‍ അറിയുന്ന ഒരു കാര്യമുണ്ട് - ഫലം മോശമായിരിക്കുന്നുവെന്നതാണത്. ഫലം മോശമെങ്കില്‍ ഒരു പ്രതിവിധിയെ ഉള്ളൂവെന്നാണ് യേശു പറഞ്ഞത്, വൃക്ഷം ചുവടെ വെട്ടി തീയിടുക. അതാണ് കത്തോലിക്കാ സഭയില്‍ സംഭവിക്കാന്‍ പോവുന്നതും.
This comment has been removed by the author.
ReplyDelete"ഫലമേകാത്തരുക്കളെ ചുവടെ മുറിക്കുന്നീശൻ എരിതീയാം വാളുമായ് ആഗാമനമെന്നോ?"എന്ന് പാടാനാണ് രോഷനെപ്പോലെനിക്കും മോഹം...രണ്ടായിരത്തിലേറെ സഭകൾ , രണ്ടായിരത്തിലേറെ വർഷങ്ങളായി "ശത്രുവിനെ സ്നേഹിക്കാൻ" പഠിപ്പിച്ച ക്രിസ്തുവിന്റെ മണവാട്ടിമാരായിരുന്നിട്ടും , നാളിതുവരെ ഒറ്റ ക്രിസ്തിയാനിയെ ആ മനസിന്റെ വാസനയിലേക്ക് ഉയർത്താൻ ഇവറ്റകൾക്കു കഴിഞ്ഞില്ലായെങ്കിൽ ഈ so called സഭകളെല്ലാം വെറും ചവറുകൾതന്നെ ! അവരുടെ മതങ്ങളും (അഭിപ്രായങ്ങൾ) വെറും ചവറുകൾതന്നെ ! മശിഹായുടെ സ്നേഹമാകുന്ന സഭ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു ...
ReplyDeletejpg ആയി convert ചെയ്തപ്പോള്‍ ഈ ലേഖനത്തില്‍ കുറെ ഇംഗ്ലീഷ് വാക്കുകള്‍ വിട്ടുപോയിട്ടുണ്ട്. അവ താഴെ കൊടുക്കുന്നു:
ReplyDelete1st para line 5 ഉണ്മ (being)
1st para line 12 ജീവിതത്തിന്റെ ആത്യന്തികത (The ultimate dimension of life)
1st para line 18 ഇം്ഗ്ലീഷിലെ 'Religion'
1st para line 19 ബന്ധം (relationship)
'My son spent his whole life trying to prove to himself that he could do all the things that he could not do.'
ReplyDeleteതന്റെ മകനെപ്പറ്റി ചെ ഗുവേരയുടെ അമ്മ പറഞ്ഞതാണിത്. രണ്ടായിരം കൊല്ലമായി കത്തോലിക്കാസഭ ചെയ്യുന്നതെന്താണ്? ഭൗതികാധികാരവുമായി കൈ കോർത്തതോടേ, അവൾക്ക് ചെയ്യാൻ സാദ്ധ്യമാല്ലാതായിത്തീർന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്ന നുണ പറഞ്ഞുകൊണ്ടിരിക്കുകയാണവൾ. ഇന്നത്തെ സഭക്ക് ചെയ്യാൻ സാധിക്കാത്തവയിൽ പെടുന്നു, മനുഷ്യരെ ദൈവത്തിലേയ്ക്കു നയിക്കുക, അന്യോന്യം സ്നേഹിക്കാൻ പഠിപ്പിക്കുക, പ്രാർഥിക്കാൻ പഠിപ്പിക്കുക, ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള വഴി കാണിക്കുക എന്നൊക്കെയുള്ള പ്രാഥമികാവശ്യങ്ങൾ. കാരണം, കൊൻസ്റ്റന്ടൈന്റെ കാലംതൊട്ട് സഭയുടെ സ്വന്തം ലക്ഷ്യങ്ങൾ ഇവയൊന്നുമല്ലാതായിത്തീർന്നിരിക്കുന്നു.