(പിരിമുറുക്കം കുറയ്ക്കാന്‍ എല്ലാവരും മത്സരത്തില്‍
പങ്കെടുക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്ന ആള്‍ക്ക് സമ്പൂര്‍ണ്ണ
ദണ്ഡവിമോചനം ലഭിക്കുന്നതാണ്).
ചോദ്യം 1: യേശുവിനെപ്പോലെ സത്യത്തിനു വേണ്ടി ജീവിക്കുന്ന ഒരാള്‍ക്ക് കേരളത്തില്‍ ഏറ്റവും
കൂടുതല്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ആരാണ് ആദ്യം മുന്നോട്ടു വരിക?
(അ) പോലീസ് (ആ) സര്‍ക്കാര്‍ (ഇ) രൂപത (ഈ) ബിവറേജസ്
കോര്‍പ്പറേഷന്‍
ചോദ്യം 2: ഒരാള്‍ കത്തോലിക്കാ സഭ വിട്ടു പോയാല്‍ എന്ത് സംഭവിക്കും?
(അ)
അയാളെ പിന്തിരിപ്പിക്കാന്‍ വികാരിയച്ചന്‍ ശ്രമിക്കും (ആ) അയാള്‍ പള്ളിക്ക് കൊടുത്ത
മുഴുവന്‍ പണവും തിരിച്ചു കൊടുക്കും (ഇ) പകരം ഒരാളെ ക്രിസ്ത്യാനിയാക്കും (ഈ) പോയവന്‍
പോട്ടെ നമുക്കെന്തായെന്ന് ബന്ധപ്പെട്ടവര്‍ കരുതും
ചോദ്യം 3: ഒരു സത്യ ക്രിസ്ത്യാനി അവിഹിത മാര്‍ഗ്ഗത്തില്‍
കൂടി വലിയ ധനവാനായെന്നു കരുതുക. ഇടവക വികാരി എന്ത് ചെയ്യും?
(അ)
അയാളെക്കൊണ്ട് പരസ്യമായി മാപ്പ് പറയിക്കും (ആ) അയാളെ നേരില്‍ കണ്ട് ഇത്
ശരിയല്ലെന്ന് ബോദ്ധ്യപ്പെടുത്തി തിരുത്താന്‍ ശ്രമിക്കും (ഇ) മറ്റുള്ളവര്‍ അയാളെപ്പോലെയാകാതെ
നോക്കും (ഈ) അയാളുടെ കൈയ്യില്‍ നിന്നും കിട്ടാവുന്നത്ര പണം പിരിവു മേടിക്കും
ചോദ്യം 4: മോനിക്കാ തോമസ് മെത്രാനെ പ്രതിയാക്കി വിശ്വാസവഞ്ചന
കേസ് ഫയല്‍ ചെയ്തതുകൊണ്ട് എന്ത് നേടി? (ഏറ്റവും ഉചിതമായ ഉത്തരം ശരിയായി
പരിഗണിക്കും)
(അ)
മക്കളില്ലാത്ത എല്ലാ ദമ്പതിമാരുടെയും സ്വത്തുക്കള്‍ സഭയുടെ പേരില്‍
കൈവശപ്പെടുത്താനുള്ള ഒരു വിപുലമായ പദ്ധതി മുളയിലെ നുള്ളിക്കളഞ്ഞു (ആ) മെത്രാനോടുള്ള
വൈരാഗ്യം ഒളിയമ്പെയ്തു തീര്‍ക്കാന്‍ രൂപതയിലെ അച്ചന്മാര്‍ക്ക് സാധിച്ചു. (ഇ) അത്മായരുടെ
സഭാനവോഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ മുന്നോട്ടു പോകാനായി (ഈ) മെത്രാനായാലും
ചെയ്യുന്നത് നല്ലതായിരിക്കണമെന്നു നിര്‍ബന്ധമില്ലെന്ന് എല്ലാവര്ക്കും മനസ്സിലായി
ചോദ്യം 5: ഓടിനടന്നു മയക്കുവെടി വെയ്ക്കുന്നവര്‍
അറിയപ്പെടുന്നത്?
(അ)
അനസ്തെറ്റിസ്റ്റ് (ആ) മൃഗ ഡോക്ടര്‍ (ഇ) ധ്യാനഗുരു (ഈ) പൊലീസ്
ചോദ്യം 6: വചന പ്രഘോഷണങ്ങളില്‍ ഒഴിവാക്കാനാവാത്തത്
എന്ത്?
(അ)
പ്രാര്‍ഥനാ പുസ്തകം (ആ) മൈക്ക്സെറ്റ് (ഇ) കുര്‍ബാന (ഈ) പിരിവ്
ചോദ്യം 7: ഒരു മെത്രാനാകുവാന്‍ വേണ്ട ഗുണം?
(അ)
ബൈബിള്‍ പരിജ്ഞാനം (ആ) മാതൃകാപരമായ ലളിതജീവിതം നയിച്ച് പരിചയം (ഇ) ആരോഗ്യവും കഴിവും
(ഈ) നിര്‍മ്മാണ/സാമ്പത്തിക/നേതൃത്വ കാര്യങ്ങളില്‍ നൈപുണ്യം
ചോദ്യം 8: കത്തോലിക്കാ
സഭയെന്നു കേട്ടാല്‍ ഒരു സാധാരണക്കാരന്‍റെ മനസ്സിലേക്ക് അവസാനം വരുന്ന ചിന്ത
എന്തായിരിക്കും?
(അ)
പള്ളികള്‍ (ആ) ആശുപത്രികള്‍ (ഇ) യേശുക്രിസ്തു (ഈ) മെഡിക്കല്‍/എഞ്ചിനീയറിംഗ്
കോളേജുകള്‍
ചോദ്യം 9: മലയാള സാഹിത്യത്തിലേക്ക് വന്ന ഏറ്റവും
പുതിയ ചൊല്ല്?
(അ)
കാക്ക കുളിച്ചാല്‍ കൊക്കാകുമോ? (ആ) ഒത്തിരി പോന്ന പള്ളിക്ക് ഇത്തിരി പോന്ന പാതിരി
മതി (ഇ) ഭണ്ടാരത്തിലിട്ടത് പണ്ടാരം കൊണ്ടുപോയി (ഈ)
പറപ്പിക്കാനാളുണ്ട് പൊറുപ്പിക്കാന്‍ ആളില്ല.
ചോദ്യം 10: “എന്‍റെ
കര്‍ത്താവേ, എന്‍റെ ദൈവമേ!”. സന്ദര്‍ഭം വിശദമാക്കുക?
(അ) നല്ലവനെന്ന്
കരുതിയ ഒരച്ചന്‍ നടത്തുന്ന ആതുരാലയത്തില്‍ ഏഴര കോടി രൂപയുടെ വെട്ടിപ്പ്
നടന്നെന്നറിഞ്ഞപ്പോള്‍ മെത്രാന്‍ ആത്മഗതം പറഞ്ഞത് (ആ) ചതിവു പറ്റിയെന്നറിഞ്ഞപ്പോള്‍
മോനിക്കാ നെഞ്ചത്തിടിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കി കരഞ്ഞു പറഞ്ഞത് (ഇ) ആവേ മരിയാ
തട്ടിപ്പ് കേസ് അറിഞ്ഞപ്പോള്‍ മാര്‍പ്പാപ്പാ പറഞ്ഞത് (ഈ) പണിയാന്‍ പോകുന്ന പുതിയ പള്ളിയുടെ
പ്ലാന്‍ കാണുമ്പോള്‍ പഞ്ചായത്ത് പ്രസിഡണ്ട് പറയാന്‍ ഇടയുള്ളത്.
ചോദ്യം 11: കേരളത്തിലുള്ള ഒരു മെത്രാനെ
ബഹിരാകാശത്ത് പോകാന്‍ നാസാ ക്ഷണിച്ചാല്‍?
(അ)
മേജര്‍ ആര്‍ച് ബിഷപ്പിനെ ആദ്യം അയക്കണമെന്ന് പറയും (ആ) രൂപതയിലുള്ള അത്മായര്‍
ചങ്കുപൊട്ടി കരയും (ഇ) വിശ്വാസികള്‍ സന്തോഷത്തോടെ ചിലവ് കാശ് പിരിവെടുത്തു
കൊടുക്കും (ഈ) നേര്‍ച്ചപ്പെട്ടിയും അരമനയും കൂടി കൊണ്ടുപോകാന്‍ സാധിക്കുമോയെന്ന്
അന്വേഷിക്കും.
ചോദ്യം 12: ഒരു സാധാരണ ക്രിസ്ത്യാനി യുവാവിന്‍റെ സ്വപ്നത്തില്‍
ഇല്ലാത്തതെന്ത്?
(അ)
ഒരു വൈദികനായി ലോകം മുഴുവന്‍ നടന്നു വചനം പ്രസംഗിക്കുക (ആ) നല്ല ശമ്പളം കിട്ടുന്ന
ഒരു ജോലി ലഭിക്കുക (ഇ) വചനം അനുസരിച്ച് മാതൃകാപരമായി ജീവിക്കുക (ഈ) നല്ല സ്ത്രീധനം
വാങ്ങി ജോലിയും സൌന്ദര്യവുമുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുക.
വളരെ നന്നായിട്ടുണ്ട് ശ്രീ. റോഷൻ. ചോദ്യങ്ങളും ഉത്തരങ്ങളും ഏറെ ചിരിപ്പിക്കും ഒത്തിരി ചിന്തിപ്പിക്കുകയും ചെയ്യും .
ReplyDeleteShared this article on , Kerala Catholic Reformation Facebook page
ReplyDeletehttps://www.facebook.com/pages/Kerala-Catholic-Reformation/564861446869261