Translate

Thursday, May 9, 2013

"My Lord and My God" is Thomist Prayer!


James Kottoor
 
Just for today O Lord!
STEER ME STRAIGHT AND SAFE
FROM TODAY’S DAWN TO DUSK

My lord and my God, be thou today at the helm of this little boat that is Me, setting sail from today’s dawn to today’s dusk.
My Lord and my God, remove me from the rudder of this boat, as I have neither the navigating skills, nor the sense of direction, nor the capacity to see beyond my nose, and install therein your own Good Self, your own powerful self, your own all-knowing self, who alone, not only controls with authority the angry seas, the roaring winds and the dashing waves but also calms and guides them in the right direction, be thou alone the captain of this feather boat which is Me and steer it safe and sound from this shore called the ‘dawn’ to the other shore called the ‘dusk’ through the rough and tumultuous deep sea called ‘today’.
But, my Lord and my God, in case between this shore and the other, if it pleases you to call me to yourself, enable me O Lord today to joyfully bid adieu to my life-liner and to fly into your bosom, like a carefree skylark.
But again, my Lord and my God, if your plans for me today happen to be different; if I am to carry on in my life-raft, then enable me today to say, ‘I live today, but not I but Christ lives in me’. Amen.                             
 
 
“My Lord and my God” was the soul stirring prayer that burst out of the mouth of the believing,  confessing and worshiping Apostle Thomas(Didimus). Till then he was the doubting, questioning and disbelieving Thomas. So “My Lord and my God” may be called the Thomist  prayer.
Most of us including myself belong to the doubting, questioning  and disbelieving category since our minds are shrouded in ignorance. Light dispels darkness, so does God’s grace our ignorance. In life’s journey if we are led by our own light  which can’t  enable us to see beyond our nose, we shall encounter road blocks all the time.
The remedy is the cry from the heart  of Thomas:“My Lord and my God” to replace our flickering fire-worm-light with the head light, nay, flood light called God’s grace to show the way all the way ahead. It is equivalent to handing over the rudder of our feather boat, steering wheel of our little Nano car  or scooter to the Lord and go to sleep in peace.
 With Him at the wheel no head-on-collision is imaginable. If one happens, in an unthinkable instance,  He knows how to draw good out of evil, yes to write straight with crooked lines that we are.
Life’s journey from Womb to Tomb is a very long haul to take in at one bite.  Dawn to dusk, instead,  is a daily repeat of that long journey compressed in 12 hours. The Thomist  prayer  above with the refrain “My Lord and my God” repeated at every step, is to empower the powerless, not the powerful and overconfident, to take the first sure step called “Today” in the long string of steps that make up our life’s journey. In this light alone can a prayer like: STREER ME STRAIGHT TODAY O LORD  and the call: Paddle your Canoe daily with Jesus at the Helm! ( posted earlier)  make better sense.

                                  ==================

4 comments:

  1. നന്ദി ജെയിമ്സ്ജി, ധ്യാനത്തെ സംബന്ധിച്ച് നടന്നുകൊണ്ടിരുന്ന ചര്‍ച്ചക്ക് ഈ പോസ്റ്റ്‌ നല്ലൊരു പര്യവസാനം നല്‍കിയിരിക്കുന്നു. 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ' എന്ന ശബ്ദം പുറപ്പെടുവിക്കുന്ന പാരമ്പര്യവും കൂടി നാം എടുത്തിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു.

    ആര്‍ക്കും എപ്പോഴും ഏതു പ്രവൃത്തിയുടെ മുമ്പും പിമ്പും ഇത് മനസ്സില്‍ പറയാവുന്നതേയുള്ളൂ; അത് വലിയ മാറ്റം സൃഷ്ടിക്കുകയും ചെയ്യും. എന്നോടൊപ്പം ഇനി ഈ മന്ത്രം ഉണ്ടാവും.

    ഇവിടെ ദൈവം എന്ന പദംഉച്ചരിച്ചിരിക്കുന്നത്, യേശു ദൈവമാണെന്ന് പറയാന്‍ ഒരു കാരണമാണ്.
    സാധാരണ ഒരു സാഹചര്യത്തില്‍ 'എന്‍റെ ദൈവമേ', എന്ന് നാം പറയാറുള്ളതുപോലെയെ ഉള്ളോ, അതോ തര്‍ജ്ജമകളില്‍ വന്ന വ്യത്യാസമാണോ എന്ന് എനിക്ക് ഉറപ്പില്ല. എന്താണെങ്കിലും യേശുവിനു നിത്യതയും ഇല്ലായ്മയും ഒക്കെ മുഖമുദ്രകളായ ദൈവമായിരിക്കാന്‍ സാധ്യമല്ലെന്ന് വിശ്വസിക്കാനാണ് എനിക്ക് താല്‍പ്പര്യം.

    പക്ഷെ ഒരു തര്‍ക്കത്തിനും ഞാനില്ല, കാരണം ഇതൊന്നും ഒരാള്‍ പറഞ്ഞു തന്നാലും മനസ്സിലാക്കാനുള്ള ശേഷി ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രവുമല്ല, ഡല്‍ഹി എങ്ങിനെയിരിക്കുമെന്ന് തീരുമാനത്തിലെത്തിയതിനു ശേഷം അങ്ങോട്ട്‌ പോകാനാണെങ്കില്‍ യാത്ര നടക്കണമെന്നില്ല. ആദ്യം ഡല്‍ഹിയില്‍ പോവുകയെന്നതല്ലേ പ്രധാനം. യേശു പറഞ്ഞ നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ അനുവര്‍ത്തികയെന്നതിനു നമുക്ക് പ്രാധാന്യം കൊടുക്കാം. ബാക്കിയുള്ളത് വഴിയെ അറിഞ്ഞുകൊള്ളൂമെന്നു പ്രതിക്ഷിക്കാം കാത്തിരിക്കാം.

    സൂര്യന്‍റെ പടവും യഥാര്‍ത്ഥ സൂര്യനും രണ്ടല്ലേ? യഥാര്‍ത്ഥ സൂര്യന്‍ നല്‍കുന്ന അനുഭവം എങ്ങിനെ വര്‍ണ്ണിക്കാന്‍ പറ്റും?

    ReplyDelete
  2. വിസ്മയിപ്പിക്കുന്ന എന്ത് കണ്ടാലും എന്റെ ഉള്ളിൽനിന്ന് അറിയാതെ, നിശബ്ദ നിശ്വാസത്തിലൂടെ, പുറത്തുവരുന്ന വാക്കുകളാണ് "എന്റെ ദൈവമേ!". അതിലെന്തെല്ലാം ഉൾക്കൊള്ളുന്നു എന്ന് ഞാൻ കിഴിച്ചു നോക്കിയിട്ടില്ല. എന്നാൽ അതൊരു നല്ല ശീലമാണെന്ന് എനിക്ക് തീർച്ചയുണ്ട്. വാക്കുകൾ ഉപയോഗിച്ചു ഞാൻ നടത്തുന്ന ഏക പ്രാര്ത്ഥനയും അത് തന്നെ. ഏറ്റവും കൂടുതൽ സംഭവിക്കുന്നത്‌ മനുഷ്യക്കുഞ്ഞുങ്ങളെ കാണുമ്പോഴാണ്. അതിനുള്ള കാരണവും എനിക്കറിയില്ല.

    തോമസ്സിന്റെ ആ വാക്കുകൾ യേശുവിന്റെ ദൈവത്ത്വത്തിനു തെളിവായി എടുക്കുന്നതിൽ കഴമ്പില്ലെന്ന് ഞാൻ കരുതുന്നു. പറഞ്ഞതുപോലെ, അത് തിരുകിവച്ചതോ, തെറ്റായി വിവർത്തനം ചെയ്തതോ ആകാം. അതിലൊന്നും കാര്യമില്ല. ഗ്രഹിക്കാനാവാത്ത ഒന്നിന്റെ മുമ്പിലായിരുന്നു തോമസ്‌ എന്നതാണ് അവിടെ വ്യക്തമാകുന്നത്.

    ReplyDelete
  3. ക്രിസ്ത്യാനികൾ ദൈവത്തെ അനേകവിധങ്ങളിൽ മഹത്വപ്പെടുത്താറുണ്ട്.

    1. ദൈവം സർവ്വജ്ഞാനിയാണ്‌. ഭൂതകാലത്തെയും വർത്തമാനകാലത്തെയും ഭാവികാലത്തെയും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാനിരിക്കുന്നതും അറിയുന്നു.

    2. നമ്മുടെ ഭാവനകൾക്കപ്പുറം ദൈവം സർവ്വശക്തനാണ്.

    3. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. നമ്മെ സൃഷ്ടിച്ചു. പ്രപഞ്ചവും. സൃഷ്ടി കർമ്മങ്ങളിലെല്ലാം ദൈവത്തിന് ഒരു ഉദ്ദേശം ഉണ്ട്. നമുക്ക് ചുറ്റും സംഭവിക്കുന്നതും ദൈവത്തിന്റെ പദ്ധതിമൂലമാണ്. ഓരോന്നിനും പരമമായ ഒരു ഉദ്ദേശം സാക്ഷാൽക്കരിക്കേണ്ടതുമുണ്ട്. സംഭവിക്കേണ്ടത് സംഭവിക്കുന്നതും പ്രത്യേക ഉദ്ദേശത്തിന്റെ പേരിലാണ്.

    4. ദൈവം നമുക്ക് സ്വതന്ത്രമായ മനസ് തന്നിട്ടുണ്ട്. അതുകൊണ്ടാണ് ലോകത്ത് സ്ഥായിയായി തിന്മ നിലനിൽക്കുന്നത്. ചില മനുഷ്യർ പാപികളായി ജീവിക്കുന്നത് സ്വതന്ത്രമായ തീരുമാനമാണ്. അവരുടെ മനസിലെ നിശ്ചയമാണ്.

    5. പ്രാർഥനകൾക്കെല്ലാം ദൈവത്തിന് ഉത്തരം നല്കുവാൻ കഴിയും.

    മുകളിൽ പറഞ്ഞ പ്രാർഥനയുടെ മൗലിക ചിന്താഗതികളിൽ ചില സംശയങ്ങളും വരുന്നു.

    1. മനുഷ്യന്റെ പ്രവർത്തനങ്ങൾ ദൈവത്തിന്റെ പദ്ധതികൾക്ക് മാറ്റം വരുത്തുകയില്ലേ. ഉവ്വോ,(Yes) ഇല്ലയോ (No)?

    ഉവ്വെങ്കിൽ, ദൈവത്തിന് മനുഷ്യന്റെപേരിൽ കാര്യമായ പദ്ധതികളില്ലെന്ന് അർഥം. മനുഷ്യൻ ദൈവനിശ്ചയം മാറ്റുന്നുണ്ടെങ്കിൽ ദൈവം ബലവാനും സർവ്വജ്ഞാനിയുമല്ല. മനുഷ്യൻ പ്രാർഥനയിൽക്കൂടി ദൈവത്തിന്റെ മനസ്സ് മാറ്റുന്നുണ്ടെങ്കിൽ ദൈവം നേരത്തെ തീരുമാനിച്ച പദ്ധതികൾ പൊലിഞ്ഞുവെന്നർഥം. മാനസിക സ്ഥിരതയില്ലാത്ത ശക്തികുറഞ്ഞ
    ഒരു ദൈവത്തെ അവിടെ കാണേണ്ടി വരും.

    'ഇല്ലാ' എന്ന് ഉത്തരമെങ്കിൽ മനുഷ്യന് സ്വതന്ത്രമായ മനസില്ലെന്നർഥം. സ്വേച്ഛാധിപതിയായ ദൈവംതന്നെ തിന്മയും സൃഷ്ടിക്കുന്നു. ദൈവം ചെയ്യുന്ന പാപത്തിന് മനുഷ്യനെങ്ങനെ പാപിയാകും. നമ്മുടെ പ്രവർത്തനങ്ങളെല്ലാം ദൈവം മുൻകൂട്ടി തീരുമാനിച്ചതല്ലേ. എല്ലാം ദൈവം പദ്ധതിയിട്ടെങ്കിൽ സ്വതന്ത്രമായ മനസ് വെറും മായ മാത്രം.

    2. മനുഷ്യന്റെ പ്രശ്നങ്ങളിൽ ദൈവം ഇടപെടാറുണ്ടോ ?ഉവ്വോ,(Yes) ഇല്ലയോ (No)?

    ഉവ്വെങ്കിൽ ദൈവം മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെടുകയോ ഇടപെടാതെയോ ഇരിക്കുന്നുണ്ടാവാം. അങ്ങനെയെങ്കിൽ മനുഷ്യന് സ്വതന്ത്രമായി തീരുമാനിക്കുന്ന അവകാശങ്ങൾക്കൊപ്പം പ്രശ്നങ്ങളിൽ ഇടപെടുന്ന ദൈവം ലോകത്ത് തിന്മ നിലനിർത്തുവാനും അനുവദിക്കുന്നു. ദൈവവുമായി അടുത്തു പെരുമാറുന്ന പുരോഹിതരുടെ കൊള്ളരുതായമകളും പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെങ്കിൽ ദൈവത്തിന് അവസാനിപ്പിച്ചുകൂടെ.? കൊക്കയിലേക്ക് മറിയാൻ പോവുന്ന ബസിനെ നിയന്ത്രണം തെറ്റാതെ സംരക്ഷിച്ചുകൂടെ? ദൈവം അത് ചെയ്യുന്നില്ല.

    ഇല്ലായെന്ന് ഉത്തരമെങ്കിൽ ദൈവം പ്രാർഥന ചെവികൊള്ളുന്നില്ല. ദൈവത്തിനു പ്രാർഥനക്ക് ഉത്തരം നല്കുവാൻ സാധിക്കുകയില്ല. മറ്റുള്ളവർക്കുവേണ്ടി ചോദിക്കുന്നതെങ്കിലും നല്കികൂടെ. മനുഷ്യന്റെ പ്രശ്നങ്ങളിൽ ദൈവം ഇടപെടുന്നില്ലെങ്കിൽ വട്ടോളിയുടെ ധ്യാനവും ഉപവാസവും ഇക്കാണുന്ന പ്രാർഥനകളും എന്തിന്? എല്ലാം നിരർഥകമല്ലേ? ദൈവം ശക്തിമാനല്ലന്നല്ലേ ഇതില്നിന്നും മനസിലാക്കേണ്ടത്.

    3. പ്രാർഥന ദൈവത്തിന്റെ പദ്ധതികളെ മാറ്റുമോ? ഉവ്വോ,(Yes) ഇല്ലയോ (No)?

    ഉവ്വെങ്കിൽ ദൈവം പദ്ധതികൾ ഇല്ലാത്തവനും അപൂർണ്ണനുമാണ്. ദൈവം ജ്ഞാനിയല്ല. മാറ്റമില്ലാത്തവനെന്ന് പറയുന്നതിൽ സത്യമില്ല. നിന്റെ പ്രാർഥനകൾ അവന്റെ മനസ് മാറ്റുന്നുണ്ടെങ്കിൽ പ്രാർഥിക്കുന്നതിനുമുമ്പ് ദൈവത്തിനു മനസില്ലാത്തത് മനസില്ലാമനസോടെ ചെയ്യുന്നുവെന്നും മനസിലാക്കണം. അവന്റെ പദ്ധതികളും പൊളിച്ചു.

    ഇല്ലായെന്ന് ഉത്തരമെങ്കിൽ പദ്ധതി മാറ്റാത്ത ദൈവത്തോട് എന്തിന് പ്രാർഥിക്കണം? പ്രാർഥിച്ചാലും ഇല്ലെങ്കിലും ദൈവം തീരുമാനിച്ചതെ നടപ്പിൽ വരുത്തുകയുള്ളൂ. അവൻ സർവ്വജ്ഞാനിയും ത്രികാലങ്ങൾ വ്യക്തമായും നടപ്പിൽ വരുത്തുന്നവനുമാണ്. മുകളിൽ പറഞ്ഞ ചോദ്യങ്ങളുമായി ക്രിസ്ത്യാനികൾ പള്ളിയിൽ നൃത്തം ചെയ്യുന്നതും കാണാം. കൂത്താടുന്ന നൂറു കണക്കിന് ജനങ്ങളിൽ ആരുടെ ചോദ്യങ്ങൾക്ക് ദൈവം വ്യക്തമായ ഉത്തരം നൽകും?അവൻ ഉവ്വോ ഇല്ലയോ?

    ReplyDelete
  4. ജൊസഫ് മാത്യു സാര്‍ അധികമാരും ചോദിക്കാത്ത ഒരു ചോദ്യമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. പണ്ട് എല്ലാം ഒരു ദൈവിക പദ്ധതിയാണെന്ന് പഠിപ്പിച്ചിരുന്നു. എല്ലാം ദൈവിക നിയമം ആണെന്ന് പറയുന്നതാണ് ശരിയെന്നാണ് എന്‍റെ കാഴ്ച്ചപ്പാട്. ദുഷ്ടന്‍ സ്വര്‍ഗ്ഗത്തിലേക്കോ, വിശുദ്ധന്‍ നരകത്തിലേക്കോ പോവാത്തത് പാപത്തെയും പുണ്യത്തെയും സംബന്ധിച്ച് ഒരു പദ്ധതി ഉള്ളതുകൊണ്ടല്ല പകരം, സൂഷ്മലോകത്തും അതിന്‍റെതായ നിയമങ്ങള്‍ ഉള്ളത് കൊണ്ടാണ്. ഇവിടെ ആയിരിക്കുന്നതിന്‍റെ നേരെ വിരുദ്ധമാണ് ആത്മീയ ലോകത്തെ കാര്യങ്ങള്‍ എന്ന് യേശു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇവിടുത്തെ ധനവാന്‍ അവിടെ ദരിദ്രന്‍ ...അങ്ങിനെ.

    ക്രിസ്ത്യാനികളുടെ മാനിഫെസ്ടോയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയിലെ പ്രസംഗത്തിന്‍റെ കാതല്‍ തന്നെ അതല്ലേ? ഭൂമിയിലെ നിയമങ്ങളും ദൈവം സ്ഥാപിച്ചതാണെങ്കില്‍, അത് സംരക്ഷിക്കുന്നതും ദൈവം ആയിരിക്കും. പ്രപഞ്ച നിയമം അനുസരിച്ച് പെയ്യുന്ന മഴയെയോ, ഉണ്ടാവുന്ന കൊടുംകാറ്റിനെയോ ഒഴിവാക്കണമെന്ന് നാം ദൈവത്തോട് അപേക്ഷിച്ചാല്‍ ഫലം കിട്ടാന്‍ ഇടയില്ല, കാരണം ഈ നിയമങ്ങള്‍ സ്ഥാപിച്ച ശക്തി തന്നെ അതിനെ ദുര്ബ്ബലപ്പെടുത്തുമെന്നു ചിന്തിക്കാനാവില്ല.
    നാമും ദൈവത്തിന്‍റെ ഭാഗം തന്നെയായതുകൊണ്ട് ആ ഉത്തരവാദിത്വം ഏറ്റെടുത്തു വ്യതിയാനങ്ങള്‍ വരുത്താവുന്നതെയുള്ളൂവെന്നത് മറ്റൊരു കാര്യം.

    ReplyDelete