Translate

Monday, May 27, 2013

Pope Francis on atheists

Pope Francis
Pope Francis at his general audience in St Peter's Square at the Vatican. Photograph: Alessandra Benedetti/Alessandra Benedetti/Corbis
Atheists should be seen as good people if they do good, Pope Francishas said in his latest urging that people of all religions, and none, work together.
The leader of the world's 1.2 billion Roman Catholics made his comments in the homily of his morning mass at his residence, a daily event at which he speaks without prepared comments.
He told the story of a Catholic who asked a priest if even atheists had been redeemed by Jesus.
"Even them, everyone," the pope answered, according to Vatican Radio. "We all have the duty to do good," he said.
"Just do good, and we'll find a meeting point," the pope said in a hypothetical reply to the hypothetical comment: "But I don't believe. I'm an atheist."
Francis's reaching out to atheists and people who belong to no religion is in marked contrast to the attitude of his predecessor, Benedict, who sometimes prompted complaints from non-Catholics that he seemed to see them as second-class believers.

6 comments:

  1. ഇനിയും മതപരിവര്‍ത്തനമെന്നും മിഷന്‍പ്രവര്‍ത്തനമെന്നും ഒക്കെ പറഞ്ഞ് പണം പിരിക്കാന്‍ ഒരു കത്തോലിക്കനും ന്യായീകരണമില്ല. ഇത് നാം ഊന്നിപ്പറയേണ്ടതുണ്ട്. ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ: ഒരു നൂറ്റാണ്ടുമുമ്പ് നാരായണഗുരു പറഞ്ഞത് ഒരു മാര്‍പ്പാപ്പായ്ക്ക് സമ്മതിച്ചുതരാന്‍ ഇത്രനാളുകള്‍ക്കു ശേഷമാണ് കഴിയുന്നത് എന്ന വസ്തുതയോര്‍ത്ത് ഓരോ മലയാളിയും അഭിമാനപുളകിതനാകേണ്ടതാണ്! എന്നാല്‍ മലയാളം ദിനപ്പത്രങ്ങളില്‍ മംഗളത്തില്‍മാത്രമേ ഈ വാര്‍ത്ത കണ്ടുള്ളു.
    ഒരു സായിപ്പു വന്നു പറഞ്ഞുകൊടുത്താലേ താന്‍ പറയുന്ന കാര്യങ്ങള്‍ മലയാളിക്കു മനസ്സിലാകൂ എന്നു മനസ്സിലാക്കിയ നാരായണഗുരു അദ്ദേഹത്തിന്റെ ഒരു ശിഷ്യനെ (ഡോ. പി നടരാജന്‍ - നടരാജഗുരു) സോര്‍ബോണ്‍യൂണിവേഴ്‌സിറ്റിയിലേക്ക് സ്വന്തം കയ്യില്‍നിന്ന് 1920-കളില്‍ 1500 രൂപാ (ഇപ്പോഴത്തെ മൂല്യം വച്ച് 1.5 കോടി രൂപാ) നല്കി ഉപരിപഠനത്തിനയച്ചെന്നും നാരായണഗുരുവിന്റെ വിശാലവീക്ഷണം ഐക്യരാഷ്ട്രസഭയുടെയും മറ്റും പല രേഖകളെയും സ്വാധീനിച്ചിട്ടുണ്ടെന്നും അറിയുകയും അംഗികരിക്കുകയും ചെയ്യുന്ന എത്ര മലയാളികളുണ്ട്? നാം കേരളീയരുടെ ആത്മാഭിമാനം എത്ര വിശാലം!!

    ReplyDelete
  2. അതാണ്‌ അനുഷ്ഠാന മനസ്ഥിതി എന്ന് പറയുന്നത്. സത്യം എത്രയുജ്വലമായി മുമ്പിൽ തെളിഞ്ഞു നിന്നാലും അതംഗീകരിക്കാൻ കഴിയാതെയിരിക്കുകയും അതേ സത്യം നമ്മൾ വിലമതിക്കുന്ന ഒരാളുടെ വായിൽനിന്ന് വീണാൽ, ഉടൻ ചെന്ന് അമൂല്യ നിധി പോലെ വാരിയെടുക്കുന്നതുമായ ശൈലി. മനുഷ്യനറിയേണ്ടതും ചെയ്യേണ്ടതും ഓരോരുത്തരുടെയും ഉള്ളിൽത്തന്നെ നല്കപ്പെട്ടിട്ടുണ്ട്. എന്നാലും അവതാരങ്ങളും ആൾദൈവങ്ങളും മതനേതാക്കളും ഉരുവിട്ടാലേ ഒരു ചെറിയ സത്യം പോലും മനുഷ്യർക്ക്‌ സ്വീകാര്യമായി തോന്നുകയുള്ളൂ.
    മതമേതായാലും (ഒന്നുമില്ലെങ്കിലും) വേണ്ടില്ല, മനുഷ്യൻ നന്നായാൽ (അവന്റെ മനസ്സാക്ഷിക്കനുസരിച്ചു ജീവിച്ചാൽ) മതി എന്ന് ശ്രീ നാരായണഗുരു എന്നേ പറഞ്ഞതും ചെയ്തു കാണിച്ചതുമാണ്. എന്നിട്ട് ഇപ്പോൾ ഒരു പോപ്പ് അതുതന്നെ പറയുമ്പോൾ അതിന് എന്തൊരു വിലയാണ്!

    നാരായനഗുരുവിനും എത്രയോ മുമ്പ് തന്നെ ഭാരതീയർ വിശ്വാസവൈവിദ്ധ്യങ്ങൾ നിറഞ്ഞ ഒരു ജനതയായി സ്വരുമയോടെ ജീവിച്ചുപോന്നു. മനുഷ്യനിലെ നന്മ മാത്രമായിരുന്നു ഏവരും ശ്രദ്ധിച്ചിരുന്നത്, അവരുടെ മതമോ മതമില്ലായ്മയോ അല്ല. ലോകമായ ലോകത്തുനിന്നെല്ലാം ഇങ്ങോട്ട് വന്നവരെ അവരുടെ മതമെന്തെന്ന് അന്വേഷിക്കാതെ ഭാരതം സ്വീകരിച്ചു.എന്നാൽ വന്നവർ വന്നവർ പതിയെപ്പതിയെ അവരുടെ മതം നിർബന്ധമായി അടിച്ചേൽപ്പിക്കാനാണ് നോക്കിയത്. അങ്ങനെ ആയിരക്കണക്കിന് വിശ്വാസങ്ങൾ ഉണ്ടായി. എന്നാലും അനുദിന ജീവിതത്തിൽ മിക്ക ഭാരതീയനും തൻകാര്യം മാത്രമാണ് അവന്റെ മതം! അവരോടാണ് പോപ്പ് ഫ്രാൻസിസ് പറയുന്നത്, ങാ, പോട്ടെ, നിങ്ങൾ നല്ലത് ചെയ്യുക, അത് ധാരാളം എന്ന്. അതിനും വേണമല്ലോ ഒരു ഹൃദയം.

    ReplyDelete
  3. ഈ പോപ്പ് സ്വർഗത്തിൽ ചെന്നാൽ പഴയ പുന്ന്യാളന്മാർ എടുത്തിട്ട് ഇടിക്കാൻ സാധ്യതയുണ്ട്. രക്ഷിക്കാൻ കർത്താവ്‌ പോലും അവിടെ കണ്ടില്ലെന്നും വരാം.

    ReplyDelete
  4. "വഞ്ചിയില്‍ ജലം വര്‍ദ്ധിക്കുകയും ഗൃഹത്തില്‍ ധനം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ രണ്ടു കൈകള്‍ക്കൊണ്ടും വാരിക്കോരി പുറത്തുകളയണം.
    വഞ്ചിയില്‍ നിന്നും വെള്ളം കോരിക്കളഞ്ഞില്ലെങ്കില്‍ വഞ്ചി മുങ്ങാനിടയുണ്ട്‌.
    അതുകൊണ്ട്‌ ധൃതിയില്‍ രണ്ട്‌ െൈകാണ്ടും ജലം മുക്കി പുറത്തു കളയുക.
    അതുപോലെ ഗൃഹത്തില്‍ ധനം പെരുകിയാല്‍ രണ്ടു കൈകള്‍ക്കൊണ്ടും സത്‌കര്‍മ്മങ്ങള്‍ ചെയ്യുക ഇല്ലെങ്കില്‍ വീടും വീട്ടുകാരും നശിക്കും"
    കബീര്‍ദാസിന്റെയാണ്‌ പ്രസിദ്ധമായ ഈ വരികള്‍.
    "സ്വര്‍ഗ്ഗം ഉണ്ടെങ്കിലെന്ത്‌ ഇല്ലെങ്കിലെന്ത്‌, നരകം ഉണ്ടെങ്കിലെന്ത്‌ ഇല്ലെങ്കിലെന്ത്‌ അതോര്‍ത്ത്‌ നീ കുണ്‌ഠിതപ്പെടേണ്ട, നീ നിന്റെ ചുറ്റും നോക്കുക കഷ്ടപ്പെടുന്നവര്‍ക്കും വേദന അനുഭവിക്കുന്നവര്‍ക്കും വേണ്ടി കഴിയുന്നത്‌ ചെയ്യുക."
    സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിവ.
    കര്‍ത്താവേ കര്‍ത്താവേ എന്ന്‌ മൈക്ക്‌ കെട്ടിവെച്ച്‌ വിളിക്കുന്നവനല്ല കര്‍ത്താവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ്‌ രക്ഷപ്രാപിക്കുന്നതെന്ന്‌ ബൈബിളിലും ഉണ്ട്‌.
    better late than never എന്ന ആപ്‌തവാക്യം പോലെ, വിവേകം അത്‌്‌്‌ വൈകിയാണെങ്കിലും അഭിനന്ദനീയം തന്നെ.

    ReplyDelete
  5. ഒരു വിദേശ പാതിരി ഗാന്ധിജിയെക്കുറിച്ച്‌ എഴുതിയ കവിത

    "യേശുവേ .....എത്ര മനോഹരം ആ ഗാന്ധി പുഷ്‌പം...........
    ഇത്രയും നല്ല ഒരു പുഷ്‌പം.............എന്തുകൊണ്ട്‌ .......
    അങ്ങയുടെ തോട്ടത്തില്‍ വിരിഞ്ഞില്ല ?"

    യേശുവിന്റെ മറുപടി കവിയുടെ കാതില്‍ ആത്മഗതമായി മുഴങ്ങുന്നു.

    "മകനേ..........എന്റെ തോട്ടത്തിന്റെ പരിധി....
    നിനക്കെങ്ങിനെ അറിയാം ? അത്‌ നീയാണോ നിശ്ചയിക്കുന്നത്‌ ?"

    ReplyDelete
  6. "എന്റെ തോട്ടത്തിന്റെ പരിധി....
    നിങ്ങൾക്കെങ്ങിനെ അറിയാം? അത്‌ നിങ്ങളാണോ നിശ്ചയിക്കുന്നത്‌?" എന്ന് ആലഞ്ചേരി മൂപ്പരും ചോദിക്കും. നാട്ടിൽ നിന്നാൽ മുഷിച്ചിലാണ് പാവത്തിന്, അതുകൊണ്ട് നിത്യമെന്നോണം അമേരിക്കയിലാണ്. അവിടെ സീറോ മലബാർ സഭ വികസിപ്പിക്കുകയാണ് പരിപാടി.

    ദീപിക ന്യൂസ് കാണുക.
    http://malayalam.deepikaglobal.com/nri/nri_news.aspx?newscode=42064

    ReplyDelete