Author : George Katticaren
കേരള കത്തോലിക്ക സഭയില്‍ സങ്കിര്ണ്ണമായിക്കൊണ്ടി രിക്കു ന്ന അല്‍മായരുടെ പ്രശ്‌ന ങ്ങള്‍ക്കു പ്രതിവിധിയാണ്, ലത്തീന്‍ അമേരിക്കയില്‍ ഉയിരാര്‍ജ്ജിച്ച വിമോചന ദൈവശാസ്ത്രമെന്ന്, കഴിഞ്ഞ ലക്കത്തില്‍ (സോള്‍ ആന്‍ഡ് വിഷന്‍ ഏപ്രല്‍ 2013) ഞങ്ങള്‍ പ്രതിപാദിക്കുകയുായി . ഏറ്റവും കാലികപ്രസക്തവും, ഗൌരവമുള്ളതും ആയതുകൊണ്ടാണ് ഇത് വീണ്ടു മൊരു ചര്‍ച്ചയ്‌ക്കെ ടുക്കുന്നത്. ഈയടുത്തദിവസം, ലത്തീന്‍ അമേരിക്കയിലെ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താക്കളില്‍ പ്രമുഖനായ ലിയൊനാര്‍ഡ് ബോഫ് പുറ പ്പെടുവിച്ച പ്രസ്താവന ഇത് നൂറുശതമാനം ശരിവയ്ക്കുന്നു. സാര്‍വത്രികസഭയുടെ രക്ഷതന്നെ വിമോചന ദൈവശാസ്ത്രത്തി'ലൂടെയെ സാദ്ധ്യമാവുകയുള്ളൂവെന്നാണ് അദ്ദേഹം തറപ്പിച്ചു പറഞ്ഞത്. ലത്തീന്‍ അമേരിക്കയില്‍നിന്നും പോപ്പ് ഫ്രാന്‍സിസ് തിരഞ്ഞെടുക്കപ്പെട്ടത് വെറും യാ ദൃശ്ചികമല്ലെന്നും, ഇത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണെന്നും ലിയോനാര്‍ഡ് ്‌ബോഫ് ഉറച്ചു വിശ്വസിക്കുന്നു. പോപ്പ് ഫ്രാന്‍സിസന്റെ ഭരണക്കാലത്ത് അതു യഥാര്‍ത്ഥ്യമാകുന്നത് കാണാന്‍ തനിക്കു കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് ലിയോനാര്‍ഡ് ബോഫ്.
മനുഷ്യാവകാശങ്ങള്‍ക്കു മുന്‍ഗണന കൊടുത്തിട്ടുള്ള ദൈവശാസ്ത്രവും പ്രവര്‍ത്തനശൈലിയുമാണ് ഈ ലോകത്തിന്റെ രക്ഷ, ഇതാണ് യേശു നല്‍കിയ മാതൃക. പക്ഷേ, അധികാരമേധാവിത്വത്തിനും സ്വാര്‍ത്ഥലാഭത്തിനും വേണ്ടി ദൈവശാസ്ത്രജ്ഞന്‍മാര്‍ വചനങ്ങള്‍ തിരുത്തുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തു; അങ്ങ നെ, ദൈവജനത്തെ സഭയെന്ന പ്രസ്ഥാനത്തോട് ചേര്‍ത്തു നിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. സാവധാനം, അല്മായനെ മുഖ്യധാരയില്‍നിന്നും കാഴ്ച്ചക്കാരുടെ വേദിയിലേക്ക് ഇവര്‍ തള്ളിമാറ്റി. തുടര്‍ന്ന്, സഭയെന്നാല്‍ മെത്രാന്‍മാര്‍ക്കും, അഭിഷിക്തരായ സന്യാസിനീസന്യാസികള്‍ക്കും മാത്രം മേയാനുള്ള പുല്‍മേടാണെന്ന് തോന്നിക്കത്തക്ക രീതിയിലായി സഭയിലെ മുഴുവന്‍ ചിട്ടവട്ടങ്ങളും. പക്ഷേ, ധാര്‍മ്മികമൂല്യങ്ങള്‍ അ ല്‍പ്പാല്‍പ്പമായി സഭയില്‍ നി ന്ന് ചോര്‍ന്നുകൊണ്ടി രുന്നത് ആരും ശ്രദ്ധിച്ചില്ല. അത് ഗൌരവമായി എടുക്കാനും ആരുമുണ്ടായിരുന്നില്ല, എടുക്കാന്‍ ആഗ്രഹിച്ചവരെ വരവേല്‍ക്കാനും ആരും ഉണ്ടായിരുന്നില്ല.Leanardo Boff |
ഇന്നുവരെ തയ്യാറായിട്ടില്ല.
യേശു ചെയ്തതുപോലെ ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ഹ്യദയത്തുടിപ്പുകളും നെടുവീര്‍പ്പുകളും കഷ്ടപാടുകളും മനസ്സിലാക്കുക, ദു:ഖങ്ങളില്‍നിന്നവരെ മോചിപ്പിക്കുക, സത്യത്തിലേക്ക് അവരെ നയിക്കുക ഇതായിരുന്നു 1960 കളിലെ ലത്തീന്‍ അമേരിക്കയിലെ വിമോചകരുടെ പ്രവര്‍ത്തനശൈലി. അന്ന് മെത്രാന്‍മാരും, വൈദികരും സന്യസ്ഥരും, അല്‍മായരും ഒരുമിച്ച് മനുഷ്യാവകാശ ലംഘനകള്‍ക്കെതിരെ പൊതുരംഗത്തിറങ്ങി. അതൊരു വലിയ സാമുഹ്യവിപ്ലവ ത്തിനു തന്നെ വഴിതെളിച്ചു . അനേകങ്ങള്‍ പീഢിപ്പിക്കപ്പെടുകയോ ദാരുണമായി കൊല്ലപ്പെടുകയോ ചെയ്തു. നിരവധി ദൈവശാസ്ത്രജ്ഞന്‍മാരെയും 1970- 1980 കാലഘട്ടങ്ങളില്‍ ഭരണാധികാരികള്‍ കൊന്നൊടുക്കി. 1890ല്‍ എല്‍സാല്‍വഡോര്‍ യൂണിവേഴ്‌സിറ്റിയില്‍ അദ്ധ്യാപനം നടത്തികൊിരുന്ന 6 ജെസ്യൂട്ട് സഭാംഗങ്ങളാണ് വധിക്കപ്പെട്ടത്. ഇതിനു പുറമെയാണ് കാണാതെയായവരുടെ സംഖ്യ. 1980ല്‍ എല്‍ സാല്‍വഡോര്‍ ആര്‍ച്ച് ബിഷപ്പ് ഓസ്ക്കാര്‍ റൊമേരിയെ വി.കുര്‍ബാനമദ്ധ്യേ വെടിവെച്ചു കൊന്നത് നേര്‍ക്ക്‌നേരുള്ള ആഭ്യന്തരയുദ്ധത്തിനു കാരണമായി. അതിനുശേഷമുള്ള പന്ത്രു കൊല്ലക്കാലയളവില്‍ തന്നെ ഏതാ് 90000 പേരാണ് ലത്തീന്‍ അമേരിക്കയില്‍ വധിക്കപ്പെട്ടതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പാവപ്പെട്ടവരുടെ ദൈവശാസ്ത്രത്തെ സംബന്ധിച്ച് റോമിനു വേറൊരു കാഴ്ച്ചപ്പാടാണുായിരുന്നത്. ഇത്രയുമൊക്കെ അതിക്രമങ്ങള്‍ക്ക് ഇരയായിട്ടും വിമോചന ദൈവശാസ്ത്രത്തിന് റോം വേത്ര പ്രോത്സാഹനമോ അംഗീകാരമോ നല്‍കിയില്ലയെന്നതാണ് വാസ്തവം. എല്‍സാല്‍വഡോറിലെ ആര്‍ച്ചു ബിഷപ്പ് ഓസ്ക്കര്‍ റൊമേരോയുടെ രക്തസാക്ഷിത്വം റോമിന്റെ ചരിത്രരേഖകളുടെ ഇടയില്‍ ഇന്നും വെളിച്ചം കാ ണാതെകിടക്കുന്നതിന്റെ പ്രധാനകാരണവും റോമിന്റെ ഈ വേറിട്ട കാഴ്ച്ചപ്പാടാണ്.
.പാവപ്പെട്ടവര്‍ക്കുവേണ്ടി പാ
ലിയനാര്‍ഡ് ബോഫിന്റെ വിമാചനദൈവശാസ്ത്രത്തെ സംബന്ധിച്ചുള്ള കൃതികള്‍ 1984ല്‍ റോമില്‍ വിവാദവിഷയമായി. അന്ന് കര്‍ദ്ദിനാള്‍ തിരുസംഘത്തിന്‍റെ തലവനായിരുന്ന റാറ്റ്‌സിംഗര്‍, ലിയനാര്‍ഡ് ബോഫിനെപൗരോഹിത്യചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും, അദ്ദേഹത്തോട് ഒരു കൊല്ലം നിശ്ശബ്ദനായിരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു ദശകത്തിനുശേഷം 1993ല്‍, വീണ്ടും റോമില്‍നിന്നുമുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചപ്പോള്‍ ഫ്രാന്‍സിസ്ക്കന്‍ സഭ ഉപേക്ഷിക്കുവാന്‍ തന്നെ ലിയനാര്‍ഡ് ബോഫ് നിര്‍ബന്ധിതനായി.
ലത്തീന്‍ അമേരിക്കയില്‍ ഭരണാധികാരികള്‍ ജനങ്ങളെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തപ്പോള്‍ അതിനെതിരെ പ്രതിക്ഷേധിച്ച അതെ സഭയാണ് ഇപ്പോള്‍ സ്വന്തം വിശ്വാസികളെ പീഢിപ്പിച്ചുകൊണ്ടിരി ക്കുന്നത്. അതാണ്, കേരളത്തിലെ സീറോ മലബാര്‍ സഭ ഇത്രമേല്‍ കലാപ കലുഷിതമായിരിക്കുന്നതിന്റെകാ
വെറും നോക്കുകുത്തികള്‍ എന്ന നിലവിട്ട് പ്രത്യേക ഉത്തരവാദിത്വങ്ങളൊന്നും കേരള കത്തോലിക്കാസഭ ഇന്നേവരെ അല്മായര്‍ക്കു നല്‍കിയിട്ടില്ല. സീറോമലബാര്‍ സഭയിലെ അല്‍മായ കമ്മീഷന്‍ ഒരു മെത്രാനും അദ്ദേഹത്തിന്‍റെ സെക്രട്ടറിയും കൂടി പങ്കിട്ടെടുത്തു. അവര്‍ നടത്തുന്ന പ്രസ്താവനകളും ലഘുലേഖകളും അല്‍മായരുടെ ശബ്ദമെന്ന് അവര്‍ അവകാശപ്പെടുന്നു. മെത്രാന്‍ വോയ്‌സ് എങ്ങനെയാണ് അല്‍മായരുടെ ശ ബ്ദമായി രുപാന്തരപ്പെടുന്നതെന്നു ചോദിച്ചാല്‍ അതിനെ അല്‍മായചൂഷണമെന്നല്ലാതെ മറ്റെന്താണെന്നാണ് പറയേത്? സഭയിലെ വനിതാ കമ്മീഷനുകളിലും മെത്രാമാര്‍തന്നെ ചെയര്‍മാന്‍പദവികള്‍ അലങ്കരിക്കുന്നു. ഗര്‍ഭിണികളുടെ സംഘടന ഉണ്ടാ യാല്‍ അതിന്റെ യും തലപ്പത്ത് ഒരു മെത്രാന്‍ കാണും. അപഹാസ്യമായ ഈ പ്രകടനങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും എന്ന് പോലും ആരും ചിന്തിക്കുന്നില്ല.
തനി ചതിയിലൂടെയാണ് കാഞ്ഞിരപ്പള്ളിരൂപത പ്രവാസികളായ മോനിക്കാ തോമസ് ദമ്പതികളുടെ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നതെന്
വിരോധാഭാസങ്ങളുടെ നാടകശാലയായി മാറികൊിരിക്കുന്ന കേരളകത്തോലിക്കസഭയില്‍ വിഡ്ഡികളായി മാത്രം കഴിയുവാനുള്ളവരാണോ ദൈവജനം?
ഈ അടുത്തകാലത്ത് കാഞ്ഞിരപ്പള്ളി രൂപതയില്‍മാ ത്രം 27 പള്ളികള്‍ ഇടിച്ചുനിരത്തി ക്രൂശിതരൂപംമാറ്റി, തല്‍സ്ഥാനത്ത് മാര്‍തോമ്മായുടെതെന്ന പേരില്‍ മാനിക്കേയന്‍ കുരിശ്ശുകള്‍ സ്ഥാപിച്ചു. ക്രൂശിതരൂപം ലത്തീന്‍ കുരിശാണെന്നുള്ള വാദമുഖം, വര്‍ഗ്ഗീയവിദ്വേ ഷം വളര്‍ത്താനുള്ള ആയുധമായി ഉപയോഗിക്കുന്നു.
പറയുവാന്‍ ഏറെയുണ്ട് . എക്കാലവും നിശ്ശബ്ദമായി ദൈവജനം ഇടയലേഖനങ്ങള്‍ വിഴുങ്ങിക്കൊിരിക്കുമെന്നു തോന്നുന്നില്ല. ആദ്യമായി സഭാധികാരികള്‍്‌ക്കെതിരെ വൈദികര്‍ തെരുവില്‍ ഇറങ്ങിയത് ഈ കേരളത്തില്, അത്മായര്‍ മെത്രാന്റെ കാറ് തടഞ്ഞതും, അരമനയിലേക്കു മാര്‍ച്ച് നടത്തിയതുമെല്ലാം ഈ കേരളത്തില്‍ തന്നെ. അനാശാസ്യം നടത്തിയ വികാരിയെ പാതിരാക്ക് തന്നെ തെളിവ് സഹിതം പിടികൂടാന്‍ കെല്‍പ്പുള്ള കേരളത്തിലെ അത്മായര്‍ക്ക് സടകുടഞ്ഞുണരാനും അധികം സമയം വേണമെന്നില്ല.
കത്തോലിക്കരെ പാവപ്പെട്ടവരുടെ സഭയാക്കാനോ? തീറ്റ ശരിയല്ലെന്ന് പറഞ്ഞു പെട്ടി മടക്കി പോകാന്‍ തുടങ്ങിയ ധ്യാന ഗ്രൂപ്പുകള്‍ ഉള്ള സ്ഥലമാണിത്. പണ്ട് വടക്കേ ഇന്ത്യയില്‍ പോട്ടക്കാരുടെ ഒരു ധ്യാനം ബുക്ക് ചെയ്തു. പുറകെ ഒരു ലിസ്റ്റ് വന്നു, വേണ്ട മുറികള്‍, ഭക്ഷണം, വാഹനം, സൌണ്ട് സിസ്ടം നിബന്ധനകള്‍...എല്ലാം. അവര്‍ അവസാനം ധ്യാനം വേണ്ടെന്നു വേണ്ടെന്നു വെച്ചു.
ReplyDeleteകേരളത്തിലെ ചില സെമ്മിനാരികളുടെ കോമ്പൌണ്ടില്‍
വളര്‍ത്തുന്ന പന്നിയായി ജനിച്ചിരുന്നെങ്കില്‍ എന്നോര്‍ത്തു പോവുന്നു ചിലപ്പോളൊക്കെ.
ഒരാഴ്ച ഹര്ത്താല് വന്നാലും അവര്‍ക്കൊന്നും ഒരു കുഴപ്പവുമില്ല.
കാര്യങ്ങള്‍ ഇങ്ങിനെ സുഭിക്ഷമായി പോവുമ്പോഴാ...പാവങ്ങളുടെ സഭ....പാവങ്ങള്‍ക്ക് വേണ്ടി...കട്ടിക്കാരന്‍ ഇന്നാട്ടിലോന്നുമല്ലല്ലോ താമസിക്കുന്നത്. അതുകൊണ്ടാ ഇങ്ങിനെ എഴുതിയത്.
ശ്രി. ജോര്‍ജ്ജ് കാട്ടിക്കാരന്‍റെ മുഖ പ്രസംഗം കാലിക പ്രസക്തവും ഈടുറ്റതും തന്നെ. ഞാന്‍ പറഞ്ഞത് സെമ്മിനാരികളിലും മഠങ്ങളിലുമോക്കെ വളര്‍ത്തുന്ന ജന്തുക്കള്‍ പോലും സുഭിക്ഷമായാണ് കഴിയുന്നതെന്നാണ്. ആ സുഭിക്ഷിത താഴേതട്ട് മുതല്‍ ഉണ്ടെന്നര്‍ത്ഥം. അതില്‍ നിന്ന് മാറി ദാരിട്ര്യത്തിലേക്ക് വരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് എത്ര പ്രായോഗികമാണെന്നതിനെപ്പറ്റി എനിക്ക് സംശയമുണ്ട്.
Deleteവിമോചന ദൈവശാസ്ത്രത്തെപ്പറ്റി ഞാൻ അല്മായശബ്ദത്തിൽ മുമ്പ് എഴുതിയിരുന്നു. തെക്കേഅമേരിക്കയിൽ സഭ വിമോചന ദൈവശാസ്ത്രമെന്ന തത്ത്വചിന്തകളെ സമൂലം തകർത്ത കഥയാണുള്ളത്. തനി കമ്മ്യൂണിസത്തിന്റെ പിന്തുണയോടെ വളർർന്നുവന്ന ഈ ദൈവികശാസ്ത്രംതീയോളജിക്ക് ഫ്രാൻസീസ് മാർപാപ്പാ തുടക്കംമുതലേ എതിരായിരുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ ഉപജ്ഞാതാവ് ഫാദർ ലിയനാർടോ ബൊഫ് എന്ന ചിന്തകനായിരുന്നു. മുൻ ഗാമിയായ മാർപാപ്പാ അദ്ദേഹത്തെ സഭയിൽനിന്ന് മുടക്കിയിരുക്കുകയാണ്. The Church, Charisma and Power എന്ന പുസ്തകത്തിലൂടെ സഭയുടെ അനേക മൗലികതത്ത്വങ്ങൾ ഇദ്ദേഹം ചോദ്യംചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വിമോചന ദൈവശാസ്ത്രത്തിൽ ( Cry of the Earth, Cry of the Poor),ഭൂമിയുടെ സമ തുലികാവസ്ഥയും പരീസ്ഥിതിയുമാണ് പരാമർശിച്ചിരിക്കുന്നത്. ഇദ്ദേഹം പ്രകൃതിയെ സ്നേഹിച്ചിരുന്ന ഫ്രാൻസീസ് അസ്സീസ്സിയുടെ ആരാധകനാണ്. ലോകത്തിന്റെ രണ്ട് പ്രശ്നങ്ങൾ പരീസ്ഥിതി നശീകരണവും ദരിദ്രജനവുമെന്നാണ് വിമോചന ദൈവശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാട്. ദരിദ്രരരെ എക്കാലവും പിന്തുടർന്ന ഫ്രാൻസീസ് മാർപാപ്പായിൽ ഫാദർ ബോഫിന് വലിയ പ്രതീക്ഷകളാണുള്ളത്.
ReplyDeleteഎന്തായാലും റോഷൻ പറഞ്ഞതാണ് സത്യം. കേരളത്തിലെ ബിഷപ്പുമാരെ ഈ ദൈവശാസ്ത്രം ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ല. കമ്മ്യൂണിസം വന്നാലും കോണ്ഗ്രസ് വന്നാലും പ്രധാന വകുപ്പ് വഹിക്കുന്ന മന്ത്രിമാർ ഇവരുടെ പോക്കറ്റിൽ കാണും. അതിനായിട്ട് കേരള കൊണ്ഗ്രസ്സിനെ വിഭജിച്ച് ഒരോ വിഭാഗത്തിലെയും നേതാക്കന്മാരെ വെന്തിങ്ങം ഇടിയിപ്പിച്ചിട്ടുണ്ട്. ഇപ്പുറത്ത് മാണിയെങ്കിൽ അപ്പുറത്ത് പി.ജെ. ജോസഫ് ഉണ്ട്. ആണും പെണ്ണും കെട്ട എല്ലാ പാർട്ടിയിലെയും നേതാക്കന്മാർ മെത്രാന്റെ കക്കൂസും കുളിമുറിയുംവരെ കഴുകി കൊടുക്കും.
സോഷ്യലിസവും കമ്മ്യൂണിസവും ക്യാപ്പിറ്റലസവും മതത്തിന്റെ കറപ്പിൽ മയങ്ങി കിടക്കുകയാണ്. കേരളത്തിൽ എല്ലാംകൊണ്ടും യോഗ്യനാകുവാൻ പറ്റിയ മുഖ്യമന്ത്രി കാഞ്ഞിരപ്പള്ളി അറയ്ക്കനായിരുന്നു. ചതി,വഞ്ചന, കുതികാൽ വെട്ട്, പണത്തിന് അമിതാവേശം ഇങ്ങനെ സർവതും ബഹുമാനപ്പെട്ട ശ്രീ അറക്കന്റെ ജന്മനാ ഉള്ള കഴിവാണ്. വിമോചന ദൈവശാസ്ത്രം കൊണ്ടുവന്നാൽ മാർപപ്പായുടെ തൊപ്പിവരെ വേണമെങ്കിൽ അദ്ദേഹം തെറിപ്പിക്കും. ഏതു മന്ത്രിയേയും പണംകൊടുത്ത് മയക്കാനും മിടുക്കനാണ്.
ഞാൻ കമ്യൂണിസത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും 1 9 5 7 ലെ ഇ. എം.എസ് മന്ത്രിസഭപോലെ കരുത്തുള്ള മന്ത്രിമാർ ഭരിച്ചിരുന്നുവെങ്കിൽ മാറ്റങ്ങൾ വരുമായിരുന്നു. ആഗോളസഭയിലെ കഴിഞ്ഞ അമ്പത് വർഷങ്ങളിലെ പരാജയങ്ങൾ പരിഹരിക്കുവാൻ ഫ്രാൻസീസ് മാർപാപ്പക്ക് കഴിയുമെന്നും വിചാരിക്കുന്നില്ല. ഇതെല്ലാം നടപ്പിലാക്കണമെങ്കിൽ ക്യൂരിയാ സമൂലം പരിവർത്തന വിധേയമാക്കണം. ഉന്നതന്മാർതൊട്ട് കാഞ്ഞിരപ്പള്ളി കാരസ്ക്കരത്തിനെവരെ കയ്പ്പു മാറ്റി നേരെയാക്കണം. അധികാരം മൊത്തം സഭയിൽ വാർത്ത് വികീന്ദ്രികരണമാക്കണം. സഭയ്ക്ക് മുഴുവനായി തന്നെ പുതിയ ഒരു മുഖച്ഛായ നല്കണം. തല്ക്കാലം റോഷന്റെ ഉത്തരം ധാരാളം മതിയാകും.