യേശു പറഞ്ഞു : "പരീശന്മാരും ശാസ്ത്രിമാരും അറിവിന്റെ താക്കോലുകള്‍ എടുത്തു ഒളിച്ചുവെച്ചിരിക്കുന്നു . അവര്‍ സ്വയം പ്രവേശിച്ചിട്ടുമില്ല ,
പ്രവേശിക്കാനാഗ്രഹിക്കുന്നവ രെ അനുവദിച്ചിട്ടുമില്ല .നിങ്ങളോ ,സര്‍പ്പങ്ങളെപോലെ ബുദ്ധിയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളംങ്കരും
ആവുക"
തോമസിന്റെ സുവിശേഷം .
രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ല . അന്വേഷിയെ തടയുക , എങ്ങനെയും പിന്തിരിപ്പിക്കുക എന്നതാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം ഭാവിക്കുന്നവർ ചെയ്യുന്നത് .
യോഗ ,റെയ്കി ,പ്രാണിക് ഹീലിംഗ് എന്നിങ്ങനെ സാധനകൾ ധാരാളം ലഭ്യമാണ് . ധ്യാന രീതികളും ,അവനവനു ചേരുന്നത് തിരഞ്ഞെടുക്കുക .
"എല്ലാം നിയമാനുസൃതമാണ് " (1 കോറിന്തോസ് 10 :23) പ്രയോജനം സാധനകൾ ചെയ്തു ബോധ്യപ്പെടാമല്ലോ .
പ്രവേശിക്കാനാഗ്രഹിക്കുന്നവ
ആവുക"
തോമസിന്റെ സുവിശേഷം .
രണ്ടായിരം വർഷങ്ങൾക്കു ശേഷവും ഈ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇല്ല . അന്വേഷിയെ തടയുക , എങ്ങനെയും പിന്തിരിപ്പിക്കുക എന്നതാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാരായി സ്വയം ഭാവിക്കുന്നവർ ചെയ്യുന്നത് .
യോഗ ,റെയ്കി ,പ്രാണിക് ഹീലിംഗ് എന്നിങ്ങനെ സാധനകൾ ധാരാളം ലഭ്യമാണ് . ധ്യാന രീതികളും ,അവനവനു ചേരുന്നത് തിരഞ്ഞെടുക്കുക .
"എല്ലാം നിയമാനുസൃതമാണ് " (1 കോറിന്തോസ് 10 :23) പ്രയോജനം സാധനകൾ ചെയ്തു ബോധ്യപ്പെടാമല്ലോ .
ശ്രീ അനൂപിന്റെ add and note നന്നായി ! ഇങ്ങനാന്നേൽ പാതിരിപ്പൂച്ച പെട്ടന്ന് പുറത്താകും !"വെളിവു നിരഞ്ഞൊരീശൊ നിൻ വെളിവാൽ കാണുന്നു" ! (കുര്ബാനയിലെ ഒന്നാം പാട്ടിന്റെ പല്ലവി)
ReplyDeleteനമ്മുടെ പരമ്പരാഗതമായ രീതിയില്‍ത്തന്നെ അര മണിക്കൂര്‍ വെറുതെ യേശുവിനെ മാത്രം ഏകാഗ്രമായി ഓര്‍ത്ത് കൊണ്ടിരിക്കുക. അവസാനം യേശു മനസ്സില്‍ തോന്നിക്കുന്നതു ചെയ്യാന്‍ ധൈര്യമുണ്ടോ?
ReplyDeleteഈ ചോദ്യം ഞാന്‍ കുറെ ക്രിസ്ത്യാനികളോട് ചോദിച്ചിട്ടുണ്ട്. ഉവ്വ്, എന്നാരും പറഞ്ഞിട്ടില്ല.
കുറേക്കാലം മുമ്പു, വിശ്വാസ കാര്യങ്ങളെപ്പറ്റി ഏറെ നേരം സംസാരിച്ച ഒരു കന്യാസ്ത്രിയോടു ഞാന്‍ ചോദിച്ചു, 'ഇപ്പൊ മാലാഖാ പ്രത്യക്ഷപ്പെട്ടു, പരി. ആത്മാവിന്റെ കൃപയാല്‍ നീ ഗര്ഭിണിയായിരിക്കുന്നു' എന്ന് പറഞ്ഞാല്‍ സിസ്റര്‍ എന്ത് മറുപടി പറയും? അതിനും അവര്‍ മറുപടി പറഞ്ഞില്ല, ചിരിച്ചതേയുള്ളൂ.
ഇതൊരു ക്രിസ്ത്യാനിയുടെ മാത്രം കാര്യമല്ല. നാം ചെയ്യുന്ന മിക്ക കാര്യങ്ങളും എന്താണെന്നറിയാത്ത ഒരു ചാലില്‍ക്കൂടിയുള്ള യാത്രയാണ്. വസ്തുവിന് ചുറ്റുമുള്ള ഊര്‍ജ്ജ വലയം സാത്താന്‍റെ വകയാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് സഭാതാരം ബെന്നി പുന്നത്തറ എഴുതിയ ലേഖനങ്ങളാണ് ഏറ്റവും വലിയ കൊമടിയായി ഞാന്‍ കണ്ടിട്ടുള്ളത്. അതിന്‍ പ്രകാരം പ്രാണിക് ഹീലിംഗ് സ്വന്തം അധികാര പരിധികളില്‍ നിരോധിച്ച പിതാക്കന്മാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
W. H.O യുടെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ "ഇന്റർനാഷണൽ യൂനിവേര്സിട്ടി ഫോർ കോംപ്ലിമെന്ററി മെഡിസിൻ " ഇൽ നിന്ന് ഹോളിസ്റ്റിക് ചിക്ത്സാ രീതികളിൽ എം . ഡി ബിരുദം ഉള്ള ആൾ എന്ന അവകാശ വാദവുമായി ആണ് ശ്രീബെന്നി പുന്നതര " ജീസസ് - ദി പ്രാണിക് ഹീലർ " എന്ന പുസ്തകം എഴുതിയിരിക്കുന്നത് .
Deleteഹൃത്തിൻ മടിയിൽ മയങ്ങുമെൻ ആത്മാ ,നിത്യം ഒരു നേമം എങ്കിലും ചൊല്ലൂ,"നീയാണ് ഞാൻ " എന്നെൻ ചേതസിൻ കാതിൽ, "ഈ ദേഹമോ നിന്റെ കുപ്പായമെന്നും".(സാമസംഗീതം)എന്റെ ഒരു പല്ലവിയാണിതു . ഈ സ്വയം അറിവിൽ മനസെത്തിപ്പെട്ടാൽ പിന്നെ പരമാനന്ദമായി,നാംതന്നെ !ധ്യാനം എന്നത് "ഉണർന്നിരുന്നുള്ളഉറക്കമാണ്" ,എന്നിരുന്നാലും , "ഉറക്കത്തിലെ ഉറക്കമാണ്" കൂടുതൽ ശരി എന്ന് തോന്നുന്നു ...12 മുതൽ 30 വയസുവരെ മശിഹാ ഈ ധ്യാനം അനുഭവിച്ചിരുന്നതിനാലാണു വി.മത്തായി 6/5 ഇൽ ഇതേപ്പറ്റി നമ്മൊടുണർത്തിയതും... .ഗുരു നിത്യചൈതന്യയതി എന്നും ശിഷ്യരുമൊത്തു ധ്യാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് ... .
ReplyDeleteചുമ്മായിരിക്കാൻ പഠിക്കുക
ReplyDeleteചെയ്യാത്ത കാര്യത്തെക്കുറിച്ച് പറഞ്ഞു പറഞ്ഞ് അകലുകയാണ് മനുഷ്യർ മിക്കപ്പോഴും ചെയ്യുന്നത്. പറച്ചിലിന്റെ ഒരു കൂനവന്നു പൊങ്ങി ഇരുവരെയും മറയ്ക്കുംവരെ ഓരോന്ന് പറഞ്ഞിരിക്കുന്നവരുണ്ട്. അവര്ക്ക് മുന്നിൽ ഒരു ചവറുമല ഉയർന്നുവരും. ചില ധ്യാനപ്രസംഗകർ പോലും അങ്ങനെയുണ്ട്. കേട്ടിരിക്കാൻ നല്ല രസം, പക്ഷേ, എല്ലാം കഴിയുമ്പോൾ, ഒന്നും ബാക്കിയുണ്ടാവില്ല. ഇങ്ങനെ ലോകത്തിന്റെ മാലിന്യങ്ങളെല്ലാം പങ്കുവയ്ക്കുന്ന മാദ്ധ്യമങ്ങളും റ്റി.വി.യും റേഡിയോയും സമയത്ത് കിടന്നൊന്ന് ഉറങ്ങാൻ പോലും സമ്മതിക്കുകയില്ല. മറ്റൊന്നിനും നേരമില്ലാത്തവരായി മാറിയിരിക്കുന്നു മനുഷ്യർ.
അതിനു പകരം കുറെ നേരം ചുമ്മായിരിക്കാൻ പറഞ്ഞാൽ ആർക്കാണ് പുരികം ഉയരാത്തത്. എന്നാൽ, ചുമ്മായിരിക്കുകയും ചുമ്മായിരുന്ന് ചുറ്റും നോക്കി എത്ര ചെറുതിനെയും വലുതിനെയും കൌതുകത്തോടെ കാണാനുമാണ് നാം ശീലിക്കേണ്ടത്, ആധ്യാത്മീയതയും ഭൌതികതയും തമ്മിലുള്ള വ്യത്യാസം ആ വാക്കുകളിൽ മാത്രമാണെന്ന് അറിയുംവരെ. അപ്പോൾ ആത്മീയവാദികളും ഭൌതികവാദികളും ഇല്ലാതാകും.വിശ്വാസങ്ങൾ തമ്മിൽ സംഘർഷം അനാവശ്യമാകും.
സർവ്വ ചരാചരങ്ങളും അവയുടേതായ ധ്യാനാവസ്ഥയിലാണ് കഴിയുന്നത്. സഹജമായ അങ്ങനെയൊരു ബോധം വളരുന്തോറും നഷ്ടപ്പെടുന്ന ഒരേയൊരു വസ്തു മനുഷ്യനാണ്. അതുകൊണ്ട്, സ്വാഭാവികമായ ധ്യാനമില്ലാത്ത ഒരേയൊരു ജീവി മനുഷ്യനാണ്. അതുകൊണ്ടാണ് നമ്മൾ മനഃപ്പൂർവം ധ്യാനിക്കാൻ പഠിക്കേണ്ടിവരുന്നത്.
പ്രകൃതിയെ നശിപ്പിച്ചിട്ട് വയറു നിറയ്ക്കുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.
ലോകമാലിന്യങ്ങൾ തന്നെ അയവിറക്കിക്കൊണ്ടിരിക്കുന്ന മനസ്സുകൾ വിഷലിപ്തമാകുന്നതുപോലെ വിഷമടിഞ്ഞ ഭക്ഷണം ശരീരത്തെയും നശിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ ഈ നാട്ടിലെ പ്രശ്നം. ഉപവാസം, മാനസിക തലത്തിലും ശാരീരിക തലത്തിലും, ധ്യാനത്തിന് ഒരുപാധിയാകുന്നത് എന്നത്തേക്കാളും ഇന്നാണ്. അനാവശ്യ ചുമടുകൾ ഇറക്കിവയ്ക്കുക എന്നതാണ് ഉപവാസത്തിന്റെ അർത്ഥം. നിത്യേന വിഴുപ്പലക്കുന്നവരും വിഴുപ്പു ചുമക്കുന്നവരും ധ്യാനിക്കാൻ പഠിക്കുകയില്ല. ശരീരത്തിനും ആത്മാവിനും കൊള്ളരുതാത്ത അറിവും ആഹാരവും ആശയങ്ങളും ആഗ്രഹങ്ങളും സമ്പാദ്യങ്ങളുടെ പട്ടികയും മനസ്സിൽ കുത്തിനിറച്ചുകൊണ്ട് നടക്കുകയാണ് ആധുനിക സമൂഹത്തിലെ മനുഷ്യർ. അപ്പോൾ ജീവാത്മാവും പരമാത്മാവും മനസ്സിന്റെ ഉപരിതലത്തിൽ മാത്രം നിഴൽ പരത്തുന്ന വിഭ്രാന്തികൾ മാത്രമായി ഒതുങ്ങിപ്പോകുന്നതിൽ എന്തുണ്ട് വിസ്മയം തോന്നാൻ?
ഇന്നത്തെ ആധുനിക വിദ്യകളെല്ലാം മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീർക്കുന്നു എന്നത് ഒരു സത്യമാണ്. സ്വന്തം ആകൃതിയിലും കാഴ്ചയിലും തൃപ്തി വരാതെ, ഇല്ലാത്ത 'മോടി'യുണ്ടാക്കാൻ വേണ്ടി സമയവും ശരീരവും പാഴാക്കുന്ന ഏക ജീവിയും മനുഷ്യൻ തന്നെ. മനുഷ്യജന്മം എന്തോ പവിത്രവും അനന്യവുമായ അവസ്ഥയായി ചിത്രീകരിക്കുന്നതിലൂടെ അതിന്റെ സ്വാഭാവികതയും പ്രകൃതിയോടുള്ള അഭേദ്യ ബന്ധവും നിരാകരിക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാൽ, അങ്ങനെയല്ല, മറ്റേത് അസ്തിത്വവും പോലെയേ ഉള്ളൂ നമ്മുടേതും എന്നംഗീകരിക്കാനുള്ള എളിമ കൈവരുന്നത് ധ്യാനത്തിലൂടെയാണ്. സ്വന്തം പ്രകൃതത്തിലേയ്ക്ക് തിരിച്ചെത്തുന്നതാണ് ധ്യാനം.
ജിവിതം അതിസങ്കീർണ്ണമായ ഒരു കീറാമുട്ടിയല്ല, നിഷ്ക്കളങ്കമായ ഒരു പാറിക്കളിക്കലാവണം. മനസ്സിൽ ശേഖരിച്ചിട്ടുള്ള അറിവുകൾക്കപ്പുറത്തെത്തിയാലേ ഈ നിഷ്ക്കളങ്കതയിൽ എത്താനാവൂ. വെറുതേ കുറെ നേരം ചുമ്മായിരുന്നു ശീലിക്കണം. സുഖം, സ്നേഹം, സ്വസ്ഥത, ആനന്ദം ഒക്കെ അപ്പോൾ സാദ്ധ്യമായിത്തീരും. മൌനമായി ഇരുന്ന്, കാണുന്നതിനെ അലിവോടെ, സ്നേഹത്തോടെ നോക്കുക. ഒരു തരത്തിലുള്ള വിധിയും നടത്തരുത്. എല്ലാറ്റിനും അതിന്റേതായ ഊര്ജ്ജമുണ്ട്. അത് നമ്മിൽ അലിഞ്ഞു ചേരാൻ അനുവദിക്കുക. ഉറക്കത്തിലും വിശപ്പിലും ചുറ്റുപാടിൽ നിന്ന് ആരോഗ്യദായകമായ ഊര്ജ്ജം സ്വീകരിക്കാം. പ്രപഞ്ചത്തിനു പൊതുവായ ഒരു ലയം ഉള്ളതുകൊണ്ടാണത്.
ആ ലയത്തിൽ നിന്ന് സ്വയം മാറിനിന്നാൽ നമ്മെ സഹായിക്കാൻ പ്രകൃതിക്ക് സാദ്ധ്യമല്ലാതായിത്തീരും. എന്നാൽ ആ ലയത്തിലെയ്ക്ക് തിരികെച്ചെന്നാൽ, ജാതിമതലിംഗഭേദങ്ങളില്ല, ഭൂതഭാവി ചിന്തകളില്ല, ആകാംക്ഷകളില്ല. എല്ലാ ജീവികളും നിരന്തരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ രുചി അനുഭവിക്കുന്ന 'ഇപ്പോൾ' എന്ന അവസ്ഥയായിലായിത്തീരും നമ്മൾ.
"Someone who awakens before dawn to look for her will find her already sitting at the door." Wisdom 6:14
ReplyDeleteThe cosmos always emit Electro magnetic waves of varying frequencies and wave lengths.Spinal cord and brain can absorb these energies & it facilitates ionization of sodium,potassium and calcium, If properly absorbed these waves can cleanse the nervous system & boost the immunity.These radiations can remove plaques,sclerosis,blood clots and other impurities if proper diet regulations are also kept.
Intervertebral gaps are crucial in the absorption of radiations from atmosphere.Yoga postures can increase the gap and more energy can be absorbed.Absorption of high quantity of radiations combined with appropriate lifestyle and food habits help one to achieve the maximum of mental and physical capabilities.A man in this state can emit radiations from his body and heal others mentally & physically.
"എല്ലാം നിയമാനുസൃതമാണ് " (1 കോറിന്തോസ് 10 :23")
ReplyDeleteഎന്നാല് എല്ലാം നന്നല്ല എന്ന് കൂടി അതിനു ശേഷം പറയുന്നുണ്ട്.
പ്രിയ അനോണിമസ്, എല്ലാം പ്രയോജനകരമല്ല എന്നാണ് ബൈബിൾ പറയുന്നത് . പ്രയോജനം എല്ലാവര്ക്കും ഒരുപോലെ ആവില്ല .ഓരോരുത്തരുടെയും മാര്ഗ്ഗം വേറെ ആയിരിക്കും .
Delete