Translate

Monday, May 13, 2013

ബ്രദർ സണ്‍ ,സിസ്റ്റർ മൂണ്‍


                     
                                                         Brother sun and sister moon,
                                                        I seldom see you, seldom hear your  tune 
                                                        Preoccupied with selfish misery.


                                                      Brother wind and sister air,
                                                      Open my eyes to visions pure and fair,
                                                     That i might see the glories around me.

                                                     I am god's creature, of him i am part,
                                                     I feel his love awakening my heart.

                                                     Brother sun and sister moon,
                                                     I  now do see you , i can hear your tune;
                                                     So much in love with all that i survey.

                                                    I am god's creature, of him i am part,
                                                    I feel his love awakening my heart.

ബ്രദർ സണ്‍ ,സിസ്റ്റർ മൂണ്‍  (1972 )   directed by Franco Zeffirelli  (സിനിമ  യൂ ട്യൂബിൽ  ലഭ്യമാണ് )

3 comments:

  1. പ്രകൃതിയേയും സൂര്യചന്ദ്രന്മാരെയും വാഴ്ത്തി, ദൈവമേ കൈതൊഴാമെന്ന ഒരു കൗമാര യുവാവിന്റെ അടയാളങ്ങളുമർപ്പിച്ചുകൊണ്ട് ഇംഗ്ലീഷിലെ ഈ മ്യൂസിക്ക് മനോഹരവും ശ്രവണീയവുമാണ്. വീഡിയോ പോസ്ററ് ചെയ്ത അനൂപിന് നന്ദി.

    വയലുകളും തടാകങ്ങളും മൊട്ടകുന്നുകളും താണ്ടി ഓടിയോടി കുരിശിന്മലയിലുള്ള നാഥനായ ക്രിസ്തുവിന്റെ മുമ്പിൽ എത്തുന്ന ചെറുപ്പക്കാരൻ തന്റെ ദൈവവും പ്രകൃതിയും അവനുമെന്ന ആത്മബന്ധം മധുരമായ സംഗീതത്തിൽക്കൂടി ചിത്രീകരിക്കുന്നുണ്ട് .

    ഈശ്വരനെ തേടിയുള്ള ഒരു യുവാവിന്റെ അന്വേഷണമാണ് കാതിനിമ്പം നല്കുന്ന ഈ ശ്രുതിഗാനത്തിൽ അലിഞ്ഞിരിക്കുന്നത്. പ്രകൃതിയും സൂര്യചന്ദ്രാദികളും ഇളംകാറ്റും മലഞ്ചെരിവിലെ ശുദ്ധവായുവും അവനും അവന്റെ ശ്രൂതിയിൽ ഒരമ്മയുടെ മക്കളാണ്. പരസ്പരം സഹോദരി സഹോദരന്മാരായി ആത്മാവിൽ ആവഹിച്ചിരിക്കുന്നു. പ്രഭാതംമുതൽ അസ്തമയംവരെ ലോകത്തിന് പ്രകാശം നല്കുന്ന വഴികാട്ടിയായ എന്റെ പ്രിയാ, ജേഷ്ടൻ സൂര്യഭഗവാനെ, പൂനിലാവത്ത് സദാ പുഞ്ചിരിക്കുന്ന ഉടപിറന്നവളായ ചന്ദ്രമതി, നാഥന്റെ വഴികാട്ടിയായി എന്നോടൊപ്പം വന്നാലും. ജീവന്റെ ചുരുങ്ങിയ കാലങ്ങളിൽ ഞാനെന്റെ കൂടപിറപ്പുകളെ കാണുന്നു. കണ്ടു മുട്ടുന്നു. ദിവാകരാ, ഭാസ്ക്കരാ നിങ്ങളുടെ നാദം കാതുകളിൽ ഞാനൊന്ന് ശ്രവിക്കട്ടെ. കാത്തിരിക്കുന്നു.

    സ്വാർഥത അന്ധകാരത്തിന്റെ വഴികാട്ടിയാണ്.ദുരിതം നിറഞ്ഞതും. ഓടിവാ കാറ്റേ,ആടി വായോ, ജേഷ്ഠസഹോദരാ നീയും എനിക്കൊപ്പം അമ്മയായ പ്രകൃയുടെ അരുമസന്താനം,ജീവന്റെ വായു എന്റെ കുഞ്ഞിപെങ്ങളും.

    വിശുദ്ധിയുടെ പാവനമായ ഈ പാതയിൽ സഞ്ചരിക്കുവാൻ,എന്റെ കണ്ണുകളെ തുറക്കട്ടെ. അന്ധകാരമകറ്റി വെളിച്ചത്തിലേക്ക് നയിച്ചാലും.

    നാഥാ അങ്ങ് മഹത്വപ്പെട്ടവനാകുന്നു. അനാദിയും സർവ്വവ്യാപിയുമായ അവിടുന്ന് എവിടെയുമുണ്ട്. ഞാൻ അവിടുത്തെ സൃഷ്ടിയാണ്. സൃഷ്ടിയായ പ്രപഞ്ചത്തിന്റെ അംശവും.എന്നിൽ കുളിർമ്മയുണ്ടാക്കുന്നു. അകലെയകലെ നിന്നെ ഞാൻ കാണുന്നു. രോമാഞ്ചമണിഞ്ഞ് ധ്യാനമഗ്നനായി നമിക്കുന്നു. ആർത്തിരമ്പിവരുന്ന നിന്റെ നാഥവും ശ്രവിക്കുന്നു. ഉള്ളുനിറയെ സ്നേഹവികാരങ്ങളോടെ നിന്നെതേടി അലയുകയാണ്. ഇന്നും അന്വേഷണം തുടരുന്നു.

    പ്രകൃതിയുടെ പരിലാളനയിൽ അവൻ തുള്ളിച്ചാടികൊണ്ട്‌ ക്രൂശിതനായ ക്രിസ്തുവിന്റെ അശരീരി ശ്രവിച്ചു. "കുഞ്ഞേ നീ എന്റെ പിന്നാലെ വന്നാലും."അവനും പ്രകൃതിയും ദൈവവും ഒന്നാകുന്ന ദിനം.അമിതാനന്ദത്താൽ വികാരം അവനിൽ പൊട്ടിവിടർന്നു. എന്തേ, നാഥന്റെ കണ്ണുനീരും കുരിശും ഇന്നും പ്രകൃതിയുടെ ദുഖത്തിലോ?

    ReplyDelete
  2. അങ്ങനെ ജോസഫ് മാത്യുവും കവിയായി. എങ്ങനെ ആകാതിരിക്കും? ഓരോരുത്തരായി അവരവരുടെ ആത്മസ്വാതന്ത്ര്യത്തിന്റെ അനുഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ അതിന്റെ വശ്യതയിലെയ്ക്ക് ആകര്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടട്ടെ.

    ഇതാ വേറൊരു തരം സ്വാതന്ത്ര്യത്തിന്റെ ഒരു സാമ്പിൾ. അമേരിക്കൻ അസ്റ്റ്രൊനൊട്ട് Chris Hadfield അഞ്ചു മാസം International Space Station ന്റെ കമാണ്ടെർ ആയി ബഹിരാകാശത്തു കഴിച്ചുകൂട്ടിയ ശേഷം ഇന്നാണദ്ദേഹം ഭൂമിയിൽ തിരിച്ചെത്തുന്നത്. ഗുരുത്വാകർഷണത്തിൽ നിന്നും മുക്തമായ ഒരത്ഭുതാവസ്ഥയിൽ നിന്ന് ഭൗതികമായ എല്ലാ ആകർഷണങ്ങളുടെ ലോകത്തേയ്ക്കുള്ള തിരിചെത്തൽ.

    Hadfield has done well for the space program by documenting and sharing his mission by video and Twitter with hundreds of thousands of space watchers all over the world. But his last video surpasses them all... it's a poignant and quite professional rendition of "Space Oddity", sung by the astronaut himself and set against the splendor of the view from Earth orbit.

    തന്റെ പേടകത്തിൽ നിന്ന് അദ്ദേഹം അയക്കുന്ന ഈ വീഡിയോ ആസ്വദിക്കുക.
    http://www.oneminuteastronomer.com/8466/hadfield-space-oddity/

    ReplyDelete
    Replies
    1. ശൂന്യാകാശ യാത്രികന്റെ ഈ ഗാനത്തിന്റെ ലിങ്ക് വാർത്തകളിൽ കണ്ടിട്ടും ഞാൻ പ്രാധാന്യം കൊടുക്കാതെ തള്ളികളഞ്ഞു. ഇത്ര മനോഹരമായ ഒരു ലിങ്ക് അല്മായശബ്ദം വായനക്കാർക്കായി നൽകിയതിൽ സാക്കിന് നന്ദി.

      ശാസ്ത്രജ്ഞന്റെ ഈ ഗാനം ഇന്നത്തെ മാത്രമല്ല ഭാവിചരിത്രവും കൂടിയാണ്. കവിയായ സാക്കിന് ഇതൊന്ന് മലയാളത്തിലാക്കികൂടെ. വീഡിയോ, ബ്ലോഗിന്റെ മുഖ്യപേജിലുമിടൂ. വേദപാഠം ക്ലാസുകൾ ബഹിഷ്ക്കരിച്ച് കുഞ്ഞുങ്ങൾ ഇത്തരം ശാസ്ത്രീയ നേട്ടങ്ങളുടെ ഗാനങ്ങൾ പഠിക്കട്ടെ.

      ഇങ്ങനെ ഒരു ഗാനം ശ്രവിക്കുവാൻ സാധിച്ച ഈ തലമുറയിൽ ജീവിച്ചതിലും അഭിമാനിക്കുന്നു. ശൂന്യകാശ യാത്രികനായ ക്രിസ് its so amazing..AWESOME .. TRULY AMAZING മനോഹരമായ ഒരു സംഗീതത്തിനുടമയായ താങ്കൾക്ക് നന്ദി.

      ശൂന്യാകാശത്തിൽ നിന്ന് ശ്രീ അറക്കൽ ബിഷപ്പ് തട്ടിയെടുത്ത അവേ മരിയാ പുരയിടവും കണ്ടില്ലേ.

      ക്രിസ്, അങ്ങ് നക്ഷത്ര കൂട്ടങ്ങളൊപ്പം പാടിയ ഉയരങ്ങളിലെ നക്ഷത്ര താരമാണ്. ലോക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനമെന്ന് ജനം കൽപ്പിച്ചു കഴിഞ്ഞു. ശൂന്യതയിൽ തുഴഞ്ഞുകൊണ്ടുള്ള ഈ ഗാനം വീണ്ടും വീണ്ടും ഞാൻ കേട്ടു. കണ്ണെത്താത്ത ദൂരത്തിലെ ഈശ്വരന്റെ മുമ്പിൽ ഞാൻ അറിയാതെ കുമ്പിട്ടുപോയി. പുത്തനായ യുഗത്തിന്റെ ഉയരങ്ങളിൽനിന്നുള്ള ഈ പുതിയ ഹീറോക്ക് എന്റെ സ്നേഹത്തിന്റെ പ്രണാമം.

      Delete