Translate

Thursday, May 9, 2013

ധ്യാനത്തിന് ഒരു തുടക്കം


നിങ്ങൾക്ക് എന്തു പ്രായമുണ്ട്? ഈ പ്രായത്തിനിടക്ക് എത്ര തവണ നിങ്ങൾ വെറുതേ ഒരു നല്ല മഴയത്ത് ഇറങ്ങി നടന്നിട്ടുണ്ട്? കേരളപ്രകൃതിയുടെ ധാരാളിത്തമാണ് മഴ. എന്നിട്ടും അതിൽ ശരീരവും മനസ്സുമായി പങ്കുപറ്റാൻ ഒരിക്കൽപോലും നിങ്ങൾ ശ്രമിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് കിട്ടാത്തതിനെപ്പറ്റി ആവലാതിയരുത്.  


നിങ്ങളെ ഭൂമിയോടും പ്രിയമുള്ള എല്ലാറ്റിനോടും ബന്ധിപ്പിച്ചു നിറുത്തുന്നത് നിങ്ങളുടെ ശ്വാസമാണ്. ദിവസത്തിൽ എത്ര പ്രാവശ്യം ഉള്ളിലേയ്ക്ക് വരുന്ന പ്രാണനെ നിങ്ങൾ അറിഞ്ഞുകൊണ്ട് സ്വാഗതം ചെയ്യാറുണ്ട്? ഒരിക്കലും? എങ്കിൽ എല്ലാ ബന്ധങ്ങളെയും മുറിച്ച് അത് വിടപറയുമ്പോൾ ജീവിച്ചിരുന്നതായി നിങ്ങൾ അറിയുകപോലുമില്ല.

വാക്കുകളാണ് മനുഷ്യനെ വഴി തെറ്റിക്കുന്നത് - അപ്പൻ, അമ്മ, സഹോദരങ്ങൾ, വീട്, നാട്, പാപം, പുണ്യം, മുക്തി, യുക്തി, രാമൻ, കൃഷ്ണൻ ഈശോ ... ഒരേ നാമം ആവർത്തിച്ചുകൊണ്ടിരുന്നാൽ അതിന്റെ അർത്ഥം ഇല്ലാതാകുന്നു (നാമകീർത്തനം). അറിയാവുന്ന എല്ലാ വാക്കുകളും ഇടമുറിയാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നവർ അവയുടെയും അവരുടെ തന്നെയും അർത്ഥത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.


നമ്മുടെ ചുറ്റുവട്ടത്ത് വരുന്നവരെപ്പറ്റി ആര്, എവിടെനിന്ന്, എങ്ങോട്ട് എന്നെല്ലാം ചോദിച്ച് നമ്മൾ തീർച്ചവരുത്തുന്നു. രാപകലില്ലാതെ കൂടെക്കഴിയുന്ന ഈ ഞാൻ ആര്, എവിടെനിന്ന്, എങ്ങോട്ട് എന്ന് ഒരിക്കൽപോലും ചോദ്യമില്ല! നേരിട്ട് ചോദിക്കാൻ ഭയമായതിനാൽ, നമ്മൾ അന്യർ നമ്മെപ്പറ്റി കരുതുന്നതും പറയുന്നതും അപ്പാടേ വിശ്വസിക്കുന്നു. അതെല്ലാം ശുദ്ധ നുണയായിരുവെന്ന് തിരിച്ചറിയുയുന്നത്‌, ഒരുപക്ഷേ, നമ്മുടെ അവസാന നിമിഷമായിരുന്നാലോ?

ഒരരിച്ചുപെറുക്കലും ആവശ്യമില്ല, ഞാനാര് എന്നറിയാൻ. എല്ലാവിധത്തിലും തനിയെ ഇരിക്കുമ്പോൾ നേരിട്ടുതന്നെ ചോദിക്കുക. ചോദിക്കാനുള ധൈര്യമുണ്ടായാൽ ശരിയായ ഉത്തരം കണിശമായിരിക്കും. അതിലാണ് എല്ലാറ്റിന്റെയും തുടക്കം. കാരണം, ആ ഉത്തരത്തിനു മുമ്പിൽ, ഒരാൾ  അതുവരെ ചെയ്തതും നേടിയതും സൂക്ഷിച്ചുവച്ചതും വട്ടപ്പൂജ്യമായി തിരിച്ചറിയും.

ഇരുളുമ്പോൾ ഞാനാഹ്ലാദിക്കുന്നു - ഒന്നും ഒന്നിനും വേണ്ടിയല്ലാത്ത മൗനമായിരിക്കാമല്ലൊ! 

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. അത്മായാ ശബ്ദത്തിന് ഒരു രൂപ ഭാവ മാറ്റം വന്നിട്ടുണ്ടെന്നതു എല്ലാവരും അറിയുന്നു - വായനക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്, നല്ല നല്ല അഭിപ്രായങ്ങള്‍ വരുന്നുമുണ്ട്. പക്ഷെ, വിലയേറിയ ചില പോസ്റ്റുകള്‍ ശ്രദ്ധിക്കാതെ പോവുന്നത് എന്നെ വേദനിപ്പിക്കുന്നു. ഡോ. ജെയിംസ് കൊട്ടൂരിന്‍റെ ഒരു പോസ്റ്റ്‌ ക്ഷമയോടെ ശ്രി. ജൊസഫ് മാത്യു സാര്‍ തര്‍ജ്ജമ ചെയ്തതിനും ഈ ഗതി വന്നു. തുരു തുരാ കുറെ പോസ്റ്റുകള്‍ വന്നാല്‍ ഒന്നും ശ്രദ്ധിക്കാതെ പോവുകയെയുള്ളൂ. ധ്യാനത്തേപ്പറ്റി ഒന്നില്‍ കൂടുതല്‍ പോസ്ടിട്ട ശ്രി. കൂടല്‍ തന്നെ എവിടെയാ കമന്റു എഴുതേണ്ടതെന്നു ചോദിക്കുന്നതും കണ്ടു.

    ഈ വ്രവണത ഒഴിവാക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. എഴുതുന്നതാരാണെങ്കിലും, അക്ഷരത്തെറ്റുകളില്ലാതെയും പോസ്റ്റുകള്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. അക്ഷരം വലുതാക്കിയതുകൊണ്ടോ, നിറം മാറ്റിയതുകൊണ്ടോ പോസ്റ്റുകളുടെ ഗുണം കൂടുന്നില്ല. അതിന്‍റെ കണ്ടന്‍റ് ആണ് നന്നായിരിക്കേണ്ടത്. ആരെയും ഉപദേശിക്കാന്‍ ഞാന്‍ ആളല്ല, ആരെയും പ്രത്യേകിച്ച് മനസ്സില്‍ കണ്ടുകൊണ്ടുമല്ല ഇത് പറയുന്നത്. സക്കറിയാസ് സാറിന്‍റെയും ബഹുമാനപ്പെട്ട കൂടലിന്‍റെയുമൊക്കെ പോസ്റ്റുകള്‍ വേണ്ടത്ര വിശകലനത്തിന് സമയം നല്കിക്കൊണ്ടല്ല മാറിക്കൊണ്ടിരിക്കുന്നത്. എല്ലാ വായനക്കാരും ഈ ബ്ലോഗ്‌ എന്നും തുറക്കുമെന്നുള്ള സങ്കല്പം അസ്ഥാനത്താണ്.

    ReplyDelete
    Replies
    1. ഇന്നാളു സാറു തന്നെയല്ലേ പറഞ്ഞത് മൂപ്പന്മാരോട് അത്ര കാർക്കശ്യം പാടില്ല, കുറേ അക്ഷരത്തെറ്റൊക്കെ വരും എന്നും മറ്റും? അപ്പോൾ കണ്ടുകണ്ട് മടുത്തു, അല്ലേ? ആരും മടുക്കും. അല്പംകൂടെ സമയമെടുത്താൽ തെറ്റൊക്കെ തിരുത്തി നല്ല മലയാളത്തിൽ എഴുതാൻ ഇന്ന് ആർക്കും ഒത്തിരി ബുദ്ധിമുട്ടില്ലാതെ സാധിക്കും.സാവകാശം വേണം, എന്നും രണ്ടുവാക്ക്‌ കാച്ചണം എന്നാ നിർബന്ധമരുത്. അതെന്തിനാ, ഞാനെഴുതുന്നത് സ്വർണലിപികളാണ്‌, ആരും നോക്കിപ്പോകും എന്നാ മനസ്സിലിരുപ്പെങ്കിൽ എന്ത് ചെയ്യും? അപ്പോൾ ഇന്നാളു പറഞ്ഞത് തിരിച്ചെടുക്കുകയല്ലേ?

      Delete
    2. ഒന്നും പിന്‍വലിക്കെണ്ടാതായില്ലല്ലോ. ഞാന്‍ പറഞ്ഞത് ശരിയല്ലേ? പരിഗണന എല്ലാവര്ക്കും വേണം, പക്ഷേ അത് തണലായി വ്യാഖ്യാനം ചെയ്യുമ്പോഴാണ് പ്രശ്നം. ബാക്കി കാര്യങ്ങള്‍ സാക്ക് പറഞ്ഞിട്ടുണ്ടല്ലോ! അനോനിമസ് പറഞ്ഞതും ശ്രദ്ധിക്കുക, കമെന്‍റ് ആവേണ്ടത് പോസ്റ്റ്‌ ആയി മാറാനും പാടില്ല. അട്മിനിസ്ട്രെടര്‍ തന്നെ ഒരു മാര്‍ഗ്ഗ രേഖ ഉണ്ടാക്കുക, എല്ലാ കൊണ്ട്രിബ്യുട്ടെര്സിനെയും അറിയിക്കുക.

      അപ്പോള്‍ ശരിയാവാനുള്ളതല്ലെയുള്ളൂ.

      Delete
  3. പല പോസ്റ്റുകൾക്കും കമന്റ് ആകേണ്ട നിലവാരം മാത്രമേയുള്ളൂ . എന്നും എഴുതണം എന്ന് വാശി പിടിക്കാതെ ചിലരെങ്കിലും ഒന്ന് ചുമ്മാതെ ഇരുന്നെങ്കിൽ എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട് .

    ReplyDelete
    Replies
    1. മടുക്കുമ്പോൾ, സാറിനെ ഇനി രണ്ടു ദിവസം കഴിഞ്ഞു കണ്ടോളാം എന്നൊരു നല്ല വാക്ക് പറഞ്ഞാൽ പോരേ? ആര്ക്കും ഒരു ദൂഷ്യമൊട്ടില്ല താനും.

      Delete
  4. This comment has been removed by the author.

    ReplyDelete