Translate

Thursday, May 2, 2013

പോളും യഹോവായുടെ ശബ്ദവും



ഇവാഞ്ചലിക്കൽ കൃസ്ത്യാനികൾ  വിശ്വസിക്കുന്നത് ബൈബിളിലെ ഒരോ വാചകവും ദൈവത്തിന്റെ ശ്വാസത്തിൽനിന്ന് വന്നുവെന്നാണ്. (2. തിമോത്തി 3:16)  വിമർശകർ, മറിച്ച്  ബൈബിൾ ദൈവത്തിന്റെ അധരങ്ങളിൽനിന്ന് വന്ന വചനങ്ങൾ അല്ല   (1. കൊറിയൻതീസ് 7:12 ) പോളിന്റെ അഭിപ്രായമെന്ന് പറഞ്ഞാൽ മറ്റു വചനങ്ങൾ ചൂണ്ടികാണിച്ച് ദൈവത്തെ ബൈബിളിന്റെ ഗ്രന്ഥകർത്താവാക്കും. ആത്മാവിന്റെ ഉത്തേജനമെന്ന് പറഞ്ഞാലും പാസ്റ്ററും  പുരോഹിതരും പല്ലിറുക്കും.

എന്നിരുന്നാലും  പുസ്തക കൂമ്പാരങ്ങളിൽ   ബൈബിൾ ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഗ്രന്ഥമായി കരുതുന്നു. കാരണം  ബൈബിൾ ദൈവവുമായുള്ള സംഭാഷണങ്ങളാണെന്ന് വിശ്വസിക്കുന്നു. ഡമാസ്ക്കസ്സിൽ ദൈവവുമായി സംസാരിച്ച  പോൾ  സുവിശേഷങ്ങൾ എഴുതുന്നതും നേരിട്ടുള്ള ആത്മീയ സംഭാഷണത്തിൽ കൂടിയായിരുന്നു .  ഡമാസ്ക്കസ്സിൽ   കാർമേഘങ്ങളിൽക്കൂടി കൊള്ളിയാൻ  മിന്നികൊണ്ടിരുന്ന ഇടിമിന്നലിന്മേലെ പാഞ്ഞുവന്ന ദൈവത്തിനും സംസാരിക്കുവാൻ കണ്ണും മൂക്കും  അധരങ്ങളുമുണ്ടായിരുന്നുവെന്നും  വിശ്വസിക്കണം.

ഡമാസ്ക്കസ് തെരുവിൽ കുതിരപ്പുറത്ത് പാഞ്ഞുപോയ  ക്രിസ്തുവിരോധിയായ  പോളിന് സ്വപ്നമുണ്ടായതുമുതൽ   ശേഷിച്ച ജീവിതം പോൾ  പിന്നീട് ക്രിസ്തുവിനെ വന്ദിക്കുന്നവനായി. യഹോവാ സ്വപ്നത്തിൽ അപ്പോസ്തോലിക പദവി പോളിന് നൽകി. സ്വപ്നത്തിൽക്കൂടി പോൾ ദൈവവുമായി ഒരു ആത്മീയ ബന്ധം ഉണ്ടാക്കിയെന്നുള്ളതാണ് കൂടുതൽ ശരി. ഉപബോധ മനസിലെ ആത്മാവിൽ ഉത്തേജിതനായി അദ്ദേഹത്തിന് അപ്പോസ്തോലിക നിയമങ്ങൾ  എഴുതുന്നതിൽ പങ്കാളിയാകുവാൻ സാധിച്ചു. സുവിശേഷങ്ങളിൽക്കൂടി ബൈബിളിൽ ഏറിയ സംഭാവനകൾ നല്കിയതും പോളാണ്

യഹോവാ നേരിട്ട് സ്വപ്നസഞ്ചാരം പോളിന് നൽകിയെന്നുമെല്ലാം അക്കാലത്തെ ഒരു കൾട്ടുനേതാവിന്റെ ശബ്ദമായി കരുതിയാൽ മതി. ഗയാനയിൽ ആയിരകണക്കിന് ഭക്തരെ കുരുതി കഴിച്ച ജിം ജോണ്‍സും യഹോവായോട്‌ സംസാരിക്കുമായിരുന്നൂ. അയാളുടെ കൊച്ചുലോകത്തിൽ യഹോവാക്കുവേണ്ടി അയാളും അനുയായികളും ആത്മഹത്യ ചെയ്തതും വർത്തമാനകാല സംഭവങ്ങളിൽപ്പെട്ടതാണ് . ക്രിസ്തു വിരോധിയിൽനിന്നും ക്രിസ്തു സ്നേഹിയായ പോളിന് വിസ്മയകരമായി മനംമാറ്റം ഉണ്ടായിയെന്നും വിശ്വസിക്കുന്നു. അങ്ങനെ  അന്നുണ്ടായിരുന്ന ചെറുസമൂഹത്തിൽ ക്രിസ്തുവില്നിന്ന് നേരിട്ടുള്ള വിശ്വാസത്തിന്റെ വക്താവെന്ന്  പോളിനെ അംഗീകരിക്കുവാനും അനുയായികളുണ്ടായിരുന്നു.

ടോം ടാറന്റ്  ഒരിക്കൽ അമേരിക്ക, മിസ്സിസിപ്പിയിലെ എഫ്. ബി. ഐ. നോട്ടപുള്ളിയായിരുന്ന ഒന്നാം തരം ആഗോള കുറ്റവാളിയായിരുന്നു. പോളിന്റെ വർഗശത്രുക്കൾ ക്രിസ്ത്യാനികളായിരുന്നുവെങ്കിൽ കു ക്ലുക്സ് ക്ലാൻ അംഗമായിരുന്ന ഇയാളുടെ  ശത്രുക്കൾ യഹൂദരും ആഫ്രോ അമേരിക്കരായ കറമ്പരുമായിരുന്നു.  യഹൂദരെയും ആഫ്രിക്കൻ അമേരിക്കരെയും ദൈവത്തിന്റെ ബദ്ധശത്രുക്കളായി കരുതി കൊല, കവർച്ചകളും നടത്തിയിരുന്നു. ദൈവത്തിന്റെ പേരിൽ  അമേരിക്കയിൽ വർഗവർണ്ണ വിരോധവും പരത്തി.  മുപ്പതു യഹൂദ പള്ളികൾ തകർക്കുന്നതിലും മിസിസിപ്പി ഭീകര ബൊംബിടീലിലും   ഇയാൾ കുപ്രിസിദ്ധി നേടി. ടോം ടാറന്റിനെ പിടികൂടി മിസിസിപ്പി ജയിലിൽ മുപ്പതു വർഷം ജയിൽ ശിക്ഷ കൊടുത്തു. വർഗശത്രുക്കളെ ഒരിക്കൽ വെറുത്തിരുന്ന പോളിന്റെ ആരാധകനും ബൈബിൾ വായനക്കാരനുമായിരുന്ന ഇയാൾ ഒരിക്കൽ ജയിൽ അധികൃതരോട് ബൈബിൾ മേടിച്ച് വായിക്കുവാൻ തുടങ്ങി. അന്ന് അയാൾക്ക്‌ ഉത്തേജനം നൽകിയത് മാത്യു സുവിശേഷത്തിലെ ക്രിസ്തു വചനം ആയിരുന്നു. പോളിനെപ്പോലെ അന്ന് അയാൾക്കും ഹിസ്റ്റീരിയാ ഉണ്ടായി. ഹിസ്റ്റീയായിൽ  ദൈവം അയാളോടും ഇങ്ങനെ സ്വപ്നത്തിൽ സംസാരിച്ചു. "ലോകം മുഴുവൻ നേടിയാലും ആത്മാവ് നശിച്ചാൽ  എന്ത് പ്രയോജനം" ?

ഉണർന്ന്   മുട്ടേൽനിന്ന്  ടോം ടാറന്റ്   ദൈവത്തോട് പ്രാർഥിച്ചു. ഈ കുറ്റവാളിയുടെ മാറ്റം ജയിലിൽനിന്നും അമേരിക്കൻ പ്രസിഡണ്ട്‌ ഹൂവറിന്റെ കാതുകളിൽവരെ എത്തിയിട്ടും ആരും വിശ്വസിക്കുവാൻ തയ്യാറല്ലായിരുന്നു. ദൈവം നേരിട്ട് സംസാരിച്ചിട്ടും  അയാൾക്ക്‌ പ്രവാചകസ്ഥാനം നല്കിയില്ല.  അതുപോലെ രണ്ടായിരം കൊല്ലങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു  കുറ്റവാളി കാലത്തിന്റെ ഒഴുക്കിൽ അപ്പോസ്തോലികപദവിവരെ തട്ടിയെടുത്തു. ഉൾബൊധമനസിലുള്ള ഈ മാറ്റം യഹോവയുടെ മനസായി അനുയായികൾ മാറ്റിയെടുത്തെന്നുള്ളതാണ്  സത്യം.

പോൾ പറഞ്ഞെതെല്ലാം ദൈവത്തിന്റെമനസ്സല്ല ; മനുഷ്യന്റെ മനസ്സിൽനിന്ന് വന്നതെന്ന് പറഞ്ഞാൽ ധ്യാനഗുരുക്കളും ഇവാഞ്ചലിസ്റ്റുകളും അക്രോശിച്ച് കല്ലിൻകൂട്ടങ്ങളായി വരും.  ദൈവത്തിന്  കണ്ണും മൂക്കും മനസുമുണ്ടെന്നും വിശ്വസിക്കണം. വെറും മനുഷ്യനായ പോൾ എങ്ങനെ ശാസ്ത്രത്തിനുപോലും ചിന്തിക്കാൻ സാധിക്കാത്ത ദൈവത്തിന്റെ ശബ്ദം കേൾക്കും. മറ്റുള്ള മഹാന്മാരായ മനുഷ്യരുടെ തത്ത്വങ്ങളെക്കാൾ  പോളിലെ മനുഷ്യന്റെ
തത്ത്വങ്ങൾക്ക് എന്ത് മെച്ചം?  എങ്ങനെ ഭൂത വർത്തമാന ഭാവി ജനങ്ങൾ പോളിന്റെ ഈ  പുസ്തകം   ദൈവവചനമായി  വായിക്കുന്നു.?  പുസ്തകങ്ങളിൽ ദൈവം ഒപ്പിട്ടുട്ടുണ്ടോ?

പതിനാറാം നൂറ്റാണ്ടിലെ ട്രെന്റ് കൌണ്‍സിൽ പോളിന്റെ കത്തുകൾ ദൈവവചനമായി  അംഗികരിച്ചിട്ടുണ്ട്. ഇങ്ങനെ ദൈവവചനങ്ങളെന്നു  തീരുമാനിക്കാൻ ഈ കൌണ്‍സിലിൽ പങ്കുചേർന്ന ജനങ്ങൾ ദൈവത്തോടൊപ്പം താമിസിച്ചവരായിരുന്നോ?  പോളിന്റെ ഈ ഹിസ്റ്റീരിയാ  മറ്റുള്ള സുവിശേഷങ്ങളെക്കാൾ മെച്ചമായി പുരോഹിതവർഗം കരുതുന്നു. കുർബാനയിലെ വീഞ്ഞിനും അപ്പത്തിനുമൊപ്പം പോളിന്റെ വചനങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്നു.

എന്നിരുന്നാലും അമേരിക്കയിലെ റെവ . മാർട്ടിൻ ലൂതർ കിംഗിന് പൗരാവകാശ വിപ്ലവത്തിൽ ഉത്തേജനം ലഭിച്ചതും പോളിന്റെ സുവിശേഷത്തിൽനിന്നായിരുന്നു. അന്നത്തെ ചെറു സമൂഹത്തിലെ പിളർപ്പുകളിലും വർഗവർണ്ണ ചിന്താഗതികളിലും പോൾ എതിർപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്റെ ഒരു കത്തിൽ ചോദിച്ചിരിക്കുന്നു, " വെളുത്തവർക്കും കറുത്തവരായവർക്കും പ്രത്യേകമായ പള്ളികൾ ദൈവമക്കളായ നമുക്കുണ്ട്. നീഗ്രോക്കും പ്രത്യേക  പള്ളികളുണ്ട്.   ക്രുസ്തിവിന്റെ ഒന്നായ ശരീരത്തിൽ വർണ്ണവ്യവസ്ഥയിൽ അനേകപള്ളികൾക്ക്  ഉത്തരം ലഭിക്കുന്നതെങ്ങനെ ? അത്തരം വിശ്വാസങ്ങൾ ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്കെതിരല്ലേ?  റോമ, ഗലാത്തിയാ കൊളോസ്സിയാക്കാർക്കെഴുതിയ പോളിന്റെ ലേഖനങ്ങൾ വായിക്കുവാൻ  അമേരിക്കയുടെ മാർട്ടിൻ ലൂതർ കിംഗ്  തന്റെ അനുയായികളെ  കൂടെകൂടെ ഓർമ്മിപ്പിക്കുമായിരുന്നു

4 comments:

  1. No matter how hard we try to tell the faithful believers that the Bible has its own limitations and that to expect it to have come word for word from the Almighty, no one will give heed to what we try to establish.

    We have had a go at it some time back and investigated the pros and cons to some extent. Nothing has changed anywhere, except in the minds of a few Almayasabdam friends. But if you do like, carry on with the topic and I shall also try to go along.

    Koodal achaayan will bless you if you post a full lecture on prayer again. He is desperate that only six comments resulted from his three consecutive trials with the same subject. He forgets that whereas he has plenty of time to sit with all the fingers dipped in ink, we poor folk have, on the contrary, many other worries to occupy our fingers with. All the same I obliged him with a loving comment and I await a fatherly blessing from him at least by 8:00 am in the morning.

    Now it is already 2:30 am and I feel damn sleepy.

    ReplyDelete
    Replies
    1. Peace be on you and all your worries reverend sir.
      Blessed are those who are awake while the world is abed
      Graced be those who are asleep when the others are on heels
      And blessed and graced be all who are neither awake nor asleep
      Lord ! Bless me too, how and when I don't know.

      Amen


      Delete
  2. ബൈബിളിന്‍റെ ഉത്ഭവത്തെ സംബന്ധിച്ച് എനിക്കുള്ളത് കുറെ മണ്ടന്‍ ആശയങ്ങള്‍ മാത്രമാണ്.
    "ബൈബിളിലെ ഒരോ വാചകവും ദൈവത്തിന്‍റെ ശ്വാസത്തിൽനിന്ന് വന്നുവെന്നാണ്...(2. തിമോത്തി 3:16) വിമർശകർ, മറിച്ച് ബൈബിൾ ദൈവത്തിന്‍റെ അധരങ്ങളിൽനിന്ന് വന്ന വചനങ്ങൾ അല്ല (1. കൊറിയൻതീസ് 7:12)." ഇത്
    എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നുണ്ട്.

    മഹാഗുരുക്കന്മാരാരും തങ്ങളുടെ ഉപദേശങ്ങള്‍ എഴുതി സൂക്ഷിക്കണമെന്നു ആഗ്രഹിച്ചിട്ടുമില്ല, ആവശ്യപ്പെട്ടിട്ടുമില്ല. എഴുതാന്‍ മനുഷ്യന് മനുഷ്യനിര്‍മ്മിതമായ ഭാഷ ആവശ്യമുണ്ട്; ആ ഭാഷയ്ക്ക്‌ മനുഷ്യന്‍ അനേകം വ്യാഖ്യാനങ്ങള്‍ കണ്ടുപിടിക്കുമെന്നുള്ളത് തന്നെയായിരിക്കാം കാരണം. എന്തായാലും നമുക്ക് ലഭിച്ചിരിക്കുന്ന വചനങ്ങള്‍ ദൈവനിവേശിതമല്ലായെന്നുള്ള അഭിപ്രായം എനിക്കില്ല. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, യേശു പറഞ്ഞത് ശ്വാസത്തിലൂടെയാണ് എന്നതാണ്; അതായത്, യേശു തന്‍റെ വചനങ്ങള്‍ സമൂഹത്തിലേക്കു ജീവനായി വിന്യസിപ്പിക്കുകയായിരുന്നുവെന്നര്‍ത്ഥം. ആ ജീവനിലേക്ക് സ്വന്തം പരിമിതമായ ജീവനിലൂടെ എത്തിപ്പെടുന്നവന് ഇപ്പോഴും അത് നേരിട്ട് കേള്‍ക്കാനും ആസ്വദിക്കാനും സാധിക്കുന്നതേയുള്ളൂ. ആ സ്വരം അങ്ങിനെ തന്നെ കേട്ടവരായിരുന്നു ആദ്യകാല ശിക്ഷ്യന്മാര്‍.. എന്നോര്‍ക്കുക.

    കാലഘട്ടം ചുരുള്‍ നിവര്‍ന്നപ്പോള്‍ ആ സ്വരം നേര്‍ത്തു നേര്‍ത്തു വന്നു, നാമിപ്പോള്‍ അനുഭവിക്കുന്നത് യേശുവിന്‍റെ ശ്വാസമേയല്ല, പകരം ലോകത്തിന്‍റെ കോലാഹലം മാത്രമാണ്. യേശുവിന്‍റെ ശ്വാസം തിരിച്ചറിഞ്ഞവര്‍ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത ഒരു ലോകമാണ് നമ്മുടെ മുമ്പിലെന്നു കാണാവുന്നതെയുള്ളൂ.

    യേശുവിന്‍റെ ശ്വാസം എടുക്കുന്നവര്‍ ഒരിക്കലും ലോകത്തിന്‍റെതാവില്ല, ലോകം സുബോധം എന്ന് പറയുന്ന അവസ്ഥയിലുമായിരിക്കില്ല അവരാരും. അങ്ങിനെ ഒരുത്തനെ കണ്ടെത്തിയാല്‍ സുബോധമില്ലാതെ അവന്‍ നടന്നത് പോലെ, അവന്‍ പറഞ്ഞതുപോലെ...എല്ലാക്കാര്യത്തിലും അവനെ അനുകരിക്കുകയാണ് ഉചിതമെന്നതാണ് നാം നല്ലതെന്ന് കരുതുന്ന ഏക മാര്‍ഗ്ഗം.

    പക്ഷെ അതല്ല വേണ്ടത്, ദാവിദു ഭക്തിപാരവശ്യത്തില്‍ വിവസ്ത്രനായിരുന്നത് പോലും അറിഞ്ഞില്ല. അതുപോലെ എല്ലാവരും ആയിരിക്കാന്‍ ആഗ്രഹിച്ചാല്‍?

    എങ്ങിനെ ഭാഷയില്ലാതെ ശ്വാസത്തിലൂടെ വചനങ്ങള്‍ ശ്രവിമെന്നായിരിക്കും എല്ലാവരും ചോദിക്കുക. ജൈനമതത്തിന്‍റെ മഹാഗ്രന്ഥങ്ങളെല്ലാം പലരെഴുതിയവകളാണ്, ഒരേ സ്വരം കേട്ടെഴുതിയതുപോലെ തോന്നിക്കുകയും ചെയ്യും, പക്ഷേ, അവരുടെ ഗുരു സംസാരിച്ചിട്ടേയില്ലെന്നു ഓര്മ്മിക്കുക. വെറും ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ ഗീഥാസംവാദം പൂര്‍ത്തിയാക്കിയെന്നു ആര്‍ക്കു ചിന്തിക്കാനാവും? കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിനു മുമ്പു യുദ്ധഭൂമി സന്ദര്‍ശിക്കാന്‍ പോയവരാണ് ഗുരുവും ശിക്ഷ്യനും, തേരാളിയും പോരാളിയും. താമസിയാതെ യുദ്ധം തുടങ്ങുകയും ചെയ്തു.

    യേശുവിനെ ആത്മാവിലും ഹൃദയത്തിലും നിറച്ച്, മനസ്സും ശരീരവും ആ പാദങ്ങളില്‍ അര്‍പ്പിച്ച് ഗുരു ഇശ്ചിക്കുന്നത് മാത്രം തന്നില്‍ സംഭവിക്കട്ടെയെന്നു തീരുമാനിച്ചുറച്ചു ജീവിക്കുന്നവനാണ് ക്രിസ്ത്യാനി. ലോകത്തിന്‍റെ മുമ്പില്‍ അവന്‍ കിറുക്കന്‍! തന്നെ. വി. ഫ്രാന്‍സിസ് ആസ്സിസ്സിക്കും വട്ടായിരുന്നു, വി.പൌലോസിനും വട്ടായിരുന്നു, ഇപ്പോഴത്തെ മാര്‍പ്പാപ്പാക്കും അരവട്ടാണ്. കാല്‍ വട്ടെങ്കിലുമില്ലാത്ത ആരും ഇവിടെ അല്മായാ ശബ്ദത്തിലുമില്ല. പക്ഷേ, കല്ലറകള്‍ക്ക് ചുറ്റും അലയുന്ന ആത്മാക്കളെ പ്രേതങ്ങള്‍ എന്നല്ലേ വിളിക്കാന്‍ പറ്റൂ.

    വി.പോളിന്‍റെ ജല്പ്പനങ്ങള്‍ക്ക് ചെവി കൊടുക്കുന്നതിനു പകരം, യാഹോവായുടെ സ്വരം ശ്വസിച്ച ആ ശ്വാസത്തിന്‍റെ അതെ സ്പന്ദനങ്ങള്‍ നമ്മിലും സംഭവിക്കട്ടെയെന്നാശിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!

    യേശു പറഞ്ഞ ഏറ്റവും നല്ല വചനം നാം കേട്ടിട്ടുമില്ല, ഏറ്റവും നല്ല സുവിശേഷകനെ നാം കണ്ടിട്ടുമില്ല.

    ReplyDelete
  3. st .paul പറയുന്നു "നിങ്ങളെ ഞങ്ങൾ അറിയിച്ചതൊഴിച്ചിന്നൊരുവൻ വന്നറിയിച്ചാൽ, വാനവനെങ്കിലുമാദൂദൻ താൻ ഏൽക്കും സഭയിൻ ശാപം " orthodoxinte കുർബാനയിലെ മനനമുള്ളവനെ വെരുട്ടുന്ന ഒരു പാട്ട് ! ശപിക്കുന്ന സഭപോലും ! "ശത്രുവിനെ സ്നേഹിക്കാൻ" പറഞ്ഞവന്റെ മണവാട്ടി , ചിന്തിക്കുന്നവനെ ശപിക്കുകയൊ? അയ്യോ! കർത്താവിനെന്തു തോന്നും ? പിന്നെ , "സത്യവേദപുസ്തകം" ! കുറെ സത്യങ്ങളേ ഇതിൽ പറഞ്ഞിട്ടുള്ളൂ.....ഇപ്പോളെന്റെ കയ്യിലുള്ള പുസ്തകം "നഷ്ടപ്പെട്ട സുവിശേഷങ്ങൾ " ഇനിയെത്ര മുഴുത്ത വെളുത്ത സത്യങ്ങൾ ലോകത്തിനു കൊടുത്താകമാനസഭാകോലാഹലങ്ങളെ ഞെട്ടിക്കാനിരിക്കുന്നു?! അപ്പോൾ പൌലോസിന്റെ ഈ "മുൻകൂറ്ശാപം" എന്തിനായിരുന്നു എന്ന് അടുത്ത തലമുറയ്ക്കു പിടികിട്ടും... പൂഴ്ത്തിവൈക്കപ്പെട്ട ഒട്ടനവധി കിണ്ണങ്കാച്ചി സുവിശേഷങ്ങൾ ഇനിയും ലോകം കാണാനിരിക്കുന്നു...മസിഹായുടെ പൂഴ്ത്തിവൈക്കപ്പെട്ട മഹത്വങ്ങൾ ആണതിൽ ഏറിയപങ്കും ! റോമാചക്രവർത്തിയും പുരോഹിതകുബുദ്ധികളും ഒത്തുചേർന്നു നമ്മുടെ പാവം കർത്താവ് പറഞ്ഞത് പലതും ഒതുക്കി ചിലയിടങ്ങളിൽ പലതും ഒട്ടിച്ചുവച്ചു ! ഉയർത്തെഴുനെറ്റ കർത്താവ് തന്നെ അവനെക്കുറിച്ചുള്ള സത്യങ്ങൾ ഉയിർത്തെഴുനെൽപ്പിക്കും ! കാലമേ സാക്ഷി..അതുകൊണ്ടാണ് ശ്രീ.മറ്റപ്പള്ളി പറഞ്ഞത് " വി.പോളിന്‍റെ ജല്പ്പനങ്ങള്‍ക്ക് ചെവി കൊടുക്കുന്നതിനു പകരം, യാഹോവായുടെ സ്വരം ശ്വസിച്ച ആ ശ്വാസത്തിന്‍റെ അതെ സ്പന്ദനങ്ങള്‍ നമ്മിലും സംഭവിക്കട്ടെയെന്നാശിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!" യേശു പറഞ്ഞ ഏറ്റവും നല്ല വചനം നാം കേട്ടിട്ടുമില്ല, ഏറ്റവും നല്ല സുവിശേഷകനെ നാം കണ്ടിട്ടുമില്ല." എന്ന്.! നമ്മുടെ മറ്റപ്പള്ളിയുടെ ഈ വചനം ലോകമാകമാനം അറിഞ്ഞിരിക്കേണ്ട കാലത്തിന്റെ സത്യസുവിശേഷമാണ്..നല്ലതൊന്നും കേൾക്കാൻ പാതിരിപ്പട ! അനുവദിച്ചില്ല , നല്ലവരുടെ രചനകൾ മൂടപ്പെട്ടുപോയി എന്ന്ചുരുക്കെഴുത്ത് ! ജോസഫ്‌ matthews സാറേ ,സാറൊരു ഇമ്മിണി വല്യ ശരിയാണു യഹോവയുടെ ശബ്ദം അല്ലേയല്ല ,ക്രിസ്തുവിന്റെ ശബ്ദമായിരുന്നു !എന്തായാലും പൌലോച്ചനൊരു മിടുക്കനാണ്.ശത്രു കക്ഷിയിൽനിന്നും കാലുമാറി ക്രിസ്തുവിന്റെ കക്ഷിചേർന്നു! പെട്ടന്ന് 12 അപ്പോസ്തോലന്മാരെയും പിന്തള്ളി ,പാവം യൂദായെയും ഇല്ലാതെയാക്കി കർത്താവിനെ കർത്താവുപോലും അറിയാതെ പേനാതുമ്പിൽ മനസിനു തോന്നിയതുപോലാക്കിത്തന്നു!

    ReplyDelete