Translate

Thursday, May 16, 2013

പ്രവാസികളുടെ ദു:ഖം - മോനിക്കാ തോമസ് അറയ്ക്കലിന്റെ പ്രസ്താവന

[അന്യരാജ്യങ്ങളില്‍ സേവനം കഴിഞ്ഞു വിശ്രമജീവിതത്തിന് നാട്ടിലേക്ക് തിരിച്ചുവരുന്ന പല പ്രവാസികളുടെയും അനുഭവങ്ങള്‍ ദുരന്തനാടകങ്ങളാണ്. ഒരു ജീവിതകാലം മുഴുവന്‍ പുറംരാജ്യങ്ങളില്‍ അദ്ധ്വാനിച്ചുാക്കിയിട്ടൂള്ള വസ്തുവകകള്‍ നാട്ടില്‍ വരുമ്പോള്‍ അതനുഭവിക്കാന്‍ നാട്ടുകാരും ബന്ധുക്കളും തടസ്സം സൃഷ്ടിക്കുന്ന കഥകള്‍ കേരളത്തില്‍ ഇന്നു നിത്യസംഭവങ്ങളാണ്. പക്ഷെ പ്രവാസി കത്തോലിക്കരെ സഹായിക്കുവാന്‍ ധാര്‍മികചുമതലയുള്ള സഭാധികാരികളും അവരുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷനുകളും ഈ ദിശയിലേക്ക് നീങ്ങുന്നത് ഹൃദയഭേദകമാണ്. പ്രസിദ്ധികരിക്കുവാന്‍ ശ്രീമതി. മോനിക്ക തോമസ് അറയ്ക്കല്‍ ഞങ്ങള്‍ക്കു അയച്ചുതന്ന അവരുടെ ദുരന്തകഥ ഇതിനൊരു ഉദാഹരണമാണ്. ഇത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെയെന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. - ജി. കട്ടിക്കാരന്‍, എഡിറ്റര്‍, സോള്‍ ആന്‍ഡ് വിഷന്‍..]]]][]0]]]]..]]. ]



ഞാന്‍ മോനിക്കാ, മുഴുവന്‍ പേര് മോനിക്കാ തോമസ്, അറയ്ക്കല്‍
വിഷയം: കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷനും സഹായികളും കൂടി എന്റൊയും, എന്റെ ഭര്ത്താവിന്റെയുമായുള്ള 25 കോടി വിലമതിക്കുന്ന ഭൂമിതട്ടിയെടുത്തത് സംബന്ധിച്ച പരാതി.

വിശദീകരണം: ഞാനും എന്റെ ഭര്ത്താവും നിരവധി വര്ഷിങ്ങളായി ജെര്മ്മനിയില്‍താമസിച്ചു വരികയായിരുന്നു. ഞങ്ങൾക്ക്  മക്കളില്ല. ഞങ്ങളുടെ വാര്ദ്ധക്യകാലത്തു ജന്മനാടായ എരുമേലിയില്‍ താമസിക്കുന്നു. എന്റെ് ഭര്‍ത്താവ് തോമസിന് ഓര്മ്മാശക്തി നന്നേ നഷ്ടമാകുന്ന രോഗംബാധിച്ചതിനാല്‍ ഇപ്പോള്‍ ചികിത്സയില്‍ ശയ്യാവലംബനായി കഴിയുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യം തിരികെ ലഭിക്കുന്നതിനും ഓര്‍മ്മശക്തി സംസാരശേഷിയും തിരിച്ചുകിട്ടുന്ന തിനും വേണ്ടി പ്രാര്‍്ത്ഥനയിലും ചികിത്സയിലും ഞങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു.
ഈ അവസരത്തില്‍ ഫാ. ജോര്ജ്ജ് നെല്ലിക്കനും, ഫാ. ആന്റണി  മണിയങ്ങാടനും മറ്റു ചില പുരോഹിതരും ചേര്‍്ന്ന് എന്റെ ഭര്‍്ത്താുവിന്റെ രോഗം മാറ്റിക്കൊടുക്കാമെന്നും അതിനു പ്രതിഫലമായി ടിയാന്റെ  പേരിലുളള കിടപ്പുവസ്തു ധ്യാനകേന്ദ്രത്തിനു ദാനം നല്കണമെന്നും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് അവര്‍ പലപ്രാവശ്യം ഞങ്ങളുടെ വീട്ടിൽ  വരുകയും സ്ഥലം ദൈവത്തിനു കൊടുത്താല്‍ രോഗം പൂര്ണ്ണ മായി മാറുമെന്നും മാത്രമല്ല ഞങ്ങള്‍ക്ക് അവര്‍ ചെയ്തുതരാന്‍ പോകുന്ന സേവനങ്ങള്‍ വിവരിക്കുകയും, നിരവധി പ്രലോഭനങ്ങളും വാഗ്ദാനങ്ങളും മുന്നോട്ടു വെയ്ക്കുകയും, ചെയ്തു. എന്നാല്‍, ബിഷപ് മാര്‍ മാത്യു അറയ്ക്കന്റെയും കൂട്ടാളികളുടെയും ഉള്ളിലുണ്ടായിരുന്ന  ഗൂഢലക്ഷ്യം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കപ്പോള്‍ കഴിഞ്ഞില്ല. ഭാര്‍്ത്താവിന്റെ രോഗശാന്തിക്കുവേണ്ടി  എന്തും ചെയ്യാന്‍ തയ്യാറായിരുന്ന ഞാന്‍, ഭര്ത്താവിന്റെ മാത്രം വസ്തുവില്‍ ബന്ധിച്ചു ഒരുദാനയാധാരം നല്കാെമെന്നു സമ്മതിക്കുകയും ചെയ്തു. ഇത് മറ്റാരും അറിയരുതെന്ന് പ്രത്യേകം നിഷ്ക്കര്‍ഷിച്ച ഫാ. ജോര്ജ്ജ് നെല്ലിക്കനും, ഫാ. ആന്റെനണി മണിയങ്ങാടനും പിന്നെ വേറെകുറെ പുരോഹിതരും ചേര്‍ന്ന്് , മിക്കപ്പോഴും ഞങ്ങളുടെ വീട്ടില്‍ വരികയും ക്ഷേമാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യുക പതിവായി. പതിയെ അവരിലുള്ള ഞങ്ങളുടെ വിശ്വാസ്യതപൂര്ണ്ണ മാക്കുന്നതില്‍ അവര്‍ വിജയിച്ചു.
വസ്തുതകള്‍ ഇങ്ങിനെയിരിക്കെ, അറക്കല്‍ ബിഷപ്പിൻറെ നിര്‌ദ്ദേശപ്രകാരം ഫാ. മണിയങ്ങാടനും കുറെ പുരോഹിതരും, ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടി 4 . 7 . 2010 ന് വൈകുന്നേരം ആറു മണിക്കു ശേഷം ഞങ്ങളുടെ വീട്ടില്‍ എത്തി എന്റെ ഭര്‍ത്താവിന്റെ വക വസ്തു രൂപതയ്ക്ക് ദാനം ചെയ്യുന്നത് സംബന്ധിച്ച് രേഖകള്‍ ഒപ്പിട്ടു വാങ്ങുകയും മാത്രമല്ല, എന്നെക്കൊണ്ടും  ചില കടലാസ്സുകളില്‍ ഒപ്പിടിക്കുകയും ചെയ്തു. തുടര്ന്ന് , ഈ വൈദികരുടെ പെരുമാറ്റത്തിലുണ്ടായ  വ്യത്യാസം ഞങ്ങളില്‍ ചില സംശയങ്ങള്‍ ജനിപ്പിക്കുകയും ഞാന്‍ ആധാരത്തെപ്പറ്റി അന്വേഷിക്കുകയുംചെയ്തു. അപ്പോള്‍ മനസ്സിലായത്, ഫാ. മണിയങ്ങാടന്റെ പേര്ക്ക് 13. 07. 2010 തിയതി വെച്ച് ഒരു ദാനയാധാരം വ്യവസ്ഥകള്ക്ക് വിധേയമായി പ്രതിഫലമന്യേ എന്ന് രേഖപ്പെടുത്തി ചമച്ചതായും, എന്റേതുള്‍പ്പടെ ഞങ്ങളുടെ മുഴുവന്‍ വസ്തുക്കളും പട്ടികയില്‍ ഉൾ പ്പെടുത്തിയിരിക്കുന്നതുമായാണ്.
ഇത് ചോദ്യം ചെയ്തപ്പോള്‍ ഫാ. മണിയങ്ങാടന്‍ ഞങ്ങളോട് പിണക്കത്തിലായി. ഉടന്‍തന്നെ ടി വിവരം ഞങ്ങള്‍ ബി ഷപ്പിന്റെ ശ്രദ്ധയില്‍ ക്കൊണ്ടു കൊുവരുകയും, ആധാരം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ, അദ്ദേഹം പറഞ്ഞത് നേര്ച്ചപ്പെട്ടിയില്‍ വീണത് നേര്ച്ചപ്പെട്ടിയില്‍ തന്നെ. അത് മടക്കികൊടുക്കില്ലാ എന്നാണ്. ഞാന്‍ പറഞ്ഞു, നേര്ച്ചപ്പെട്ടിയില്‍ സ്വയംവീണതല്ലാ, നിങ്ങള്‍ വീഴിച്ചതാണ് എന്ന്. ഇത് ഞങ്ങള്‍ ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്തത്ര ഒരു വലിയ ചതിയായിരുന്നു.ഈ പ്രമാണം, ബിഷപ്പ് മാര്‍ മാത്യു അറയ്ക്കനും, ഫാ. മണിയങ്ങാടനും, ഫാ. നെല്ലിക്കനും, മറ്റു ചില പുരോഹിതന്മാരോടും കൂടിചേര്‍ന്ന്് വിശ്വാസവഞ്ചനചെയ്തും, കബളിപ്പിച്ചും, തെറ്റിദ്ധരിപ്പിച്ചും, കൃത്രിമ മാര്‍ഗ്ഗാത്തിലും, രോഗസൌഖ്യം വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ചും, പ്രേരിപ്പിച്ചും, യാതൊരുപ്രതിഫലവും ഞങ്ങള്ക്ക് തരാതെ ചമച്ചിട്ടുള്ളതുമാകുന്നു. ഈ പ്രമാണത്തില്‍ എന്റെയോ ഭര്ത്താവിന്റെയോ ഫോട്ടോ പതിക്കുകയോ ഞങ്ങള്‍ ആരും ബന്ധപ്പെട്ടസര്ക്കാര്‍ ഓഫിസില്‍ പോവുകയോ ചെയ്തിട്ടില്ലാത്തതുമാകുന്നു.
ബിഷപ്പ് അറക്കന്റെ ചതികരവും ഫാ.മണിയങ്ങാടന്റെ ദുഷ്ടലാക്കോടുകൂടിയതുമായ പ്രവൃത്തികള്‍ കാരണത്താല്‍ മാത്രം ആയതു പ്രമാണം ഉണ്ടായിട്ടുള്ളതും ടി പ്രമാണത്തിന് യാതൊരു പ്രതിഫലവും ഇല്ലാത്തതുമാകുന്നു. ടി പ്രമാണം ഒരു വ്യാജരേഖയാകുന്നു.
എന്റെ വിശ്വാസം മുതലാക്കിയും എന്റെ് ഭര്ത്താവിനു രോഗ ശാന്തി വാഗ്ദാനം ചെയ്തും, കബളിപ്പിച്ചു പ്രമാണം ചമച്ചതിനും ബിഷപ് മാര്‍ മാത്യുഅറയ്ക്കനും ഫാ.മണിയങ്ങാടനും ഫാ.ജോര്ജ്ജ് നെല്ലിക്കനും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരവും ശിക്ഷാര്ഹാമവുമായ പ്രവൃത്തികള്‍ ചെയ്തിട്ടുള്ളതുമാകുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു.
ഇവരുടെ കുത്സിത പ്രവര്‍്ത്തനങ്ങള്‍ കാരണം അതിയായ കഷ്ടങ്ങള്ക്കും, മനോവേദനയ്ക്കും എനിക്ക് ഇടവന്നിരിക്കുന്നു, ഞാന്‍ ക്ഷിണിതയായിരിക്കുന്നു. ആകയാല്‍ ഈ ദാനയാധാരം റദ്ദുചെയ്ത് വസ്തു തിരികെ തന്നും, എനിക്ക് വന്നിട്ടുള്ള സാമ്പത്തിക നഷ്ടം നികത്തിത്തന്നും എന്നെ സഹായിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പിനോട് ഞാന്‍ അപേക്ഷിക്കുന്നു.ഈ ഹര്ജ്ജി എല്ലാ കത്തോലിക്കാ വിശ്വാസികളുടെയും മുമ്പില്‍ വിശ്വാസപൂര്‍വ്വം ഞാന്‍ സമര്പ്പി ക്കുന്നു.
 എന്ന്


മോനിക്കാ
ഏരുമേലി,05.05.2013.

A Comment by Fr.Ishanand


The recent happenings in the Church in Kerala with  regard  to  the property dispute over Ave Maria  retreat  center  mentioned  in   the   last issues of Soul and Vision, have  only served to bring  down  the  moral  ascendency of  certain Church  personnel  to  an  abysmal  level. The reaction  from  the  Church  leadership looked quite    inappropriate  pastorally.    The   matter should  have  been  sorted  out amicably at the very outset as it concerned rendering justice to an  aggrieved  family.  Other  cases  of    highhanded    behavior  and  rudeness have  been re- ported time and again from different  sections  of  people victimized by one or another in  the clerical ranks.   The paternalistic and  overbearing  attitude of  the clergy in the Syro-Malabar Church  in  Kerala  and  outside certainly calls for  immediate  remedial  action.  We hope the Church  in  Kerala  will  take  to heart  the new wave   of   change  that   is  brewing  from the Vatican.

Fr. Ishanand



12 comments:

  1. മാാാർ ആലഞ്ചേരിയെന്നൊരു മെത്രാൻമൂപ്പരും കർദിനാളും കേരളത്തിലെ സഭയിലെ കാര്യങ്ങൾ നോക്കി നടത്താനായി നിയോഗിക്കപ്പെട്ടിരുന്നല്ലോ? അങ്ങേരെവിടെപ്പോയി? മോനിക്കായെ വഞ്ചിച്ച കള്ളമെത്രാനെയും മറ്റു വക്രബുദ്ധികളെയും ചോദ്യം ചെയ്യാൻ പോലും അങ്ങേരെക്കൊണ്ട് കൊള്ളില്ലെങ്കിൽ, രാജിവച്ച് പോകരുതോ? അത്രയും മാന്യതയെങ്കിലും സഭയിലെ രാജകുമാര(?)ന്മാര്ക്ക് ഉണ്ടാകേണ്ടേ?

    ReplyDelete
  2. Shared this article on , Kerala Catholic Reformation Facebook page

    https://www.facebook.com/pages/Kerala-Catholic-Reformation/564861446869261


    Please like the page if you like the content of page, Also send me articles/links if wish to share in the page

    ReplyDelete
  3. പല കുതന്ത്രങ്ങളും നടത്തിയപ്പോള്‍ പണവും സ്വാധീനവും കൊണ്ട് ഒതുക്കാന്‍ കഴിഞ്ഞു. അതുപോലെ ഇതും അലുത്തു പോകുമെന്ന് അറക്കല്‍ മെത്രാന്‍ കരുതി. പക്ഷേ കളി കാര്യമായിരിക്കുന്നു.

    ഇതറിയാത്ത പ്രവാസികള്‍ ഇല്ലായെന്നത്‌ കൊണ്ട് അത്മായാ ശബ്ദവും, സത്യജ്വാലയും, സോള്‍ ആന്‍ഡ്‌ വിഷനുമൊക്കെ എവിടെയെല്ലാം ചെന്നു എന്നും കൂടി മനസ്സിലാക്കാം.

    വിദേശത്തുള്ള അറക്കല്‍ വീട്ടുകാര്‍ പോലും എത്ര അവജ്ഞയോടെയാണ്‌ അവരുടെ മെത്രാനെപ്പറ്റി സംസാരിക്കുന്നതെന്ന് നേരിട്ടറിഞ്ഞിട്ടുണ്ട്. ഈ മെത്രാനെ ക്ഷണിച്ചുവരുത്തി അമേരിക്കയിലും ജെര്‍മ്മനിയിലും ആസ്ട്രേലിയയിലും ഇനി ഒരു പരിപാടി നന്നായി നടക്കില്ലെന്നു ഉറപ്പു പറയാം. ആ സമുദായ ദ്രോഹിയെ നിലക്ക് നിര്‍ത്താന്‍ കെല്‍പ്പില്ലെങ്കില്‍ ആലഞ്ചേരിയും പണി നിര്‍ത്തുന്നത് തന്നെ നല്ലത്.

    ReplyDelete
  4. The law of the reverse effect - എന്തിനെയെങ്കിലും അന്ധമായി എതിർക്കുന്ന ആൾ അതിനു അടിമയാകും . സഭ എന്തിനെയൊക്കെ എതിര്തിതിരുന്നുവോ അവ മാത്രമേ ഇപ്പോൾ സഭയ്ക്ക് ഉള്ളിൽ ഉള്ളൂ .

    ReplyDelete
  5. അന്ധത തന്നെയാണ് മൂലകാരണം. നന്മയും തിന്മയും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നില്ല, സാരാംശവും വെറും മോടിപിടിപ്പിക്കലും തമ്മിലും വേര്തിരിച്ചറിയാനാകുന്നില്ല എന്ന ബാലിശാവസ്ഥയിലാണ് സഭയിലെ 'മാന്യന്മാർ'. നീണ്ട കാലത്തെ പൊങ്ങച്ചജീവിതം അവരെ അന്ധരാക്കിയിരിക്കുന്നു. വെറും പൊങ്ങച്ചങ്ങൾ സക്രിയമായ ജൈവഭാവങ്ങളല്ലല്ലോ. ഈ അസുഖത്തിനു ചികിത്സിക്കുക സാധ്യമല്ല. പിഴുതെടുത്ത് ദീരെയെറിയുക മാത്രമേ ഇനി കരണീയമായിട്ടുള്ളൂ.

    ReplyDelete
  6. പണത്തിനോട് ഒരു വ്യക്തി കാണിക്കുന്ന താത്പര്യത്തിന് ഒരുദാഹരണം താഴെ. ഇത് ഫെയിസ് ബുക്കില്‍ വന്ന ഒരു സംഭവ കഥയാണ്.

    “പണത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാൽ സ്വന്തം പേരിൽ 1.90 കോടിയുടെ ചെക്ക് ലഭിച്ചിട്ട് അത് തനിക്ക് അവകാശപ്പെട്ടതല്ലെന്ന കാരണത്താൽ തിരിച്ചു നൽകിയ ഓട്ടോ ഡ്രൈവർ രാജു ഭർവാദും ഈ സമൂഹത്തിൽ തന്നെയാണ് ജീവിക്കുന്നത് എന്നത് അഭിമാനിക്കേണ്ട കാര്യം തന്നെ.

    അഹമ്മദാബാദിലെ രാജു ഭർവാദിനാണ് സനന്ദിലെ ടാറ്റയുടെ നാനോ പ്ലാന്ര് 1.90 കോടിരൂപയുടെ ചെക്ക് നൽകിയത്. രാജുവിന്‍റെ പേരിലുള്ള മൂന്ന് ബിഘാ ഭൂമി നാനോ പ്ലാന്‍റ് ഏറ്റെടുത്തതിനു പകരമായാണ് 1.90 കോടി രൂപയുടെ ചെക്ക് നൽകിയത്. എന്നാൽ ആ ഭൂമി ഇപ്പോൾ തന്‍റെതല്ലെന്ന കാരണത്താലാണ് രാജു ചെക്ക് തിരിച്ചു നൽകിയത്. ഭൂമിയുടെ ഇപ്പോഴത്തെ ഉടമസ്ഥന്‍റെ പേര് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്തതിനാലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.

    രാജുവിന്‍റെ കുടുംബത്തിന് സനന്ദിൽ 10 ബിഘാ ഭൂമി ഉണ്ടായിരുന്നു. ഇതിൽ മൂന്ന് ബിഘാ ഭൂമി മുപ്പത് വർഷങ്ങൾക്കു മുന്പ് രാജുവിന്‍റെ മുത്തച്ഛൻ 5ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയിരുന്നു. ആ മൂന്ന് ബിഘാ ഭൂമിയുടെ വിലയാണ് രാജുവിന് ലഭിച്ചത്.

    നാനോ പ്ലാന്‍റ്കളുടെ ചുറ്റുമുള്ള ഭൂമി ഗുജറാത്ത് വ്യവസായ വികസന കോർപറേഷൻ ഏറ്റെടുത്തു. തുടർന്ന് ഭൂമിയുടെ വില ഒരു ബിഘയ്ക്ക് 28 ലക്ഷം എന്ന തോതിൽ വർദ്ധിച്ചു. ഭൂമിയുടെ ഉടമസ്ഥർക്ക് അത് നൽകുന്നതിനിടയിലാണ് രാജുവുമായി ബന്ധപ്പെട്ടുള്ള സംഭവം ഉണ്ടായത്.

    ഔദ്യോഗിക രേഖയിൽ ഭൂമിയുടെ ഉടമസ്ഥർ രാജുവും അമ്മ ബാലുബെനുമാണ്. 'എന്‍റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചതിൽ ഒന്നാണ് സത്യസന്ധത. കള്ളത്തരത്തിലൂടെ പണം നേടരുതെന്നാണ് അവർ എന്നെ പഠിപ്പിച്ചിരിക്കുന്നത്.' രാജു പറഞ്ഞു. ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും അമ്മയ്ക്കുമൊപ്പം രണ്ട് മുറിയുള്ള ഒരു ചെറിയ വീട്ടിലാണ് രാജു കഴിയുന്നത്. 'എന്‍റെ പേരിൽ നാല് ബിഘാ ഭൂമി ഉണ്ട്. മാസം 6000രൂപ വരുമാനവും ഉണ്ട്. അതുകൊണ്ട് സന്തോഷമായി ജീവിക്കുന്നു.' രാജു പറഞ്ഞു. മകൻ ചെയ്തതാണ് ശരിയെന്നും മകന്റെ് സത്യസന്ധതയിൽ അഭിമാനം കൊള്ളുകയുമാണ് രാജുവിന്‍റെ അമ്മ."

    ReplyDelete
  7. അഹമ്മദാബാദിലെ രാജു ഭർവാദിനെപ്പോലുള്ള സത്യരത്നങ്ങൾ ഈ രാജ്യത്ത് ഉള്ളപ്പോഴും, ജനകോടികൾ ആരാധിക്കുന്ന സിനിമ / ക്രിക്കെറ്റ് താരങ്ങൾ അവരവരുടെ പടത്തിനടിയിൽ സ്വയം കൊയിൻ ചെയ്ത ഫാൻ ക്ലബ്ബിന്റെ പേരെഴുതി വമ്പൻ ബോർടുകളുണ്ടാക്കി നാടാകെ നാട്ടുന്നു. ഫരീദാബാദ് മെത്രാൻ ഭരണികുളങ്ങര മാദ്ധ്യമപ്രവർത്തകർക്കു പണം നല്കി വാർത്തയിൽ വരാൻ നോക്കുന്നു. ഒത്തുകളിയിലൂടെ സ്വന്തം ടീമിനെ വഞ്ചിച്ചും പണം ഉണ്ടാക്കുന്നു, ശ്രീകാന്ത് എന്ന വിവരംകെട്ട അഹംഭാവി. ഈ ആൾദൈവങ്ങൾ എല്ലാം എത്രമാത്രം അധ:പ്പതിച്ച പൂച്ചാണെന്ന് ഇതാ ഒരിക്കൽ കൂടി ഒരു ക്രിക്കറ്റ് താരവും ഒരു മെത്രാൻ താരവും വീണ്ടും തെളിയിച്ചിരിക്കുന്നു. Stars fall from their own heaven!

    ReplyDelete
  8. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തെ സംബന്ധിച്ചു കേരള പോലീസ് അന്വേഷിച്ചു കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ട്.

    1990 ഇല്‍ സ്ഥാപിതമായ് ധ്യാന കേന്ദ്രത്തില്‍ 1991 മുതല്‍ 2000 വരെ 33 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. 36 ദുരൂഹ മരണങ്ങള്‍ പോലീസില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു ,2 ലൈങ്ഗിക പീഡനക്കേസുകള്‍ . സ്വഭാവിക മരണങ്ങള്‍ എന്നു പറയപ്പെടുന്ന 974 കേസുകള്‍ പോലീസില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

    23/8/2000 കാണാതായ സെലിന്‍ ലോപസ് മുരിങ്ങൂര്‍ നിന്നു കാണാതാവുമ്പോള്‍ അവിഹിതമായ് ഗര്‍ഭിണിയായിരുന്നു. സെലിന്‍ ലോപ്പസിന് ധ്യാന കേന്ദ്രത്തിനകത്തുള്ള ആരോ ഒരാളുമായ് ശാരീരിക ബന്ധം ഉണ്ടായിരുന്നതായ് കേരള പോലീസ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തി. ധ്യാന കേന്ദ്രത്തിലെ പലര്‍ക്കും സെലിന്‍ ലോപ്പസിന്റെ കാണാതാകലിനെ കുറിച്ചുള്ള വിവരങള്‍ അറിയാമായിരുന്നിട്ടും മനപ്പൂര്‍വം മറച്ചു വെക്കുന്നതിനാല്‍ കേരള പോലീസ് നര്‍കോ അനാലിസിസ് വേണം എന്നു പറഞ്ഞ കേസില്‍ ഇപ്പോള്‍ എന്തായി എന്നു ഒരു അറിവുമില്ല.

    വിദേശ നാണ്യ വിനിമയ ചട്ടങ്ങള്‍ ലങ്ഖിച്ചു കോടികളുടെ ഇടപാട്. കോടതിയുടെ പക്കല്‍ എത്തിയ സി‌ഡി യില്‍ അച്ഛന്‍ ഹവാല ഇടപടിലൂടെ ആണെങ്കിലും 20 ലക്ഷം കൈപ്പറ്റാം എന്നു പറയുന്ന ദൃശ്യങ്ങള്‍. കേന്ദ്ര ഏജെന്‍സി അന്വേഷിക്കേണ്ട വിഷയം ആണെന്ന് പറഞ്ഞു കേരള സര്ക്കാര്‍ തടിയൂരി

    ReplyDelete
    Replies
    1. താങ്കളുടെ പോസ്റ്റായ മുരിങ്ങൂർവാർത്ത മോനിക്കായും കൊടുംചതിയനായ അറക്കൽ ബിഷപ്പുമായി എന്തു ബന്ധമാണുള്ളത്? മറുപടി ആകാംഷയോടെ കാത്തിരിക്കുന്നു.

      Delete
    2. ധ്യാനത്തിന്റെ ഹെഡ് ആപ്പീസ് ആയിരുന്ന പോട്ടയിലെ കഥ ഇങ്ങനെ എങ്കിൽ എല്ലാ കേന്ദ്രങ്ങൾക്കും ഒത്തിരി ചതി കഥകൾ പറയാൻ ഉണ്ടാവില്ലേ ? ആവേ മരിയയിലും വേറെ വഞ്ചനകൾ നടന്നിട്ടുണ്ടാവില്ലേ ?
      പോട്ടക്കാരുടെ ഏക്കർ കണക്കിനുള്ള ഭൂസ്വത്ത്‌ തട്ടിച്ചു ഉണ്ടാക്കിയത് അല്ലെ ?

      Delete
  9. മുരിങ്ങൂരിലെ അജ്നാത ശവങ്ങള്‍ മറവ് ചെയ്തിരുന്ന കാര്യവേലു 55 വയസ്സു മരണപ്പെട്ട സാഹചര്യം അന്വേഷിക്കണം എന്ന പരാതിയിലും അന്വേഷണം നടന്നു. ദുരൂഹ സാഹചര്യത്തില്‍ ആശ്രമത്തില്‍ പരിക്കുകള്‍ ഏറ്റു മരിച്ച ഒരു സ്ത്രീയുടെ ശരീരം മറവ് ചെയ്യാന്‍ വേലു വിസമ്മതിച്ചതാണ് മരണത്തിന് ഇടയാക്കിയത് എന്നായിരുണ് നാട്ടുകാരില്‍ ചിലര്‍ കഥകള്‍ പറഞ്ഞത്. 5/12/2002 മുതല്‍ 31/12/2002 വരെ തലച്ചോറില്‍ ഉണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നു വേലു ആശുപത്രിയില്‍ ആയിരുന്നു.പാതി തളര്‍ന്ന നിലയില്‍ ആയിരുന്നു വേലുവിനെ ആശുപത്രിയില്‍ കൊണ്ട് വന്നത്.തുടര്‍ന്നു ഒരു മാസത്തിനുള്ളില്‍ വേലു മരിച്ചു. ഈ കേസിലും ആരോപണം തെളിയിക്കാന്‍ മാത്രമുള്ള തെളിവുകള്‍ കിട്ടിയില്ല.
    ഫാദര്‍ മാത്യു തടത്തിലിന്റെ വലംകൈ ആയിരുന്ന സിബിയുടെ അപകട മരണം സംബന്ധിച്ചു ലഭിച്ച പരാതിയില്‍ അന്വേഷിച്ച പോലീസ് വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ ആരോപണം തെളിയിക്കപ്പെടാതെ അവസാനിപ്പിച്ചു.

    മരിയ പാലന സമിതി എന്ന പേരില്‍ ധ്യാന കേന്ദ്രത്തോട് അനുബന്ധിച്ച് റജിസ്റ്റര്‍ ചെയ്ത ടൃസ്റ്റ് കോടികളുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചും പരാതികള്‍ ലഭിച്ചു. അന്വേഷണത്തിന് ആവശ്യമായ പല ഫയലുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നു ലഭ്യമായിട്ടില്ല.തൃശ്ശൂരിലെ കണ്ണായ സ്ഥലങ്ങളില്‍ ഏകദേശം 121 ഏക്കര്‍ ഭൂമിയും അനുബന്ധ സ്ഥാപനങ്ങളും ധ്യാന കേന്ദ്രത്തിന്റെ പേരില്‍ ഉള്ളതായി പോലീസ് കണ്ടെത്തി. പല ഇടപാടുകളും രാജ്യാന്തര പണമിടപാടുകള്‍ ആയതിനാല്‍ FEMA നിയമത്തിന്റെ പരിധിയില്‍ വരുന്നതാകയാല്‍ ഡയറക്ടോറേറ്റ് ഓഫ് റവന്യൂ ഇന്‍റെല്ലിജെന്‍സ് എന്ന ഏജെന്‍സി അന്വേഷിക്കണം എന്നു പറഞ്ഞു കേരള പോലീസ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.

    അവലംബം : വിവരാവകവാശ നിയമപ്രകാരം അഡ്വ് : ഡി ബി ബിനു വിന് T1/15285, Kerala police head Quarters dated 14.12.2009 ഇല്‍ ലഭിച്ച രേഖകള്‍.

    ReplyDelete
  10. കർത്താവിനെ വെച്ച് കാശുകൊണ്ടു കളിക്കുന്നവനെയൊക്കെ " യൂദാസ് " എന്നല്ലാതെ എന്താ വിളിക്കേണ്ടത് ? എന്തെങ്കിലുമൊക്കെ തിരിച്ചറിവുണ്ടാകുന്ന കാലത്ത് ഇവരുടെയും തലവര ആത്മാഹുതി തന്നെയാകുമോ?

    ReplyDelete