Translate

Wednesday, May 22, 2013

ജോർജ് മൂലേച്ചാലിന്റെ ഇതോ മതം?


http://almayasabdam.blogspot.com/2013/05/blog-post_20.html

ജോർജിന്റെ മതമെന്ന നിർവചനത്തിൽ കത്തോലിക്കാവിശ്വാസം മതമേയല്ലായെന്ന്   വാദിക്കുന്നു. അതേ സമയം മതത്തിനെപ്പറ്റി വ്യക്തമായ ഒരു നിർവചനം  നല്കിയിട്ടില്ല. അദ്ദേഹം പറയുന്നതുപോലെ ചിന്തിക്കുകയാണെങ്കിൽ ലോകത്തിലെ ഒരു മതവും  പൂർണ്ണമായിയുള്ളതല്ല. കത്തോലിക്കാ സഭയിൽ  അസ്ഥിത്വമില്ലെന്ന്  പറഞ്ഞിരുന്നുവെങ്കിൽ ഞാൻ നൂറു ശതമാനം സമ്മതിക്കാമായിരുന്നു.കാരണം, അസ്ഥിത്വം എന്ന  വാക്കുതന്നെ സനാതനത്വമാണ്. സനാതനം ഒരു മതമല്ല. ഹിന്ദുമതവും മതമെന്ന് പറയുവാൻ സനാതന വാദികൾ താൽപര്യപ്പെ ടാറില്ല. അതൊരു വഴിയും സത്യവും. ആ വഴിക്ക് അസ്ഥിത്വ ബോധവും കല്പ്പിച്ചിരിക്കുന്നു.

മതമെന്ന് പറയുന്നത് അഭിപ്രായമെന്ന് ജോർജ്    അഭിപ്രായപ്പെടുന്നു.മതത്തിൽ ഏണി ചാരി പരമാത്മാവ്‌വരെബഹുദൂരം  ലേഖനത്തെ എത്തിച്ചിട്ടുണ്ട്. എങ്കിലും വേദങ്ങളുടെ കാഴ്ച്ചപ്പാടിലോയെന്ന്  എനിക്ക് ‌  തീർച്ചയില്ല.അദ്ദേഹം പറയുന്നതുപോലെ ചിന്തിക്കുന്നുവെങ്കിൽ  ലോകത്ത് കത്തോലിക്കാ മാത്രമല്ല  ഒരു മതവും ഇല്ലെന്ന് പറയേണ്ടിവരും. എന്നാൽ എല്ലാ സന്മാർഗ തത്ത്വങ്ങളോടെയും മതങ്ങളുണ്ട്‌.ഒരു മതത്തിനും തത്ത്വങ്ങൾക്ക് കുറവില്ല. യൂറോപ്യൻമാരുടെ ഭാഷയിൽ മതത്തിന് അസ്തിത്വവും ഉണ്ട്. ആസ്ഥിത്വമല്ല അസ്തിത്വമെന്ന വാക്കാണ്‌ ശരി. സംസ്കൃതത്തിലെ പദം अस्तित्व, meaning existence, identityഎന്നാണ്.

 ഞാൻ ആര്, എന്തിന് വന്നു, എങ്ങനെ വന്നു, എന്റെ ഉദ്ദേശം,  എവിടെ പോവുന്നു , എന്ത് ഈ കാര്യങ്ങൾ പതിനായിരത്തിൽ ഒരാളെങ്കിലും ചിന്തിക്കുന്നുവോ? അത് മതത്തിന്റെ ഭാഗമല്ല. യോഗീകളുടെയും ധ്യാനിച്ചു നടക്കുന്നവരുടേയും, സനാതനധർമ്മം അനുസരിച്ച് സന്യസ്തയിൽ ഉള്ളവരുടേയും അന്വേഷണമാണ്.  ചെറു പ്രായത്തിൽ തന്നെ വിവേകാനന്ദനും രമണായും അത്തരം അന്വേഷണങ്ങളുമായി അലഞ്ഞിരുന്നു. അവരൊക്കെ കോടികളിലെ  മുത്തുകൾ മാത്രം. കഠിനമായ സ്വയംതേടലിൽ, സ്വയം ദൈവത്തെ കണ്ടെത്തുന്നതിൽ സമൂഹം ഉള്പ്പെട്ട മതം പ്രാധാന്യം കൊടുക്കാറില്ല. അത്, പുരോഹിതന്റെ വയറിന്റെ പ്രശ്നം കൂടിയാണ്.


 ഏതെങ്കിലും മതമെടുക്കുകയാണെങ്കിലും  പാസ്റ്റർ, പുരോഹിതർ, പൂജാരി, മുള്ളാ എന്നിങ്ങനെ മതത്തെ നയിക്കുന്നവരെ കാണാം. ജോര്ജിന്റെ ഭാഷയിൽ മതങ്ങൾക്കിനി പുരോഹിത മതം, പൂജാരി മതം, മുള്ളാമതം, പാസ്റ്റർ, ആള്ദൈവം മതം, സായി മതം എന്നൊക്കെ പേരുകൾ  മാറ്റേണ്ടി വരും.  കത്തോലിക്കാ മതമെന്ന പ്രയോഗം ഉണ്ടോയെന്നും എനിക്കറിയത്തില്ല. കത്തോലിക്ക സഭ ക്രിസ്തു മതത്തിന്റെ ഉപവിഭാഗമായി അറിയപ്പെടുന്നു. അങ്ങനെയെങ്കിൽ ആഗോള കത്തോലിക്കാ സഭയില്നിന്നും വ്യത്യസ്തമായ  സീറോ മലബാർ സഭയും പ്രത്യേക മതമെന്ന് പറയേണ്ടി വരും. ഈഴവ മതം, നായർ മതമെന്ന് പറയാതെ ഹിന്ദുമതമെന്നേ നാം പറയാറു ള്ളൂ.  പുരോഹിതനായാലും പാസ്റ്റരായാലും , ആൾ ദൈവമായാലും മുള്ളാ പൂജാരിയാണെങ്കിലും ഒരേ വണ്ടിയിൽ കെട്ടുവാൻ എല്ലാവരും ഒരുപോലെ യോഗ്യർ തന്നെ.

ഏകാധിപത്യ  മതാതിഷ്ഠ ഭരണം മറ്റെല്ലാ മതങ്ങളെക്കാൾ  കത്തോലിക്കാസഭയിൽ ഉണ്ട്. ജോർജ്  പറഞ്ഞതുപോലെയുള്ള മതത്തിന്റെ നിർവചനത്തിൽ  അഭിപ്രായ  സ്വാതന്ത്ര്യം കത്തോലിക്കാ സഭയിൽ ഇല്ല.  പുരോഹിത അഭിപ്രായങ്ങൾ വിശ്വാസിയുടെ തലയിൽ കുഞ്ഞായിരിക്കുമ്പോൾ തന്നെ പാകം ചെയ്തു വെച്ചിട്ടുണ്ട്. മതമെന്ന് പറഞ്ഞാൽ ഒരു വിശ്വാസി കൂട്ടമെന്നേ അർഥമുള്ളൂ.  അവിടെ യേശു വേണമെന്നില്ല. വിശ്വാസം മാർപാപ്പയായാലും ആൾദൈവം ആയാലും മതത്തിന്റെ നിർവചനത്തിൽ വരും. മതം അധ്യാത്മികതക്കൊപ്പം സാംസ്ക്കാരിക സംഘടന കൂടിയാണ്. ഐഹിക ചിന്തകളെല്ലാം  മതത്തിന്റെ തത്ത്വങ്ങളിൽ ഉണ്ടെങ്കിൽ  ആദ്ധ്യാത്മികത തന്നെയാണ്. യോഗയും പിതൃ പൂജയും അപ്പത്തിലെ ദൈവവും മനസിന്റെ പല തലത്തിലുള്ള അധ്യാത്മിക നെട്ടോട്ടങ്ങൾ തന്നെ.  സ്വയം ആത്മാവിനെ കണ്ടെത്തുന്നവർക്കും വിവേകികൾക്കും ഈ ആദ്ധ്യാത്മിക ചതുരംഗം  തമാശയായി തോന്നും. മനുഷ്യത്വം ബന്ധിപ്പിച്ച ആഗോള ചിന്താഗതിയും മതത്തിന്റെ സവിശേഷത തന്നെയാണ്. ആ മൂല്യങ്ങൾ സഭ കാത്തു സൂക്ഷിക്കുന്നതിന് പരാജയപ്പെട്ടുവെന്ന് ശരി തന്നെ. എങ്കിലും മൗലിക തത്ത്വങ്ങൾക്ക് മാറ്റം വന്നോയെന്നും അറിയില്ല. കത്തോലിക്കാ  എന്ന വാക്കിന്റെ അർഥവും സാർവത്രികമെന്നാണ്

 മതത്തിന്റെ സന്മാർഗ നിലവാരം പാലിക്കുന്ന കാര്യത്തിലും എല്ലാ മതനേതാക്കന്മാരും ഒരുപോലെതന്നെയാണ്. ലോകത്തിൽ മതമെന്ന് ഒന്നില്ല അല്ലെങ്കിൽ എല്ലാ മതങ്ങളും ഉണ്ടെന്ന് പറയുകയായിരിക്കും ശരി. അവിടെ കത്തോലിക്കാ മതം മാത്രമില്ലെന്ന് പറഞ്ഞാലും ശരിയാവുകയില്ല. ലോകത്തിൽ 4 200  മതങ്ങളിൽ കൂടുതൽ ഉണ്ടെന്നാണ് വെപ്പ്. അവകളെല്ലാം മതങ്ങളെന്ന് കണക്കാക്കിയാലും കത്തോലിക്കാസഭ മാത്രം മതമല്ലെന്നു ചിന്തിക്കണോ?

പുരോഗമന മതങ്ങൾക്കെല്ലാം സംഘിടിത പുരോഹിതർ , ദൈവം, ദൈവങ്ങൾ , ധ്യാനം, പ്രാർഥന , സംഗീതം, കെട്ടുകഥകൾ മുതലായവകൾ  ആവശ്യമാണ്. മതമെന്ന് പറഞ്ഞാൽ ഒരു വിശ്വാസി സമൂഹം അല്ലെങ്കിൽ കൂട്ടായ്മയെന്നേ അർഥമുള്ളു.  പാസ്റ്റർമാർ  കത്തോലിക്കാസഭാ  മതമല്ലെന്ന് വിളിച്ചു പറയാറുണ്ട്‌. അവരുടെ ചിന്തയിൽ  മതമെന്ന് പറയുന്നത് ഒച്ച വെച്ച് അന്തരീക്ഷത്തെ ശബ്ദ മലിനമാക്കി ഹല്ലേലുയാ സ്തോത്ര കാഴ്ചകൾ നടത്തുന്നതാണ്.  വിശാല ചിന്താഗതിയിൽ മനസ് വ്യാപരിച്ചാൽ മതമെന്ന വാക്കിന്റെ ചിന്താ കുഴപ്പം ഒഴിവാക്കാം.


"അസ്തിത മത ദർശനങ്ങളെല്ലാം പരമമായ അദൃശ്യസത്യത്തെ അധിഷ്ടിതമായി കാണുന്നു." (ജോര്ജ് ) ഇത് സനാതനമോ, മിഷ്യണറിമാരുടെ  തത്വമോ?  യൂറോപ്യൻ മാരുടെ നിർവചനത്തിൽ അസ്തിത മതം ദൈവ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരും നാസ്തികൻ അതിന് എതിരായി വിശ്വസിക്കുന്നവരുമെന്നാണ്.  ആ അർഥത്തിൽ പരമമായ അള്ളായെയും പിതാവിനെയും യാഹോവായെയും വിശ്വസിക്കുന്നവർ അസ്തിതർ  തന്നെ. എന്നാൽ സനാതനത്തിന്റെ നിർവചനത്തിൽ ക്രിസ്തുമതവും ഇസ്ലാമും യഹൂദ മതവും ബുദ്ധ മതം പോലും ഉൾപ്പെടുന്നില്ല.

 സംസ്കൃതത്തിൽ ഈ വാക്കിന്റെ അർഥം വേദങ്ങളിൽ വിശ്വസിക്കുകയെന്നതാണ്. മരണശേഷമുള്ള ജീവിതത്തിലും വിശ്വസിക്കണം. നാസ്തികൻ  ഇതിനെതെരായും വിശ്വസിക്കുന്നു. ജൈനമതവും ബുദ്ധമതവും അസ്ഥിത്വ   മതങ്ങളായി കണക്കാക്കിയിട്ടില്ല. കാരണം ഈ മതങ്ങൾ വേദങ്ങളെ നിഷേധിക്കുന്നു. ബുദ്ധമതത്തിൽ മരണശേഷവും പുനർ ജന്മത്തിലും വിശ്വസിക്കുന്നവരെ അസ്ഥിത്വ   ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. വേദങ്ങളിൽ സംഖ്യാ, മീമാംസാ ശാസ്ത്രങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ല. എന്നാൽ വേദങ്ങളിൽ വിശ്വസിക്കുന്നതുകൊണ്ട് അസ്ഥിത്വമായി കണക്കാക്കുന്നു. യോഗയും അസ്ഥിത്വമാണ്. ഈ നിർവചനങ്ങളിൽ എബ്രാഹമിക്ക് മതങ്ങൾ ഉൾപ്പെടാത്തതുകൊണ്ട് സനാതന കാഴ്ചപ്പാടിൽ നാസ്തിക മതങ്ങളാണ്. വേദങ്ങളെ നമുക്ക് വെല്ലുവിളിക്കാമെങ്കിലും എഴുതപ്പെട്ട സനാതനതത്ത്വങ്ങൾക്ക് മാറ്റം വരുകയില്ല.


അസ്ഥിത്വനെന്നു നിശ്ചയിക്കുവാൻ സ്വയം ആത്മത്തെ തേടുന്ന ക്രിസ്ത്യാനി ചോദിക്കേണ്ട മൂന്ന് ചോദ്യങ്ങളാണ്. 1. ദൈവത്തിൽ വിശ്വാസം ഉണ്ടോ? 2. മരണശേഷം ജീവിതം ഉണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ 3. വേദങ്ങളെ ഉൾകാഴ്ചയിൽ കാണുന്നുണ്ടോ?

 ക്രിസ്ത്യനും യഹൂദനും മുസ്ലീമും ദൈവത്തിൽ വിശ്വസിക്കുന്നു. ക്രിസ്ത്യാനികൾ മരണശേഷമുള്ള ജീവിതത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിലും ഹൈന്ദവ സാംസ്ക്കാരിക തത്ത്വങ്ങൾ അനുസരിച്ചല്ല. വേദങ്ങളുടെ അസ്ഥിത്വത്തിൽ രണ്ടു വിശേഷണങ്ങൾ ഉള്ളതുകൊണ്ട് ക്രിസ്ത്യാനിയും അസ്ഥിത്വനെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ വേദാന്തികൾ സമ്മതിക്കുകയില്ല. ഹിന്ദുമത വേദാന്ത സ്കൂളിൽ ക്രിസ്ത്യൻ ദൈവശാസ്ത്രം
ഉൾപ്പെടുത്തിയിട്ടില്ല.

 നമുക്ക് മുമ്പിൽ ചോദ്യം വരുന്നത് വേദങ്ങളിൽ വിശ്വസിക്കുന്നുവോയെന്നാണ്. ക്രിസ്ത്യാനിയായ നിങ്ങൾ സ്വയം ദൈവത്തെ കണ്ടെത്തുമ്പോൾ വേദങ്ങളിലെ ചുവടുവെച്ചെങ്കിൽ അസ്ഥിത്വകൻ എന്ന് കരുതിക്കോളൂ. ഇല്ലായെങ്കിൽ ആ പദം ക്രിസ്ത്യൻ വിജ്ഞാനകോശത്തിൽനിന്നു മായിച്ചു കളയുക. സനാതനത്തിന്റെ ഒരു സ്കൂളും ക്രിസ്ത്യൻ ദൈവത്തെ അസ്ഥിത്വരുടെ ഗണത്തിൽപ്പെടുത്തുകയില്ല.  നദികൾ കൈവഴികളായി ഒഴുകി അവസാനം ത്രിവേണിയിൽ സംഗമിക്കുമെന്ന തത്ത്വങ്ങൾ ഉണ്ടെങ്കിലും സനാതനിയുടെ വേദങ്ങങ്ങളിൽ ക്രിസ്ത്യാനിയും നാസ്ഥികനാണ്.


3 comments:

  1. ഒരു തീവണ്ടിപ്പാളവും റോഡും കൂടെ സന്ധിക്കുന്ന സ്ഥാനത്തു കാവല്‍ നിന്നിരുന്ന കാവല്ക്കാരന്‍ ഒരു ദിവസം അര്ദ്ധരാത്രിയില്‍ ശീഘ്രഗതിയില്‍ പാഞ്ഞടുക്കുന്ന തീവണ്ടിയും അതിനു എതിരായ് ഓടിവരുന്ന മോട്ടോര്‍ വാഹനവും കണ്ടു ബദ്ധപെട്ട് അപകട സൂചന നല്കു്ന്ന റാന്തല്‍ വിളക്ക് ഉയര്ത്തി വീശി. പക്ഷെ, വലിയ അത്യാഹിതം സംഭവിച്ചു. ആ മോട്ടോര്‍ വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും തല്‍ക്ഷണം മരണപെട്ടു.

    അതിനെ തുടര്ന്ന്ര കാവല്ക്കാകരന്‍റെ മേല്‍ ഒരു കേസ് ഫയല്‍ ചെയ്യപെട്ടു. അവനെ വിസ്തരിച്ചു കൊണ്ടിരുന്നപ്പോള്‍ വാദിഭാഗം വക്കില്‍ ചോദിച്ചു.: "സംഭവം നടന്ന സമയത്ത് അപകട സൂചന നല്കുന്ന വിളക്ക് നീ ഉയര്ത്തി പിടിച്ചുവോ? "
    അവന്‍ ഉത്തരം പറഞ്ഞു,"ഉവ്വ് എനിക്ക് കഴിയും വിധത്തില്‍ തന്നെ ഉയര്ത്തിപ്പിടിച്ചിരുന്നു." കേസ് അവനു അനുകൂലമായി വിധിച്ചു.

    അവന്‍ കോര്ട്ടില്‍ നിന്നും ഇറങ്ങി.
    അപ്പോള്‍ അവന്‍റെ വക്കീല്‍ (പ്രതിഭാഗം) അവനോടു രഹസ്യമായ് ചോദിച്ചു.
    " നീ വാസ്തവത്തില്‍ വിളക്ക് ഉയര്ത്തിപ്പിടിച്ചിരുന്നുവോ?" അവന്‍ ച്ചെചെന്നുള്ളത് പരമാര്‍ത്ഥമാണ്. പക്ഷെ, വിളക്ക് കത്തിച്ചിരുന്നില്ല; കാരണം എന്‍റെ പരിഭ്രമത്തില്‍ ഞാന്‍ അക്കാര്യം മറന്നു പോയിരുന്നു.
    വാദിഭാഗത്തില്‍ നിന്നും അത്തരം ഒരു ചോദ്യം വന്നിരുന്നെങ്കില്‍ ഞാന്‍ ശിക്ഷിക്കപ്പെടുമായിരുന്നു."

    പല വിശ്വാസികളുടെയും ജീവിതത്തില്‍ ഇപ്രകാരമുള്ള അനുഭവങ്ങളുണ്ട്. പലരും കത്തിക്കാത്ത വിളക്കുകള്‍ ഉയര്ത്തുന്നു. നമ്മള്‍ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് പക്ഷെ നമ്മില്‍ ദൈവം ഇല്ലാത്ത അവസ്ഥ.'

    മേല്‍പ്പറഞ്ഞത്‌ ഈ അടുത്ത ദിവസം ഫെയിസ് ബുക്കില്‍ വന്ന ഒരു കഥയാണ്. എനിക്ക് പറയാനുള്ളതും ഇത് തന്നെയാണ്. നാം മതങ്ങളുടെ പേരിലും ആശയങ്ങളുടെ പേരിലും സത്യത്തിന്‍റെ പേരിലുമൊക്കെ വിളക്കുകള്‍ പരമാവധി ഉയര്ത്തി പ്പിടിക്കാറുണ്ട്. പക്ഷേ ഒന്നിലും എണ്ണയും കാണില്ല, തിരിയും കാണില്ല. നല്ല ഒരു പോസ്റ്റ്‌. അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. ഒരു ചെറിയ കഥകൊണ്ട് എന്തെല്ലാം വിശദീകരിക്കാം! ക.സഭയും ഇന്ന് വിളക്കുകൾ എല്ലായിടത്തും വളരെ ഉയറ്ന്ന സ്തൂപങ്ങളിൽ നാട്ടി നിറുത്തുന്നുണ്ട്, പള്ളികൾ ഒന്നിനൊന്നു വലുപ്പം കൂടിയവ ഉയരുന്നു. പക്ഷേ, ഒന്നിലും ദൈവവുമില്ല വെളിച്ചവുമില്ല. ഇരുട്ടിലലയുന്ന മനുശ്യർ സ്തൂപങ്ങളിലും പള്ളിയുടെ ഭിത്തികളിലും തട്ടി ബോധംകെട്ടുവീഴുന്നു! ജോര്ജ് പറയുന്ന കാര്യങ്ങളെല്ലാം ഈ ഒറ്റ കഥകൊണ്ട് ചുരുക്കിപ്പറഞ്ഞിരിക്കുന്നു, മറ്റപ്പള്ളി സാർ.

      Delete
  2. കർത്താവിന്റെ 'പത്തു കന്യകമാരുടെ'കഥയും ഇതുതന്നെയാണ് ! എണ്ണയില്ലാത്ത വിളക്കുമായി അഞ്ചുപേർ ഇരുളിൽ മറയെണ്ടിവന്നതും ഇതുതന്നെ..പള്ളിയായ പള്ളിയിലാകെ പലതറി ആരാധന ! എന്റെ "അപ്രിയ യാഗങ്ങളിലൂടെ ",ലോകമേ ഗീതപാടൂ ..എന്നു ഞാൻ കേണതും ഈ അറിവിന്റെ പുതിയമാനങ്ങളിലേക്ക് ഓരോമനവും എത്താൻവേണ്ടി ആയിരുന്നു...കാലാകാലമായി ആത്മീകതയുടെ ബാലപാഠക്ലാസിൽ തലമുറകളെ ഇരുത്തി ആദ്യാക്ഷരങ്ങൾ മാത്രം ചെല്ലി തുലച്ച ക്രിമിനല്സുകലാണീ കുരുടന്മാരായ വഴികാട്ടികളകവെ ! ഈ അറിവിലോരോമനവും ഉറച്ചാൽ പിന്നെ മനുഷ്യരാശിയെ കാലങ്ങളോളം ചൂഷണം ചെയ്ത ഈ നാറിയ വർഗ്ഗത്തിന്റെ മാനസീകാടിമത്വത്തിൽ നിന്നും നാം (ആടുകൾ എന്നിവർ വിളിച്ചാക്ഷേപിക്കുന്ന) മോചിതരാകും ! മശിഹാ മഹത്വപ്പെടും..സ്വർഗം ആനന്ദിച്ചാർപ്പുവിളിക്കും ! ശ്രീ ജോർജ് മൂലെച്ചാലിൽ എഴുതിയ എഡിറ്റോറിയൽ നാനാഭാഷകളിലെക്കും പകർത്തപ്പെടെണം ! അങ്ങിനെ "സത്യജ്വാലയുടെ" ആത്മീകപ്രഭാപൂരം പറുദീസായിലും പരമാനന്ദമാകണം..

    ReplyDelete