എനിക്ക് ചൊറിയുന്നൂവെന്ന് പറഞ്ഞപ്പോള്‍ എന്‍റെ ഒരു
സുഹൃത്തിനും ചൊറിഞ്ഞു കയറി. കാഞ്ഞിരപ്പള്ളി മെത്രാന്‍ ചെയ്യേണ്ടത് ഇതൊക്കെയാണോ
എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതെയെന്നദ്ദേഹം മറുപടി പറഞ്ഞു. ഒരു മെത്രാന്‍
ചെയ്യരുതാത്തതെന്തൊക്കെ അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് എല്ലാവര്ക്കും അറിയാം. സ്വന്തം
രൂപതയില്‍ അങ്ങേരെ ഉത്ഘാടനത്തിനു കിട്ടാതെ വിഷമിച്ച അനേകം സന്ദര്‍ഭങ്ങള്‍
ഉണ്ടായിട്ടുണ്ട്, അതും അവിടെ നില്‍ക്കട്ടെ. അദ്ദേഹം മൂലം സഭ അനുഭവിച്ച നഷ്ടങ്ങളുടെയും
അപമാനത്തിന്‍റെയും കണക്കും അവിടെ നില്‍ക്കട്ടെ. ക്രിസ്ത്യാനിക്കു രണ്ടു പ്രധാന
മാര്‍ഗ്ഗ രേഖകളുണ്ട്. ഒന്ന് പത്തു പ്രമാണം; നാം എന്താണ് ചെയ്യരുതാത്തതെന്ന് അത്
പറയുന്നു. അടുത്തത് അഷ്ട സൌഭാഗ്യങ്ങള്‍, നാം എന്ത് ചെയ്താലാണ് സ്വര്‍ഗ്ഗ പ്രാപ്തി
ലഭിക്കുക എന്ന് അതും പറയുന്നു.
രണ്ടാമത്തേതാണ് ഒരു ക്രിസ്ത്യാനിയുടെ മാനിഫെസ്ടോ. ഇഷ്ടം
പോലെ പണം, തികയുന്നില്ലെങ്കില്‍ എന്തേരെ പിരിക്കാനുമുള്ള സ്വാതന്ത്ര്യം –
ഇത്രയുമൊക്കെ ഉണ്ടെങ്കില്‍ ഏതു പൊട്ടനും ചെയ്യാവുന്ന കാര്യങ്ങളെ അങ്ങേരും
ചെയ്തിട്ടുള്ളൂ. ഇതൊന്നുമില്ലാതെ മദര്‍ തെരേസാ സമ്പാദിച്ചത് എന്ത് മാത്രമെന്ന്
എബിന് അറിയാമോ?
നമുക്കീ ക്രിസ്മസ്സ് മനോഹരമാക്കണ്ടേ അനിയാ... അതിനൊരു
മാര്ഗ്ഗമിതാ... എബിനെ നന്ദിയോടെ ഞാന്‍ ഓര്‍ക്കുന്നു. പറയാനുള്ളത് തുറന്നു പറയാനും തെറ്റാണെങ്കില്‍ അംഗീകരിക്കാനും ചുരുക്കം ചിലര്‍ക്കെ സാധിക്കൂ....
ഒരിക്കല്‍ ഓഷോ ഒരു കഥ പറഞ്ഞു: ഒരു കൊച്ചു മകന്‍ അച്ഛനോട് പറഞ്ഞു, ഈ ക്രിസ്മസ്സിനു എനിക്കൊരു അനുജത്തിയെ വേണമെന്ന്. അച്ഛന്‍ പറഞ്ഞു, മോനെ ഇനി അതിന് രണ്ടാഴ്ച്ചയെ ഉള്ളല്ലോ എന്ന്. മോന്‍ പറഞ്ഞു, നമുക്ക് ഇഷ്ടം പോലെ വേലക്കാരുണ്ടല്ലോ എന്ന്. ആ കുട്ടി അങ്ങിനെയാണ് കാര്യങ്ങള്‍ ധരിച്ചത് -വേലക്കാരുണ്ടെങ്കില്‍ എന്തും ഉണ്ടാക്കാമെന്ന്. ആ കുട്ടിയോട് എന്ത് പറഞ്ഞാലും മനസ്സിലാവണമെന്നില്ല. അതെ സമയം പ്രായപൂര്‍ത്തിയായാല്‍ ആ കുട്ടിയോട് ഒന്നും പറയണമെന്നുമില്ല.
കാലം മാറുമ്പോള്‍ നമുക്ക് പലതും മനസ്സിലാകുമായിരിക്കാം. എന്‍റെയും എന്‍റെ സ്നേഹിതന്‍റെയും മനസ്സിലാക്കലുകള്‍ വ്യത്യാസം വന്നെന്നുമിരിക്കും. അതിന് നാം ഇപ്പോഴേ യുദ്ധം ചെയ്യണോ?
No comments:
Post a Comment