Translate

Wednesday, December 24, 2014

എന്താണീ മാര്‍ മണ്ടന്മാരുടെ പ്രശ്നം?

കടപ്പാട് അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ്ബുക്ക്)
ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്‌ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ കത്തോലിക്കാ മെത്രാന്മാരുടെ Political Assertion ആണ്.
ഇവറ്റകളുടെ യാതൊരു സഹായവുമില്ലാതെ നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രി ആയി അധികാരമേറ്റു. ആയിടയ്ക്ക് അദ്ദേഹത്തെ കൈയിലെടുക്കാന്‍ എന്തൊക്കെയോ അടവുകള്‍ ഇറക്കിനോക്കി. ഒരു പ്രയോജനവും ഉണ്ടായില്ല. മോഡി തിരിഞ്ഞുപോലും നോക്കാതെ അയാളുടെ വഴിക്കുപോയി. ഇപ്പോള്‍ ഘര്‍ വാപസി എന്നും പറഞ്ഞ് കുഞ്ഞാടുകളെ തിരുമേനിമാരുടെ തൊഴുത്തില്‍ നിന്നും അഴിച്ചുകൊണ്ടുപോകുന്നു..
മോഡിയെ വിരട്ടിയാല്‍ പണിപാളും എന്ന് തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ഇവര്‍ക്കുണ്ട്. എങ്കില്‍ ഉമ്മച്ചന്റെ മുതുകത്ത് കയറാം എന്ന് നിശ്ചയിച്ചു..
ഇവര്‍ക്കെന്താണ് വേണ്ടത്? മദ്യനിരോധനം? ഇവര്‍ കുനിയാന്‍ പറഞ്ഞാല്‍ കുനിയുകയും, നിവരാന്‍ പറഞ്ഞാല്‍ നിവരുകയും ചെയ്യുന്ന അല്പബുദ്ധികളായ കുഞാടുകളുള്ള ഇടവകകളില്‍ ഇവര്‍ക്ക് സമ്പൂര്‍ണ്ണമദ്യനിരോധനം ഏര്‍പ്പാടാക്കിക്കൂടെ? മദ്യം കഴിച്ചവര്‍ക്ക് കൂദാശ നിഷേധിക്കുക, അബ്കാരികളെ പള്ളിയില്‍ അടുപ്പിക്കാതിരിക്കുക, അങ്ങിനെ എന്തെല്ലാം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഇവരുടെ കൈയിലുണ്ട്. ഒന്നും വേണ്ട, തങ്ങളുടെ വീഞ്ഞുകുടി അങ്ങ് നിര്‍ത്താം എന്നെങ്കിലും തീരുമാനിക്കാന്‍ ഒരു സര്‍ക്കാരിന്റെയും ഒത്താശ വേണ്ടല്ലോ.
തൊണ്ണൂറ്റിയമ്പത് ശതമാനത്തില്‍ കൂടുതല്‍ കത്തോലിക്കരുള്ള രാജ്യങ്ങള്‍ ലോകത്തുണ്ട്. മാള്‍ട്ട, പോളണ്ട്, തുടങ്ങിയവ ഉദാഹരണങ്ങള്‍.. അവിടെ പോയി മദ്യനിരോധനം നടത്തണം എന്നെന്തേ പറയാന്‍ മടിക്കുന്നത്? വേണ്ട, വത്തിക്കാനിലെങ്കിലും ഇതൊന്നു നിര്‍ത്താന്‍ ഇവരെക്കൊണ്ട് സാധിക്കുമോ?
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ അമിതമദ്യപാനത്തിന് വൈദ്യചികിത്സ തേടിയിട്ടുള്ള വൈദികരുടെ പേരുകള്‍ വെളിപ്പെടുത്തി, അവരെ വൈദികവൃത്തിയില്‍ നിന്നൊഴിവാക്കാന്‍ ആദ്യം ശ്രമിക്കുക.
എല്ലാ തിരുമണ്ടന്മാര്‍ക്കും ക്രിസ്തുമസാശംസ..
(ഒരു തുള്ളി മദ്യം പോലും കഴിക്കാത്ത ഒരാളാണ് ഇതെഴുതിയത് എന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു..)

മുറിവാല്‍: നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ല - മാര്‍ ആലഞ്ചേരി
അംഗീകരിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടോ?

3 comments:

  1. സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു : എന്റെ പരിചയ / സ്നേഹവലയത്തിലുള്ള കത്തോലിക്ക കത്തനാരന്മാര് മുഴുവന്‍ എന്നല്ല തൊണ്ണൂറു ശതമാനവും മദ്യപാനികളാണ്! പിന്നെ മറ്റെകര്യം പറയേണ്ടല്ലോ?

    ReplyDelete
  2. അത് കുഞാടുകളോട് പറഞ്ഞുള്ള ശീലംകൊണ്ട് വന്നുപോയതാണ്. അന്യ മതക്കാർക്ക് ക്രിസ്ത്യാനികളെപ്പോലെ പ്രേഷിതവേല ചെയ്യണമെങ്കിൽ നമ്മോടു ചോദിച്ചിട്ട് വേണം എന്ന് അങ്ങേരങ്ങ് വിചാരിച്ചു പോയി. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന് പറഞ്ഞത് യേശുവാണെന്നും സുവിശേഷം ക്രിസ്ത്യാനിക്ക് മാത്രമുള്ളതാണെന്നും ഉറച്ചുവിശ്വസിക്കുന്നവർക്ക് പുറംജാതിക്കാർ എന്നാ വച്ചോണ്ടാണ് പ്രസംഗിക്കാൻ നടക്കുന്നത് എന്നല്ലേ ചിന്തിക്കാനാവൂ. ക്ഷമിച്ചുകള!

    ReplyDelete
  3. "സഭയെ നിയന്ത്രിച്ചിരുന്ന ശക്തികള്‍ സമ്പത്ത് വര്ദ്ധിപ്പിച്ച് സ്ഥാപനങ്ങള്‍ ഉണ്ടാക്കി സഭ വളര്ത്തിയപ്പോഴും അടിസ്ഥാനവര്ഗ്ഗത്തിന് സ്വര്ഗ്ഗരാജ്യം തന്നെയാണ് വാഗ്ദാനം ചെയ്തത്.
    അതായത് ഭൂമിയും സ്വത്തും മേലാളര്ക്കും സ്വര്ഗ്ഗരാജ്യം അടിയാനും.
    ഇന്നും ഇതുതന്നെയാണ് അവസ്ഥ."
    - ആര്‍ച്ച്‌ ബിഷപ്പ് റവ സ്റ്റീഫന്‍ വട്ടപ്പാറ

    ReplyDelete