Translate

Tuesday, December 9, 2014

എല്ലാവരും ചിന്തിക്കാന്‍ പഠിച്ചു തുടങ്ങി....


5 comments:

  1. പ്രിയ സുഹൃത്തേ, താങ്കൾ കുറിച്ചിരിക്കുന്ന ഓരോ വരിയിലും കാര്യം നിറഞ്ഞു നില്ക്കുന്നുണ്ട്. എന്നാൽ ഇത് ഈസോപ്പു കഥകളിലെ സാരാംശങ്ങൾ എല്ലാം കുറുക്കി ഒരു താളിലാക്കിയതുപോലെയുണ്ട്. ഇവ വായനക്കാർ ഇഷ്ടമുണ്ടെങ്കിൽ മാത്രം എടുക്കാനുള്ളതല്ല; കണിശമായും പരിഗണയിൽ കൊണ്ടുവരേണ്ടവയാണ്. ചിന്തിക്കാൻ തുടങ്ങിയപ്പോൾ മുതൽ മനുഷ്യരുടെയിടയിൽ സരാംശമുള്ള കഥകൾ ഉണ്ടായിരുന്നു. എന്നിട്ടും ഇന്നും നമുക്ക് ചുറ്റും വിലസുന്ന ഏതെങ്കിലും അധികാരിയോ നേതാവോ മതാത്യക്ഷനൊ അതിലേതിങ്കിലും ഒരെണ്ണമെങ്കിലും ഉൾക്കൊണ്ടിട്ടുള്ളതായി നമുക്ക് പറയാനുണ്ടോ? രാഷ്ട്രീയക്കാരെ വിട്, അവർ നെറിവുകെട്ട കള്ളന്മാരാണെന്ന് ഏവർക്കുമറിയാം. പക്ഷേ, ആദ്ധ്യാത്മികതയുടെ ഉടുപ്പുമിട്ട്‌, കുരിശും തൂക്കി, മുഖത്ത് അഭൗമിക ദിവ്യത്വം ചാർത്തി നടക്കുന്ന നമ്മുടെ മതനേതാക്കന്മാരിൽ ഒരോറ്റയാളെ ചൂണ്ടിക്കാണിക്കാൻ ഈ നാട്ടിൽ കിട്ടുമോ, ഈ പറഞ്ഞതിൽ ഒരു സാരാംശമെങ്കിലും സ്വന്തം ജീവിത മാതൃകയിലൂടെ അന്വർഥമാക്കിയിട്ടുള്ളവനായി? അങ്ങനെയെങ്കിൽ താങ്കൾ എഴുതിയ ഓരോ വരിക്കു മുമ്പിലും അവരെ അല്ലെങ്കിൽ അവരിൽ ഒരാളെ പ്രതിനിധിയായി എടുത്ത് അഭിസംബോധന ചെയ്ത് തിരുത്തി എഴുതണം. ഉദാ. ശ്രീ കല്ലറങ്ങാട്ട്, താങ്കൾ ലാത്തിയടി നിറുത്തിയിട്ട്‌, കാര്യം പറഞ്ഞു തുടങ്ങണം. ശ്രീ ആലഞ്ചേരീ, വിചാരങ്ങൾ വിട്ടുകളയരുത്, വീക്ഷണം വിശാലമാക്കണം. ശ്രീ പാറാണികുളങ്ങരേ, മനുഷ്യന് വിലയും ബഹുമാനവും നല്കണം, എന്നിങ്ങനെ.

    എന്നാൽ വരട്ടെ, ഇവരൊക്കെ ഏതെങ്കിലും വിഷയത്തിൽ ഡോക്റ്റൊരെറ്റ് എടുത്തവരാണ്. ദീര്ഘകാലത്തെ പരിശീലനം ഉള്ളവരാണ്. പല ഭാഷകൾ അറിയുന്നവരാണ്. വലിയ മനുഷ്യരുമായി ബന്ധമുള്ളവരാണ്. ബൈബിൾ കലക്കിക്കുടിചിട്ടുള്ളവരാണ്. ആയിരക്കണക്കിന് മനുഷ്യരുടെ ദയനീയ കഥകൾ കേട്ടിട്ടും കണ്ടിട്ടും ഉള്ളവരാണ്. ദിവസവും യേശുവിനെ പ്രതിനിധീകരിച്ച് കുര്ബാന ചൊല്ലുന്നവരാണ്. ആയിരങ്ങൾ ബഹുമാനത്തോടെ ഉറ്റുനോക്കുന്നവരാണ്. എന്നിട്ടും, രണ്ടറ്റവും നരച്ചിട്ടും, ഈസോപ്പു കഥകളുടെ സാരാംശം ഇവരോട് നമ്മളെപ്പോലെയുള്ള ഏഴകൾ ഉരുവിട്ട് പഠിപ്പിക്കണമെന്ന് വന്നാൽ അതിനർഥം എന്താണെന്ന് അവരും നമ്മളും ആദ്യം ചിന്തിക്കണം.

    അങ്ങനെ ചെയ്താൽ എന്തായിരിക്കും സ്ഥിതി? ഒരു സംശയവുമില്ല, ഇരുകൂട്ടരും ഒരേ തീരുമാനത്തിൽ എത്തും. അതിങ്ങനെയായിരിക്കും: ഇവരിൽ ഓരോരുത്തരെയും നടുറോഡിൽ കഴുമരം ഉറപ്പിച്ച്, സർവ നാട്ടുകാരുടെയും മുൻപിൽ വച്ച് തൂക്കിലേറ്റണം. എങ്കിൽ മാത്രമേ ഇത്രയും നാൾ അവർ ദൈവത്തെയും എഴകളായ മനുഷ്യരെയും വഴി തെറ്റിച്ച്, അവരുടെ അദ്ധ്വാനഫലം കട്ടെടുത്തു കബളിപ്പിച്ച്‌, രാജകീയ അങ്കികൾ ചുറ്റി, പുണ്യം നടിച്ച് നടന്നതിന് തക്കതായ ശിക്ഷയാകൂ. ദൈവം അതാഗ്രഹിക്കുന്നുണ്ടാവണം. അതിനായി അവിടുന്ന് ചിലരെ ദർശനങ്ങൾ നല്കി വിളിക്കുന്നുമുണ്ടാവണം. ദൈവം നീതിമാനാണെന്ന് നമ്മൾ വിശ്വസിക്കുന്നു. നാം കാത്തിരിക്കുക. znperingulam@gmail.com

    ReplyDelete
  2. വെളിപാടിന്റെ പുസ്തകത്തിലെ അവസാനഭാഗം ഇതോടു ചേർത്ത് വായിക്കുക: "ഇതാ ഞാൻ വരുന്നു. സ്വന്തം പ്രവൃത്തിക്കനുസരിച്ച് ഓരോരുത്തർക്കുമുള്ള പ്രതിഫലം നല്കാൻ ഞാൻ വരുന്നു. ഞാൻ ആല്ഫയും ഒമേഗയുമാകുന്നു - ആദിയും അന്ത്യവും.

    മനുഷ്യനായ്ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധകരും അസത്യം പ്രവർത്തിച്ചുകൊണ്ടിരുന്നവരും ഭയപ്പെടുക, അവരെ ഞാൻ വിശുദ്ധ നഗരത്തിൽനിന്ന് തട്ടി പുറത്താക്കും." (വെളിപാട് 22, 12 - 15). theresia.manayath@gamil.com

    ReplyDelete
  3. ഗുണപാഠം കൊണ്ട് സമൂഹം നന്നാകുമായിരുന്നെങ്കിൽ എന്നേ ഇവിടം പറുദീസാ ആയിരുന്നെനെ. സന്മാർഗം വ്യക്തികൾക്ക് ഗുണപരമാണെങ്കിലും സാമൂഹികവ്യവസ്ഥ ഭേദപ്പെടുന്നത് വ്യക്തികളുടെ സന്മാർഗത്തിലാശ്രയിക്കാത്ത സംവിധാനങ്ങൾ ഉണ്ടാകുമ്പോഴാണ്. ചീത്ത രാജാവിനു പകരം വേണ്ടത് നല്ല രാജാവല്ല, രാജാവിനെ മാറ്റാനുള്ള അധികാരവും, പ്രാതിനിധ്യവുമാണ്. ആധുനിക സമൂഹത്തിന്റെ അടിത്തറയായ ജനാധിപത്യവും ന്യായവ്യവസ്ഥയും ആരോഗ്യ പരിപാലനവ്യവസ്ഥകളും ഒന്നും സന്മാര്ഗത്തിൽ ആശ്രയിച്ചല്ല നിലനില്ക്കുന്നത്.

    ReplyDelete
  4. From Facebook: ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുന്ന മനുഷ്യന്‍ ഏതു ജാതി, മതം, വര്‍ഗ്ഗം, വര്‍ണ്ണം, സമുദായം ആയിക്കൊള്ളട്ടെ; ആത്യന്തികമായി എത്തിച്ചേരുന്നത് ഏക ദൈവ സങ്കല്‍പത്തില്‍ ആണ്. മതപരമായ അനേകം ചടങ്ങുകളില്‍ ഒന്നിലും ഏക ദൈവത്തെ ആരാധിക്കുന്ന പ്രവണതയല്ല ഉള്ളത്. ഇതൊരുപക്ഷേ സാത്താന്റെ ഇടപെടല്‍ ആകാം. ഈ അന്വേഷണം തുടരുന്നവര്‍ വീണ്ടും കുറേക്കൂടി സംരക്ഷിതമായ അവസ്ഥയില്‍ എത്തി ചേരും. അതായത്, ദൈവം എന്നത് ഈ പ്രപഞ്ചമാകെ കുടി കൊള്ളുന്ന സജീവ സാന്നിധ്യമാണ്, അതിലെ ഒരംശം മാത്രമാണ് നാമും മറ്റ് ജീവലതാദികളും...
    അങ്ങനെയെങ്കില്‍ നാമും മറ്റുള്ളവരും എന്ന ചിന്തയ്ക്ക് പ്രസക്തി ഉണ്ടോ? ഇല്ലതെന്നെ. ഈ സത്യം അറിഞ്ഞവര്‍ ആരെയെങ്കിലും കൊല്ലുമോ? വേദനിപ്പിക്കുമോ? അവനവന് തന്നിരിക്കുന്ന ജീവിത സൗഭാഗ്യങ്ങള്‍/യാതനകള്‍ പരാതി പറയാതെ അനുഭവിച്ചു തീര്‍ക്കും.
    എന്നാല്‍ ആധുനിക ജീവിത ക്രമം ഇത്രയേറെ താളം തെറ്റാന്‍ ഇടയായതില്‍ ഏറെ പങ്കു വഹിച്ചത് എങ്ങനെയും സമ്പത്ത് കുന്നു കൂട്ടുക എന്ന ലൗകിക ചിന്തയില്‍ നിന്ന് ഉടലെടുത്ത ആക്രന്തമാണ്. മുകളില്‍ പറഞ്ഞ മതപരമായ അനേകം ചടങ്ങുകള്‍ എല്ലാം തന്നെ ദൈവ നിഷേധവും അതിനാല്‍ തന്നെ പൈശാചികവും ആയതിനാല്‍ എല്ലാവരും പണത്തിനു വേണ്ടി പാഞ്ഞു; അനന്തര ഫലമായി സ്വന്തം സഹോദരങ്ങള്‍ തമ്മില്‍ പോലും സ്നേഹത്തിന് പകരം പകയും വിദ്വേഷവും ഉടലെടുത്തു.
    ഇത് കുടുംബ ബന്ധങ്ങളുടെ കാര്യം. സമൂഹത്തില്‍ ഇന്ന് നടക്കുന്നത് എന്താണ്? മതവും രാഷ്ട്രീയവും കൂടി എത്രയെത്ര കൊലപാതകങ്ങള്‍ ആണ് നടത്തിയിട്ടുള്ളത്?
    എല്ലാ ജാതികള്‍ക്കും അവരവരുടേതായ ഭക്ഷണ രീതികള്‍ ഉണ്ട്. വേദം പഠിക്കുന്ന ബ്രാഹ്മണന്‍ പച്ചക്കറിയും പഴവും ധാന്യവും പാലും തൈരും കഴിക്കും. വേദം പഠിക്കാന്‍ യോഗ്യത ഇല്ലാത്ത ശൂദ്രന്‍ പോത്തിന്റെ/പശുവിന്റെ ഇറച്ചിയും കുടലും കറി വച്ച് കൂട്ടും.
    മുസ്ലിം ജാതികള്‍ അവരുടെ വേദഗ്രന്ഥ പ്രകാരം പന്നിയെ ഒഴിവാക്കും. പന്നിയിറച്ചി കൊണ്ട് ഉണ്ടാക്കുന്ന സോസേജിനു പകരമായി അവര്‍ക്ക്‌ വേണ്ടി അവര്‍ തന്നെ പോത്തും കോഴിയും ഉപയോഗിച്ച് സോസേജ്‌ ഉണ്ടാക്കി വിപണനം ചെയ്യും.
    ലോകത്ത് എന്തിനെയും ഏതിനെയും എങ്ങനെയും തിന്നുന്ന ജാതിയാണ് ക്രിസ്ത്യാനികള്‍. ഞായറാഴ്ച ദിവ്യ ബലി സമര്‍പ്പണം ചെയ്യുന്ന പള്ളിയുടെ തൊട്ടടുത്ത്‌ ഇറച്ചിക്കട സര്‍വ്വ സാധാരണമാണ്. സസ്യാഹാരം കഴിക്കുന്ന ബ്രാഹ്മണനും പന്നിയെ തിന്നാത്ത മുസ്ലിമിനും താഴെയാണ് ഏതു ജീവിയേയും തല്ലിക്കൊന്നു തിന്നുന്ന ക്രൈസ്തവന്‍. മദ്യം കഴിക്കാത്ത, സ്വര്‍ണ്ണം ഉപയോഗിക്കാത്ത ചുരുക്കം വിഭാഗങ്ങള്‍ ക്രൈസ്തവ സഭയില്‍ ഉണ്ടെങ്കിലും അവര്‍ ആഹാരം, വസ്ത്രം, പാര്‍പ്പിടം ... എന്നിവയില്‍ കാണിക്കുന്ന ധൂര്‍ത്ത് കണ്ടാല്‍ സാക്ഷാല്‍ യേശുക്രിസ്തു പോലും സഹിക്കില്ല.
    പുറത്തു നിന്ന് ഉള്ളതൊന്നും നിങ്ങളെ അശുദ്ധരാക്കില്ല എന്ന ക്രിസ്തുവചനം ആയിരിക്കാം ക്രിസ്ത്യാനികളെ ഇത്രയേറെ ആഡംബര പ്രിയരാക്കിയത്; അത് പോട്ടെ? അതിന്റെ പരിണിത ഫലങ്ങള്‍ രോഗങ്ങള്‍ ആയും മറ്റു പല വിധേനയും വാങ്ങിച്ചു കട്ടുന്നുമുണ്ട്.

    ReplyDelete
  5. മറ്റുള്ളവരെ ഉപദേശിച്ചുകൊണ്ടുള്ള തത്ത്വ ചിന്തകൾ എന്തൊക്കെയോ ഈ ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഇന്നുള്ള ലോകത്തിന്റെ അസ്വസ്ഥതകൾക്കെല്ലാം കാരണം 'അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണമെന്നൊ'ക്കെയുള്ള പുരോഹിതരുടേയും താത്ത്വികന്മാരുടെയും പ്രമാണങ്ങളാണെന്നും മനസിലാക്കണം .

    "സഭ, സമൂഹം, ഗവർണ്മെന്റ് ഇവർ ഇര തേടുന്ന കരടിയെപോലെയാകരുത്. പുരോഹിതർ സേവകരാകണം " മുതലായ ലേഖകന്റെ തത്ത്വ വേദാന്തങ്ങളും വായിച്ചു. എട്ടും പത്തും കൊല്ലം ഫിലോസഫിയും തീയോളജിയും പഠിച്ചവരെ ഇത്തരം വേദാന്തങ്ങൾ പഠിപ്പിക്കണോ ? ആവശ്യത്തിലധികവും തത്ത്വ ചിന്തകളും പുതിയ നിയമവും പഠിച്ച ശേഷമാണ് പുരോഹിതരെന്നു പറയുന്ന ഈ വേഷംകെട്ടികൾ സെമിനാരിയിൽ നിന്നു പുറത്തിറങ്ങുന്നതെന്നും മനസിലാക്കണം.

    പണം കിട്ടുന്ന സ്ഥലങ്ങളിൽ പള്ളീലച്ചന്റെയും കന്യാസ്ത്രികളുടെയും വിനയത്തിനു യാതൊരു കുറവും കാണില്ല. സ്കൂളിലാണെങ്കിലും പള്ളിലാണെങ്കിലും പണമുള്ള വീട്ടിലെ ചെക്കനെ, പെണ്ണിനെ കണ്ടാൽ വായിൽ വെള്ളവും ഒലിപ്പിച്ചുകൊണ്ട് മോനെ മോളെയെന്നു പറഞ്ഞടുടുത്തുകൂടും. കാരണം, മെത്രാന്റെ അപ്പൻവരെ അവരുടെ വീട്ടിൽ ജോലിക്കു നിന്നു കന്നുകാലികളെ തീറ്റി പാത്രം കഴുകി നടന്നവരാണ്. പാരമ്പര്യവും കുടുംബ മഹിമയുമുള്ള നല്ല മെത്രാന്മാർ പണ്ടുണ്ടായിരുന്നു. എളിമയും വിനയവും ധർമ്മ ശാസ്ത്രങ്ങളിൽ നിന്നു പഠിച്ചാൽ ശരിയാവില്ല. അതൊക്കെ ജനിക്കുമ്പോഴേ ജന്മനാ ലഭിക്കേണ്ടതാണ്. അതില്ലാതെ പോയതാണ് ഇന്നുള്ള ഇടുക്കി, കഞ്ഞിരപ്പള്ളി കോതമംഗലം മേത്രാന്മാർക്കു സംഭവിച്ചതും.

    പുരോഹിതരുടെ വായിൽ നിന്നും സന്മാർഗവും ധർമ്മിഷ്ടജീവിതവും പത്തു പ്രമാണങ്ങളും ഉരുവിടുന്നത് ക്രിസ്ത്യാനികളെല്ലാം ആവശ്യത്തിനു കേട്ടിട്ടുള്ളതാണ്. പടക്കം പൊട്ടിക്കാനും തോർണ്ണം കെട്ടലും ട്രാഫിക്ക് ബ്ലോക്കാക്കി പെരുന്നാൾ നടത്തലും ശബ്ദകോലാഹലങ്ങളും ചെണ്ടകൊട്ടും.പൂരപ്പറമ്പും കൊക്കൻ ശാസ്ത്രവും പുരോഹിത സാമൂഹിക ശാസ്ത്രത്തിൽ നിറയെ നന്മയും തിന്മയുമായി മാറി മാറി വന്നുകൊണ്ടിരിക്കുന്നു.

    ക്രിസ്ത്യാനി മറ്റുള്ള മതക്കാരുടെ സംസ്ക്കാരത്തെ പിന്തുടർന്നാൽ അസന്മാർഗമാകും. അവരുടെ അച്ചിൽ വാർത്ത ദൈവത്തെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ. ദൈവം ബൈബിളിലെ വചനത്തിൽ മാതം ഒളിഞ്ഞിരിക്കുകയാണ്. വചനങ്ങളുടെ പുസ്തകതാളിനപ്പുറം ചിന്തിക്കാൻ പാടില്ല. ചിലപ്പോൾ ദൈവം വസിക്കുന്നത് പുരോഹിതന്റെയും മെത്രാന്റെയും പേട്ടുതലയ്ക്കുള്ളിലെന്നും തോന്നിപ്പോവും. വചനമനുസരിച്ചേ നന്മയും തിന്മയും കണ്ടെത്താവൂയെന്നും ഈ പൊട്ടൻ പിതാക്കന്മാർ കുഞ്ഞാടുകളെ പഠിപ്പിക്കും. മസ്തിഷ്ക്ക പ്രഷാളനം ചെയ്ത ലക്ഷോപ ലക്ഷം ജനങ്ങൾ ഹല്ലെലുയാ പാടി പിതാവിന് സ്തോത്രമെന്നും പറയും. ഭൂമിയുടെ അധികാരവും അവരുടെ അംശവടിക്കുള്ളിൽ സൂക്ഷിച്ചിട്ടുണ്ട്.

    നന്മയും തിന്മയും ചെയ്താൽ അതിന്റെ ഫലം നിശ്ചയിക്കുന്നത് ദൈവമെന്നു പറയും. ഇവിടെയും വിധിക്കുന്നത് ബൈബിളിലെ ദൈവം മാത്രം. പത്തു പ്രമാണങ്ങളിൽ കള്ളം പറയരുത്, കക്കരുത്, കൊല്ലരുത്, അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുതെന്നെല്ലാമുണ്ട്. ഈ സ്വഭാവ ഗുണങ്ങൾ തിരസ്ക്കരിക്കുന്നവനെ കാണണമെങ്കിൽ നിത്യവും അൾത്താരയിൽ കുർബാന അർപ്പിക്കുന്നവരിൽ തേടിയാൽ മതിയാകും. ഇത്തരം സന്മാർഗ ശാസ്ത്രം മറ്റുള്ള സംസ്ക്കാരങ്ങളിലും മതങ്ങളിലുമുണ്ടെന്നു പറഞ്ഞാൽ പുരോഹിത മത മൌലിക കൂട്ടായ്മ ചെവികൊള്ളാതെ അപ്പാടെ നിരസിക്കും. ഈ തത്ത്വങ്ങളെല്ലാം ദൈവം ക്രിസ്ത്യാനികൾക്ക് മാത്രം എഴുതിയതെന്നും പറയും. ബൈബിളിലെ ദൈവം മാത്രം സത്യം. സന്മാർഗ മൂല്യങ്ങൾക്ക് അന്തിമ തീരുമാനം എടുക്കുന്നതും ദൈവം മാത്രം. ഒരുവന്റെ വികാരങ്ങൾക്കോ അഭിപ്രായങ്ങൾക്കോ സമൂഹത്തിന്റെ മാറ്റത്തിലോ പുരോഹിതൻ വിലകല്പ്പിക്കാറില്ല. അയാളുടെ കൈകളിലിരിക്കുന്ന ഗ്രന്ഥങ്ങൾ തിരിച്ചും മറിച്ചും നോക്കി മാറ്റമില്ലാത്ത പഴഞ്ചൻ വേദാന്തം ആധുനികതയുടെ മറവിൽ വിശ്വസിക്കുന്നവരെ അടിച്ചേൽപ്പിക്കും.

    ജീവിതം ഒന്നേയുള്ളൂ. സ്വർഗവും നരകവും വിധി കല്പ്പിച്ച് പുരോഹിത മതങ്ങൾ കുന്നുകൂട്ടിയ ധനത്തിനും കണക്കില്ല. സന്മാർഗത ഒരുവന്റെ മതത്തിൽ നിന്നും ഉദിക്കുന്നതല്ല. ഒരു പുരോഹിതന്റെ തത്ത്വങ്ങൾ അനുസരിച്ചാൽ ഒരുവൻ സന്മാർഗിയാകണമെന്നുമില്ല. യേശുവിന്റെ കൂടെ നടന്ന ഒറ്റുകാരൻ യൂദായ്ക്ക് എന്ത് മാറ്റമാണുണ്ടായത്? . അയാളിലെ തിന്മ അന്നത്തെ യഹൂദരുടെ കാഴ്ചപ്പാടിൽ നന്മയായിരുന്നു. അപ്പനെയും അമ്മയെയും ബഹുമാനിച്ചില്ലെങ്കിൽ കല്ലെറിഞ്ഞു കൊല്ലാൻ എബ്രാഹിമിക്ക് മതങ്ങൾ കല്പ്പിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ മതത്തിന്റെ സന്മാർഗികത എവിടെ? എഴുതപ്പെട്ട നിയമങ്ങളിലെ സന്മാർഗവും അസന്മാർഗവും പുരോഹിതൻ അയാളെ പഠിപ്പിച്ച ദൈവ ശാസ്ത്രത്തിൽ നിന്നും വെളമ്പിത്തരും. ദൈവം ഇവിടെ നല്ലതും ചീത്തയും പറയുന്നുണ്ട്. മതത്തിനെതിരെ കൊല്ലാൻ ദൈവം ആവശ്യപ്പെട്ടാൽ അത് ധർമ്മശാസ്ത്രമാകും. ഇത്തരം മതങ്ങൾക്കും ധർമ്മശാസ്ത്രങ്ങൾക്കും മാറ്റത്തിന് അനുസരിച്ച് ലോകത്ത്ന്റെ അസന്മാർഗികത ഇല്ലാതാക്കാൻ സാധിക്കുമോ?

    ReplyDelete