Translate

Sunday, December 7, 2014

അമ്മ/ഉമ്മ

ഈയിടെ ഇവിടടുത്തു കോന്നിയില്‍ പ്രൈവറ്റ്ബസ്സ്സ്ടാണ്ടിനു സമീപം, മെയിന്‍ റോഡില്‍, ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഒരാള്‍ മറ്റൊരാളെ കുത്തികൊന്നു! എത്രയെത്ര പേര്‍ ഇതു കണ്ടുകൊണ്ട് കോരിത്തരിച്ചു അവിടെ നിന്നു ?! അവരുടെ കണ്മുന്നില്‍ നിണം വാര്നൂ കുത്തേറ്റയാള്‍ പിടഞ്ഞു മരിച്ചു, പക്ഷെ അവര്‍ കണ്ണടച്ചില്ല! ഒടുവില്‍ കേസിന് സാക്ഷിയില്ല , ശിക്ഷയുമില്ല!
ദൈവത്തിന്‍റെ സ്വന്തം നാടിതാണ് ! പക്ഷെ സ്നേഹമായ ദൈവത്തിന്റെ ചിന്ഹം "ഉമ്മ " 'ചുംബനം' ഈ ദൈവത്തിന്റെ നാട്ടില്‍ മാത്രം ഭൂലോകത്ത് പറ്റില്ലപോലും ! ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവം വെറുക്കുന്ന നാടാകും ഇത്, അധികനാള്‍ വൈകാതെ, സംശയമില്ല ! നാശത്തിലേക്കാണീ നാടിന്റെ പോക്ക്, ദു:ഖത്തോടെ ഇത് കുറിക്കുന്നു...

കൊലപാതകം യാതൊരു പ്രതികരണവും ഇല്ലാതെയാണ് ജനകോടികള്‍ ഇവിടെ കാണുന്നതെങ്കിലും, സ്നേഹം ഈ നാട് വെറുക്കുന്നു ! "സ്നേഹമില്ലെന്നാല്‍ പിന്നേതുമില്ല, സ്നേഹമാണീശന്റെ ഭാഷ ; കേള്‍ക്കൂ"

ഞാനറിയാതെ ഒരു പല്ലവി മൂളിപ്പോയി , മാപ്പ് !!
കൈക്കൂലിക്കാരനായ സര്‍ക്കാരുജീവനക്കാരനെയോ/ എട്ടുംപൊട്ടും തനിക്കറിയാത്ത ഏതോ ദൈവത്തിനെ പേരില്‍ ആര്‍ക്കും സ്വര്‍ഗം കൊടുക്കാമെന്നുപറഞ്ഞു പാവം ജനത്തെ കബളിപ്പിക്കുന്ന, കൂദാശിപ്പിക്കുന്ന പുരോഹിതനെയോ / "രാഷ്ടസേവ" എന്നപേരില്‍ നാടാകെ നശിപ്പിക്കുന്ന കാലത്തിന്റെ ശാപമായ രാഷ്ട്രീയജന്മങ്ങളെയോ തിരിച്ചറിയാത്തവണ്ണം കലിമൂത്ത ജനമേ ..ഐ ഫീല്‍ sorry ഫോര്‍ യു !! എന്നാണു നിന്റെ മനസിന്‍റെ തിമിരം മാറുക " തമസോ മാ ജ്യോതിര്‍ഗമായ" സത്യമാവുക! മരിക്കും മുന്‍പേ ഒരുവട്ടം "ഭഗവത്ഗീത" വായിക്കൂ ...ഒന്നും മനസിലായില്ലെങ്കില്‍ പലവുരുവായിക്കൂ ...
ഇവിടെ മനുഷ്യരുണ്ട്‌ /പക്ഷെ മനനമുള്ള മനുഷ്യരില്ല ! ഇവിടെ മനുഷ്യനു മനസുണ്ട് /പക്ഷെ അവര്‍ക്ക് മനസാക്ഷിയില്ല !
ഇവിടെ മതങ്ങളുണ്ട്നിരനിരയായി, പക്ഷെ അവയില്‍ മനുഷ്യസ്നേഹമില്ല ,ദൈവസ്നേഹവും ഇല്ലേയില്ല !

പിറന്ന നാള്‍മുതല്‍ അമ്മയുടെ പൊന്നുമ്മ മുതലെത്ര ഉമ്മകള്‍ നാം വാങ്ങി // കൊടുത്തു ? ഇന്നാണിത് "വിലക്കപ്പെട്ട കനിയാണന്ന" നശിച്ച ബോധം എനിക്ക് വന്നത് ! ഹാ കഷ്ടം! എന്റെ പിറന്ന മണ്ണേ...നിന്നിലാരീ ശാപചിന്ത വിതച്ചു ? ലോകം ഇത് അറിയാതിരിക്കട്ടെ , അറിഞ്ഞാലോ വിഷപ്പാമ്പിനെക്കാള്‍ ലോകം നമ്മെ വെറുക്കും/ഭയക്കും ! ചുംബനസമരക്കാരേ, "വാശിക്കാരും വളി വിടില്ല" ! അവരെ എതിര്‍ത്തു തല്ലുന്നവരേ, ഇതിലും നല്ലത് തന്നത്താന്‍ നെഞ്ചില്‍ തല്ലുന്നതല്ലയോ ? ഈ തീക്കളി കാണാന്‍ റോഡിലാകെ നിരന്നു നിന്ന "കേരളനപുംസകങ്ങളെ" , നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? കാലം നിങ്ങളോട് പൊറുക്കില്ല, കാരണം അധർമത്തെ എതിര്‍ക്കാതെ അത് നോക്കിനില്‍ക്കുന്നതും മറ്റൊരു അധര്‍മ്മമാണ് സത്യം !! ഗീത പഠിക്കൂ .........

No comments:

Post a Comment