Translate

Monday, December 22, 2014

സ്വാതന്ത്ര്യത്തിന്റെ സന്ദേശം

A few points from PA Mathew to be meditated on

Theophilus A J Angelose ഇന്ന്, 22 ഡിസംബർ 2014ൽ, ഫെയ്സ് ബുക്കിൽ ഇട്ട ഈ വരികൾ വായിച്ച് അവയെക്കുറിച്ച് സഹൃദയർ അല്പം ചിന്തിക്കുമെന്ന് ആഗ്രഹിക്കുകയാണ്. അതിനു ശേഷം, പൊതുവഴിയിൽ കൂടെ സയറനും മുഴക്കി പോലീസ് അകമ്പടിയോടെ ചീറിപ്പായുന്ന ഈ നാട്ടിലെ മന്തിമാരെയും എമ്മെല്ലേമാരെയും പറ്റി പോൾ സക്കറിയായ്ക്ക്‌ പറയാനുള്ളത് നന്നായി ശ്രദ്ധിക്കുക. (ലിങ്ക് താഴെ കൊടുക്കുന്നു.) എമ്മെല്ലെ എന്നതിനു പകരം സീറോമലബാർ തിരുമേനിമാർ എന്ന് മനസ്സിൽ തിരുത്തിക്കൊണ്ട്‌, അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുകൂടെ കേൾക്കുക. അദ്ദേഹം പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ എന്തുകൊണ്ട് ഭൂരിഭാഗം മനുഷ്യരും അവയൊക്കെ മറന്നിട്ട് അടിമകളെപ്പോലെ ജീവിക്കുന്നു എന്ന് മാത്രമേ ഞാൻ ചോദിക്കുന്നുള്ളൂ. അതിനൊരൊറ്റ ഉത്തരമേയുള്ളൂ  - നട്ടെല്ലിന്റെ തകരാറ്‌.




When will the Catholics in Kerala understand and admit that priesthood is nothing but another paid profession as is the case elsewhere in the world? When will they learn and know that the priests have no spiritual or unnatural powers showered on them just because they studied theology, which is not a scienceWhen will they wake up to the fact that the priests are supposed to service our spiritual requirements which they are paid for from our money, and therefore they are not our masters but servants? Will they ever have the courage to admit that any amount of shouting, dancing or clapping of hands cannot and will not heal a patient? Can they ever acquire the basic wisdom that a blessing by a priest or a bishop cannot get them to the heaven just as a curse by them will not lead them to the hell?


Why don't they understand that the clergy depends on the laity, and not the other way?

And finally, why is the arrogant and dictatorial clergy not willing to note the change that is taking place in the mindset of the laity and learn to behave themselves?

പാലായിൽ ഒരാഴ്ചത്തെ ബൈബിൾ കണ്‍വെൻഷൻ നടന്നുകൊണ്ടിരിക്കുകയാണ്. നാളെയാണ് കലാശക്കൊട്ട്. അവിടെ നടക്കുന്ന വിശുദ്ധ മിമിക്രികളുടെ ഫോട്ടോകൾ പാലാ രൂപതയുടെ വകയായി ആരോ ഫെയ്സ്ബുക്കിൽ തുടരെ ഇട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ അവിടെ വചനം വ്യാഖ്യാനിക്കുന്നവരുടെ വായിൽ നിന്ന് വരുന്ന അസംബന്ധങ്ങൾ ആരും പ്രസിദ്ധീകരിച്ചു കാണുന്നില്ല. അതൊക്കെ എപ്പോഴുമെന്നപോലെ അവിടെ തടിച്ചു കൂടുന്നവർക്ക് കേട്ടിട്ട് മറക്കാനുള്ളതാണെന്ന് സാരം. കഥകളിക്കാരുടെ വേഷങ്ങൾക്ക് സമാനമായ നിറപ്പകിട്ടാർന്ന അങ്കികൾ ചുറ്റി മെത്രാന്മാരും നല്ല വായാടിത്തമുള്ള പുരോഹിതരുമൊക്കെ മാറിമാറി വന്ന് അവരുടെ ഭാഗം കളിക്കുന്നു. കഥയറിയാതെ ആട്ടം കാണാൻ ആയിരങ്ങൾ തടിച്ചുകൂടുന്നു. ഈ മാമാങ്കങ്ങൾ ഇങ്ങനെ ആണ്ടുതോറും ആവർത്തിക്കപ്പെടുന്നു. ഇതുകൊണ്ടൊക്കെ ആർക്കെങ്കിലും എന്തെങ്കിലും ആദ്ധ്യാത്മിക വളർച്ച ഉണ്ടാകുന്നുണ്ടോ? ഒരുമിച്ച് കുറെ അലറിക്കൂകിയിട്ട് ആട്ടക്കാരും കാണികളും തിരിച്ചുചെന്ന് പഴയ കള്ളത്തരങ്ങളും ചതിയും പാരപണിയലും തുടരുന്നു എന്നതല്ലേ നാം കാണുന്നത്? പക്ഷേ ഒന്നുണ്ട്, പാലാ രൂപതയുടെ സമ്പാദ്യം ഇരട്ടിക്കുന്നു. അതാണ്‌ ഇതിന്റെയൊക്കെ ഒരേയൊരു ലക്ഷ്യം. പിന്നെ മെത്രാന്മാർക്ക് തങ്ങളുടെ കോമാളിവേഷങ്ങൾ ധരിച്ചുനിന്ന് സ്വയം പ്രദർശനത്തിന് ഒരവസരവും. ഈ നാടിൻറെ ഒരു പാരമ്പര്യത്തിലും ഉള്പ്പെടുത്താനാവാത്ത ഇവരുടെ വേഷങ്ങൾ ഒന്ന് പരിഷ്ക്കരിച്ചുകൂടേ?


ഇംഗ്ളണ്ട്കാർ ഇട്ടിട്ടുപോയ ഒരു തമാശ ഇവിടുത്തെ സ്വദേശി ജഡ്ജിമാർ തുടർന്നിരുന്നു. ജഡ്ജിമാർ കോർട്ടിലേയ്ക്കു പോകുമ്പോൾ മുന്നിൽ കുന്തവുമായി ഒരു ശിപായി നടക്കും. ഈ രാജ്യത്ത് ഒരൊറ്റ ജഡ്ജിയാണ് അത് വേണ്ടെന്നു വച്ചത്. അത് മഹാനായ ജസ്റ്റിസ് കൃഷ്ണയ്യർ ആയിരുന്നു. "ഞാൻ സാധാരണക്കാരുടെ കൂടെ നടക്കുന്നവനാണ്, എനിക്ക് മുമ്പേ ഒരു ശിപായി കുന്തവുമായി നടക്കേണ്ടതില്ല, അത് കോമാളിത്തരമാണ്' എന്നാണദ്ദേഹം പറഞ്ഞത്. സാധാരണക്കാരുമായുള്ള ബന്ധം വെറുക്കുന്ന നമ്മുടെ മെത്രാന്മാർക്ക് കോൻസ്റ്റന്റയിന്റൈ കാലത്തെ ആര്ഭാടവും അംശവടിയുമായുള്ള ഈ കോലംകെട്ട് നിറുത്താറായില്ലേ?   

ministers (സേവകർ) princes ഉം kings ഉം ആയി വേഷമിട്ട് തലയിൽ ചവിട്ടുമ്പോൾ കുനിഞ്ഞു കൊടുക്കുന്ന ജനം അംഗീകരിക്കുന്നത് തങ്ങൾ അടിമകാളാണെന്നാണ്‌. ആരും ആരുടേയും അടിമയല്ല എന്ന സന്ദേശം തരുവാനാണ് യേശു ജീവിച്ചതും മരിച്ചതും. ഈ സന്ദേശം ഇന്നും മനസ്സിലാക്കാത്തത് ക്രിസ്ത്യാനികൾ മാത്രമാണ്. ദയവായി ഈ വീഡിയോ കാണാതിരിക്കരുത്!
https://www.facebook.com/video.php?v=1501103496787372&set=vb.100006632080507&type=2&theater

znperingulam@gmail.com
Tel. 9961544169 / 04822271922

2 comments:

  1. Sebastian Muthupara, Switzerland (s.muthupara@gmail.com) wrote:

    Super, Congratulations ! Your wonderful contribution to Jesus oriented messsage is appreciated. Sebastian

    ReplyDelete
  2. സക്കറിയാ സാറിന്റെ ഈ പ്രസംഗം ഇന്നത്തെ അഭിനവ സീറോ മലബാർ ആലങ്കാരിക മെത്രാൻ വർഗങ്ങളെയും ഉദേശിച്ചുള്ളതാണ്. ശ്രീ സാക്ക് നെടുങ്കനാലിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. പ്രസംഗം യൂ ടുബിലെ പകര്ത്തിയത് താഴെ കൊടുക്കുന്നു. സക്കറിയാ സാർ പറഞ്ഞതു മുഴുവനും സത്യമാണ്.

    "ജനപതിനിധിയെ എന്നു തെരഞ്ഞെടുക്കുന്നുവോ പ്രത്യേകിച്ച് അന്നവൻ ഒരു മന്ത്രിയായാൽ അന്നുതൊട്ട് അവൻ മേലാളനും തെരഞ്ഞെടുത്ത പൌരൻ കീഴാളനുമായി. അതുകൊണ്ടാണ് കെ.എം.മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും മുമ്പിൽ സാറേ, നേതാവേ എന്നു വിളിച്ചുകൊണ്ട് വാലാട്ടി നില്ക്കുന്നത്. കാരണം അവർ നമ്മുടെ നേതാക്കന്മാരാണെന്നുപോലും ചിന്തിക്കുകയാണ്. They are our representatives. ഇനി വിപ്ലവകാരിയെന്ന് സ്വയം അവകാശപ്പെടുന്ന മലയാളി എങ്ങനെ ഈ രാഷ്ട്രീയക്കാരനെ കണ്ടാൽ ഞെട്ടി വിറച്ച് പട്ടിയെപ്പോലെ നിലത്തുകിടന്നു ഉരുളുന്നവനായിയെന്നുള്ളതാണ് എനിയ്ക്ക് മനസിലാക്കാൻ പറ്റാത്തത്.

    ഒരു മന്ത്രിയെ കണ്ടാൽ എല്ലാവരും കൂടി ചാടിയെഴുന്നേല്ക്കുന്നു. നമ്മളെ കണ്ടാൽ ചാടിയെഴുന്നേൽക്കേണ്ടവനാണ് അയാൾ . അവനെയാണ് അവൻ വരുമ്പോൾ നാം എഴുന്നെല്ക്കുന്നത്. പ്രായമുള്ളവനാണെങ്കിൽ, നമ്മളെക്കാൾ മൂത്തയൊരു മനുഷ്യനാണെങ്കിൽ പ്രായത്തെ ബഹുമാനിച്ചു നാം എഴുന്നേറ്റു നില്ക്കണം. പക്ഷെ നമ്മൾ ജോലി കൊടുത്ത് അവന്റെ വീട്, അവന്റെ കാറ്, അവന്റെ പെഴ്സണൽ സെക്രട്ടറി, അവന്റെ ഫോണ്, അവന്റെ അമ്മേടെ തീറ്റ , അവന്റെ കുടി , കൂടാതെ അവന്റെ വ്യപിചാരം അവന്റെ വിദേശയാത്ര ഇതു മുഴുവനും നമ്മുടെ പണംകൊണ്ടു നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനെ കണ്ടിട്ട് നമ്മൾ സാറെയെന്നു വിളിച്ചെഴുന്നേറ്റു നില്ക്കുകയാണ്. ഇതാണ് ജനാധിപത്യം തലകുത്തി മറിക്കുന്നതിന്റെ ഏറ്റവും വിചിത്രമായിട്ടുള്ളത്.

    അതിന്റെ കൂടെ ഇവന് പോലീസില്ലാതെ പുറത്തിറങ്ങാൻ പറ്റില്ല. പോലീസിനെ വെച്ചു വെരട്ടിക്കൊണ്ടേ അവനു നമ്മുടെ മേൽ കുതിര കേറാൻ പറ്റുള്ളൂ. ഇപ്പോൾ ഒരു മന്ത്രി വരുകയാണെങ്കിൽ ഒരു എട്ടു പോലീസ് വണ്ടി ഇവിടെ കിടക്കും. വെറും ക്രുമിയായ ഒരു മന്ത്രിക്കുവേണ്ടിയിട്ടാണ്.

    കണ്ണൂർ എക്പ്രസെന്നുള്ളത് ഇവിടുത്തെ രാഷ്ട്രീയക്കാരായ എല്ലാവരും യാത്ര ചെയ്യുന്ന ഒരു തീവണ്ടിയാണ്. അതിന്റെ സെക്കണ്ട് ഏ. സി യിൽ യാത്ര ചെയ്യുമ്പോൾ ഒരു മന്ത്രി മുള്ളാൻ പോവുന്നു. ഒരു ഒമ്പതു മണിയേ ആയുള്ളൂ. ആരും കിടന്നുപൊലുമില്ല. മുള്ളാൻ പോവുന്ന മന്ത്രിയുടെ മുമ്പിൽ മൂന്നു പോലീസുകാർ, പിന്നിൽ മൂന്നു പോലീസുകാർ, അത്രയും പേര് അയാളെ കൊണ്ടുപോയി മുള്ളിച്ചിട്ട് തിരിച്ചു കൊണ്ടുവരുന്നു. അപ്പോൾ ഞാൻ ഓർത്തു -നമ്മൾ പിള്ളേരെ മുള്ളിക്കുമ്പോൾ ചില സഹായങ്ങൾ ചെയ്തു കൊടുക്കണ്ടേ? അതുപോലെ പോലീസുകാരൻ ചെയ്തു കൊടുത്തു കാണും. അല്ലെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് അയാളുടെ കൂടെ പോവേണ്ട കാര്യമുണ്ടോ? അപ്പോൾ ഇത്തരത്തിൽ മേലാളന്മാരും ശുംഭന്മാരുമായിട്ടുള്ള ഇവർ നമ്മുടെ മേൽ മെലാളന്മാരെന്നുള്ള നിലപാട് നാം അനുവദിച്ചു കൊടുത്തിരിക്കുകയാണ്. "

    ReplyDelete