പുതിയ പ്രതിജ്ഞയുമായി KCRM, 2015 നെ വരവേല്‍ക്കുകയാണ്.
നാം ഏതൊക്കെ മേഖലകളിലാണോ നവീകരണം ആഗ്രഹിച്ചത്, അവിടെയെല്ലാം പ്രത്യാശയുടെ കിരണങ്ങള്‍
വിതറിക്കൊണ്ട് പ്രതിജ്ഞാബദ്ധരായി നാം മുന്നേറുന്നു. ആദ്യപടിയായി, സന്യാസ ജീവിതം ഉപേക്ഷിക്കേണ്ടി
വന്ന വൈദികരുടെയും കന്യാസ്ത്രികളുടെയും പുനരധിവാസം നാം നടപ്പാക്കുകയാണ്. നമ്മുടെ
പ്രവര്‍ത്തനങ്ങളെ ലോകമെങ്ങുമുള്ള അത്മായാ പ്രവര്‍ത്തകരുടെതുമായി നാം ഇതിനോടകം സംയോജിപ്പിച്ചു
കഴിഞ്ഞു. ക്രൈസ്തവ വിശ്വാസികളെല്ലാം നേരിടുന്ന പ്രശ്നങ്ങള്‍ ഏതാണ്ട് സമാനമാണെന്ന്
നമുക്കറിയാം.
നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ ലോകത്തെ
അറിയിക്കാന്‍ നമുക്കിപ്പോള്‍ കഴിയുന്നുണ്ട്. ഒരു ബ്ലോഗ്ഗും, ഒരു വെബ്സൈറ്റും കൊണ്ട്
എല്ലാമായിട്ടില്ല. മാധ്യമ രംഗത്ത് ഇനിയും വളരെയേറെ നമുക്ക് മുന്നേറെണ്ടതുണ്ട്. സത്യജ്വാല
മുടക്കം കൂടാതെ പ്രസിദ്ധീകരിക്കാന്‍ നമുക്ക് കഴിഞ്ഞു; അത് കൊണ്ടുമാത്രം
എല്ലാമായില്ല. ഈ പുതുവര്‍ഷത്തില്‍ നമുക്ക് സ്വരൂപിക്കേണ്ടത്, എല്ലാ അഭ്യുദയകാംക്ഷികളുടെയും
ഒരു കൈത്താങ്ങാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുമെന്ന് ഉറപ്പുണ്ട്,
നിങ്ങളും ഒപ്പമുണ്ടെങ്കില്‍.
പുതു വര്‍ഷത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോള്‍
ആര്‍ക്കും ചെയ്യാവുന്ന ഒരു സഹായമുണ്ട്, സത്യജ്വാല കൂടുതല്‍ കൂടുതല്‍ ആളുകളില്‍
എത്തിക്കുകയെന്നത്. ഓരോരുത്തരും രണ്ടു പുതിയ വരിക്കാരെ അല്ലെങ്കില്‍ വായനക്കാരെ സത്യജ്വാലക്ക്
നല്‍കുക. മറ്റെല്ലാവരും അങ്ങിനെ ചെയ്തുകൊള്ളുമെന്നു കരുതാതെ, ഉത്തരവാദിത്വത്തോടെ
KCRM ന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം
പകരുക. നിങ്ങളുടെ പിന്തുണയാണ് എല്ലാ വിജയങ്ങളിലേക്കും KCRM ന് വഴി വിളക്കായി
തെളിയേണ്ടത്. ഒപ്പം, നമ്മുടെ ബ്ലോഗ്ഗിലും Church Citizens’ Voice വെബ്സൈറ്റിലും വരുന്ന വാര്‍ത്തകളും ലേഖനങ്ങളും മറ്റുള്ളവരുമായി പങ്കു
വെയ്ക്കാനും ശ്രദ്ധിക്കുക.
സത്യജ്വാലയുടെ വരിസംഖ്യാ വിശദാംശങ്ങള്‍ താഴെ
കൊടുത്തിരിക്കുന്നു.
Sathyajvala Magazine (Malayalam)
Subscription India Abroad
Single Copy Rs.15/- Rs.70/-
One year Rs.150/- Rs.750/-
5 Years Rs.600/- Rs.3000/-
Our Account
State Bank of Travancore – Pala
Branch
A/c No.67117548175
A/c Name: Kerala Catholic Church Reformation Movement
IFSC Code: SBTR0000120
(In case of
Bank Remittance, intimate the matter to: geomoole@gmail.com)
Send your subscriptions to:
C V Sebastian, Mlattusseril,
Circualtion Manager, 'Sathyajwala'
Arppookkara(E) P O,Kottayam
Dt.
PIN: 686 008 PH: +91
9496128188
സംഘടനാ/പ്രവര്‍ത്തന
പരമായ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും, KCRM ഓര്‍ഗനൈസിംഗ് സെക്രട്ടറി
ശ്രി റെജി ഞള്ളാനിയെയോ (rejinjallani@gmail.com phone:
9447105070) അല്ലെങ്കില്‍ KCRM സംസ്ഥാന സെക്രട്ടറി കെ.കെ.
ജോസ് കണ്ടത്തിലിനേയോ (ഫോണ്‍:
8547573730) അറിയിക്കുക.
No comments:
Post a Comment