അത്മായാശബ്ദംവെബ്സൈറ്റിനെ പറ്റി നാം ചിന്തിച്ചത്, നമ്മുടെ ചിത്രങ്ങള്‍, വീഡിയോകള്‍, മറ്റു
ഡോക്കുമെന്റുകള്‍ എല്ലാം സൂക്ഷിക്കാനും, അത്യാവശ്യം വേണ്ട വിവരങ്ങള്‍ എല്ലാം
എളുപ്പത്തില്‍ ലഭ്യമാക്കുവാനും വേണ്ടി മാത്രമായിരുന്നു. പക്ഷേ, ഇങ്ങിനെയൊരു ചിന്ത ഒരു
പ്രമുഖ വെബ്സൈറ്റ് നിര്‍മ്മാണ കമ്പനിയുമായി പങ്കിട്ടപ്പോള്‍ വളരെയേറെ
സാദ്ധ്യതകളുള്ള ഒരു വെബ്സൈറ്റിനെപ്പറ്റിയാണ് അവര്‍ സംസാരിച്ചത്. ഇതിനെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ നിന്നാണ് അന്തര്‍ദ്ദേശിയ തലത്തില്‍ എല്ലാ സഭാ
പൌരന്മാര്‍ക്കും സംഘടനകള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ (ഇംഗ്ലിഷില്‍) അത്
പ്രവര്‍ത്തിപ്പിക്കാമെന്നു വന്നത്. ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍
പറയുകയും ചെയ്ത എല്ലാവരുടെയും ആശയങ്ങള്‍ ഇതിന്‍റെ പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്നു,
അതിനനുസരിച്ചു സൈറ്റിന്‍റെ ബാനര്‍ ചിത്രവും മാറി, പേരും മാറ്റി. Church
Citizens’ Voice എന്ന അത്മായാശബ്ദത്തിന്‍റെ ഗാംഭീര്യമുള്ള അതേ പേര് തന്നെ വെബ്സൈറ്റും
സ്വീകരിക്കുകയാണ്.
ഉടന്‍
തന്നെ തനതു ലേഖനങ്ങളുടെയും വിശകലനങ്ങളുടെയും ഒരു വേദിയായി അത് മാറും; അന്താരാഷ്‌ട്ര
തലത്തില്‍ പേരെടുത്ത എഴുത്തുകാര്‍ നമ്മുടെ സംരംഭത്തിന് പിന്തുണ അറിയിച്ചു കഴിഞ്ഞു.
CCRInt’l പോലുള്ള പ്രശസ്ത സംഘടനകളും നമുക്ക് പിന്തുണ നല്‍കുന്നു. ഇങ്ങിനെയോരു
വളര്‍ച്ച ആഗ്രഹിക്കുകയും, അതിന് വേണ്ട പിന്തുണയും ചിന്തകളും തരുകയും ചെയ്ത
എല്ലാവര്ക്കും ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ നന്ദി പറയുന്നു.
ഇപ്പോഴത്തെ നമ്മുടെ ബ്ലോഗ്ഗ് അതുപോലെ തന്നെ തുടരുമെന്നും
സന്തോഷപുരസ്സരം അറിയിക്കട്ടെ.
No comments:
Post a Comment