Translate

Saturday, December 20, 2014

നമുക്ക് ദിശ തെറ്റിയോ?

കഴിഞ്ഞ ഏതാനും ആഴ്ചകളായി വടക്കേ ഇന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ ആകെ ആലോസരപ്പെടുത്തുന്നതാണ്. ഇറാക്കിലും, പാക്കിസ്ഥാനിലും ലിബിയായിലുമൊക്കെ മതമൌലിക വാദത്തിന്‍റെ ഇരകളാവുന്നത് ഏറെയും മലയാളികളോ കേരള ബന്ധമുള്ളവരോ ആയിരുന്നില്ലായെന്നതുകൊണ്ടായിരിക്കണം ഇവിടെയാരും ഏറെ വേവലാതിപ്പെടാതിരുന്നത്. പക്ഷേ, ഇപ്പോള്‍ ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങങ്ങളിലും ന്യൂനപക്ഷങ്ങളുടെ മേല്‍ നടക്കുന്ന അതിക്രമങ്ങള്‍ കേരളത്തെ നോവിക്കുന്നു. ഒന്നുകില്‍ അവിടെ മിഷന്‍ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്, അല്ലെങ്കില്‍ അവിടെ ക്രൈസ്തവ ജീവിതം നയിക്കുന്നത് കേരളത്തില്‍ നിന്നുള്ളവരാണ്.
'വന്‍വാസി കല്യാണ്‍ ആശ്രം' (VKA) എന്ന സംഘടന ഹരിയാനായിലെ ബാല്ലാഭര്ഗ് എന്ന സ്ഥലത്ത് 100 ഓളം കുട്ടികളെയാണ് ഹോസ്ടലില്‍ നിര്‍ബന്ധിച്ചു താമസിപ്പിച്ചിരിക്കുന്നത്. വടക്ക് കിഴക്കന്‍ ഇന്ത്യാ പൂര്‍ണ്ണമായും ക്രൈസ്തവവല്‍ക്കരിക്കപ്പെടാതിരിക്കാനുള്ള മുന്‍ കരുതലായാണ് ഇത് ചെയ്തിരിക്കുന്നതെന്നാണ് ഇതിന്‍റെ ഒരു ഭാരവാഹിയായ പ്രശാന്ത് സിംഗ് പറയുന്നത്. ആദിവാസി കുട്ടികളെ ചെറുപ്പത്തില്‍ തന്നെ മതം മാറാതിരിക്കാനുള്ള പരിശീലനം നല്‍കുന്ന സ്ക്വാഡുകള്‍ ഇന്ന് സജീവമാണ്. ഒരിടത്ത് മതം മാറിയവരെ തിരിച്ചു കൊണ്ടുവരാനുള്ള തീവ്ര പദ്ധതികള്‍, വേറൊരിടത്ത് ന്യൂനപക്ഷസ്ഥാപനങ്ങളെ അപമാനിക്കുക അധിക്ഷേപിക്കുക, ദേവാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍. ഒരു വിദ്യാര്‍ഥിയുടെ പേരില്‍ ശിക്ഷാ നടപടി എടുത്ത ഒരു പ്രിന്‍സിപ്പല്‍ വൈദികനെ, മാനഭംഗ കേസില്‍ കുടുക്കി പൊലീസ് അറസ്റ്റു ചെയ്തത് തൊട്ടടുത്ത ദിവസം. അടുത്തകാലത്ത്, മതം മാറ്റത്തിനുള്ള ശ്രമം എന്നാരോപിച്ച് ഒരു പെന്തക്കോസ്റ്റ് സംഘത്തിന്‍റെ പരിപാടി ബലമായി അലങ്കോലപ്പെടുത്തിയ ഒരു സംഭവവും ഉണ്ടായി. BJP ക്ക് നല്‍കി വരുന്ന പിന്തുണയെപ്പറ്റി ന്യൂനപക്ഷങ്ങള്‍ പുനരവലോകനം നടത്തേണ്ട സമയം ആയി എന്നാണു പ്രശസ്ത സ്വതന്ത്ര നിരീക്ഷകര്‍ പോലും ഇപ്പോള്‍ വിലയിരുത്തുന്നത്.
കേന്ദ്ര മന്ത്രിസഭയിലെ പ്രമുഖര്‍ വാക്ക്തെറ്റി സംസാരിക്കുന്നത് നാം പല തവണ കണ്ടു. ഭാരതീയര്‍ മുഴുവന്‍ രാമന്‍റെ മക്കളെന്നു മാത്രമല്ല, ഹിന്ദുക്കള്‍ അല്ലാത്തവര്‍ മനുഷ്യരല്ലെന്ന് വരെ പറഞ്ഞ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നു. കാണ്ഡമാല്‍ അടിച്ചു നിരപ്പാക്കിയിട്ട് അധികം നാളുകള്‍ ആയില്ല. ക്രിസ്മസ്സിനു സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എടുത്ത തീരുമാനമാണ് ഈ പരമ്പരയില്‍ അവസാനത്തേത്. ഡല്‍ഹി സെ. സ്ടിഫന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ട് ഇയ്യിടെ കത്തെഴുതുകയുണ്ടായി. ഇത്തരത്തിലുള്ള നടപടികള്‍ വേദനാ ജനകമെന്നാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞത്. ‘ഘര്‍ വാപ്സി’ പ്രസ്ഥാനങ്ങളോട് മാത്രമല്ല, കാവി ഗ്രൂപ്പുകളുടെയെല്ലാം പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. Western Regional Bishops Council ചേര്‍ന്ന് സംഭവവികാസങ്ങള്‍ സമഗ്രമായി വിലയിരുത്തുകഉം അപലപിക്കുകയുമുണ്ടായി. ‘ഇന്ത്യന്‍ കറന്റ്സ്’ പത്രാധിപര്‍ (ഡോ. സുരേഷ് മാത്യു) എഴുതിയത്, ഈ നീക്കം RSS ന്‍റെ കീഴില്‍ ഒരൊറ്റ ഹിന്ദു രാജ്യം എന്ന ആശയം സാവധാനം നടപ്പാക്കാനുള്ള ശ്രമങ്ങളാണ്  എന്നാണ്. ഡല്‍ഹി ആര്‍ച്ച് ബിഷപ്പും അദ്ദേഹത്തിന്‍റെ ഉത്കണ്ഠ സര്‍ക്കാരിനെ അറിയിക്കുകയുണ്ടായി. 
ഇത്രയും വിവാദ സംഭവങ്ങള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദൈനം ദിനമെന്നോണം കത്തിക്കയറുമ്പോള്‍ അതിന്‍റെ കാരണങ്ങളിലേക്കും പരിഹാരങ്ങളിലെക്കും എത്തി നോക്കുന്നതിനു മുമ്പ് നാം സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. എന്തേ സീറോ മലബാര്‍ സഭ ്u്‍രraുമുണ്ടായിyi്കാ സഭ മാ=ാനുള്ളaമൌനം പാലിക്കുന്നു? ഇവിടെ ഒരു മെത്രാന്‍റെ ഏറ്റവും ഒടുവില്‍ കണ്ട പത്രപ്രസ്താവന ഏക ജാലക സമ്പ്രദായം പിന്‍വലിക്കണം എന്നതായിരുന്നു. നമ്മുടെ മെത്രാന്മാര്‍ക്കും വിഷമമുണ്ട്, തിരക്കിനിടയില്‍ പറഞ്ഞില്ലാ എന്നതെയുള്ളൂ എന്ന് പറയാമെന്നു വെയ്ക്കാം. പക്ഷെ, ഏക ജാലകത്തിന്‍റെ കാര്യം അവര്‍ മറന്നില്ലായെന്ന് കാണുമ്പോള്‍, BJP സര്‍ക്കാരിന്‍റെ നീക്കങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടുകള്‍ അനുവര്‍ത്തിക്കുന്നത് കാണുമ്പോള്‍, രണ്ടു സംശയങ്ങള്‍ എന്‍റെ മനസ്സില്‍ ഉടലെടുക്കുന്നു: ഒന്നാമത്, എന്തോ വലിയ കാര്യം BJP സര്‍ക്കാര്‍ ഇവര്‍ക്ക് സാധിച്ചുകൊടുക്കാമെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ടായിരിക്കണം, രണ്ടാമത് വടക്കേ ഇന്ത്യയിലെ ലത്തിന്‍ സമുദായത്തിന്‍റെ സര്‍വ്വ നാശം ഇവര്‍ ഇശ്ചിക്കുന്നു. മറ്റൊരു കാരണം മെത്രാന്മാര്‍ തമ്മില്‍ തമ്മിലുള്ള കുടിപ്പകകളും കുത്തും കോളും നിറഞ്ഞ പെരുമാറ്റങ്ങളും അവസാനിച്ചിട്ട് ഇവര്‍ക്കാര്‍ക്കും മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കാന്‍ സമയം കിട്ടുന്നില്ലായിരിക്കാം എന്നതാണ്. ഒത്തിരി യുദ്ധത്തിന്‍റെ അവസാനമാണ് ഹൈദരാബാദില്‍ ഒരു മെത്രാന്‍ ഈയ്യിടെ ഉണ്ടായതെന്ന് പറയപ്പെടുന്നു.
എന്‍റെ രണ്ടാമത്തെ സംശയം വളരെ ഗൌരവമുള്ളതാണ്. ഇത് മനസ്സിലാക്കണമെങ്കില്‍, എങ്ങിനെയും ലത്തിന്കാരെ തോല്‍പ്പിക്കണം എന്ന ലക്ഷ്യത്തോട് കൂടി സീറോ മലബാര്‍ സഭ ഇന്നേ വരെ ചെയ്ത ചില വലിയ കാര്യങ്ങള്‍ ഓര്‍മ്മിക്കുന്നത് നല്ലത്. റോമിന്‍റെ നേരിട്ടുള്ള ഭരണ നിയന്ത്രണം ഒഴിവാക്കി ഒരു വിശിഷ്ട എപ്പാര്‍ക്കിയായി സീറോ മലബാര്‍ സഭയെ മാറ്റി, റോമില്‍ സ്വന്തമായി ഒരു മിനി വത്തിക്കാനു ചേര്‍ന്ന വിശാലമായ ഒരു സെമ്മിനാരി സമുച്ചയം സഭ വാങ്ങുകയും ക്യുരിയാ ഹൌസ് ആയി മാറുകയും ചെയ്തു. കഴിയുന്നത്ര വേദികളില്‍ ലത്തിന്‍ വിദ്വേഷം ജനിപ്പിക്കുന്ന പ്രഭാഷണങ്ങള്‍ നടത്തുന്നു – കുറെ ദശാബ്ദങ്ങളായി. കേരള കത്തോലിക്കരേ ലത്തിന്‍ റീത്തില്‍ നിന്ന് മാറ്റുന്ന പ്രക്രിയക്ക് വേണ്ടി മാത്രം ഒരു വിസിറ്റെറ്റര്‍ മെത്രാനെ വരെ തരപ്പെടുത്തി. ലോകമാസകലം മലയാളികളുള്ളിടത്തെല്ലാം ലത്തിന്‍ രൂപതകളെയും ഇടവകകളെയും ക്ഷയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു - അതിപ്പോഴും തുടരുകയും ചെയ്യുന്നു. ഏറ്റവും പ്രകടമായ സംഗതിയാണ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങളോട് നമ്മുടെ മെത്രാന്മാര്‍ പുലര്‍ത്തുന്ന നിസ്സംഗത. അദ്ദേഹം ആവശ്യപ്പെട്ടതുപോലെ എല്ലാ കുടുംബങ്ങളിലും സര്‍വ്വേ നടത്താനോ അദ്ദേഹത്തിന്‍റെ ഉപദേശങ്ങള്‍ പങ്കു വെയ്ക്കാനോ കേരള സീറോ മെത്രാന്മാര്‍ തയ്യാറാകുന്നില്ലായെന്നതു നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു കാര്യമല്ല. ഈ പശ്ചാത്തലത്തില്‍, ലത്തിന്‍ സമുദായം മതപീഡനം അനുഭവിക്കുമ്പോള്‍ പ്രതികരിക്കാതിരിക്കുന്ന സീറോക്കാരെ സംശയത്തോടെയെ കാണാനാവൂ. 
രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് സീറോ  മലബാര്‍ സഭയുടെ ഒരു ഔദ്യോഗിക വക്താവ് ഒരു മലയാള ചാനലിന്‍റെ അഭിമുഖത്തില്‍ പറഞ്ഞതും കൂടി ഞാന്‍ ഇവിടെ ഉദ്ധരിക്കുന്നു. ഭാരതത്തെ മുഴുവന്‍ ക്രൈസ്തവത്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അന്നദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്. വടക്കേ ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലത്തിന്‍ റീത്തില്‍ പെട്ട മലയാളി മിഷനറിമാരാണ് ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയെന്ന് അന്ന് ഞാന്‍ എഴുതിയിരുന്നു. ഇന്നെനിക്കു തോന്നുന്നത് ആ വക്താവിന് ബുദ്ധിഭ്രമം ഒന്നും സംഭാവിച്ചതുകൊണ്ടല്ല,  പകരം ബോധപൂര്‍വ്വം പറഞ്ഞതാണിതെന്ന്. ഈ പ്രസ്താവന വ്യാപകമായി വടക്കേ ഇന്ത്യയില്‍ ഇന്ന് ഹിന്ദു തീവ്രവാദികള്‍ പരാമര്‍ശിക്കുന്നു. ഇനിയും ധാരാളം അതിക്രമങ്ങള്‍ക്ക് അത് വഴി തെളിക്കുകയും ചെയ്തേക്കാം. ആകെ ജനസംഖ്യയില്‍ രണ്ടു ശതമാനം പോലും വരാത്ത ഒരു മതത്തിന്‍റെ വക്താവാണ്‌ ഇത് പറഞ്ഞതെന്നും കൂടി ഓര്‍ക്കണം.
കടുത്ത ലത്തിന്‍ വിരോധവുമായി മുന്നേറുന്ന കേരള കത്തോലിക്കാ സഭ മാര്‍ത്തോമ്മായുടെതുമല്ല, ക്രിസ്തുവിന്‍റെതുമല്ല – തറപ്പിച്ചു പറയാന്‍ ഞാന്‍ മടിക്കുന്നില്ല. യേശു പഠിപ്പിച്ച സ്നേഹത്തിന്‍റെ വചനം മനസ്സിലായിട്ടുള്ള ആരെങ്കിലും ഈ സഭയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ അതിക്രമങ്ങള്‍ക്കെതിരെ അവര്‍ പണ്ടേ പ്രതികരിച്ചേനെ. മനുഷ്യന് വേണ്ടാത്ത പകയുമായി എത്രനാള്‍ ഈ സഭ മുന്നോട്ടു പോകുമെന്ന് എനിക്കും സംശയം ഇല്ലാതില്ല. ഈ അസന്നിഗ്ദാവസ്തയിലും സീറോ മലബാര്‍ മെത്രാന്മാര്‍ ആത്മ ധൈര്യം കൈവിടാതെ മുന്നെറുന്നുവെന്ന് തോന്നുന്നുവെങ്കില്‍ മറ്റൊരു കാര്യം കൂടി തീര്‍ച്ചയാക്കാം -  സീറോ മലബാര്‍ സഭ റോമില്‍നിന്നും അടര്‍ന്നു മാറുകയാണ്.  

4 comments:

  1. നമ്മുടെ മിഷനറിമാരും മത മുഖ്യരും ആത്മശോധന നടത്തേണ്ട പല കാര്യങ്ങളും ഇവിടെ ചുരുക്കിപ്പറഞ്ഞിരിക്കുന്നു. ആത്മശോധനക്ക് ഒരു മിനിട്ട് പോലും നഷ്ടപ്പെടുത്താൻ ഇവർക്ക് പറ്റില്ല, കാരണം അവർ ചെയ്യുന്നത് എപ്പോഴും ശരിയാണ്. മറ്റുള്ളവർ ചെയ്യുന്നതിലെ തെറ്റ് ചൂണ്ടിക്കാണിക്കാനാണ് ഇവർക്കെല്ലാം മഹാ വിരുതുള്ളത്.

    അങ്ങനെ നോക്കി നോക്കി, 'ഇത്തരത്തിലുള്ള നടപടികള്‍ വേദനാജനക'മെന്നാണ് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പറഞ്ഞത്. അങ്ങേര് മറ്റുള്ളവർക്ക് വേദനാജനകമായത് ചെയ്തുവച്ചിട്ട് അങ്ങോട്ട്‌ തിരിഞ്ഞു പോലും നോക്കാറില്ല. അയാൾ ഒറ്റയൊരുത്തൻ സത്യസന്ധമായി പെരുമാറിയിരുന്നെങ്കിൽ ഇന്ന് സനൽ ഇടമറുക് അറസ്റ്റ് പേടിച്ച് വിദേശത്ത്‌ ഒളിക്കേണ്ടിവരില്ലായിരുന്നു. അതും വെറും സത്യം ചൂണ്ടിക്കാണിച്ചതിന്!
    ഇത്തരം ചുവന്ന തോപ്പിക്കാരോട് പുശ്ചമല്ലാതെ എന്താണ് സാധാരണക്കാർക്ക് തോന്നുക.

    Tel. 9961544169 / 04822271922

    ReplyDelete
  2. ബനഡിക്ററ് മാർപ്പാപ്പയുടെ കാലത്ത് വത്തിക്കാനിൽ കേരള സുറിയാനി സഭയ്ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു. അക്കാലങ്ങളിൽ മാർപ്പാപ്പായെ സ്വാധീനിക്കാൻ അദ്ദേഹമായി അടുത്തു പെരുമാറിയിരുന്ന അനേക പുരോഹിതർ സീറോ മലബാർ സഭയിലുണ്ടായിരുന്നതും നേട്ടമായിരുന്നു. വത്തിക്കാന് ഭാരതവുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ സീറോ അഭിഷിക്തർ ഒരു ഘടകവുമായിരുന്നു. അന്ന് ഇറ്റാലിയൻ സ്ത്രീയായ സോണിയായെ സ്വാധീനിക്കാനും സുറിയാനി ഭിഷിക്തർക്കു സാധിക്കുമായിരുന്നു.

    പറങ്കികളും വിദേശ മിഷിണറിമാരും വരുന്നതിനു മുമ്പ് ഭാരതം മുഴുവൻ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ അധീനതയിലായിരുന്നെന്ന അവകാശവാദവും ഇവർ വത്തിക്കാനെ ധരിപ്പിച്ചു കഴിഞ്ഞു. സീറോ മലബാർ സഭയോട് ലത്തീൻ സഭയിലെ അധികാരികൾ ചിറ്റമ്മനയം പുലർത്തുന്നുവെന്ന് 2011-ൽ ശ്രീ ബോസ്ക്കോ പുത്തുരാൻ ബനഡിക്റ്റ് മാർപ്പാപ്പയെ ധരിപ്പിക്കുകയുണ്ടായി.

    മിഷിണറിമാർ വരുന്നതിനു മുമ്പ് ദേശീയ ക്രിസ്ത്യാനി പുരോഹിതർ എത്ര ദളിതരെയും മുക്കവരെയും മാമ്മൊദീസ്സാ മുക്കിയെന്നുള്ള സ്ഥിതിവിവര കണക്കുകളും അറിയില്ല. ഭാരതത്തിലുള്ള ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും ദളിതരാണ്. അവരെല്ലാം സീറോ മലബാർ പാരമ്പര്യത്തിലെ ആഡ്ഡ്യബ്രാഹ്മണയിരുന്നുവെന്നു കൂടി ശ്രീ പുത്തുരാൻ ചേർത്തു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. കടൽക്കരയിൽ മത്സ്യം പിടിച്ചു നടന്നവർ ക്രിസ്ത്യാനികളായത് സീറോ മലബാറിന്റെ നേട്ടമായി വാദിച്ചിരുന്നെങ്കിൽ ശ്രീ പുത്തൂരാന്റെ അഭിപ്രായത്തിന് ഒരു യുക്തി കല്പ്പിക്കാമായിരുന്നു. വക്രബുദ്ധി മുറ്റിനിൽക്കുന്ന കേരളാ അഭിഷിക്തർ ഈ കാലയളവിൽ പലതും വത്തിക്കാനിൽ നിന്ന് നേടിയെടുത്തു.

    'ലത്തീൻ ബിഷപ്പുമാർ സുറിയാനി മെത്രന്മാരോട് നീതി കാണിക്കുന്നില്ല, മലബാർ സഭകളെ ലത്തീൻ സഭകൾ മോശമാക്കാൻ ശ്രമിക്കുന്നു, ലത്തീൻ ബിഷപ്പുമാർ സുറിയാനി സഭയുടെ മേൽ മേല്ക്കോയ്മ ഭാവിക്കുന്നു, അധികാരം ദുർവിനിയോഗം ചെയ്യുന്നു'വെന്നാല്ലാമുള്ള സീറോ മലബാർ നേതൃത്വത്തിന്റെ പരാതികൾ ഇന്നും തുടരുന്നു. പണ്ടുള്ള മാർപ്പാപ്പാമാർക്ക് കേരളത്തിലെ സ്വർണ്ണ കുരിശുമാലകളണിഞ്ഞ വേഷഭൂക്ഷാധികളോടെയുള്ള മെത്രാന്മാരെ ഇഷ്ടമായിരുന്നു. പുറംപൂച്ചു കാണിച്ചു നടക്കുന്ന ആഡംബരപ്രിയരായ കേരള മെത്രാന്മാരെ ഫ്രാൻസീസ് മാർപ്പാപ്പാ ഗൌനിക്കുന്നില്ലെന്നുമറിയുന്നു. കേരളമെത്രാൻ വർഗങ്ങൾക്ക് ഫ്രാൻസീസ് മാർപ്പാപ്പായുടെ നയങ്ങൾ ദഹിക്കുന്നുമില്ല. ഏതു നിമിഷവും സീറോ മലബാർസഭ റോമിൽനിന്ന് അടർന്നു പോവാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഭാരിച്ച സ്വത്തുക്കളുമായി നടക്കുന്ന ഈ മെത്രാന്മാർക്കെതിരെ അല്മെനികളുടെ പൊട്ടിത്തെറിയുമുണ്ടാകാം.

    'കത്തോലിക്കാ' എന്ന വാക്കിന്റെയർത്ഥം സാർവത്രികമെന്നു ഇവുടെത്തെ ബിഷപ്പുമാർ അറിയില്ലെന്നു ഭാവിക്കുന്നു. മഹത്തായ ആ പേരിന്റെകൂടെ സീറോ മലബാറെന്ന അവിയലും കൂടി ചേർത്തു സായിപ്പിനെ മനസിലാക്കാനും പ്രയാസമാണ്. ആഗോള സഭയായ ലത്തീൻസഭയ്ക്കു തുല്യം പള്ളി പണിയാൻ ലോകം മുഴുവൻ അഭിഷിക്തർ പാഞ്ഞുനടക്കുന്നതു കാണാം. ലത്തീൻ സഭകൾക്ക് ലോകത്തെവിടെയും പള്ളി പണിയാൻ അധികാരമുണ്ടെന്ന മലബാർ സഭയുടെ മുതല കണ്ണുനീർ വിചിത്രം തന്നെ. വെറുമൊരു വിഭാഗീയ സഭയായ ഈ ഒട്ടകത്തിന് ലത്തീൻ സഭകളുടെ ഔദാര്യം കൊണ്ട് തല ചായിക്കാനിടം കൊടുത്തപ്പോൾ അടുത്ത മോഹം ലോകം കീഴടക്കണമെന്നാണ്.

    മാർത്തോമ്മാ ശ്ലീഹായുടെ ക്രിസ്ത്യാനികളെന്ന പരിഗണനയിൽ ഭാരതം മുഴുവൻ തീറെഴുതി കിട്ടാനും മെത്രാൻ ക്രീഡുകൾ സ്വപ്നം കാണുന്നു. മലബാറിയൻ സുറിയാനി നേതൃത്വം ഒരുതരം കൾട്ടായി നിന്നുകൊണ്ട് വത്തിക്കാന്റെ ആനുകൂല്യങ്ങളെല്ലാം നേടി മാർപാപ്പായുടെ സ്ഥാനവും കൈക്കലാക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധന്മാരെ സൃഷ്ടിച്ച് പള്ളികളിൽ കളിപ്പാട്ടങ്ങളുണ്ടാക്കി മാമ്മോനെയും സൃഷ്ടിക്കണം. പരിശു രാമൻ മഴുവെറിഞ്ഞുകൊണ്ട് കേരളം സൃഷ്ടിച്ചെന്ന കെട്ടു കഥയുടെ പേരിൽ പണ്ട് കേരത്തിലെ ഭൂമികളുടെ മേൽ ജന്മിത്തം ബ്രാഹ്മണർക്കായിരുന്നു. അതുപോലെ മാർത്തോമ്മായെന്ന കെട്ടുകഥയുടെ പേരിൽ ഭാരതം മുഴുവൻ സീറോ മലബാറിന്റെ അധീനതയിൽ വേണം പോലും. കൂമ്പാരം പോലെ പണം കുന്നുകൂട്ടിയിരിക്കുന്ന ഇവർക്ക് വത്തിക്കാൻവരെ വിലയ്ക്കു വാങ്ങാൻ കഴിവുണ്ടെന്നും ചിന്തിക്കുന്നു.

    ഇതര ക്രിസ്ത്യാനികളും തോമസിന്റെ പാരമ്പര്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് തോമ്മാ ശ്ലീഹാ കൊണ്ടുവന്നത് കത്തോലിക്കാ മതമാകാനും സാധ്യതയില്ല. മറ്റുള്ള ക്രിസ്ത്യൻ വിഭാഗങ്ങൾ ലോകം മുഴുവൻ പള്ളി പണിയുന്നുവെന്നതും സീറോ അഭിഷിക്തർക്കുള്ള ദുഖമാണ്. ഈ മെത്രാന്മാർ ഓർത്തോഡോക്സ് സഭപോലുള്ള സഭകളിലേക്ക് പിരിഞ്ഞു പോയാൽ രണ്ടും കൈകളും നീട്ടി അവരുടെ മെത്രാന്മാർ സ്വീകരിച്ചു കൊള്ളും. താലിബൻമാരെപ്പോലെ പാലാ, കാഞ്ഞിരപ്പള്ളി മെത്രാന്മാർക്ക് താടിയും വെച്ചു ശുശ്രൂഷശകളും നടത്താം. മതഭ്രാന്തു പിടിച്ച ഈ കൾട്ട് ഒരു സാമൂഹിക പ്രശ്നമായി വളരുന്നതും അപകടകരമാണ്.സൂക്ഷിക്കുക.

    ReplyDelete
  3. ഭൂപടത്തില്‍ കൊല്ലംജില്ലയോളം വലിപ്പമില്ലാത്ത ഇസ്രയേലിനെ തീറ്റിപ്പോറ്റാന്‍ മറ്റനേകം ജനതതിയെ കൊള്ളയടിപ്പിക്കുന്ന ഒരു നീതിമാനായ യഹോവയെ പഴയനിയമത്തില്‍ നാം പരിചയപ്പെട്ടെങ്കിലും; അതിയാന് പാരപണിത് "പുതിയ നിയമം "സ്നേഹമാകുന്ന ഭാഷയിലൂടെ നമുക്കോതിത്തന്നവനെ കുരിശിച്ച കയ്യപ്പവിന്റെ കുപ്പായം പലവട്ടം ഫാഷന്‍ മാറ്റി അണിഞ്ഞാലും ചെന്നായ്ക്കളാകുന്ന പുരോഹിതര്‍ ഒരിക്കലും ദൈവത്തെ അറിയുന്ന നല്ലിടയര്‍ ആവുകയില്ല !

    "ഭാരതീയര്‍ മുഴുവന്‍ രാമന്‍റെ മക്കളെന്നു മാത്രമല്ല, ഹിന്ദുക്കള്‍ അല്ലാത്തവര്‍ മനുഷ്യരല്ലെന്ന് വരെ പറഞ്ഞ നേതാക്കന്മാര്‍ ഡല്‍ഹിയില്‍ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങുന്നു." എന്ന മറ്റപള്ളിസാറിന്‍റെ വചനം മനസിന്‌ നൊമ്പരം ലേശംപോലും നല്‍കുന്നില്ല ! കാരണം ,
    "കത്തോലിക്കനല്ലാത്തവന്‍ ക്രിസ്ത്യാനിയല്ല" എന്ന് പറഞ്ഞു (പ്രോട്ടസ്റെന്റുകാരനെ) കൊല്ലിച്ച പോപ്പും , പഴയ നിയമത്തിലെ യഹോവയും , മോശയും, ഇന്നത്തെ യഹൂദനും, ക്രിസ്തുവിനെ / അവന്റെ സ്നേഹത്തെ (ശത്രുവിനെ സ്നേഹിക്കൂ ) കണ്ടറിഞ്ഞവരല്ല ! ഇസ്രയെലിലൂടെ ദൈവരാജ്യം ലോകമെല്ലാം സ്ഥാപിക്കാന്‍ കൊതിച്ച് നമ്മുടെ പൂര്‍വികരുടെ തിന്മയുടെ പുനര്‍ജന്മാങ്ങളാണീ ഭാരതത്തില്‍ "രാമരാജ്യം :കൊതിക്കുന്നത് ! "ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു" !;അത്രതന്നെ... ....

    കുടുംബംകലക്കികത്തനാരുടെ ഉപഭോഗവസ്തുവാകാന്‍ ജീവിതമാകെ കുരിശു ചുമന്നു, ഒടുവില്‍ ചോരയും നീരും വറ്റിയപ്പോള്‍ ചണ്ടിയായി പുറംതള്ളപ്പെട്ട അനേകായിരം കന്യകമാരുടെ ശാപം മാത്രം മതി ഇവരുടെ അരമന കോട്ട കൊത്തളങ്ങള്‍ കാലത്തിന്റെ കൈകളാല്‍ തകര്‍ക്കപ്പെടുവാന്‍ ....ക്രിസ്തു ആ ചുമതല ഇവിടുത്തെ ഹിന്ദുമൈത്രിയെ ഭരമേല്പ്പിച്ചായിരിക്കും..! നമുക്കെന്തു ചേതം?

    ReplyDelete
  4. സത്യവാ ജോസഫ് മാത്യു സാറേ, നമ്മുടെ മെത്രാന്മാരുടെ ബോധത്തിന് മങ്ങലുണ്ട്. ഇവര് റോമില്‍ നിന്ന് പിരിയുകയും കത്തോലിക്കര്‍ ഇവരെ ഒറ്റപ്പെടുത്തുകയും ചെയ്താലേ ഇതിന് ഒരു അവസാനമുണ്ടാകൂ. സാര്‍ പറഞ്ഞതുപോലെ ഈ മെത്രാന്മാര്‍ ഇപ്പോള്‍ ഒരു സാമൂഹ്യ ശല്യം തന്നെ ആയിട്ടുണ്ട്‌. ഇവര്‍ക്ക് പ്രത്യേകിച്ച് തൊഴിലോന്നുമില്ല, ഉണ്ടായിരുന്നെങ്കില്‍ ഗിന്നസ് ബുക്കില്‍ കേറാന്‍ ഇത്രമാത്രം വിഷമിക്കില്ലായിരുന്നു. സഭ വിട്ടവരുടെ ഒരു സംഘം കേരളത്തില്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. അപ്പോള്‍ മിക്കവാറും കൂദാശകളും വേണ്ടവര്‍ക്ക് നല്‍കാന്‍ കെല്‍പ്പുള്ള വൈദികരും ആക്കൂട്ടത്തില്‍ കണ്ടേക്കാം. കര്‍ത്താവ് രണ്ടാം വരവും നടത്തിയേക്കാം.

    ReplyDelete