സൂററ്റ്: ഘര്‍ വാപസി ചടങ്ങുകള്‍ രാജ്യം മുഴുവന്‍ വന്‍ വിവാദമായിരിക്കെ 100 ക്രിസ്‌ത്യന്‍ കുടുംബങ്ങളിലെ 500 പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായി വിശ്വഹിന്ദു പരിഷത്. വല്‍സാദിലെ അര്‍ണാ ഗിരിവര്‍ഗ്ഗ മേഖലയില്‍ സംഘടിപ്പിച്ച ഘര്‍ വാപസി ചടങ്ങിലായിരുന്നു ഇവരെ തിരികെ കൊണ്ടുവന്നത്.
ഒരു തരത്തിലുള്ള അനുമതിയോ ഒരു തരത്തിലുള്ള നിയമലംഘനങ്ങളോ കൂടാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. വല്‍സാദിനെ ബാരാമുള്‍ ഗ്രാമത്തില്‍ നവംബറില്‍ സമാനമായ മറ്റൊരു പരിപാടി വിഎച്ച് പി നവംബറില്‍ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ശ്രീരാമന്റെ പതക്കം സമ്മാനിച്ചതായും നേരത്തേ ധരിച്ചിരുന്ന വെന്തിങ്ങം ഉപേക്ഷിച്ചെന്നും വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.
ഗംഗയില്‍ മുങ്ങിയാണ് എല്ലാവരും ഹിന്ദുക്കളായത്. പുതിയമതം സ്വീകരിച്ചവര്‍ക്ക് ശ്രീരാമന്റെ ചിത്രം ചെയ്‌ത രുദ്രാക്ഷമാല പങ്കെടുത്തവര്‍ക്ക് നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്‌ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
No comments:
Post a Comment