പൗരോഹിത്യം വിട്ടു പുറത്തുവന്നിട്ടുള്ള വൈദികർക്കും സന്ന്യാസം വിട്ടുപോന്നിട്ടുള്ള സന്ന്യാസിനീ-സന്ന്യാസികൾക്കുംവേണ്ടി KCRM, 2015 ഫെബ്രു. 28, ശനിയാഴ്ച കൊച്ചിയിൽ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ആസൂത്രണവും സ്വാഗതസംഘരൂപീകരണവും.
2014 ഡിസം. 27, ശനിയാഴ്ച 2 PM മുതൽ, പാലാ ടോംസ് ചേമ്പർ ഹാളിൽ.
സഹകരിക്കുക, സഹകരിപ്പിക്കുക !
അദ്ധ്യക്ഷൻ : ശ്രീ . ജോർജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡന്റ്)
ചർച്ച നയിക്കുന്നത് : ശ്രീ റെജി ഞള്ളാനി (KCRM സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി)
ചർച്ചയിൽ പങ്കെടുക്കുന്ന പ്രമുഖർ : ഫാ. K P ഷിബു & സിസ്റ്റർ മരിയാ തോമസ്
വിവിധ കാരണങ്ങളാൽ പൗരോഹിത്യവും സന്ന്യാസവും വിട്ട്, ഒരു സാധാരണജീവിതം കൊതിച്ച്, പൊതുസമൂഹത്തിലേക്കു മടങ്ങിപ്പോന്നിട്ടുള്ള വളരെപ്പേർ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ, അങ്ങനെ പോന്നവരോട് സഭയും സമൂഹവും, എന്തിന് സ്വന്തം കുടുംബംപോലും, നിഷേധാത്മകമായ ഒരു സമീപനമാണു സ്വീകരിച്ചുപോരുന്നത്. തന്മൂലം അവഗണനയും, അവജ്ഞയും സാമ്പത്തിക ഞെരുക്കവും അനുഭവിച്ചുജീവിക്കേണ്ട ഒരു സാഹചര്യമാണ് അവർ പൊതുവേ നേരിടുന്നത്.
കത്തോലിക്കാസമുദായത്തിലെ ഒരു വിഭാഗം സഹോദരീസഹോദരന്മാർ അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ മാറ്റാൻ, ഈ സമുദായത്തിൽനിന്നുതന്നെ മുൻകൈകൾ ഉണ്ടാകേണ്ടതുണ്ട്. അതിനൊരു തുടക്കം കുറിക്കാനാണ് ഗഇഞങ ശ്രമിക്കുന്നത്. അതുകൊണ്ട്, ഈ ലക്ഷ്യംവച്ച് 2015 ഫെബ്രു. 28-ന് കൊച്ചിയിൽ നടത്തുന്ന സമ്മേളനം നിർണ്ണായകമാണ്. ഈ വിഭാഗത്തിൽപ്പെട്ടവരുടെയും ഈ പ്രശ്‌നത്തിൽ അവരോട് അനുഭാവം പുലർത്തുന്ന പുരോഹിതരുടെയും സന്ന്യാസിനി-സന്ന്യാസികളുടെയും വിശ്വാസിസമൂഹത്തിന്റെയും വലിയൊരു സാന്നിദ്ധ്യം ഈ സമ്മേളനത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.
അതിനായി, വൈകാതെതന്നെ കൂട്ടായി പ്രവർത്തിച്ചുതുടങ്ങേണ്ടതാവശ്യമാണ്. കൊച്ചിസമ്മേളനം വിജയിപ്പിക്കാൻ എന്തൊക്കെ ഒരുക്കങ്ങൾ നടത്തണമെന്നാലോചിക്കാനും സ്വാഗതസംഘം രൂപീകരിക്കാനുംചേരുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാർദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹാദരപൂർവ്വം,
കെ.കെ. ജോസ് കണ്ടത്തിൽ
(KCRM സംസ്ഥാന ജന.സെക്രട്ടറി) ഫോൺ: 8547573730
No comments:
Post a Comment