(Kerala Catholic Reformation ഫെയിസ്ബുക്കില്‍ നിന്ന്)
കേരളത്തിലെ എല്ലാ "UDF&LDF കൂലി എഴുത്ത് മീഡിയ കളും" ഒരു പോലെ മുക്കിയ വാര്‍ത്ത !!
സെന്റ് തോമസ് കോളേജ് കേസ്: മുഖ്യമന്ത്രി ഒന്നാം പ്രതി
കോടികളുടെ പാട്ടക്കുടിശിക എഴുതിത്തള്ളി ക്രൈസ്തവ സഭാ സ്ഥാപനമായ തൃശൂര്‍ സെന്റ് തോമസ് കോളേജിന് പട്ടയം നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി ഇടക്കാല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
കോടികളുടെ പാട്ടക്കുടിശിക എഴുതിത്തള്ളി ക്രൈസ്തവ സഭാ സ്ഥാപനമായ തൃശൂര്‍ സെന്റ് തോമസ് കോളേജിന് പട്ടയം നല്‍കിയ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒന്നാം പ്രതിയാക്കി ഇടക്കാല റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
ഇതുസംബന്ധിച്ച അന്വേഷണം ഊര്‍ജിതമാണെന്നും മുഴുവന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നുമുള്ള അപേക്ഷ പരിഗണിച്ച വിജിലന്‍സ് കോടതി ജഡ്ജ് കെ. ഹരിപാല്‍ 2015 മാര്‍ച്ച് 9ന് പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു.
മന്ത്രിമാരായ കെ.എം. മാണി, അടൂര്‍ പ്രകാശ്, ചീഫ് സെക്രട്ടറി (ഫിനാന്‍സ്) വി. സോമസുന്ദരന്‍, മുന്‍ റവന്യൂ സെക്രട്ടറി നിവേദിത പി. ഹരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ.കെ. മാജി, തൃശൂര്‍ മുന്‍ ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, ഇപ്പോഴത്തെ കലക്ടര്‍ എം.എസ്. ജയ, മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.വി. സജന്‍, മുന്‍ തൃശൂര്‍ തഹസില്‍ദാര്‍ പോള്‍സണ്‍, മുന്‍ ചെമ്പൂക്കാവ് വില്ലേജ് ഓഫീസര്‍ സണ്ണി ഡേവീസ്, കോളേജ് മാനേജര്‍ റാഫേല്‍ തട്ടില്‍ എന്നിവരും പ്രതിചേര്‍ക്കപ്പെട്ടവരില്‍പ്പെടുന്നു.
ഇക്കഴിഞ്ഞ സെപ്തംബര്‍ 22നായിരുന്നു കേസില്‍ അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചത്. പാട്ടക്കുടിശിക എഴുതിത്തള്ളിയതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും അഴിമതിയുണ്ടെന്നും കാണിച്ച് ഹിന്ദു ഐക്യവേദി സെക്രട്ടറി കെ. കേശവദാസാണ് ഹര്‍ജി നല്‍കിയത്.
ഒമ്പതര കോടിയിലേറെ രൂപ പാട്ടക്കുടിശിക എഴുതിത്തള്ളി, സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ഭൂവില പ്രകാരം 29,37,30,000 രൂപ മതിക്കുന്ന നഗരത്തിന് നടുവിലെ 1.19 ഏക്കര്‍ ഭൂമി പതിച്ചുനല്‍കിയതിലൂടെ 38,92,10,101 രൂപയുടെ നഷ്ടവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതി പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമെന്ന ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ടും വിജിലന്‍സ് കോടതിയിലും ലോകായുക്തയിലും ഹൈക്കോടതിയിലും കേസുകളും നിലനില്‍ക്കെ പാട്ടക്കുടിശിക എഴുതിത്തള്ളി ഭൂമി പതിച്ചുനല്‍കിയ നടപടിയിലെ സുതാര്യതയില്ലായ്മയാണ് ചോദ്യംചെയ്യുന്നതെന്ന് ഹര്‍ജിക്കാരന്‍ വിസ്താരവേളയില്‍ വ്യക്തമാക്കി.
അഴിമതി വ്യക്തമാക്കിയുള്ള സെന്റ് മേരീസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സി. ജെസ്മിയുടെ അഭിമുഖത്തിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ.പി.കെ.സുരേഷ്ബാബു ഹാജരായി......
No comments:
Post a Comment