ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ, വെറും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ബര്ഗോളിയോ ആയിരുന്ന സമയത്ത്, വത്തിക്കാന്‍ നയതന്ത്രജ്ഞകാര്യാലയത്തിന്റെ ചുമതല വഹിച്ചിരുന്ന കര്‍ദ്ദിനാള്‍ Tarcisio Pietro Evasio Bertone, S.D.B യുടെ ആഡംബര വേഷവിധാനങ്ങളും പ്രൌഡിയോടെയുള്ള വിശിഷ്ട സ്ഥാനാസനവും ആശ്ചര്യത്തോടെ വീക്ഷിക്കുന്നു. എല്ലാവരുടെയും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കാന്‍ ഈ വലിയ കര്‍ദ്ദിനാളിനു കഴിഞ്ഞുവെന്നു ചിത്രം സൂക്ഷിച്ചു നോക്കിയാല്‍ കാണാം. ഈ അപൂര്‍വ്വ ചിത്രം അത്മായാ ശബ്ദത്തിന് അയച്ചു തന്നത്, അത്മായാ ശബ്ദം കല്‍ക്കട്ടാ പ്രതിനിധി, ശ്രി ഐസക് ഹാരോള്‍ഡ് ഗോമസ് -എഡിറ്റര്‍
ക്രിസ്തുവിന്റെ അനുഗാമിയായ ഒരു കർദ്ദിനാൾ. ദൈവത്തെക്കാളും വലിയവൻ?????.
ReplyDeleteഇത് പോലുള്ള എത്ര ആൾദൈവങ്ങൽ വേണമെങ്കിലും ഇന്ന് നമ്മുടെ സീറോ മലബാർ
സഭയിലുണ്ട്. ദൈവത്തിന് പുല്ല് വില. ചിലപ്പോൽ ശ്രീകൃഷ്ണനായും, ബ്രഹ്മാവായും,
മഹാവിഷ്ണുവായും, ശിവനായും, ശ്രീ അയ്യപ്പനായും ഈ അവതാരങ്ങൽ നമ്മുടെയിടയിൽ
അവധരിക്കാറുണ്ട്.
രണ്ടു വ്യത്യസ്ത ലോകങ്ങളാണ് ഇരുവരുടെയും മുഖവിന്യാസത്തിൽ നിന്ന് ഏത് നിരീക്ഷകനും തെളിഞ്ഞു കിട്ടുന്നത്. എളിമയുടെയും അരുതാത്തത് കണ്ടതിലുള്ള അന്ധാളിപ്പിന്റെയും മിശ്രിതമാണ് ബർഗോളിയോയുടെ കണ്ണുകളിലെങ്കിൽ, തന്നെക്കഴിഞ്ഞ് ആരുണ്ടിവിടെ എന്ന ഗർവിന്റെ കനമാണ് തർചിസിയൊ ബെത്രോണെയുടെ ഇരുപ്പിലും നോട്ടത്തിലും നിഴലിക്കുന്നത്. ഇത്തരം കർദിനാളന്മാർ വേറെയും ധാരാളമുണ്ട് എന്നത് പാപ്പായ്ക്ക് തലവേദനയായിത്തീർന്നിരിക്കുകയാണ്. നമ്മുടെ മിക്ക മെത്രാന്മാരെയും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താം. ഇത്തരക്കാരുടെ അനുപാതം ഒന്ന് കുറച്ചെടുക്കാൻ അടുത്തുതന്നെ നടക്കുന്ന പുതിയ നിയമനങ്ങളിൽ വിവേകശാലിയായ പാപ്പാ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. അതോടൊപ്പം 65 കഴിഞ്ഞ കർദിനാളന്മാരെയും മെത്രാന്മാരെയും നിർബന്ധപൂർവം വിരമിപ്പിക്കുക എന്നതും തുടർന്നുള്ള സഭാനവീകരണയത്നങ്ങളുടെ വിജയത്തിന് അനിവാര്യമാണ്.
ReplyDeleteഇത്തരം ഫോട്ടോകൾ ദുർലഭമാണ്. ക്രിസ്തീയ മാദ്ധ്യമങ്ങൾ പ്രസിദ്ധീകരിക്കുകയുമില്ല. ശ്രി ഐസക് ഹാരോള്‍ഡ് ഗോമസ് അഭിനന്ദനമർഹിക്കുന്നു.