Ref: http://almayasabdam.blogspot.com/2014/12/blog-post_53.html
ആകാശത്തിലെ ഒരു ദിവ്യ നക്ഷത്രം മൂന്നു ജ്ഞാനികളെ വഴികാട്ടിയായി ദൈവത്തിങ്കലെത്തിച്ചെന്നാണ് ശ്രീ വെത്താനത്തച്ചൻ തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്. യേശുവിനെ കുരിശിൽ തറച്ചവരും ദൈവത്തെ ദർശിച്ചെന്നു പറഞ്ഞാൽ ദൈവ ശാസ്ത്രജ്ഞർ നിശബ്ദരായിരിക്കുകയും ചെയ്യും. വചനത്തിൽ കാണാത്ത 'മൂന്ന്' എന്ന സംഖ്യയുടെ ചരിത്രവും മനസിലാകുന്നുമില്ല. 'ജ്ഞാനികൾ' എന്ന് ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് രണ്ടിൽ കൂടുതൽ എത്ര ജനക്കൂട്ടം വേണമെങ്കിലും ആകാം. ഒരു ജനക്കൂട്ടം യേശുവിനെ കാണാൻ വന്നുവെന്നും ഭൂരിഭാഗം ഹെറോദിന്റെ കൊട്ടാരത്തിൽ പോയെന്നും വെത്താനത്തച്ചനറെ പുതിയ സുവിശേഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ഈ വിധം വേദശാസ്ത്രം ഉൾക്കൊള്ളുന്ന മണ്ടന്മാരായ അല്മേനികൾ ഭൂമിയിലുള്ളടത്തോളം ഇത്തരം കൊയ്ത്തുകളുമായി നടക്കുന്ന വെത്താനത്തച്ചനെപ്പോലുള്ള പുരോഹിതവാക്കുകൾ ദൈവ വാക്യങ്ങൾ തന്നെയായിരിക്കും.
ആകാശത്തിലെ ഒരു ദിവ്യ നക്ഷത്രം മൂന്നു ജ്ഞാനികളെ വഴികാട്ടിയായി ദൈവത്തിങ്കലെത്തിച്ചെന്നാണ് ശ്രീ വെത്താനത്തച്ചൻ തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നത്. യേശുവിനെ കുരിശിൽ തറച്ചവരും ദൈവത്തെ ദർശിച്ചെന്നു പറഞ്ഞാൽ ദൈവ ശാസ്ത്രജ്ഞർ നിശബ്ദരായിരിക്കുകയും ചെയ്യും. വചനത്തിൽ കാണാത്ത 'മൂന്ന്' എന്ന സംഖ്യയുടെ ചരിത്രവും മനസിലാകുന്നുമില്ല. 'ജ്ഞാനികൾ' എന്ന് ഉപയോഗിച്ചിരിക്കുന്നതു കൊണ്ട് രണ്ടിൽ കൂടുതൽ എത്ര ജനക്കൂട്ടം വേണമെങ്കിലും ആകാം. ഒരു ജനക്കൂട്ടം യേശുവിനെ കാണാൻ വന്നുവെന്നും ഭൂരിഭാഗം ഹെറോദിന്റെ കൊട്ടാരത്തിൽ പോയെന്നും വെത്താനത്തച്ചനറെ പുതിയ സുവിശേഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. ഈ വിധം വേദശാസ്ത്രം ഉൾക്കൊള്ളുന്ന മണ്ടന്മാരായ അല്മേനികൾ ഭൂമിയിലുള്ളടത്തോളം ഇത്തരം കൊയ്ത്തുകളുമായി നടക്കുന്ന വെത്താനത്തച്ചനെപ്പോലുള്ള പുരോഹിതവാക്കുകൾ ദൈവ വാക്യങ്ങൾ തന്നെയായിരിക്കും.
ദിവ്യനക്ഷത്രം ജ്ഞാനികളെ
ദൈവപുത്രന്റെയടുത്ത് എത്തിച്ചെങ്കിൽ പ്രപഞ്ച
നിയമങ്ങൾക്ക് അന്ന് തെറ്റുപറ്റിയെന്നും വിചാരിക്കണം.
മാർപ്പാപ്പപോലും മഹാ സ്പോടനം
അംഗീകരിച്ചു കഴിഞ്ഞു. ഇത്തരം മഹാത്ഭുതങ്ങൾ വിശ്വാസമല്ലായിരുന്നെങ്കിൽ സഭയിന്ന്
എല്ലും തോലുമായി ശുഷ്ക്കിച്ചിരിക്കുമായിരുന്നു. നാലാം നൂറ്റാണ്ടുവരെ വഴികാട്ടിയായ ഈ നക്ഷത്രത്തിന്റെ പേഗനീസ്
കഥ സഭയിലുണ്ടായിരുന്നില്ല. ഭൂമിക്കും
സൂര്യനുമിടയിലും ഇക്കാണുന്ന പ്രപഞ്ച രഹസ്യങ്ങളിലും
തനതായ നിയമങ്ങളുണ്ട്. എല്ലാം
അണുവിട തെറ്റാതെ ഒരു ആകർഷണ
വലയത്തിൽ വട്ടം കറങ്ങിക്കൊണ്ടിരിക്കുന്നു.
സൂര്യൻ ഭൂമിയോട് ചേർന്നു വന്നാൽ ഭൂമിയിലെ വെള്ളം ചൂടുപിടിച്ചു തിളച്ചു മറിയും. അകന്നു പോയാലോ വെള്ളം കൊടുംകട്ടയായി തണുത്തിരിക്കും. ഒന്നായ രേഖകളില്ക്കൂടി സൌരയുഥങ്ങളുടെ ഈ യാത്ര പ്രകൃതിനിയമമാണ്. ഈ പ്രപഞ്ച നിയമത്തിൽതന്നെയാണ് മനുഷ്യന്റെ നിലനില്പും. മനുഷ്യജീവിതത്തിനു പ്രപഞ്ചത്തിലെ ഹൈഡ്രജനും ഹീലിയവും ലിത്തിയവും ഒക്കെ ആവശ്യമാണ്. ഈ നിയമങ്ങൾ സൃഷ്ടിച്ചത് പുരോഹിതന്റെ ദൈവമല്ല. സംഭവിച്ചതു മുഴുവൻ ബില്ല്യൻബില്ല്യൻ വർഷങ്ങളായി ശൂന്യതയില്നിന്നും.
പ്രാർഥിച്ചാലും ഇല്ലെങ്കിലും പ്രപഞ്ചം അനാദികാലംപോലെ ഇന്നും എന്നും ചലിച്ചുകൊണ്ടുതന്നെ ഇരിക്കും. ജ്ഞാനികൾ കണ്ട നക്ഷത്രത്തെ ഒരു കടുകുമണി പോലും ചലിപ്പിക്കാൻ ഭൂമിയിൽ ജനിച്ച ഒരു ദിവ്യ ശക്തിക്കും സാധിച്ചിട്ടില്ലെന്നു പറഞ്ഞാൽ അത്ഭുത പ്രതിഭാസത്തിൽ ജീവിക്കുന്ന വെത്താനത്തച്ചൻ വിശ്വസിക്കില്ല.
ലൌകിക സുഖം തേടുന്നവർ ആത്മീയ സൌഭാഗ്യം നഷ്ടപ്പെടുത്തുന്നുവെന്നും ലേഖനത്തിൽ വിവരിക്കുന്നു. അതൊരു പക്ഷെ ശരിയായിരിക്കും. വെത്താനത്തച്ചൻ ചാൻസലാറായിരിക്കുന്ന ഷിക്കാഗോയുടെ ആർഭാട കത്തീഡ്രലിന്റെ മുമ്പിൽ ഒരു ഫലകമുണ്ട്. ഫലകത്തിൽ ലക്ഷ കണക്കിന് ഡോളർ പണം പള്ളിക്കു കൊടുത്തവരുടെ ഒരു ലിസ്റ്റ് പള്ളിയുടെ പ്രധാന കവാടത്തിനുമുമ്പിൽ കുർബാന കാണാൻ വരുന്നവർക്കായി തൂക്കിയിട്ടിരിക്കുന്നതു കാണാം. പള്ളിയുടെ മാമ്മോന്റെ ആ ഫലകത്തിൽ വിധവയുടെ കൊച്ചു കാശു മാത്രം കാണില്ല. അദ്ദേഹമിരിക്കുന്ന കത്തീഡ്രൽ പള്ളിയുടെ അൾത്താരയുടെ അലങ്കാരത്തിനായുള്ള 'കർട്ടൻ' ഒരു ലക്ഷത്തിൽപ്പരം ഡോളർ ചിലവാക്കി ജർമ്മനിയിൽ നിന്നും വരുത്തേണ്ടി വന്നു. ഒരു ദുഷ്ടൻ, പള്ളി ദ്രോഹി അത് കത്തിച്ച ചരിത്രമൊന്നും ഷിക്കാഗോയിലെ ദൈവ മക്കൾ മറന്നുവെന്നും തോന്നുന്നില്ല.
വെത്താനത്തച്ചന്റെ കത്തീഡ്രലിൽ പുരോഹിതനായിരുന്ന അദ്ദേഹത്തിന്റെ
സുഹൃതതായ ഒരു
വികാരി കുടുംബമായി
താമസിച്ചിരുന്ന ഒരാളിന്റെ ഭാര്യയെ
വശീകരിച്ച് കേരളത്തിൽ
കൊണ്ടുപോയി രജിസ്റ്റർ വിവാഹം ചെയ്തതും അടുത്ത
കാലത്താണ്. സ്വന്തം തൊഴുത്ത് ആദ്യം ഇദ്ദേഹം
വൃത്തിയാക്കട്ടെ. അദ്ദേഹത്തിന്റെ അല്മേനികളുമായുള്ള ആത്മീയ
കച്ചവടം അതിനു
ശേഷമാകുന്നതല്ലേ നല്ലത്.
ഷിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസലർ
എന്ന ആലങ്കാരിക സ്ഥാനം, സ്വന്തം
അമ്മാവൻ അവിടെ വലിയ അഭിഷിക്തനായി
രൂപത ഭരിക്കുന്നതു കൊണ്ടു
കിട്ടിയ നേട്ടമാണ്. ഇതിനെ
കപട ആത്മീയതയെന്ന് വെത്താനത്തിനു വിളിക്കാൻ സാധിക്കുമോ.? ബന്ധം ഒളിപ്പിച്ചു വെച്ച്
കൊച്ചു തിരുമെനിയാകാമെന്നു മോഹിച്ചു കാക്കനാട്ടെത്തിയെങ്കിലും ആരോ വിവരം
കെട്ട തുരപ്പനച്ചന്മാർ അദ്ദേഹത്തിനിട്ടു പാര വെച്ച
കാര്യവും അമേരിക്കാ
മുഴുവൻ സൈബർ പേജുകളിൽ പ്രസിദ്ധമായിരുന്നു. ഈ
കഥകളൊക്കെ ലൌകികതയോ ആത്മീയതയോ ഏതെന്നു
തിരിച്ചറിയാനും പ്രയാസം.
ബഹുമാനപ്പെട്ട വെത്താനത്തച്ചന്റെ ഈ ലേഖനത്തിൽ മനസിലാകാത്ത ഭാഷയിൽ ദൈവ ശാസ്ത്രവും ഉണ്ട്. ജ്ഞാനികൾ ദൈവപുത്രനെ കണ്ടുവെന്ന് വചനവും പറയുന്നു. പക്ഷെ കൂടെയുള്ളവർ ഹെറോദോസിന്റെ കൊട്ടാരത്തിൽ പോയ സൃഷ്ടി ഏതു ഭാവനാകവിയുടെതെന്നും മനസിലാകുന്നില്ല. രാജ്യം ഭരിക്കുന്ന ഒരു രാജാവിനെ കാണുന്നത് തെറ്റോ? സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കാനുള്ള ദൈവ വചനം അച്ചൻ മറന്നു പോയിയെന്നു വിചാരിക്കുന്നു. ലൌകിക സുഖങ്ങളും ആഗ്രഹങ്ങളും ത്യജിക്കണമെന്നു പറയുന്ന ലേഖകൻ മെത്രാനാകാനുള്ള മോഹം ഉപേക്ഷിച്ച് ഫ്രാൻസീസ് അസ്സീസ്സിയെപ്പോലെയോ ഫാദർ ഡാമിയനെ പ്പോലെയോ എന്തുകൊണ്ട് സേവനത്തിന്റെ പാത തെരഞ്ഞെടുക്കുന്നില്ല. ഫ്രാൻസീസ് മാർപ്പാപ്പ പറയുന്നതെങ്കിലും ശ്രവിച്ചു കൂടെ? ഹെറോദോസെന്ന ക്രിസ്തുവിന്റെ കാലത്തുള്ള രാജാവ് രാജ്യത്തുള്ള സകല കുഞ്ഞുങ്ങളെയും വധിക്കാൻ കൽപ്പന പുറപ്പെടുവിച്ചുവെന്നതും ചരിത്ര സത്യമല്ല. ആരോ വിദ്വാന്മാർ നാലാം നൂറ്റാണ്ടിൽ ഈ പേഗൻ വിശ്വാസം പുസ്തകത്തിൽ കൂട്ടി ചേർത്തതാണ്.
ജീവിതം ഒന്നേയുള്ളൂ. വൈവാഹിക ജീവിതത്തിലെ ലൌകിക
സുഖങ്ങൾ ത്യജിച്ച് ആത്മീയ സൗഭാഗ്യം
നേടണമെന്ന വാദങ്ങൾ ഇന്നത്തെ ഹൈടെക്ക്
യുഗത്തിൽ ചിലവാകില്ലെന്ന സത്യവും ഈ പുരോഹിതൻ
മനസിലാക്കണം. ദുഃഖങ്ങൾ സ്വീകരിച്ചു് സുഖങ്ങൾ
ത്യജിക്കാനുള്ള ഉപദേശം വെറും പഴഞ്ചനാണെന്നുള്ള കാര്യവും
സെമിനാരിയിലെ അന്ധകാരത്തിൽ ജീവിച്ച ഈ ചെറുപ്പക്കാരൻ
ലേഖകൻ അറിയാതെ
പോയി. ദുഃഖം വരുമ്പോൾ സ്വീകരിക്കുകയല്ല
വേണ്ടത്. ദുഃഖം മാറ്റാൻ വ്യായാമം
ചെയ്യണം. ദുഃഖങ്ങൾ മാറ്റാൻ ഇത്തരം
ഉപദേശങ്ങളെക്കാൾ ഫലപ്രദമായത് കണ്ണാടിയിൽ
നോക്കി അര മണിക്കൂർ
പൊട്ടിച്ചിരിക്കുന്നതായിരിക്കും.
അങ്ങനെയും ദുഖത്തിനു
ശമനം കിട്ടും.
അത് മനസിലാക്കാൻ കാനോൻ നിയമത്തിലെ
പി.എച്ച്. ഡി.
ആവശ്യമില്ല. സുഖവും ദുഖവും ലൌകികതയും
അലൗകികതയും സർവ്വതും സൃഷ്ടി
കർമ്മങ്ങളെന്നും വെത്താനത്തച്ചൻ
മനസിലാക്കണം. മനുഷ്യന് വിശേഷ ബുദ്ധി
കൊടുത്ത സ്ഥലത്ത് ആത്മീയ ഗുരുക്കളുടെ
ജോലി ഇത്തരം വിഷം കലർത്തുകയെന്നല്ലെന്നും മനസിലാക്കണം.
"മനുഷ്യനായി അവതരിച്ച ദൈവ പുത്രൻ സഭയാകുന്ന ബത് ലഹേമിൽ ഓരോ ദിവസവും അപ്പമായി ജനിക്കുന്നു." (വെത്താനത്തച്ചൻ) എത്ര ചിന്തിച്ചിട്ടും ഇതിലെ ദൈവ ശാസ്ത്രം പിടി കിട്ടുന്നില്ല. അല്മേനിയെന്നും അജ്ഞനായി വിശ്വസിക്കാനാണ് ഇങ്ങനെയുള്ള ദൈവ ശാസ്ത്രം പുരോഹിത മതം പഠിപ്പിക്കുന്നതും. സഭ ബത് ലേഹമിലെ അപ്പമാണെങ്കിൽ സീറോ മലബാറെന്ന വിഭാഗീയ ചിന്തകൾ നിറഞ്ഞ ഒരു 'റീത്ത്' അമേരിക്കയിൽ ഇറക്കുമതി ചെയ്തത് എന്തിന്? ഈ നാട്ടിൽ സന്തോഷമായി ജീവിച്ചിരുന്ന കുടുംബങ്ങളെ തല്ലിപ്പിച്ച് പുരോഹിതർ മുതലെടുത്തത് എന്തിനായിരുന്നു.? അതും ലൌകികത കെടുത്തി ആത്മീയത വളർത്തുവാനോ? ബത് ലഹേമിലെ അപ്പത്തിന്റെ പേരിൽ ശബരി മലയിൽ പോയി തോമ്മാ ശ്ലീഹായുടെ കള്ള കുരിശു നടണമായിന്നോ? കുരിശു നാട്ടുന്നത് അപ്പം ഉള്ളടത് പോരായിരുന്നോ? ബത് ലഹേമിൽ വചന സാരഥിയായി അല്മെനികളെ കൊണ്ടുപോവുന്ന ലേഖകൻ അവിടം യുദ്ധ ഭൂമിയെന്നും മറക്കുന്നു. ക്രിസ്തുവിന്റെ പ്രിയങ്കര നാടായിരുന്ന ഇറാക്കിൽ ക്രിസ്ത്യാനികളെ കുരിശിൽ തറക്കുന്നു. ക്രിസ്തു വസിച്ച ബത് ലഹേമിലെ അപ്പം ഇപ്പോൾ യഹൂദന്റെ അധീനതയിലെന്നും മനസിലാക്കണം. എന്തിനു വെറുതെ നല്ലൊരു സുന്ദരിയായ മേരിയുടെ ഗർഭപാത്രത്തെ സക്രാരിയാക്കണം. ചുരുക്കി പറഞ്ഞാൽ വെത്താനത്തച്ചന്റെ ലേഖനം ഒരു വട്ടെന്നു പറയണം.
'സഭയിൽനിന്നും അകറ്റുന്ന
വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ഒഴിവാക്കാനും' ലേഖകന്റെ ഉപദേശമുണ്ട്. അല്മായ ശബ്ദം പോലുള്ള ബ്ലോഗുകൾ വെത്താനത്തിനെപ്പോലുള്ള ഒരു പുരോഹിതനെങ്കിലും വായിക്കുന്നതിൽ അഭിനന്ദിക്കണം.
അഭിഷിക്തലോകം സഭയുടെ കൊള്ളരുതായ്മകളിൽ നാളിതുവരെ
കണ്ണടക്കുകയായിരുന്നു. ഒരു ഈമെയിൽപോലും നോക്കാൻ
അറിയാത്ത കർദ്ദിനാൾവരെയാണ്' സീറോ മലബാറിന്റെ തലപ്പത്തിരിക്കുന്നത്. അതിന് അമേരിക്കൻ
പുരോഹിതരെയും മെത്രാന്മാരെയും കണ്ടു പഠിക്കൂ. എഴുത്തയച്ചാൽ കൃത്യമായി അവർ മറുപടിയയക്കും. വെത്താനത്തച്ചൻ ഇങ്ങനെയൊരു ലേഖനം എഴുതുന്ന സമയത്ത് അല്മായന്റെ പ്രശ്നങ്ങളും ഒന്നു വിലയിരുത്തി ചിന്തിക്കരുതായിരുന്നോ? അടുത്ത സിനഡിനുമുമ്പായി അല്മായർക്കായ ഒരു
ചോദ്യോത്തരാവലി വത്തിക്കാൻ തയാറാക്കിയിട്ടുണ്ട്. സീറോ മലബാറിലെ ആത്മീയ ഗുരുക്കൾ അതെന്തിന്
അല്മായരിൽനിന്നും ഒളിച്ചുവെക്കുന്നു? ഇതിന്റെ പേരല്ലേ,നിങ്ങളുടെ സ്വാർഥതയെന്ന ലൌകികത? സീറോ മലബാർപുരോഹിതരുടെ ഈ ചുറ്റിക്കളിയും
ആത്മീയതയുടെ ഭാഗമോ? ആദ്യം നിങ്ങൾ മാർപ്പായ്ക്ക് കീഴ്വഴങ്ങൂ.
അല്മായശബ്ദം പോലുള്ള സാമൂഹിക വെബ്സൈറ്റിൽ എഴുതുന്നവർ
ബുദ്ധിയും ബോധവും വിദ്യാഭ്യാസവുമുള്ളവരെന്ന സാമാന്യജ്ഞാനവും അഭിഷിക്ത പുരോഹിത ലോകത്തിനില്ലാതെ
പോയി. ശ്രീമാൻ വെത്താനത്തച്ചന്റെ ഭാഷയിൽ അവരെല്ലാം
തിന്മയുടെ ശക്തികളെന്നാണ്. അന്ധകാരത്തിൽ
ജീവിച്ച് ദൈവശാസ്ത്രത്തിൽ ബിരുദവും ഡോക്റ്ററേറ്റുമുള്ള ഈ ചെറുപ്പക്കാരന്റെ ലോകത്തെപ്പറ്റിയുള്ള അറിവ് വളരെ
പരിമിതമെന്നു മാത്രമേ ചിന്തിക്കുന്നവർക്ക് മനസിലാവുള്ളൂ. വിമർശകരെ അപകീർത്തിപ്പെടുത്തിക്കൊണ്ട് 'കപട തെറ്റിധാരണ പരത്തുന്നവർ, വഴി തെറ്റിക്കുന്നവർ,'
സത്യ നിഷേധികൾ' എന്നൊക്കെ ഈ വേഴാമ്പൽ സത്യവാൻ തന്റെ ലേഖനത്തിൽ തട്ടിവിട്ടിട്ടുണ്ട്. നുണകൾ മാത്രം പരത്തുന്ന പുരോഹിതർ നിറഞ്ഞിരിക്കുന്ന സീറോ മലബാറിന്റെ സത്യം എന്തെന്നുംകൂടി അദ്ദേഹം വ്യക്തമാക്കട്ടെ.? അകാശത്തിലെ പറവകളായി വിതക്കാതെ, കൊയ്യാതെ എന്നും വിമാനത്തിൽ യാത്ര ചെയ്യുന്ന ആഡംബരപ്രിയരായ അങ്ങയുടെ അഭിഷിക്തരെ ആദ്യം ലൌകികത വെടിഞ്ഞ് ആത്മീയത പഠിപ്പിക്കൂ! ഇത്തരം ആരോപണങ്ങൾ വെറും ബാലിശമെന്ന് ഈ ദൈവശാസ്ത്രജ്ഞൻ അറിയാതെ പോയി. ഒരു പക്ഷെ സത്യത്തെപ്പറ്റി അദ്ദേഹം
ഒരു തമാശ പറഞ്ഞതായിരിക്കാം.
Dr James Kottoor wrote: "My heartfelt thanks and congrats to the Chancellor of St.Thomas Diocese in Chicago. Thanks for the thoughtful reflection on the wise men who reached their goal by following the heavenly wisdom that appeared like a star. Congrats for taking the plunge to come down to be one with the common folk – hoi-polloi - of Almayasabdam to engage in a dialogue with all. After all Christmas was just that, the self-emptying of the heavenly to become earthly, to become Emmanuel, God with all of us.
ReplyDeleteNo highly placed clergy has so far deigned to do this. In this he is imitating Pope
Francis who goes out in search of papers ( like La Republica) run even by atheists to enter into a dialogue with the whole of humanity.
I for one have been asking several Bishops including Cardinal Alancherry that he should discuss thorny issues raised by any and every church Citizen, that the Church should make all her publications like Sathyadeepam an open forum to air public opinion and not keep them as caged parrots. It was one of the written suggestions I gave on Dec.13/2013 when I met to discuss various things with him.
May we hope that soon many more highly placed bishops and Archbishops follow the example of Dr. Sebastian Vethanath, the Chancellor to start and carry on the dialogue the Son of Man started with the whole of humanity at the first Christmas. After all Church men, both high and low, have to be where the people are – at the periphery. And Almayasabdam the voice of those in the periphery, is now visited daily by over 3000 according to reports. Any other church publications read by that many daily?
Jijo Kurian wrote in FB.
ReplyDelete"യേശു കന്യകയായ മാതാവിലാണ് ജനിച്ചതെന്ന് എത്രപേര്‍ വിശ്വസിക്കുന്നുണ്ട് ?"- എന്നൊരു സുഹൃത്ത് (Sree Kumar) ഇന്ന് ഉന്നയിച്ച ചോദ്യമാണ് . ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) ചരിത്രപരമായി മനസ്സിലാക്കേണ്ടതല്ലെന്ന് ഇന്ന് ബൈബിൾ ചരിത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുന്ന പുത്തൻ തലമുറയിലെ അദ്ധ്യാപകർ തങ്ങളുടെ ദൈവശാസ്ത്രവിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോ രണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ. (ഇത്തരം ക്ലാസുകൾ ഒക്കെ കേട്ടാണ് വൈദികവിദ്യാർത്ഥികളൊക്കെ അവരുടെ വൈദീകപഠനം പൂർത്തിയാക്കുന്നത് )
പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
"യേശു കന്യകയായ മാതാവിലാണ് ജനിച്ചതെന്ന് എത്രപേര്‍ വിശ്വസിക്കുന്നുണ്ട് ?"- എന്നൊരു സുഹൃത്ത് (Sree Kumar) ഇന്ന് ഉന്നയിച്ച ചോദ്യമാണ് . ബൈബിളിലെ യേശുവിന്റെ ജീവിതത്തിലെ "ബാല്യകാല വിവരണങ്ങൾ" (Infancy narrative) ചരിത്രപരമായി മനസ്സിലാക്കേണ്ടതല്ലെന്ന് ഇന്ന് ബൈബിൾ ചരിത്രവും ദൈവശാസ്ത്രവും പഠിപ്പിക്കുന്ന പുത്തൻ തലമുറയിലെ അദ്ധ്യാപകർ തങ്ങളുടെ ദൈവശാസ്ത്രവിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കാറുണ്ട്. ക്രിസ്തുവിന്റെ മരണത്തിന് ശേഷം ഒന്നോ രണ്ടോ തലമുറകൾ കഴിയുമ്പോഴാണ് ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചുള്ള ഭാവനാസമ്പന്നമായ കഥകൾ പ്രചരിക്കുന്നത് തന്നെ. ഏറ്റവും ആദ്യം പുതിയനിയമത്തിന്റെ പുസ്തകങ്ങൾ എഴുതിയ പൗലോസിന്റെയും മർക്കോസിന്റെയും കാലത്ത് ഇത്തരം കഥകൾ നിലനിൽക്കുന്നതിനെക്കുറിച്ച് അവരുടെ എഴുത്തുകളിലൊന്നും കാണുന്നില്ല. 'ക്രിസ്തുമസ്' പോലും ചരിത്രപരമായി യേശുവിന്റെ ജന്മദിനമായിരുന്നില്ല, റോമൻ ദേവൻ ആയിരുന്ന സൂര്യദേവന്റെ തിരുനാൾ ആയിരുന്നു എന്നതു പൊതുവിജ്ഞാനത്തിന്റെ ഭാഗമാണല്ലോ. (ഇത്തരം ക്ലാസുകൾ ഒക്കെ കേട്ടാണ് വൈദികവിദ്യാർത്ഥികളൊക്കെ അവരുടെ വൈദീകപഠനം പൂർത്തിയാക്കുന്നത് ) പക്ഷേ ചരിത്രസംഭവങ്ങളും വസ്തുതാപരമായ കാര്യങ്ങളും മാത്രം സത്യമായി അംഗീകരിച്ചും മനുഷ്യ ഭാവനകളേയും കഥകളേയും മിത്തുകളേയും നിരാകരിച്ചും ജീവിക്കുന്നവരുടെ ജീവിതം എത്ര ശുഷ്ക്കവും നിറരഹിതവും ആയിരിക്കും! കഥകളാണ് ജീവിതത്തിന്റെ നീരും ചോരയും. ബുദ്ധിയും ഭാവനയും, വികാരവും വിചാരവും തമ്മിലുള്ള സംഘടനം ഇനിയെങ്കിലും നമ്മൾ അവസാനിപ്പിക്കേണ്ടതില്ലേ? മാലാഖമാരും നക്ഷത്രവിളക്കും പുൽക്കൂടും ഇടയഗാനവും പാതിരാവിന്റെ സ്തോത്രബലികളും ഉണ്ണിയേശുവും കരോൾ ഗാനങ്ങളും ഇല്ലെങ്കിൽ പിന്നെന്ത് ക്രിസ്തുമസ്? പിന്നെവിടെ പ്രണയിക്കാൻ പഠിപ്പിക്കുന്ന ക്രിസ്തു? ഈ ക്രിസ്തുമസ് നാളിൽ ഞാനും തുക്കിയിട്ടുണ്ട് ഒരു നക്ഷത്രവിളക്ക്. ഈ മരത്തിൽ മലമുകളിലെ കാറ്റിനേയും തണുപ്പിനേയും പ്രതിരോധിച്ച് ഡിസംബർ 25-ന്റെ പാതിരാവുവരെ ഈ വിളക്കു കെടാതെ സൂക്ഷിക്കാൻ മാലാഖമാർ കാവൽ നിൽക്കുമായിരിക്കും അല്ലെ?
"മനുഷ്യനായി അവതരിച്ച ദൈവപുത്രന്‍ സഭയാകുന്ന ബേത്‌ലേഹോമില്‍ ഓരോ ദിവസവും അപ്പമായി ജനിക്കുന്നു. ചുരുക്കത്തില്‍, ദൈവത്തെ തേടിയുള്ള അന്വേഷണം സഭയാകുന്ന ബേത്‌ലഹേമിലേക്ക്- വിശുദ്ധ കുര്‍ബാനയിലേക്ക്- നമ്മെ എത്തിക്കുന്നു. ജീവന്റെ അപ്പത്തെ തിരിച്ചറിയാനും, ക്രൈസ്‌തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും സഭയിലെ എല്ലാ ശുശ്രൂഷകളും സഹായകമാകണം. കാരണം, വിശുദ്ധ കുര്‍ബാനയാകുന്ന മഹാ രഹസ്യത്തിനു മേലാണ് സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത്." -റവ.ഡോ. സെബാസ്റ്റ്യന്‍
ReplyDeleteകൊക്കനും,കോട്ടൂരും ,പൂത്രുക്കയും അർപ്പിക്കുമ്പോഴും വിശുദ്ധമായിരിക്കുന്ന കുർബ്ബാനയുടെ മഹാരഹസ്യം മനുഷ്യബുദ്ധിക്കു മനസ്സിലാക്കാൻ സാധ്യമല്ല എന്നും കൂടെ എഴുതാമായിരുന്നു(ഇവർക്കാർക്കും കുർബ്ബാന ചൊല്ലാൻ വിലക്കില്ലല്ലോ ?) . ഒരാൾ പുരോഹിതനായി തുടരുന്നെങ്കിൽ ഒന്നുകിൽ Crack ആയിരിക്കും അല്ലെങ്കിൽ Crook ആയിരിക്കും എന്നൊരു ചൊല്ലുണ്ട് .
യു ടുബിലെ നർമ്മം നിറഞ്ഞ ധ്യാന പ്രസംഗങ്ങളിലൂടെ പ്രശസ്തനായി മാറിയയാളാണ് അഡ്വക്കേറ്റ് ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ
പള്ളിയിലെ കാര്യങ്ങളിൽ വിശ്വാസമില്ലെങ്കിലും കുടുംബത്തിനും സമൂഹത്തിനും വേണ്ടി പള്ളിയിൽ പോകണമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം . പള്ളിയുമായി സഹകരിക്കാത്തവരുമായി യാതൊരു അടുപ്പവും പാടില്ല എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത് .
എന്റെ ശുശ്രൂഷകൾക്ക് എതിരെ ആരെംകിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌താൽ അവരെ ദൈവം ശിക്ഷിക്കും .തകർത്തുകളയും എന്നാണ് വട്ടായി അച്ചൻ ഈയടുത്ത കാലത്ത് നടന്ന ധ്യാനത്തിൽ പറഞ്ഞത് .
ചുരുക്കിപ്പറഞ്ഞാൽ വയറ്റിപ്പിഴപ്പിന്റെ കാര്യം വരുമ്പോൾ ക്രാക്കും ക്രൂക്കും ഒരേ അഭിപ്രായക്കാരാണ് .
"ജീവന്റെ അപ്പത്തെ തിരിച്ചറിയാനും, ക്രൈസ്‌തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും സഭയിലെ എല്ലാ ശുശ്രൂഷകളും സഹായകമാകണം" എന്നൊരു ശ്രുശൂഷാതൊഴിലാളി ആവർത്തിക്കുമ്പോൾ ആരാണേലും അല്പം ചിന്തിക്കും, ഈ പറയുന്നവർതന്നെ അങ്ങനെ ചെയ്യുന്നുണ്ടോ എന്ന്.
ReplyDeleteക്രൈസ്‌തവ ആദ്ധ്യാത്മികതയുടെ അടിസ്ഥാനം എന്ന് പറയുന്നത് അന്യരെയും അവനവനെപ്പോലെ കാണുകയും ഉള്ളതിലല്പമെങ്കിലും സ്നേഹപൂർവ്വം അവരുമായി പങ്കുവയ്ക്കലുമാണ്. അതിവർ ചെയ്യുന്നുണ്ടോ? വിയർത്തു പണിയാതെ ചൊളുവിൽ സ്വരുക്കൂട്ടുന്ന കാശല്ലാതെ എന്തെങ്കിലും - ധിഷണാപരമായതോ ധാർമികമായതൊ - ഇവരുടെ പക്കൽ ഉണ്ടൊ? കാശിൽ അല്പം പോലും ഇവർ ആർക്കും കൊടുക്കാറില്ല. പിന്നെന്തിനാണിവർ ഇങ്ങനെ തൊള്ള തുറക്കുന്നത്. ഈ ലോകത്തിലുള്ള ഒന്നിലും തൊടാതെ ഇങ്ങനെ പള്ള് പറയാനാണോ ഇവർ ഏതെങ്കിലും തുക്കടാ വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കുന്നത്? പത്താം ക്ലാസ് കഴിഞ്ഞ് ളോഹയിടുന്നവരെല്ലാം ഇന്ന് എങ്ങനെയെങ്കിലും ഒരു ഡോക്ടറേറ്റ് ഒപ്പിചെടുക്കും. റോമായിൽ ചെന്നാൽ അത് ഏതു പൊട്ടനും തരപപെടുത്താം. മനുഷ്യരെ ബാധിക്കുന്നതൊന്നും ഇവരെ ആകർഷിക്കാറില്ല. ഇവർ സംസാരിക്കുന്നിടത്ത് പച്ചയായ മനുഷ്യർക്ക് ഇടമില്ല. പിരിവു നടത്താനും വിഡ്ഢികളുടെയിടയിൽ പേരെടുക്കാനും പറ്റുന്നതുമാത്രമേ ഇവരുടെ ശ്രദ്ധയാകർഷിക്കുകയുള്ളൂ. ഈ ക്ലേർജിയെന്ന വർഗം ഒന്നാന്തരം കോമാളികളാണ്.
znperingulam@gmail.com
Tel. 9961544169 / 04822271922