(ശ്രി അലക്സ് കണിയാമ്പറമ്പില്‍ കുറേക്കാലം മുമ്പ് എഴുതിയ ഈ പോസ്റ്റ് ഫെയിസ് ബുക്കില്‍ നിന്ന് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുമ്പോഴും എന്ത് മാത്രം സ്വാര്‍ത്ഥതയാണ് അതില്‍ ഉള്ളതെന്നും, അത് കൊണ്ട് തന്നെ ആ പ്രാര്‍ത്ഥന അര്‍ത്ഥരഹിതമാണെന്നും ഇത് സൂചിപ്പിക്കുന്നു. പ്രണവം എന്ന ബ്ലോഗ്ഗില്‍ ശ്രി ജോസഫ് മറ്റപ്പള്ളി എഴുതിയ 'എങ്ങിനെ പ്രാര്‍ഥിക്കണം' എന്ന ലേഖനം പ്രാര്‍ത്ഥനയുടെ സാധ്യതകളെയും അത് ചെയ്യേണ്ട രീതിയും ശാസ്ത്രിയമായി വിലയിരുത്തുന്നു. ഇതിനോട് ചേര്‍ന്ന് ആ ലേഖനം കൂടി വായിക്കുക - എഡിറ്റര്‍)
യു.കെ.യിലെ മലയാളികളില്‍ ബഹുഭൂരിപക്ഷത്തെയും കോരിത്തരിപ്പിച്ചുകൊണ്ട് മാഞ്ചെസ്റ്ററില്‍ അഗ്നിബാധ ഉണ്ടായതിനുശേഷം ഫേസ്ബുക്കില്‍ അലയടിക്കുന്ന വട്ടായിതരംഗം എന്നെ കുറെ പിറകോട്ടു കൊണ്ടുപോയി.......
തൊണ്ണൂറുകളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്റെ അയല്‍വാസിയും നല്ലവനും പോട്ട അഡിക്ടും ആയ സുഹൃത്ത് പോട്ടയില്‍ ഒരിക്കലെങ്കിലും പോകാന്‍ എന്നെ കണ്ടമാനം നിര്‍ബന്ധിച്ചിരുന്നു. അവിടെ ചെന്നുകയറിയാല്‍ ഏഴു ദിവസം പൂര്‍ത്തിയാകാതെ വെളിയില്‍ വരാന്‍ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിരുന്നതിനാലും, ഇത്തരം കാര്യങ്ങളില്‍ അത്ര താല്പര്യം ഇല്ലാതിരുന്നതിനാലും ഞാന്‍ സ്നേഹപൂര്‍വ്വം ഒഴിഞ്ഞുമാറി. അപ്പോള്‍ സുഹൃത്ത് ഒരു തുരുപ്പ് പുറത്തെടുത്തു – “നീ നിനക്കുവേണ്ടിയല്ല, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് പ്രാര്‍ഥിക്കേണ്ടത് എന്ന പ്രബോധനം ഞാന്‍ പോട്ടയില്‍ മാത്രമാണ് കേട്ടിരിക്കുന്നത്.”
സത്യത്തില്‍ ഞാന്‍ അതുകേട്ട് ഒന്നിളകി പോയി.
മനുഷ്യന്‍ അടിസ്ഥാനപരമായി സ്വാര്‍ത്ഥനാണ്. ഒരുപക്ഷെ മാനവരാശിയുടെ നിലനില്പിനായി പ്രകൃതി അവനെ അങ്ങിനെ ഡിസൈന്‍ ചെയ്തതാകാം. എന്നിരുന്നാലും പൊതുവില്‍ മനുഷ്യറെ സ്വാര്‍ഥത മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കാത്ത അളവില്‍ അധികവും വിനാശകരവുമാണ്. യുഗങ്ങളായുള്ള മതങ്ങളുടെ പ്രവര്‍ത്തനം കൊണ്ട് സ്വാര്‍ഥത ലോകത്ത് കുറഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ അവനെക്കൊണ്ട് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിക്കാന്‍ നിങ്ങള്ക്ക് കഴിയുന്നുണ്ടെങ്കില്‍, പോട്ടക്കാരെ,
ഐ ലവ് യു.
എന്നിട്ടും പാപിയായ ഞാന്‍ പോട്ടയില്‍ പോയില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞു, എന്റെ ഊരുചുറ്റല്‍ എന്നെ ലണ്ടനിലും പിന്നെ മാഞ്ചെസ്റ്ററിലും കൊണ്ടെത്തിച്ചു. അങ്ങിനെയിരുന്നപ്പോള്‍ അതാ വരുന്നു, ഇന്ന് ആര്‍ക്കും വേണ്ടാതായ, അന്ന് കത്തിക്കയറി നിന്നിരുന്ന ഒരു ദിവ്യന്‍. പര്‍വതത്തിന്റെ അടുത്തേയ്ക്ക് പോകാന്‍ മടിച്ച മുഹമ്മദിന്റെ അടുത്തേയ്ക്ക് പര്‍വതം വരുന്നു. എന്നിട്ടും മഹാപാപിയായ ഈയുള്ളവന്‍ മൂന്നുദിവസത്തെ മുഴുവന്‍ പരിപാടിയും കൂടാന്‍ തയ്യാറായില്ല, അവസാനത്തെ ദിവസത്തെ അവസാന സെഷന്‍ കൂടാന്‍ പോയി. കടലിലെ വെള്ളത്തിന് ഉപ്പുണ്ടോ എന്നറിയാന്‍ ആ വെള്ളമെല്ലാം കുടിക്കേണ്ടതില്ലല്ലോ
ആ രണ്ടുമണിക്കൂര്‍ സമയത്ത് ദിവ്യന്‍ വളരെയധികം സംസാരിച്ചില്ല; കൂടുതലും സമയം മൈക്ക് ഒരു സ്ത്രീയുടെ കൈയിലായിരുന്നു. എങ്കിലെന്താ, ഗുട്ടന്‍സ് പിടി കിട്ടി.
“നിങ്ങള്‍ മറ്റുള്ളവര്‍ക്കായി പ്രാര്‍ഥിക്കുമ്പോള്‍ ദൈവത്തിന്റെ അനുഗ്രഹം പത്തിരട്ടിയായി നിങ്ങളുടെ മേല്‍ വര്ഷിക്കപ്പെടും.”
ഞങ്ങളുടെ കുട്ടിക്കാലത്തെ ഒരു പ്രയോഗമാണ് മനസിലേയ്ക്ക് ഓടിയെത്തിയത് – ആണ്ടെ കിടക്കുന്നു ചട്ടീം ചോറും.
ദൈവത്തിന്റെ അനുഗ്രഹം പത്തിരട്ടി കിട്ടുമെങ്കില്‍, ഏതു ലവനുവേണ്ടിയും പ്രാര്‍ഥിക്കാന്‍ അവിടെ വന്നവര്‍ എല്ലാം തയ്യാര്‍. അവന്റെ സ്വാര്‍ഥത കുറഞ്ഞില്ല; ദശഗുണീഭവിച്ചു. പിന്നെ പതിവ് കൊട്ടും കുരവയും ഹലെലൂയ്യയും സോസ്ത്രത്തിന്റെ ആര്‍പ്പുവിളികളും തല്ലിപ്പഴുപ്പിച്ചുള്ള അത്ഭുതപ്രവര്‍ത്തനങ്ങളും.
അന്നുമുതല്‍ ഞാന്‍ ഇവരെ ശരിയ്ക്കും വെറുത്തു.
അന്നെനിക്ക് മനസിലായി ഇതിന്റെ പിന്നാലെ പായുന്നവരുടെ മനുഷ്യത്വമില്ലായ്മ, അവന്റെ അളവറ്റ സ്വാര്‍ഥത. ഇല്ല, ഈ തിരുമണ്ടന്മാര്‍ ഒരു കാലത്തും രക്ഷപ്പെടുകയില്ല.
അപ്പനെയും അമ്മയെയും സഹോദരങ്ങളെയും കബളിപ്പിക്കുന്ന ഈ ദുഷ്ടകശ്മലന്മാര്‍ ഇത്തരം ആത്മീയ ദല്ലാളന്മാര്‍ (Spiritual Pimps എന്ന ആംഗലേയപദമാണ് കൂടുതല്‍ യോജിക്കുക) കാണിച്ചു കൊടുക്കുന്ന കുറുക്കുവഴികളിലൂടെ ദൈവത്തെയും കബളിപ്പിക്കാന്‍ ഇറങ്ങിതിരിച്ചിരിക്കുകയാണ്.
ഇവരില്‍ നന്മയുടെ ഒരു അംശം പോലുമില്ല. ചാകാന്‍ പോകുന്നവന് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ നേര്ച്ചപെട്ടിയില്‍ ഉദാരമായി പൌണ്ടുകള്‍ ഇടുന്നത് നന്മകൊണ്ടല്ല, അവന്റെയൊക്കെ ആക്രാന്തം കൊണ്ടാണ്.
ദൈവത്തെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇവനെയൊക്കെ ഈ ദിവ്യന്മാര്‍ കുരങ്ങുകളിപ്പിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ.
ടാഗോറിന്റെ ഈ വരികളുടെ അര്‍ഥം ഇവറ്റകള്‍ക്ക് മനസിലാകാത്തിടത്തോളം കാലം ദിവ്യന്മാര്‍ക്ക് സ്വര്‍ഗം ഭൂമിയില്‍ തന്നെ.
"HERE IS THY footstool and there rest thy feet
Where live the poorest, and lowliest, and lost."
Where live the poorest, and lowliest, and lost."
എങ്ങനെ പ്രാർഥിക്കണം
ReplyDeletehttp://seekersforum.blogspot.co.uk/2014/07/18.html
The effects of intercessory prayer can be tested and it has been done several times to the same result. The most recent study, namely 'Study of the Therapeutic Effects of Intercessory Prayer (STEP) in cardiac bypass patients, concluded that 'Intercessory prayer itself had no effect on complication-free recovery from CABG, but certainty of receiving intercessory prayer was associated with a higher incidence of complications.'. For more details see the following link http://www.ncbi.nlm.nih.gov/pubmed/16569567
ReplyDelete