Translate

Sunday, December 14, 2014

സീറോ മലബാര്‍ ഇമ്പാക്റ്റ്

(ലോകമെങ്ങും വ്യാപിച്ചു വളര്‍ന്ന കേരള കത്തോലിക്കാ സമൂഹം, എല്ലാ ക്രിസ്ത്യാനികളെയും ഒന്നായി കണ്ടു, എല്ലായിടത്തും ക്രിസ്തുവിന്‍റെ കൂട്ടായ്മകള്‍ക്കും അവര്‍ രൂപം കൊടുത്തു. പാരമ്പര്യത്തിന്റെ പേരില്‍ നമ്മുടെ പിതാക്കന്‍മാര്‍ ഭ്രാന്തു പിടിച്ചു പരക്കം പാഞ്ഞപ്പോള്‍ അവിടെല്ലാം ക്രൈസ്തവര്‍ വിഭജിക്കപ്പെട്ടു. ഷാര്‍ജയില്‍ നിന്ന് ശ്രി ജെസ്ടിന്‍ പെരേരാ എഴുതി: 'പെട്ടന്നൊരുനാള്‍ ആരൊക്കെയോ വന്നു. ഞങ്ങള്‍ സുറിയാനി, നിങ്ങള്‍ ലത്തീന്‍, അവര്‍ മലങ്കര, അപ്പുറത്ത് നില്‍ക്കുന്നവര്‍ ക്നാനായ....... പിന്നെ എല്ലാവരും ശത്രുക്കളായി... കണ്ടാല്‍ മിണ്ടാതായി.... ഇപ്പോള്‍ ദയനീയം....' അദ്ദേഹം തുടര്‍ന്നെഴുതിയത് കൂടി വായിക്കൂ - എഡിറ്റര്‍)

ഏകദേശം ഒന്നര പതിറ്റാണ്ട് മുന്‍പ്, ഷാര്‍ജ സെന്റ്‌ മൈക്കിള്‍സ് ദേവാലയത്തില്‍, ക്രിസ്തുമസിനോടനുബന്ധിച്ച് "അഗാപ്പെ" എന്ന ആശയം ഞങ്ങള്‍ തുടങ്ങിയപ്പോള്‍, "ഒരൊറ്റ സമൂഹം, ഒരൊറ്റ ആശയം, ഒരൊറ്റ സന്ദേശം, ഒരൊറ്റ കൂട്ടായ്മ" എന്നതായിരുന്നു ഞങ്ങളുടെ മനസ്സില്‍. പക്ഷേ, ഇപ്പോള്‍ തമ്മില്‍ തല്ലിപ്പിരിഞ്ഞ അവസ്ഥയില്‍ എത്തിനില്‍ക്കുന്ന ഒരു സമൂഹം. മനസ്സ്  വേദനിക്കുന്നു. ആരോട് പറയാന്‍? മലയാളിയെന്ന വര്‍ഗ്ഗം എവിടെ ചെന്നാലും അതാണല്ലോ!!
ഒന്നായി നിന്ന അക്കാലത്ത്, ഞാന്‍ എന്‍റെ നേതൃത്വത്തില്‍ കരോള്‍ അവതരിപ്പിച്ചിരുന്നു. ഏകദേശം, അന്‍പതില്‍പരം ഗായകരെ, പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും, ഒക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട്. അക്കാലത്ത് ഏതോ വര്‍ഷത്തില്‍ ഞാന്‍ പരിശീലിപ്പിച്ച ഒരു ഗാനം മനസ്സില്‍ വന്നു. അത് പങ്കുവയ്ക്കുന്നു.

https://www.youtube.com/watch?v=A4rRMC-_opo

No comments:

Post a Comment