പൗരോഹിത്യം വിട്ടു പുറത്തുവന്നിട്ടുള്ള വൈദികര്‍ക്കും സന്ന്യാസം വിട്ടുപോന്നിട്ടുള്ള സന്ന്യാസിനീ-സന്ന്യാസികള്‍ക്കുംവേണ്ടി KCRM, 2015 ഫെബ്രു. 28, ശനിയാഴ്ച കൊച്ചിയില്‍ നടത്തുന്ന സംസ്ഥാന സമ്മേളനത്തിന്റെ ആസൂത്രണവും സ്വാഗതസംഘരൂപീകരണവും.
2014 ഡിസം. 27, ശനിയാഴ്ച 2 pm മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
അദ്ധ്യക്ഷന്‍ : ശ്രീ K. ജോര്‍ജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡന്റ്)
ചര്‍ച്ച നയിക്കുന്നത് : ശ്രീ റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി)
ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പ്രമുഖര്‍ : ഫാ. K.P. ഷിബു & സിസ്റ്റര്‍ മരിയാ തോമസ്
വിവിധ കാരണങ്ങളാല്‍ പൗരോഹിത്യവും സന്ന്യാസവും വിട്ട്, ഒരു സാധാരണജീവിതം കൊതിച്ച്, പൊതുസമൂഹത്തിലേക്കു മടങ്ങിപ്പോന്നിട്ടുള്ള വളരെപ്പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍, അങ്ങനെ പോന്നവരോട് സഭയും സമൂഹവും, എന്തിന് സ്വന്തം കുടുംബംപോലും, നിഷേധാത്മകമായ ഒരു സമീപനമാണു സ്വീകരിച്ചുപോരുന്നത്. തന്മൂലം, അവഗണനയും, അവജ്ഞയും സാമ്പത്തിക ഞെരുക്കവും അനുഭവിച്ചുജീവിക്കേണ്ട ഒരു സാഹചര്യമാണ് അവര്‍ പൊതുവേ നേരിടുന്നത്.
കത്തോലിക്കാസമുദായത്തിലെ ഒരു വിഭാഗം സഹോദരീസഹോദരന്മാര്‍ അഭിമുഖീകരിക്കുന്ന ഈ ദുരവസ്ഥ മാറ്റാന്‍, ഈ സമുദായത്തില്‍നിന്നുതന്നെ മുന്‍കൈകള്‍ ഉണ്ടാകേണ്ടതുണ്ട്. അതിനൊരു തുടക്കം കുറിക്കാനാണ് KCRM ശ്രമിക്കുന്നത്. അതുകൊണ്ട്, ഈ ലക്ഷ്യംവച്ച് 2015 ഫെബ്രു. 28-ന് കൊച്ചിയില്‍ നടത്തുന്ന സമ്മേളനം നിര്‍ണ്ണായകമാണ്. ഈ വിഭാഗത്തില്‍പ്പെട്ടവരുടെയും ഈ പ്രശ്‌നത്തില്‍ അവരോട് അനുഭാവം പുലര്‍ത്തുന്ന പുരോഹിതരുടെയും സന്ന്യാസിനി-സന്ന്യാസികളുടെയും വിശ്വാസിസമൂഹത്തിന്റെയും വലിയൊരു സാന്നിദ്ധ്യം ഈ സമ്മേളനത്തില്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
അതിനായി, വൈകാതെതന്നെ കൂട്ടായി പ്രവര്‍ത്തിച്ചുതുടങ്ങേണ്ടതാവശ്യമാണ്. കൊച്ചിസമ്മേളനം വിജയിപ്പിക്കാന്‍ എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തണമെന്നാലോചിക്കാനും സ്വാഗതസംഘം രൂപീകരിക്കാനുംചേരുന്ന ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹാദരപൂര്‍വ്വം,
കെ.കെ. ജോസ് കണ്ടത്തില്‍
(KCRM സംസ്ഥാന ജന.സെക്രട്ടറി) ഫോണ്‍: 8547573730

My hearty congratulations to the organizers of this great initiative. Such conferences will certainly help KCRM to overcome the doubts the clergy and a section of our own brothers and sisters hold against us.
ReplyDeleteIt is true that our society view and treat with hostility someone abandoned priesthood or left the convents. We don't consider the circumstances that led them to leave or grant any credit for the years they served. Many of them need the support of their family and friends. The fundamentalists who support the clergy cannot understand their plight. So it becomes the responsibity of organizations such as KCRM to step in.