Posted on: Tuesday, 30 December 2014 http://news.keralakaumudi.com/news.php?nid=2153d0a95f96872b9b93beacc2226e27
കൊച്ചി: ആഢംബര വാഹനങ്ങളിൽ വിനോദയാത്രയും മുന്തിയ ഹോട്ടലുകളിൽ അത്താഴവിരുന്നും നൽകി ആകർഷിച്ച് ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പള്ളി വികാരി മുങ്ങി. പരാതിയെ തുടർന്ന് കലൂരിലെ പ്രമുഖ ദേവാലയത്തിലെ പ്രധാന വികാരി ഡിസംബർ 22 മുതൽ പള്ളിയിലെത്തിയിട്ടില്ല. സഹവികാരിയാണ് പള്ളിയിലെ ചടങ്ങുകളെല്ലാം നടത്തുന്നത്. മുതിർന്ന കുട്ടികളുമായാണ് കൂടുതൽ ഇടപഴകിയിരുന്നത്. ഇവരെയും കൂട്ടി ആഡംബര വാഹനങ്ങളിൽ വിനോദയാത്രകളും മറ്റും സംഘടിപ്പിക്കൽ പതിവായിരുന്നു. സ്ഥിരമായി വൻകിട ഹോട്ടലുകളിൽ അത്താഴവിരുന്നിനും പോകാറുണ്ടായിരുന്നു. ഇങ്ങനെയാണ് കുട്ടികളെ തന്റെയടുത്തേക്ക് വലവീശിപ്പിടിച്ചത്.
ശനിയാഴ്ചകളിൽ പള്ളിയിലെ തിരുബാലസഖ്യത്തിലും സൺഡേ ക്ളാസുകളിലുമെത്തുന്ന കുട്ടികളിൽ ചിലരെയാണ് പ്രലോഭനത്തിലൂടെ വികാരി ലൈംഗികകമായി ചൂഷണം ചെയ്തിരുന്നത്. ഡിസംബർ മൂന്നാം വാരം ഒരു കുട്ടി അച്ചന്റെ വിക്രിയകളെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചപ്പോഴാണ് സംഗതി പുറത്തു വന്നത്. ഇതേ തുടർന്ന് മൂന്നു രക്ഷിതാക്കൾ പ്രമുഖരാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകരുമായി ചെന്ന് അച്ചനെ കൈകാര്യം ചെയ്തു. എളമക്കര പൊലീസ് പള്ളിയിലെത്തി വിവരങ്ങൾ തിരക്കി. എന്നാൽ ആരും പരാതിപ്പെട്ടിട്ടില്ലെന്ന് എസ്.ഐ പറഞ്ഞു.
അച്ചനെതിരെ അതിരൂപതാ അധികൃതർക്ക് കത്തോലിക്കാ അസോസിയേഷനും മൂന്ന് രക്ഷിതാക്കളും പരാതി നൽകി. ഇതിന് ശേഷം 21ന് ഞായറാഴ്ച കുർബാനയ്ക്ക് ശേഷം വികാരി പള്ളിയിലെത്തിയിട്ടില്ല. സഭ വക നഗരത്തിൽ തന്നെയുള്ള പ്രമുഖ ആശുപത്രിയിലെ പ്രീസ്റ്റ് ബ്ളോക്കിൽ അച്ചൻ ചികിത്സയിൽ കഴിഞ്ഞതായും സൂചനയുണ്ട്. എറണാകുളം നഗരത്തിൽ തന്നെയാണ് ഇദ്ദേഹത്തിന്റെ വീട്. ഒന്നര വർഷം മുമ്പാണ് കലൂരിനു സമീപമുള്ള പള്ളിയിൽ ചുമതലയേറ്റത്. പള്ളി ഫണ്ടിൽ നിന്ന് എല്ലാ കുട്ടികൾക്കും ഒരേ നിറത്തിലെ വിലയേറിയ സൈക്കിളുകളും വാങ്ങി നൽകിയിട്ടുണ്ട്. അച്ചന്റെ പീഡനം അതിരുവിട്ടപ്പോൾ രണ്ട് കുട്ടികൾ മാനസികമായി അസ്വസ്ഥതകാട്ടി തുടങ്ങിയപ്പോഴാണ് രക്ഷിതാക്കൾ വിവരങ്ങൾ തിരക്കിയത്. ഫേസ് ബുക്കിലും അച്ചൻ സജീവമായിരുന്നു. പരാതി ഒത്തുതീർക്കാൻ അതിരൂപതയിൽ നിന്ന് കുട്ടികളുടെ വീടുകളിലെത്തി ചർച്ചകൾ നടത്തിയെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഇവർ തയ്യാറായില്ല. അതിനിടെ കണ്ണൂരിലെ മറ്റൊരു പള്ളിയിലേക്ക് ഇദ്ദേഹത്തെ മാറ്റാനും നീക്കം നടക്കുന്നുണ്ട്. |
|
കലൂരിലെ പൊറ്റക്കുഴി ചെറുപുഷ്പം പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുകൂട്ടുങ്കൽ
ReplyDeleteEach such incident reiterates the need for us to step up our efforts to end strict celibacy. Remember, the victims are our children and the accused are our own brothers.
ReplyDeleteളോഹയൂരൂ..അവന്റെ ളോഹയൂരൂ..സഭയെ അവന്റെ കയ്യില്‍നിന്നും വിടുവിക്കൂ...അധികാരികളെ നിങ്ങള്‍ക്കതിനു കഴിയില്ല ! കാരണം "സ്വന്തകണ്ണിലെ കോല് എടുക്കൂ ,സഹോദരന്റെ കണ്ണിലെ കരടു എടുക്കുവാന്‍ "എന്ന തിരുവചനമാണ്!!
ReplyDelete