Translate

Monday, January 12, 2015

മുന്‍ കത്തോലിക്കാ സന്യസ്ഥരുടെ പ്രശ്നം അന്താരാഷ്‌ട്ര തലത്തിലേക്ക് !

സന്യാസ ജീവിതം വിടേണ്ടി വന്ന മുന്‍ വൈദിക-കന്യാസ്ത്രികളുടെ പുനരധിവാസ പ്രശ്നത്തില്‍ പതിവുപോലെ അനങ്ങാപ്പാറ നയം സ്വീകരിച്ച സീറോ മലബാര്‍ സഭയുടെ നിലപാട് ചോദ്യം ചെയ്യാന്‍ ദേശീയ/അന്തര്‍ദ്ദേശിയ മാധ്യമങ്ങള്‍ രംഗത്തെത്തിയതോടെ ഈ വര്ഷം ഫെബ്രുവരി 28 ന് എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന മുന്‍ സന്യസ്ഥരുടെ സമ്മേളനത്തിന് പുതിയ മാനം കൈവന്നതായി യോഗം ചെയര്‍മാന്‍ ശ്രി റെജി ഞള്ളാനി അറിയിക്കുന്നു. നിരവധി ചാനലുകളും മാധ്യമങ്ങളുമായി അഭിമുഖങ്ങള്‍ ഇതിനോടകം നടന്നു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അത്മായരുടെ സംഘടനകള്‍ ഒന്ന് ചേര്‍ന്ന്, സഭാംഗങ്ങള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സര്‍വ്വ പ്രശ്നങ്ങള്‍ക്കും തക്കതായ പരിഹാരം ഉണ്ടാക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒരു സമഗ്ര പോരാട്ടത്തിന് വേണ്ട എല്ലാ തയാറെടുപ്പുകളും KCRM തുടങ്ങിക്കഴിഞ്ഞതായും,  സഭ അത്മായനു തിരിച്ചു കിട്ടുന്നത് വരെ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. അഭൂതപൂര്‍വ്വമായ പിന്തുണ എല്ലാ മേഖലകളില്‍ നിന്നും ലഭിക്കുന്നുവെന്നത് KCRM പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നു - എഡിറ്റര്‍

The Telegraph (Kolkota)

Former priests and nuns to pitch for their 'dues'


Jesme
Thiruvananthapuram, Jan. 11: Catholic priests and nuns who have hung up their robes following differences with the Church will meet in Kochi in late February demanding social acceptance and protection, in what is possibly a first.
A Syro-Malabar Catholic Church spokesperson welcomed the move but said there was no provision to pay maintenance to former priests or former nuns.
"Hundreds of priests and nuns have left priesthood and nunhood as they feel stifled in their pursuit of truth. But sad to say, they are left to Nature's mercy without their families or the society for support. And with no monetary backing either, they lead a miserable existence," said Reji Njallani, the convener of the February 28 event.
The "national seminar" is being conducted under the auspices of the Kerala Catholic Church Reformation Movement (KCRM), an organisation of faithful based out of Pala in Kottayam district. KCRM state secretary-general K.K. Jose Kandathil told The Telegrapha 101-member reception committee had been drawn up with ex-priest K.P. Shibu Kalamparambil as the vice-chairman.
"In many cases, boys and girls are put into seminaries even before they have the mental maturity to decide for themselves. Some stick to it for the rest of their lives while others quit," said Shibu.
"By then, their families would already have shunned them and their kin would have divided their properties. Monthly earnings, if any, during the life in Church have to be contributed to the Church. As such, they are left with nothing to fall back on to take their lives forward once they drop out. Over and above, they face social boycott as leaving nunneries and priesthood is portrayed as something sinful," he added.
"Canon law requires the Church to pay such people who decide to quit so that they can take care of the rest of their lives. But this does not happen and instead they are treated as sinners," he said, adding the point of the convention was to find a solution to such problems.
Shibu continued: "The Church must discuss the problems of ex-nuns and ex-priests, find ways to support them, allow the priests to marry as this will check sexual indiscipline to a large extent and fix a five-year term for the nuns so that they can decide whether to continue in service or choose their own path."
The convention will also draw up plans for a retirement home where nuns and priest who bow out of their order "can rest for six months or so till they can find an alternate vocation to carry on with their lives", he added.
Shibu left the Vincentian congregation in 2010 after 24 years - 13 years as seminarian and 11 years as priest - alleging sexual anarchy and corruption among the clergy.
His "experiences" were published as a book, Here is the Heart of a Priest, which came to be widely discussed in the mediaa congregation of nuns under the Catholic Church,, of whom "60 had already confirmed attendance". The requisite permissions had already been obtained, he said.
Reacting to the event, Syro-Malabar Church spokesperson Pautl Thelakat emailed this newspaper: "Priests who have left priesthood and nuns who have left the convents are faithful to the Church. The Church considers them dear to the Church. It is always good that they flock together and think together their own issues as well as the matters of the Church as responsible members of the Church and help the Church in whatever way they still can."
On the demand for giving them maintenance, he said: "As I understand, when a priest is in the period of suspension on enquiry, they must be maintained by the diocese or congregation concerned. But when they are laicised, there is no such provision."
ജന്മ ഭൂമി (തൃശ്ശൂര്‍)
ഹോം » വാര്‍ത്ത » കേരളം » സന്യാസം ഉപേക്ഷിച്ചവര്‍ പോരാട്ടത്തിന് കെ.സുജിത് January 11, 2015

 തൃശൂര്‍: ക്രൈസ്തവ സഭകളിലെ അഴിമതിയും അരാജകത്വവും ചോദ്യം ചെയ്ത് പടിയിറങ്ങിയവര്‍ സംഘടന രൂപീകരിച്ച് പോരാട്ടത്തിനൊരുങ്ങുന്നു. വിവിധ സഭകളില്‍ നിന്നും സന്യാസം ഉപേക്ഷിച്ച പുരോഹിതരും കന്യാസ്ത്രീകളും ഫെബ്രുവരി 28ന് കൊച്ചിയില്‍ ഒത്തുചേരും. കാതലിക് ചര്‍ച്ച് റഫര്‍മേഷന്‍ മൂവ്‌മെന്റ് (കെസിആര്‍എം) എന്ന സംഘടയുടെ നേതൃത്വത്തിലാണ് പരിപാടി. രാജ്യത്ത് ആദ്യമായാണ് ഇത്തരം കൂട്ടായ്മ രൂപപ്പെടുന്നതെന്നും പ്രത്യേക സംഘടന രൂപീകരിച്ച് അവകാശങ്ങള്‍ക്കായി പോരാടുമെന്നും സംഘാടകര്‍ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ കേരളത്തിലും ക്രൈസ്തവ സഭയില്‍ നിന്നും വന്‍തോതില്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. കത്തോലിക്കാ സഭയാണ് ഏറ്റവുമധികം പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. സഭാവസ്ത്രമുപേക്ഷിക്കുന്ന കന്യാസ്ത്രീകളുടെയും പുരോഹിതരുടെയും എണ്ണം വര്‍ദ്ധിച്ചതാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നതിലേക്ക് നയിച്ചത്. വീട് ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ചവര്‍ സഭയില്‍ നിന്നും പുറത്താകുന്നതോടെ സമൂഹത്തില്‍ ഒറ്റപ്പെടുകയാണ്. തിരിച്ചുവരുന്നവരെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറാകുന്നില്ല. ഇവരെ മോശക്കാരായി ചിത്രീകരിക്കുകയാണ് സമൂഹവും. ജീവിതം വഴിമുട്ടുന്ന ഇത്തരത്തിലുള്ളവര്‍ക്ക് ജോലി ഉള്‍പ്പെടെയുള്ള പുനരധിവാസം സാധ്യമാക്കുന്നതിനാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് കെസിആര്‍എം സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി റെജി ഞള്ളാനി പറഞ്ഞു. ആത്മീയ ചൈതന്യം നഷ്ടപ്പെട്ട ക്രൈസ്തവ സഭകളില്‍ സമ്പൂര്‍ണ അരാജകത്വമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്പത്തിനും അധികാരത്തിനും പുറകെയാണ് സഭാ നേതാക്കള്‍. സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നു. ധ്യാനവും അത്ഭുത രോഗശാന്തി ശുശ്രൂഷയും പോലുള്ള അന്ധവിശ്വാസങ്ങള്‍ ഉപയോഗപ്പെടുത്തി വിശ്വാസികളെ കൂടെനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ആദര്‍ശമുള്ളവര്‍ക്ക് സഭയില്‍ സ്ഥാനമില്ല. എതിര്‍ക്കുന്നവരെ ദ്രോഹിച്ച് പുറത്ത്കളയുന്നു. കന്യാസ്ത്രീ മഠങ്ങളില്‍ കന്യകാത്വം നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. നല്ല കുടുംബങ്ങളില്‍ നിന്നും മഠങ്ങളിലേക്കോ സെമിനാരികളിലേക്കോ മക്കളെ പറഞ്ഞയക്കാത്ത സാഹചര്യമാണ് ഇന്നുള്ളത്. പൊതുസമൂഹം അവജ്ഞയോടെ കാണുന്ന പലതുമാണ് സഭകളില്‍ നടക്കുന്നതെന്ന് ദിവസേനയുള്ള വാര്‍ത്തകള്‍ തന്നെ തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭ വിട്ടുപോയവരോട് എന്ത് നിലപാടാണുള്ളതെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) വ്യക്തമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. സഭയില്‍ നിന്നും പുറത്ത് വന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കെസിബിസി തയ്യാറാകണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നുണ്ട്. കോടിക്കണക്കിന് സ്വത്താണ് സഭകള്‍ക്കുള്ളത്. കാനോന്‍ നിയമപ്രകാരം പുറത്ത് വരുന്നവര്‍ക്ക് ജീവനാംശം നല്‍കേണ്ടതുണ്ടെങ്കിലും സഭകള്‍ തയ്യാറാകുന്നില്ല. ജീവിതകാലം മുഴുവന്‍ കന്യാസ്ത്രീയാകാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം ഒഴിവാക്കണം. നിശ്ചിത കാലത്തെ സേവനത്തിന് ശേഷം താത്പര്യമില്ലാത്തവര്‍ക്ക് തിരിച്ച് പോകാന്‍ അവസരം നല്‍കണം. പുരോഹിതര്‍ക്ക് വിവാഹ ജീവിതം നയിക്കാന്‍ അനുവാദം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

4 comments:

  1. A welcome and bold initiative. My hearty congratulations to Mr. Reji Njallani and other organizers of the meet. Wish the conference all success.

    ReplyDelete
  2. നേരത്തേ ഒരിടത്ത് പറഞ്ഞതുപോലെ, തങ്ങളുടെ പൌരോഹിത്യ അല്ലെങ്കിൽ സന്യാസ ജീവിതചര്യ ഉപേക്ഷിച്ച്, എകാന്തവാസമൊ, ഒരു ജീവിതസഹചാരിയെ കണ്ടെത്തിക്കൊണ്ടുള്ള ജീവിതമോ തിരഞ്ഞെടുത്തവരിൽ പലരും അകത്തു തുടരുന്നവരെക്കാൾ ആദ്ധ്യാത്മികതയും നിസ്വാർഥതയും കൈമുതലായി ട്ടുള്ളവരാണ് എന്ന് നാം അംഗീകരിക്കേണ്ടിവരും. പുറത്തു പോകുന്നവരെ പാപികളായി പരിഗണിക്കുന്ന സഭ മൂഡസ്വർഗത്തിലാണ്, കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അതേ സമയം, ഈ വ്യക്തികളിൽ പലരും അഗാധമായ പാണ്ഡിത്യമുള്ളവരും ചിന്തകരുമാണ്. ഒരിക്കൽ തിരഞ്ഞെടുത്ത മനുഷ്യ സേവനമാർഗത്തെ തള്ളിപ്പറയാൻ അവർക്കിടവന്നത് കൂലങ്കഷമായ വിലയിരുത്തലുകൾക്ക് ശേഷം തിരിച്ചറിഞ്ഞ ചില യാധാര്ഥ്യങ്ങൾ ആയിരിക്കണം. അവർ ചെന്നുപെട്ട പ്രസ്ഥാനത്തിന് അവർക്കംഗീകരിക്കാനാവാത്ത ദാർശനികവും സാങ്കേതികവും സാമൂഹികവും വിശ്വാസപരവുമായ പോരായ്മകൾ അവർ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ഈ തിരിച്ചറിവുകൾ നഷ്ടപ്പെട്ടുപോകാതെ, സമൂഹത്തിന് മുതല്ക്കൂട്ടാകണമെങ്കിൽ അവയെ താത്ത്വികമായി ക്രോഡീകരിച്ച് മറ്റുള്ളവർക്ക് ലഭ്യമാക്കണം. വ്യക്തികളെന്ന നിലക്കും ഗ്രൂപ്പുകൾ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന തലത്തിലും അവർ കണ്ടെത്തിയ വിലയേറിയ സത്യങ്ങൾ പുസ്തകരൂപത്തിലോ പ്രഭാഷണ രൂപത്തിലോ ശേഖരിക്കപ്പെടനം. ഈ ദിശയിലേയ്ക്കും കൂടെ ഫെബ്രു.28 ലെ സമ്മേളനം ശ്രദ്ധ ചെലുത്തുമെന്ന് പ്രതീക്ഷിക്കുകയാണ്. കാലാകാലങ്ങളായി സഭയുടെ ഉരുക്കുതൂണുകളായി കരുതപ്പെട്ടിരുന്ന പ്രസ്ഥാനങ്ങൾ - ഉദാഹരണത്തിന്, അജീവനാന്തമുള്ള സന്യാസവൃതങ്ങൾ എടുത്തു ജീവിക്കുന്ന സന്യാസിനികൾ - നന്മയെക്കാളേറെ തിന്മക്ക്‌ കാരണമാകുന്നുണ്ട് എന്ന കണ്ടെത്തൽ നിർണായകമായ മാറ്റങ്ങൾക്ക് ഹേതുവായിത്തീരാം. സഭയുടെ ഘടനതന്നെ മാറ്റിമറിക്കപ്പെടാം. എത്രനാൾ ഒരു പ്രസ്ഥാനം നീണ്ടുനിന്നു എന്നതിലുപരി എത്രമാത്രം നന്മ അല്ലെങ്കിൽ തിന്മ അത് കൊണ്ടുവന്നു എന്നതാകണം ഇക്കാര്യത്തിൽ മാനദണ്ഡം.

    ReplyDelete
  3. അവസരം കാത്തിരുന്നവര്‍ക്ക് അമൃത് കിട്ടിയതുപോലെയാണ് എറണാകുളം സമ്മേളന വാര്‍ത്ത അനുഭവപ്പെട്ടതെന്ന് തോന്നുന്നു. നിരവധിപ്പേര്‍ തങ്ങളാലാകാവുന്നതുപോലെ ഫെയിസ് ബുക്കിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നു എന്നാണു അറിയുന്നത്. എനിക്കും കിട്ടി ഒരു മൂന്നു മെയിലുകള്‍. കാര്യങ്ങളുടെ പോക്ക് എങ്ങിനെയായിരിക്കണമെന്ന് നിശ്ചയമുള്ള ഒരു തലമുറ ഉണ്ടായാല്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും.

    ReplyDelete
  4. There are religious brothers too. Please include them too

    ReplyDelete