PA Mathew in FB
മതങ്ങളും മതങ്ങളില്‍ അധിഷ്ഠിതമായ ദൈവങ്ങളും അതുകൊണ്ട് തന്നെ മനുഷ്യനിര്‍മ്മിതമാണെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി എന്നിരിക്കെ, സാക്ഷരതയില്‍ മുന്നിലെന്നഭിമാനിക്കുന്ന മലയാളികളില്‍ ബഹുഭൂരിപക്ഷത്തിനും ഇതെന്തേ അംഗീകരിക്കാന്‍ പറ്റാത്തത്? മറ്റെല്ലാ കാര്യങ്ങളിലും പാശ്ചാത്യരെ അനുകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളി, ഇക്കാര്യത്തില്‍ മാത്രം എന്താ വിപരീത ദിശയില്‍? മതങ്ങളും മതാചാരങ്ങളും മതനേതാക്കളും കാരണം, വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ പലതരം പീഡനങ്ങളും മാനസിക വ്യഥകളും ഒറ്റപ്പെടലുകളുമൊക്കെ അനുഭവിക്കേണ്ടിവന്നിട്ടുള്ളവര്‍ പോലും എന്തുകൊണ്ട് അവക്കെതിരെ ശബ്ദമുയര്‍ത്താന്‍ മടിക്കുന്നു?
ഒരിക്കലും രക്ഷപ്പെടാന്‍ പറ്റാത്തവിധം അത്ര വലിയ മാനസിക അടിമത്തത്തിലാണോ നമ്മൾ?
Zacharias Nedunkanal ഈ ചോദ്യം വളരെ സാരവത്താണ്. മനുഷ്യൻ അവനവന്റെ ദൈവസങ്കല്പങ്ങൾ ഉണ്ടാക്കുന്നു, എന്നിട്ട് യഥാർഥ ദൈവം ആങ്ങനെ തന്നെയാണ് എന്ന് തീരുമാനിക്കുന്നു. പഴയ നിയമത്തിലെ ദൈവവും ഖുർ-ആനിലെ അള്ളാവും പുരാണങ്ങളിലെ ദൈവങ്ങളുമെല്ലാം മനുഷ്യസങ്കൽപങ്ങൾ പരിമിതപ്പെടു ത്തിയ പരാശക്തിയുടെ കൊച്ചു കൊച്ചു പ്രതീകങ്ങൾ മാത്രമാണ്. ഈ പ്രതീകങ്ങളിലെ ദൈവം, ജീവികൾ, പ്രത്യേകിച്ച് മനുഷ്യർ, തന്നെ ആരാധിക്കണം എന്ന് വാശിയുള്ളവനാണ്. അത് ദൈവമനസ്സാണെന്ന് ഓരോ തലമുറയും അടുത്തതിനെ പഠിപ്പിക്കുന്നു. സത്യത്തിൽ ദൈവത്തിന് ആരുടേയും ആരാധനയുടെയോ അനുസരണയുടെയോ ആവശ്യമോ പ്രതീക്ഷയോ ഇല്ല. തന്നോട് ചോദിക്കുന്നവർക്കേ അനുഗ്രഹം കൊടുക്കൂ എന്ന നിർബന്ധമോ ഇല്ല. എന്നാലും യാചനക്കും അർഥനക്കും വലിയ പങ്കാണ് മതങ്ങളിലുള്ളത്. സത്യദൈവത്തിന് ഇത്തരം ധാരണകളുമായി യാതൊരു ബന്ധവുമില്ല; ഉണ്ടാകാനാവില്ല താനും. ഭയമാണ് ഈ വിവരക്കേടെല്ലാം പരിശീലിക്കാൻ വിശ്വാസികളെ നിർബന്ധിക്കുന്നത്. മതാചാര്യന്മാർ ഇവയ്ക്കു പ്രോത്സാഹനം നൽകുന്നു, കാരണം അങ്ങനെയവർക്ക് മനുഷ്യരെ നിയന്ത്രിക്കാനാവും. ഫലമോ, ഭൂരിഭാഗം മനുഷ്യരും ഈ പ്രപഞ്ചത്തിലെ വൈവിധ്യമേറിയ സൌന്ദര്യം ആസ്വദിക്കാനറിയാതെയും നിർഭയരായി ജീവിക്കാനാകാതെയും മണ്ടന്മാരായി ചത്തൊടുങ്ങുന്നു. വളരെ ചുരുക്കം പേർ മാത്രം ദൈവമുണ്ടെന്ന് ഗാഡമായി വിശ്വസിക്കുമ്പോഴും, വിവേചനാശക്തിയുള്ള ഒരു ജീവിയുടെ സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്, സസന്തോഷം ജീവിക്കുന്നു. ഈ നിർഭയത്വവും അളവറ്റ സ്വാതന്ത്ര്യവും എന്റെ ജീവിതത്തിൽ നേരിട്ട് അനുഭവിക്കുന്നതുകൊണ്ട് എനിക്കിതു പറയാൻ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്താൻ അവകാശമുണ്ട്.
Tel. 9961544169 / 04822271922
ദൈവം ഒരിക്കലും അലറി സംസാരിക്കില്ല. ദൈവസ്വരം മൌനത്തിന്റെ പ്രശാന്തിയിൽ മാത്രമേ ശ്രവിക്കാനാവൂ. ഉച്ചഭാഷണി ഉപയോഗിക്കുന്ന ഒരുവനും ദൈവവചനമല്ല വിളിച്ചുപറയുന്നത്.
ReplyDelete