Translate

Saturday, January 24, 2015

പ്രതി വാദിയെ ചൊല്ലിയടക്കി!

തങ്ങളുടെ 5 ഏക്കർ 5 സെന്റുസ്ഥലം വഞ്ചനയിൽ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസിൽ ഡോ. തോമസ് അറയ്ക്കലും ഭാര്യ മോണിക്കാ തോമസും വാദികളാണ്. കാഞ്ഞിരപ്പള്ളി മെത്രാൻ മാർ അറയ്ക്കലും 'ആവേ മരിയ ധ്യാനകേന്ദ്രം' വൈദികരും പ്രതികളും!
ദീർഘവർഷങ്ങളായി തീർത്തും കിടപ്പിലായിരുന്ന ഡോ. തോമസ് അറയ്ക്കൽ 2014 ഡിസംബർ 4-നു നിര്യാതനായി. 7-നു സംസ്‌കരിക്കപ്പെട്ടു.
മോണിക്കായെയും, നമ്മൾ നവീകരണപ്രസ്ഥാനത്തിന്റെ ആൾക്കാരെയും കാഞ്ഞിരപ്പള്ളിയിൽ പേപ്പട്ടികളെയെന്നപോലെ കല്ലെറിയിച്ചും അസഭ്യംപറഞ്ഞും ഓടിച്ച മെത്രാന് സ്വന്തം പിതൃസഹോദരപുത്രനായ ഡോ. തോമസിന്റെ മൃതദേഹം വീട്ടിലെത്തി കാണാനുള്ള ധൈര്യമുണ്ടായില്ല. എങ്കിലും, പള്ളിയിലെത്തി ചൊല്ലിയടക്കി തിണ്ണമിടുക്കു കാണിച്ചു!  
സൂതികർമ്മിണിയുടെ മോതിരം മോഷ്ടിക്കുന്ന നവജാതശിശുവിന്റെ സാമർത്ഥ്യത്തോടെ, മെത്രാൻ ചരമപ്രസംഗത്തിൽ ഒരു മുഴുത്ത കള്ളവും എഴുന്നള്ളിച്ചു. സ്ഥലമെഴുതിക്കൊടുക്കുന്നതിനു തനിക്കു സമ്മതമാണെന്നറിയിക്കാൻ ഡോ.തോമസ് നാലു പ്രാവശ്യം അരമനയിലെത്തി തന്നെ കണ്ടിരുന്നുവത്രെ! അതിനുമൊക്കെ എത്രയോ മുമ്പുമുതൽ അൾഷിമേഴ്‌സ് ബാധിതനും സംസാരശേഷി നഷ്ടപ്പെട്ടയാളുമായിരുന്നു ഡോ. തോമസ് അറയ്ക്കലെന്ന് ചരമപ്രസംഗം കേൾക്കുന്ന എല്ലാവർക്കും അറിഞ്ഞുകൂടല്ലോ. വർഷങ്ങളായി അൾഷിമേഴ്‌സ്‌രോഗിയായിരുന്നു എന്നു തെളിയിക്കാനാവശ്യമായ മെഡിക്കൽ ടെസ്റ്റിന് കോടതി ഉത്തരവിട്ടിരുന്നു. അതിൻപ്രകാരം ഹാജരാകാനാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽകോളേജിൽനിന്നയച്ച രണ്ടു രജിസ്‌ട്രേഡുകത്തുകൾ മെഡിക്കൽടെസ്റ്റു മുടക്കാൻവേണ്ടി, പോസ്റ്റോഫീസ് അധികൃതരെ സ്വാധീനിച്ച് തന്റെ തറവാട്ടുവീട്ടിലെത്തിച്ച മാർ അറയ്ക്കലിൽനിന്നും ഇതിലും ചെറിയ നുണകൾ പ്രതീക്ഷിക്കേണ്ടതില്ലല്ലോ...അവസാനം, മെഡിക്കൽ കോളേജിലെത്തി കത്തിന്റെ പകർപ്പു വാങ്ങേണ്ടിവന്നു, അദ്ദേഹത്തെ മെഡിക്കൽ ടെസ്റ്റിനു വിധേയനാക്കാൻ. 
പുരോഹിതവർഗ്ഗത്തിന്റെ നിലനില്പുതന്നെ സ്വാതന്ത്ര്യം കൊതിക്കുന്ന മനുഷ്യനു പ്രതിബന്ധമാണ്. ആ സത്യം മനസ്സിലാക്കാത്തതുകൊണ്ട് അവൻ ജീവിച്ചിരിക്കുന്ന കാലത്തോളം പുരോഹിതനുമുമ്പിൽ അയാളുടെ ആജ്ഞാനുസരണം മുട്ടുകുത്തുന്നു; ജീവച്ഛവമായി ജീവിക്കുന്നു. മരണശേഷം ശവമായി കിടന്നുകൊടുക്കുകയും ചെയ്യുന്നു.
പൗരോഹിത്യം ഒരു മുഴുത്ത വഞ്ചനയാണെന്നു ബോദ്ധ്യപ്പെടുന്നവർക്കുപോലും ഈ ഊരാക്കുടുക്കിൽനിന്നു മോചനമില്ലെന്ന് മോണിക്കാതോമസിന്റെ അനുഭവം തെളിയിക്കുന്നു.

2 comments:

  1. കത്തോലിക്കാസഭയിലെ പൌരോഹിത്യത്തെപ്പറ്റി നീണ്ട ചർച്ചകൾ ഈ സൈറ്റിൽ നടന്നിട്ടുണ്ട്. പൌരോഹിത്യത്തിന് പുതിയ നിയമത്തിൽ യാതോരടിസ്ഥാനവുമില്ല, യേശു ഒരിക്കലും പുരോഹിതനായി സ്വയം അവകാശം ഉന്നയിച്ചിട്ടില്ല, ആരെയും പുരോഹിതിതരായി അഭിഷേകം ചെയ്തിട്ടില്ല എന്നൊക്കെ അതിലൂടെ ആധികാരികമായി തന്നെ പറഞ്ഞു വച്ച കാര്യങ്ങളാണ്.
    ഇക്കാര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളവർക്ക് ഇപ്പോഴത്തെ ചോദ്യം അപ്രസക്തമാണ്. പൌരോഹിത്യമില്ലാതെ സഭക്കെങ്ങനെ മുന്നോട്ടു പോകാനാകും എന്നതിനെപ്പറ്റിയാണ് ഇനി ചിന്തിക്കേണ്ടത്.
    കത്തോലിക്കാ സഭയിൽ പൌരോഹിത്യം എന്തിന് എന്നതിന് പകരം എന്റെ ജീവിതത്തിൽ ഒരു പുരോഹിതന്റെ സേവനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ സംഗതി കൂടുതൽ വ്യക്തമാകും. ഈ ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോൾ ഇതുവരെയുള്ള ശീലങ്ങൾ മറക്കണം. എന്നിട്ട് സഭയെ മാറ്റിനിറുത്തിക്കൊണ്ട് ഈ ചോദ്യം സ്വയം ചോദിക്കണം. അപ്പോൾ കിട്ടുന്ന ഉത്തരം നമ്മെ വിസ്മയിപ്പിക്കും.
    ഏതായാലും ഞാൻ ഈ ചോദ്യം വളരെക്കാലം മുമ്പേ സ്വയം ചോദിച്ചിട്ടുള്ളതാണ്. ഒരു കാര്യത്തിനും ഒരു വൈദികന്റെ ആവശ്യം എനിക്കില്ല എന്നതാണ് ഞാൻ കണ്ടെത്തിയ ശരിയായ ഉത്തരം.
    (Courtesy: People Around St Mary's Church Elamgulam and Elamgulam )

    ReplyDelete
  2. 'ആവേ മരിയ ധ്യാനകേന്ദ്രം' ! ഈ നാമം തന്നെ ഒരു തട്ടിപ്പാണ് ! ധ്യാനകേന്ദ്രങ്ങളെന്ന പേരില്‍ നാടാകെ കത്തനാരും പാസ്ടരും കൂടി കാട്ടികൂട്ടുന്ന മിമിക്സ് കണ്ടാല്‍ ചിരിയും // പിന്നെ കര്‍ത്താവിന്‍റെ യരുസലേം പള്ളിയിലെ എരിവും വരും ! "അവനവന്‍ ധ്യാനിക്കേണ്ടത് അവനവന്‍റെ മനസിനകത്ത് തന്നെ ആയിരിക്കണം"(അറയില്‍ കയറി വാതിലുകള്‍ അടച്ചു .....) എന്ന് ലോകധ്യാനഗുരു നമ്മോടു വി.മത്തായി ആറില്‍ പറഞ്ഞിട്ടുള്ളത് മറന്നുപോയ ക്രിസ്ത്യാനീ, നിന്നെ കത്തനാരും പാസ്ടരും കൂടി നുകംവൈക്കാതെ പൂട്ടും ! നിന്നെ ആടെന്നു വിളിക്കും പൂടപോലെ അവന്റെ ഇഷ്ടത്തിനിട്ടു പറ്റും ! അത് വരാതിരിക്കാനാണ് നസരായന്‍ അഡ്വാന്‍സായി "പ്രാര്‍ഥിക്കാന്‍ നിങ്ങള്‍ പള്ളിയില്‍ പോകരുത് " എന്നും പറഞ്ഞത് ! ഇതൊക്കെ മനസിലാക്കാന്‍ ആരു bibile വായിച്ചു ? കാളകള് മാതിരി പള്ളിയില്പോയി കാളക്കത്തനാരുടെ അടിമകളായി തനതായ "സത്ത" അറിയാതെ പള്ളിപ്പറമ്പില്‍ മൂടപ്പെട്ടു !
    "ഞാനും പിതാവും ഒന്നാകുന്നു","എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു"എന്ന മൊഴികളുടെ സത്യം മനസിലാകണമെങ്കില്‍ മനസിന്‍റെ ഏകാന്തതയുടെപുളിനങ്ങളില്‍ മനസലഞ്ഞു//മനസുതന്നെ ഇല്ലാതെയാകണം ! ഇതിനു ഗുരുവചനമല്ലാതെ മറ്റൊരു വഴിയുമില്ല ! അവന്‍ തന്നെ വഴിയും അവന്തന്നെ സത്യവുമാകുന്നു ! ഇതറിയുവാന്‍ എന്തിനു പള്ളി?എന്തിനൊരു വായ് നാറിപ്പാതിരി ? സ്വയം അറിഞ്ഞവന് പിന്നിവനൊക്കെ എന്തിനു ? "അഹം ബ്രഹ്മം" എന്നതാണ് സ്വയമറിയല്‍! അതെ ,ഞാനും പിതാവും (ദൈവവും )ഒന്നാകുന്നു ! 'ഞാന്‍' എന്ന ഭോധമാണ് ജ്ഞാനം ! "പ്രജ്ഞാനം ബ്രഹ്മം" ആ ജ്ഞാനത്തില്‍ മനസുകള്‍ ഓരോന്നും സദാ സ്നാനം ചെയ്യുവീന്‍ ... ഇതാണ് മാമോദീസാ ...

    ReplyDelete